ഐസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഉടന്‍ ആരംഭിക്കും

വിരേന്ദര്‍ സേവാഗും ഷാഹിദ് അഫ്രീദിയുമെല്ലാം പങ്കെടുക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരം ഏതാനും മണിക്കൂറുകള്‍ക്കകം ആരംഭിക്കും. ഇന്ത്യന്‍ സമയം നാല് മണിക്കാണ് ആദ്യ മത്സരം സ്വിറ്റ്സര്‍ലാണ്ടില്‍ അരങ്ങേറുക എന്ന് പ്രതീക്ഷിക്കുന്നത്. ‘St Moritz Ice Cricket 2018’ എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണ്ണമെന്റ് സ്വിറ്റ്സര്‍ലാണ്ടിലെ മലനിരകള്‍ക്കിടയില്‍ ഒരുക്കിയ ഐസ് മൈതാനത്താണ് നടക്കുക.

അഫ്രീദി നയിക്കുന്ന റോയല്‍സും വിരേന്ദര്‍ സേവാഗ് നയിക്കുന്ന ഡയമണ്ട്സുമാണ് മത്സരത്തിനിറങ്ങുക. ടൂര്‍ണ്ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍ അമുല്‍ ആണ്.

നീല നിറത്തിലാണ് ടൂര്‍ണ്ണമെന്റിലെ ബൗണ്ടറി ലൈന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. സേവാഗിനും അഫ്രീദിയ്ക്കും പുറമേ ഷൊയ്ബ് അക്തര്‍, സഹീര്‍ ഖാന്‍, ജാക്വസ് കാലിസ്, മഹേല ജയവര്‍ദ്ധനേ, മൈക്കല്‍ ഹസ്സി, ജാക്വസ് കാലിസ്, ആന്‍ഡ്രൂ സൈമണ്‍സ്, ഗ്രെയിം സ്മിത്ത്, ഡാനിയേല്‍ വെട്ടോറി, മുഹമ്മദ് കൈഫ്, ലസിത് മലിംഗ എന്നിവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version