ലങ്ക എ ടീമിനു ദയനീയ തോല്‍വി, അന്തകനായത് രാഹുല്‍ ചഹാര്‍

ഇന്ത്യ എ ടീമിനെതിരെയുള്ള ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ശ്രീലങ്ക എ ടീമിനു ദയനീയ തോല്‍വി. ഇന്ത്യയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വിയാണ് ടീം ഇന്ന് ഏറ്റുവാങ്ങിയത്. രാഹുല്‍ ചഹാര്‍ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ലങ്കയുടെ അന്തകനായപ്പോള്‍ സന്ദീപ് വാര്യര്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഇന്നിംഗ്സിന്റെയും 205 റണ്‍സിന്റെയും വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 622/5 എന്നത് പിന്തുടര്‍ന്നിറങ്ങിയ ലങ്കയ്ക്ക് ആദ്യ ഇന്നിംഗ്സില്‍ 232 റണ്‍സ് മാത്രമേ നേടാനായുള്ളു. രാഹു‍ല്‍ ചഹാര്‍ നാല് വിക്കറ്റ് വീഴ്ത്തി ലങ്കയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ടീം 63.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 103 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയ്ക്ക് പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്കാകാതെ പോയതാണ് ടീമിനു തിരിച്ചടിയായത്. അഷന്‍ പ്രിയഞ്ജന്‍ 49 റണ്‍സ് നേടിയപ്പോള്‍ സദീര സമരവിക്രമ 31 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്കായി സന്ദീപ് വാര്യറും ശിവം ഡുബേയും ജയന്ത് യാദവും രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്ക തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 185 റണ്‍സിനു ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് കണ്ടത്. രാഹുല്‍ ചഹാര്‍ രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റ് നേടിയപ്പോള്‍ അങ്കിത് രാജ്പുതും സന്ദീപ് വാര്യറും ജയന്ത് യാദവും രണ്ട് വീതം വിക്കറ്റ് നേടി.  ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെയും 205 റണ്‍സിന്റെ വിജയമാണ് നേടുവാനായത്. രണ്ടാം ഇന്നിംഗ്സില്‍ 48 റണ്‍സ് നേടിയ ശ്രീലങ്കയുടെ സദീര സമരവിക്രമയാണ് ടോപ് സ്കോറര്‍. അഷന്‍ പ്രിയഞ്ജന്‍ 39 റണ്‍സ് നേടി.

സന്ദീപ് വാര്യര്‍ക്ക് രണ്ട് വിക്കറ്റ്, 4 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക എ ടീം ഫോളോ ഓണ്‍ ഭീഷണിയില്‍

ഇന്ത്യ എ ടീമിന്റെ 622 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ ശ്രീലങ്ക എ ടീമിനു രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ അഷന്‍ പ്രിയഞ്ജനും നിരോഷന്‍ ഡിക്ക്വെല്ലയുമാണ് 22 റണ്‍സാണ് വീതം നേടി ക്രീസില്‍ നില്‍ക്കുന്നത്.

539 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക ഇപ്പോള്‍ നിലകൊള്ളുന്നത്. 31 റണ്‍സ് നേടിയ സദീര സമരവിക്രമയെയും സംഗീത് കൂറെയേയും(0) പുറത്താക്കി രണ്ട് വിക്കറ്റ് നേടിയ സന്ദീപ് വാര്യര്‍ ആണ് ഇന്ത്യന്‍ നിരയില്‍ രണ്ട് വിക്കറ്റ് നേടിയ ശിവം ഡുബേയ്ക്കൊപ്പം തിളങ്ങിയത്.

സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍, ശ്രേയസ്സ് ഗോപാലും രാഹുല്‍ ചഹാറിനും ടീമിലിടം

മേയ് 25നു ആരംഭിയ്ക്കുന്ന ശ്രീലങ്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സന്ദീപ് വാര്യര്‍. ഐപിഎലില്‍ തിളങ്ങിയ ശ്രേയസ്സ് ഗോപാലിനും രാഹുല്‍ ചഹാറിനും ടീമില്‍ സ്ഥാനം കിട്ടിയിട്ടുണ്ട്. ശ്രേയസ്സ് ഗോപാല്‍ അനൗദ്യോഗിക ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ചപ്പോള്‍ അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമിലും സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇഷാന്‍ കിഷന്‍ നയിക്കുമ്പോള്‍ ഗുജറാത്തിന്റെ പ്രിയാങ്ക് പഞ്ചലിനാണ് പരിമിത ഓവര്‍ പരമ്പരയുടെ ചുമതല. ഇന്ത്യന്‍ പ്രാദേശിക ക്രിക്കറ്റില്‍ തിളങ്ങിയ യുവതാരങ്ങളാണ് ടീമില്‍ ഏറെയും സ്ഥാനം ലഭിച്ചത്.

ഇന്ത്യ എ ചതുര്‍ദിന സ്ക്വാഡ്: ഇഷാന്‍ കിഷന്‍, അന്മോല്‍പ്രീത് സിംഗ്, ഋതുരാജ് ഗായ്ക്വാഡ്, ദീപക് ഹൂഡ, റിക്കി ഭുയി, ശിവം ഡുബേ, ശുഭ്മന്‍ ഗില്‍, ശ്രേയസ്സ് ഗോപാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മയാംഗ് മാര്‍ക്കണ്ടേ, തുഷാര്‍ ദേശ്പാണ്ടേ, സന്ദീപ് വാര്യര്‍, ഇഷാന്‍ പോറെല്‍

അഞ്ച് ഏകദിനങ്ങള്‍: പ്രിയാങ്ക് പഞ്ചല്‍, അഭിമന്യു ഈശ്വരന്‍, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, സിദ്ധേഷ് ലാഡ്, റിങ്കു സിംഗ്, ശിവം ഡുബേ, കെഎസ് ഭരത്, രാഹുല്‍ ചഹാര്‍, ജയന്ത് യാദവ്, ആദിത്യ സര്‍വാതേ, സന്ദീപ് വാര്യര്‍, അങ്കിത് രാജ്പുത്, ഇഷാന്‍ പോറെല്‍

ഐപിഎലിലെ തന്റെ ആദ്യ വിക്കറ്റുമായി സന്ദീപ് വാര്യര്‍, അത് കെഎല്‍ രാഹുലിന്റെ

ഐപിഎലിലെ തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ സന്ദീപ് വാര്യര്‍ക്ക് തന്റെ ആദ്യ വിക്കറ്റുകള്‍ സ്വന്തമാക്കുവാനായി. പഞ്ചാബിന്റെ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി സന്ദീപ് എതിരാളികളെ 22/2 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. കെഎല്‍ രാഹുലിനെ പുറത്താക്കിയാണ് ഐപിഎലിലെ തന്റെ ആദ്യ വിക്കറ്റ് സന്ദീപ് സ്വന്തമാക്കിയത്.

മൂന്നാം ഓവറിന്റെ മൂന്നാം പന്തിലാണ് രാഹുലിനെ താരം പുറത്താക്കുന്നത്. 2 റണ്‍സ് നേടിയ രാഹുലിനെ ക്രിസ് ലിന്‍ ആണ് പുറത്താക്കിയത്. തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ക്രിസ് ഗെയിലിനെ ബൗണ്ടറിയില്‍ ശുഭ്മന്‍ ഗില്‍ പിടിച്ച് പുറത്തായപ്പോള്‍ സന്ദീപ് തന്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. തന്റെ നാലോവര്‍ സ്പെല്‍ 31 റണ്‍സിനാണ് സന്ദീപ് വാര്യര്‍ അവസാനിപ്പിച്ചത്.

പൂരനെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത, കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി സാം കറന്റെ അര്‍ദ്ധ ശതകം

നിക്കോളസ് പൂരന്‍ മത്സരം കൊല്‍ക്കത്തയുടെ പക്കല്‍ നിന്ന് തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും താരത്തെ അര്‍ദ്ധ ശതകം നേടുന്നതില്‍ നിന്ന് തടഞ്ഞ് കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും അവസാന ഓവറുകളില്‍ സാം കറന്റെ വലിയ ഷോട്ടുകളുടെ ബലത്തില്‍ 183 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീമിന്റെ ഈ സ്കോര്‍.

സന്ദീപ് വാര്യര്‍ ഓപ്പണര്‍മാരെ രണ്ടും തിരിച്ചയച്ചപ്പോള്‍ പഞ്ചാബ് 4.1 ഓവറില്‍ 22 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ടുമായി നിക്കോളസ് പൂരന്‍- മയാംഗ് അഗര്‍വാല്‍ കൂട്ടുകെട്ട് പഞ്ചാബിനെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. പാര്‍ട് ടൈം ബൗളര്‍ നിതീഷ് റാണയെ ആശ്രയിക്കേണ്ടി വരുകയായിരുന്നു ദിനേശ് കാര്‍ത്തിക്കിനു. 27 പന്തില്‍ നിന്ന് 3 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു നിക്കോളസ് പൂരന്റെ വെടിക്കെട്ട് പ്രകടനം. ബൗണ്ടറി ലൈനില്‍ സന്ദീപ് വാര്യര്‍ ആണ് നിര്‍ണ്ണായകമായ ക്യാച്ച് നേടിയത്.

20 റണ്‍സ് കൂടി നേടുന്നതിനിടെ മയാംഗ് അഗര്‍വാലിനെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമാകുകയായിരുന്നു. 26 പന്തില്‍ 36 റണ്‍സാണ് മയാംഗ് നേടിയത്. അഞ്ചാ വിക്കറ്റില്‍ 38 റണ്‍സ് നേടി മന്ദീപ്-സാം കറന്‍ കൂട്ടുകെട്ട് മത്സരം വീണ്ടും പഞ്ചാബിന്റെ പക്ഷത്തേക്ക് തിരിയ്ക്കുമെന്ന് കരുതിയപ്പോള്‍ ഹാരി ഗുര്‍ണേ മന്ദീപിനെ(25) പുറത്താക്കി.

17 റണ്‍സില്‍ സാം കറന്റെ ക്യാച്ച് റിങ്കു സിംഗ് കൈവിട്ടതിനു ശേഷം താരം അത് മുതലാക്കി  55 റണ്‍സ് നേടുകയായിരുന്നു. 24 പന്തില്‍ നിന്നാണ് താരത്തിന്റെ 55 റണ്‍സ്. ഏഴ് ഫോറും രണ്ട് ബൗണ്ടറിയുമാണ് താരം നേടിയത്.

ഏഴാം വിക്കറ്റില്‍ 11 പന്തില്‍ നിന്ന് 32 റണ്‍സാണ് സാം കറന്‍ നേടിയത്. മറുവശത്ത് ആന്‍ഡ്രൂ ടൈ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടി ബൗളര്‍മാരില്‍ ഏറ്റവും മികച്ച് നിന്നു. ആദ്യ മൂന്നോവറുകളില്‍ മികച്ച രീതിയില്‍ സുനില്‍ നരൈന്‍ പന്തെറിഞ്ഞുവെങ്കിലും അവസാന ഓവറില‍് കറന്‍ 16 റണ്‍സാണ് ഓവറില്‍ നിന്ന് നേടിയത്. അതേ ഓവറിലാണ് റിങ്കു സിംഗ് കറന്റെ ക്യാച്ച് കൈവിട്ടത്.

വിക്കറ്റില്ലെങ്കിലും അരങ്ങേറ്റത്തില്‍ മികച്ച് നിന്ന് സന്ദീപ് വാര്യര്‍

സന്ദീപ് വാര്യര്‍ക്ക് തന്റെ അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും മികച്ച ബൗളിംഗ് പ്രകടനമാണ് താരം പുറത്തെടുത്ത്. കൊല്‍ക്കത്തയ്ക്കായി തന്റെ കന്നി ഐപിഎല്‍ മത്സരത്തിനിറങ്ങിയ സന്ദീപ് വാര്യര്‍ നാലോവറില്‍ വെറും 29 റണ്‍സാണ് സന്ദീപ് വിട്ട് നല്‍കിയത്. ആന്‍ഡ്രേ റസ്സല്‍ കഴിഞ്ഞാല്‍ കൊല്‍ക്കത്ത നിരയില്‍ ഏറ്റവും കണിശതയോടെ പന്തെറിഞ്ഞ താരം സന്ദീപായിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ അവിശ്വസനീയ ഇന്നിംഗ്സിനായി ക്രീസിലെത്തുന്നതിനു മുമ്പ് തന്റെ സ്പെല്‍ സന്ദീപ് പൂര്‍ത്തിയാക്കിയതിനാല്‍ വലിയ കേട് പാടില്ലാതെ താരത്തിനു ബൗളിംഗ് പൂര്‍ത്തിയാക്കുവാനായി.

കൊല്‍ക്കത്തയ്ക്കായി അരങ്ങേറ്റം നടത്തി സന്ദീപ് വാര്യര്‍, മുംബൈയ്ക്കായി ആദ്യ മത്സരത്തിനൊരുങ്ങി ബരീന്ദര്‍ സ്രാനും

ഇന്നത്തെ നിര്‍ണ്ണായകമായ ഐപിഎല്‍ മത്സരത്തില്‍ രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റം. കൊല്‍ക്കത്തയ്ക്കായി മലയാളി താരം സന്ദീപ് വാര്യര്‍ കളിയ്ക്കാനെത്തുമ്പോള്‍ മുന്‍ സണ്‍റൈസേഴ്സ് താരം ബരീന്ദര്‍ സ്രാന്‍ മുംബൈയ്ക്കായി തന്റെ അരങ്ങേറ്റം നടത്തും. സന്ദീപ് വാര്യര്‍ ഇതിനു മുമ്പ്  റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമില്‍ അംഗമായിരുന്നുവെങ്കിലും ഒരു മത്സരത്തില്‍ പോലും പങ്കെടുക്കാനായിരുന്നില്ല.

ബരീന്ദര്‍ സ്രാന്‍ രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദ്രാബാദ് എന്നീ ടീമുകളില്‍ അംഗമായിരുന്നു ശേഷമാണ് മുംബൈ നിരയില്‍ എത്തിയത്.

വാര്യറിനു പിന്നാലെ കരിയപ്പയെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

പരിക്കേറ്റ് പേസ് ബൗളര്‍മാര്‍ക്ക് പകരക്കാരെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കമലേഷ് നാഗര്‍കോടിയും ശിവം മാവിയുമാണ് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്. പകരം മലയാളി താരം സന്ദീപ് വാര്യറെ കൊല്‍ക്കത്ത കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ കര്‍ണ്ണാടകയുടെ സ്പിന്നര്‍ കെസി കരിയപ്പയെയും കഴിഞ്ഞ തവണ പ്ലേ ഓഫില്‍ വരെ എത്തിയ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. സന്ദീപ് വാര്യറുടെ ഔദ്യോഗിക പ്രഖ്യാപനം ടീം ഇന്നാണ് നടത്തിയത്. കരിയപ്പ മുമ്പ് കൊല്‍ക്കത്ത ക്യാംപിലെ അംഗമായിരുന്നു.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ കരിയപ്പ കര്‍ണ്ണാടകയെ കിരീടത്തിലെത്തിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. കരിയപ്പ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ 10 മത്സരങ്ങളിലോളം ഐപിഎലില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും പരിക്ക് മൂലം കമലേഷ് നാഗര്‍കോടി ഐപിഎല്‍ കളിച്ചിരുന്നില്ല.

സന്ദീപ് വാര്യര്‍ എത്തുന്നത് ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാവിനു പകരം, ശിവം മാവിയും പുറത്ത്

സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ എത്തുന്നത് കമലേഷ് നാഗര്‍കോടിയുടെ പരിക്ക് മൂലമെന്ന് അറിയുന്നു. കഴിഞ്ഞ ഐപിഎല്‍ നഷ്ടമായ കമലേഷ് ഇത്തവണയും ഐപിഎലിനു ഉണ്ടാകില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണ്‍ മുഴുവന്‍ താരത്തിനു നഷ്ടമായിരുന്നു. അതേ സമയം ഇത്തവണ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല.

അതേ സമയം കൊല്‍ക്കത്തയ്ക്ക് ശിവം മാവിയുടെ സേവനവും ലഭിയ്ക്കില്ല എന്നാണ് അറിയുന്നത്.

സന്ദീപ് വാര്യറെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈേഡേഴ്സ്

രഞ്ജിയിലെ 44 വിക്കറ്റുകളും സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ഹാട്രിക്കും ഉള്‍പ്പെടെയുള്ള പ്രകടന മികവ് ഒടുവില്‍ ഫലം കണ്ടപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം കളിക്കുവാനുള്ള അവസരം ലഭിച്ച് കേരളത്തിന്റെ പേസ് ബൗളര്‍ സന്ദീപ് വാര്യര്‍. കളിയ്ക്കുവാന്‍ അവസരം ലഭിയ്ക്കുമോ എന്നുറപ്പില്ലെങ്കിലും താരത്തിനു ഐപിഎലിന്റെ ഭാഗമായി കഴിഞ്ഞ തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഡ്രെസ്സിംഗ് റൂം ഷെയര്‍ ചെയ്യാനാകും എന്നത് തന്നെ വലിയ കാര്യമാണ്.

ഈ സീസണില്‍ ഐപിഎലില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ കേരള താരമാണ് സന്ദീപ് വാര്യര്‍. താരം ഇന്ന് കൊല്‍ക്കത്തയുടെ പരിശീലന ക്യാമ്പില്‍ ചേരുമെന്നാണ് അറിയുന്നത്.

ആന്ധ്രയ്ക്കെതിരെ 8 റണ്‍സ് ജയം, സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം ആന്ധ്രയ്ക്കെതിരെ എട്ട് റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. വിഷ്ണു വിനോദിന്റെ ബാറ്റിംഗ് മികവില്‍ 160/6 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത കേരളം നേടിയത്. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് വിഷ്ണു വിനോദ് പുറത്തായത്. സച്ചിന്‍ ബേബി 38 റണ്‍സും അരുണ്‍ കാര്‍ത്തിക് 31 റണ്‍സും നേടി കേരളത്തിനായി തിളങ്ങി. ആന്ധ്രയ്ക്ക് വേണ്ടി ഗിരിനാഥ് റെഡ്ഢി രണ്ട് വിക്കറ്റ് നേടി.

19.4 ഓവറില്‍ ആന്ധ്രയെ 152 റണ്‍സിനെ പുറത്താക്കിയാണ് കേരളം ടൂര്‍ണ്ണമെന്റിലെ രണ്ടാം വിജയം കേരളം സ്വന്തമാക്കിയത്. 36 പന്തില്‍ 57 റണ്‍സ് നേടി പ്രശാന്ത് കുമാറും ഗിനിനാഥ് റെഡ്ഢി 10 പന്തില്‍ നിന്ന് 22 റണ്‍സും നേടിയെങ്കിലും കേരളത്തിനു വേണ്ടി സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി, എംഡി നിധീഷ്, സുധേശന്‍ മിഥുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി കേരളം വിജയം ഉറപ്പാക്കുകയായിരുന്നു.

അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടത്തോടെ സന്ദീപ് വാര്യര്‍ ആണ് കേരളത്തിന്റെ വിജയം സുനിശ്ചിതമാക്കിയത്.

കേരള ടീമിന്റെ മുഖമുദ്രയായി മാറി പേസ് ബൗളിംഗ് അറ്റാക്ക്

സന്ദീപ് വാര്യറും ബേസില്‍ തമ്പിയും – ഇവരെ ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പെയറുകളുമായിട്ടാണ്. ഇരുവരും രണ്ട് എന്‍ഡുകളില്‍ നിന്ന് പന്തെറിയുമ്പോള്‍ ഏത് അന്താരാഷ്ട്ര പേസ് ബൗളര്‍മാരും എതിര്‍ ടീമുകളില്‍ വിതയ്ക്കുന്ന ഭീതി തന്നെയാണ് രഞ്ജിയില്‍ ഇപ്പോള്‍ ഈ ബൗളിംഗ് സഖ്യം കാഴ്ച വയ്ക്കുന്നത്. ഒപ്പം പിന്തുണയും ചിലപ്പോള്‍ ഇവരെ വെല്ലുന്ന പ്രകടനവുമായി നിധീഷം എംഡിയും. കരുത്താര്‍ന്ന പേസ് നിരയെയാണ് കേരളം വാര്‍ത്തെടുത്തിരിക്കുന്നത്. രഞ്ജിയില്‍ കേരളം തങ്ങളുടെ അഭിമാന നേട്ടം ഇപ്പോള്‍ തന്നെ കുറിച്ച് കഴിഞ്ഞു. ഇനി കിട്ടുന്നതെല്ലാം ബോണസ് ആണ് എന്നാലും ഫൈനലും കിരീടവും ഒരു ജനത മുഴുവന്‍ സ്വപ്നം കാണുന്നുണ്ട്.

Pic Credits: Kerala Cricket Associaion/FB

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെതിരെയും കൃഷ്ണഗിരിയില്‍ പേസ് ബൗളിംഗ് കരുത്തിലാണ് കേരളം വിജയിച്ചത്. സെമിയില്‍ കുറച്ച് കൂടി കരുത്തരായ എതിരാളികളാണ് വിദര്‍ഭ. കേരളത്തെ 106 റണ്‍സിനു പുറത്താക്കി കുതിയ്ക്കുകയായിരുന്നു വിദര്‍ഭ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍. കൂറ്റന്‍ ലീഡിലേക്ക് വിദര്‍ഭയെന്ന് എഴുതി തയ്യാറാക്കിയ പത്ര റിപ്പോര്‍ട്ടര്‍മാരെ വരെ അത്ഭുതപ്പെടുത്തിയ ബൗളിംഗ് പ്രകടനത്തിലൂടെയാണ് കേരളം രഞ്ജി ട്രോഫി സെമി മത്സരത്തിലേക്ക് തിരികെ വരുന്നത്.

170/2 എന്ന നിലയില്‍ 171/5 എന്ന നിലയിലേക്ക് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ വീണ വിദര്‍ഭയുടെ രണ്ടാം ദിവസത്തെ തുടക്കവും മോശമായിരുന്നു. ഒരു റണ്‍സ് കൂടി നേടുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകള്‍ കൂടി ടീമിനു നഷ്ടമായപ്പോള്‍ 2 റണ്‍സിനിടെ ടീമിനു നഷ്ടമായത് 5 വിക്കറ്റുകള്‍. വലിയ ലീഡില്‍ നിന്ന് ലീഡ് നൂറ് കടക്കുമോയെന്ന പരിഭ്രാന്തിയില്‍ വിദര്‍ഭ ക്യാമ്പ്.

എന്നാല്‍ വിദര്‍ഭയെ 100 റണ്‍സ് ലീഡ് കടക്കുവാന്‍ സഹായിച്ചു വാലറ്റം. ബൗളിംഗില്‍ ഏഴ് വിക്കറ്റ് നേടിയ ഉമേഷ് യാദവ് നിര്‍ണ്ണായകമായ 17 റണ്‍സ് നേടി പുറത്താകാതെ നിന്നുവെങ്കിലും ടീം 208 റണ്‍സിനു പുറത്തായി. 102 റണ്‍സ് ലീഡ്. 300നു മേലെ ലീഡ് വിദര്‍ഭ നേടുമെന്ന് ഒരു ഘട്ടത്തില്‍ ഉറപ്പിച്ച ശേഷമാണ് കേരളത്തിന്റെ ഈ തിരിച്ചുവരവിനു പേസ് ബൗളര്‍മാരി വഴി പാകിയത്.

മത്സരം വിജയിക്കുമെന്ന് പറയാനൊന്നും ആയിട്ടില്ലെങ്കില്‍ കേരള ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നാള്‍ വരും ദിവസങ്ങളില്‍ കേരള ക്രിക്കറ്റ് കാത്തിരിക്കുന്നത് ചരിത്ര നിമിഷം തന്നെയായിരിക്കും. അതേ, ചരിത്രത്തില്‍ ആദ്യമായി ഒരു രഞ്ജി ട്രോഫി ഫൈനല്‍.

Exit mobile version