സഞ്ജുവിന് പകരം ജഡേജയെയും സാം കറനെയും നൽകാൻ തയ്യാറെന്ന് ചെന്നൈ


ഐ.പി.എൽ. 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സും (സി.എസ്.കെ.) രാജസ്ഥാൻ റോയൽസും (ആർ.ആർ.) തമ്മിലുള്ള വമ്പൻ ട്രേഡ് ചർച്ചകൾ അന്തിമ ഘട്ടത്തിൽ എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സി.എസ്.കെയിലേക്ക് മാറും. സി.എസ്.കെ.യുടെ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും പകരമായി രാജസ്ഥാൻ റോയൽസിലേക്കും പോകും. ഇരു ഫ്രാഞ്ചൈസികളും ട്രേഡ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇത് ഔദ്യോഗികമായി പൂർത്തിയാക്കാൻ ഏകദേശം 48 മണിക്കൂറാണ് എടുക്കുക എന്നും റിപ്പോർട്ട് പറയുന്നു.


ജഡേജയുടെ സമ്മതത്തോടെയുള്ള കൈമാറ്റം ഉറപ്പിച്ചുവെങ്കിലും, സി.എസ്.കെയിൽ നിന്ന് ട്രേഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ കളിക്കാരനെക്കുറിച്ചുള്ള ചർച്ചകൾ നീണ്ടു പോവുകയായിരുന്നു. മതീശ പതിരാനയെയും ബ്രെവിസിനെയും നൽകാൻ സിഎസ്കെ തയ്യാറായിരുന്നില്ല. അതാണ് അവസാനം രണ്ടാം പ്ലയർ ആയി സാം കറനെ പരിഗണിക്കാൻ രാജസ്ഥാൻ തയ്യാറാകുന്നത്.

ട്രേഡ് വിൻഡോ നവംബർ 15-ന് അവസാനിക്കാനിരിക്കെ, സഞ്ജു സാംസൺ സി.എസ്.കെയിലേക്ക് വരും എന്ന് തന്നെയാണ് സൂചനകൾ.

സൗത്ത് ആഫ്രിക്കൻ ടി20 പരമ്പര: ഇംഗ്ലണ്ട് ബെൻ ഡക്കറ്റിന് വിശ്രമം നൽകി, സാം കറനെ തിരിച്ചുവിളിച്ചു


സൗത്ത് ആഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്ന് ഓപ്പണർ ബെൻ ഡക്കറ്റിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വിശ്രമം നൽകി. പകരം ഓൾറൗണ്ടർ സാം കറനെ ടീമിൽ തിരിച്ചുവിളിച്ചു. അടുത്തിടെ ഹെഡിംഗ്ലിയിലും ലോർഡ്‌സിലും നടന്ന ഏകദിനങ്ങളിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇംഗ്ലണ്ടിന് 2-0 എന്ന നിലയിൽ പരമ്പര നഷ്ടമായിരുന്നു.


ഇംഗ്ലണ്ടിന്റെ എല്ലാ ഫോർമാറ്റുകളിലെയും പ്രധാന കളിക്കാരനായി മാറിയ ഡക്കറ്റ്, ഇന്ത്യയ്‌ക്കെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളും ദി ഹണ്ട്രഡിലെ തിരക്കിട്ട ഷെഡ്യൂളും കാരണം ഒരു ഇടവേള അർഹിക്കുന്നുണ്ടെന്ന് മാനേജ്മെന്റ് വിലയിരുത്തി. ആഷസ് പരമ്പരയും മറ്റ് മത്സരങ്ങളും അടങ്ങുന്ന തിരക്കിട്ട ഷെഡ്യൂൾ മുന്നിലുള്ളതിനാൽ കളിക്കാരുടെ ഫിറ്റ്നസ് ശ്രദ്ധിക്കാൻ ആണ് ഈ മാറ്റം.


ദി ഹണ്ട്രഡിൽ ഓവൽ ഇൻവിൻസിബിൾസിനെ മൂന്നാം കിരീടത്തിലേക്ക് നയിച്ചുകൊണ്ട് കറൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ലെഫ്റ്റ് ആം സീം ബൗളിംഗ് ഓൾറൗണ്ടറായ കറൻറെ വൈദഗ്ദ്ധ്യം ടീമിന് നിർണ്ണായകമാകും, പ്രത്യേകിച്ച് നിലവിലെ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിന്റെ പാർട്ട്-ടൈം സ്പിന്നർമാരെ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർ മുതലെടുത്ത സാഹചര്യത്തിൽ. അയർലൻഡിനെതിരായ വരാനിരിക്കുന്ന പരമ്പരയിലും കറനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജെയിം ഓവർട്ടണും സാം കറനും ഒഴികെയുള്ള സി എസ് കെയുടെ എല്ലാ വിദേശ കളിക്കാരും ലഭ്യമാകും


മെയ് 17 ന് പുനരാരംഭിക്കുന്ന ഐപിഎൽ 2025 സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർമാരായ ജെയിം ഓവർട്ടണിന്റെയും സാം കറന്റെയും സേവനം ചെന്നൈ സൂപ്പർ കിംഗ്സിന് (സിഎസ്കെ) ലഭിക്കില്ല. ഓവർട്ടണും കറനും ലഭ്യമല്ലെങ്കിലും, ന്യൂസിലാൻഡിന്റെ ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര എന്നിവരുൾപ്പെടെയുള്ള മറ്റ് വിദേശ കളിക്കാർ ടീമിൽ തിരിച്ചെത്തുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ സ്ഥിരീകരിച്ചു.


കൂടാതെ, ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ്, ഓസ്‌ട്രേലിയയുടെ നഥാൻ എല്ലിസ്, ശ്രീലങ്കയുടെ മതീഷ പതിരാന, അഫ്ഗാനിസ്ഥാന്റെ നൂർ അഹമ്മദ് എന്നിവരും അവസാന രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ലഭ്യമാകും. ജൂൺ 29 ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ പരമ്പരയ്ക്കുള്ള ടീമിൽ ഓവർട്ടണിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.


ഇതിനോടകം പ്ലേഓഫ് റേസിൽ നിന്ന് പുറത്തായ സിഎസ്കെ മെയ് 20 ന് ഡൽഹിയിൽ രാജസ്ഥാൻ റോയൽസിനെയും മെയ് 25 ന് അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെയും നേരിട്ട് തങ്ങളുടെ സീസൺ അവസാനിപ്പിക്കും.

സാം കറന്റെ മികവിൽ മുന്നേറിയ ചെന്നൈയെ ഹാട്രിക്കുമായി പിടിച്ചു കെട്ടി ചാഹൽ


സാം കറൻ്റെ വെറും 47 പന്തിൽ നിന്നുള്ള 88 റൺസിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സ് ചെന്നൈ സൂപ്പർ കിംഗ്‌സിന് പഞ്ചാബ് കിംഗ്‌സിനെതിരെ 19.2 ഓവറിൽ 190 റൺസ് എന്ന സ്കോർ നേടാൻ സഹായിച്ചു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും 9 ഫോറുകളും 4 സിക്സറുകളും സഹിതം കറൻ സമ്മർദ്ദത്തിന് കീഴിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.


പഞ്ചാബ് കിംഗ്‌സിനായി യുസ്‌വേന്ദ്ര ചാഹലാണ് മികച്ച ബൗളറായത, 4 ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയെ 200 എടുക്കുന്നതിൽ ചാഹൽ തടഞ്ഞു. അവസാന ഓവറിൽ ചാഹൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ 4 വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസനും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.


ഷെയ്ഖ് റഷീദിനെയും ആയുഷ് മത്രെയെയും തുടക്കത്തിൽ നഷ്ടപ്പെട്ട സിഎസ്‌കെക്ക് മോശം തുടക്കമായിരുന്നു. ജഡേജയും ബ്രെവിസും ചേർന്ന് ഇന്നിംഗ്സ് പുനർനിർമ്മിക്കാൻ ശ്രമിച്ചെങ്കിലും കറൻ്റെ ആക്രമണമാണ് സിഎസ്‌കെയെ രക്ഷിച്ചത്. അവസാന ഓവറുകളിൽ 18 റൺസിനിടെ അഞ്ച് വിക്കറ്റുകൾ സി എസ് കെക്ക് നഷ്ടമായി.

ഋഷഭ് പന്തിന് മടങ്ങിവരവിൽ തോൽവി സമ്മാനിച്ച് സാം കറന്‍, നിര്‍ണ്ണായക ഇന്നിംഗ്സുമായി ലിവിംഗ്സ്റ്റൺ

സാം കറന്‍ ഈ സീസൺ ഐപിഎലിലെ ആദ്യ അര്‍ദ്ധ ശതകം നേടിയപ്പോള്‍ താരത്തിന് കൂട്ടായി ലിയാം ലിവിംഗ്സ്റ്റണും ഒത്തുചേര്‍ന്നപ്പോള്‍ ഡൽഹിയെ മുട്ടുകുത്തിച്ച് വിജയം കരസ്ഥമാക്കി പഞ്ചാബ് കിംഗ്സ്. 175 റൺസ് വിജയ ലക്ഷ്യം ടീം 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്.

ശിഖര്‍ ധവാന്‍ ടീമിന് മികച്ച തുടക്കം നൽകി 16 പന്തിൽ 22 റൺസും ജോണി ബൈര്‍സ്റ്റോ 3 പന്തിൽ 9 റൺസും നേടി നിന്നപ്പോള്‍ പവര്‍പ്ലേയിൽ അതിശക്തമായ തുടക്കമാണ് പഞ്ചാബ് നേടിയത്. എന്നാൽ ഒരേ ഓവറിൽ ഇരുവരും പുറത്തായപ്പോള്‍ പഞ്ചാബ് 42/2 എന്ന നിലയിലായി.

പ്രഭ്സിമ്രാന്‍ സിംഗും സാം കറനും ചേര്‍ന്ന് 42 റൺസ് മൂന്നാം വിക്കറ്റിൽ നേടി അതിശക്തമായി പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് 26 റൺസ് നേടി സിംഗിനെ കുൽദീപ് യാദവ് പുറത്താക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 87 റൺസായിരുന്നു മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് നേടിയത്.

ജിതേഷ് ശര്‍മ്മയെ കുൽദീപിന്റെ ഓവറിൽ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 100 റൺസായിരുന്നു പഞ്ചാബിന്റെ അക്കൗണ്ടിൽ. 39 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ സാം കറനും ലിയാം ലിവിംഗ്സ്റ്റണും കരുതലോടെ പഞ്ചാബിനെ മുന്നോട്ട് നയിച്ചപ്പോള്‍ വിജയ ലക്ഷ്യം 4 ഓവറിൽ 39 റൺസായിരുന്നു.

ഖലീൽ അഹമ്മദിനെ ലിയാം ലിവിംഗ്സ്റ്റൺ രണ്ട് ബൗണ്ടറി പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 11 റൺസാണ് പിറന്നത്. തൊട്ടടുത്ത ഓവറിൽ സാം കറന്‍ മിച്ചൽ മാര്‍ഷിനെ തുടരെയുള്ള പന്തുകളിൽ സിക്സും ബൗണ്ടറിയും പായിച്ചപ്പോള്‍ ഓവറിലെ അവസാന പന്തിൽ ലിയാം ലിവിംഗ്സ്റ്റൺ ഒരു സിക്സ് കൂടി നേടി. ഓവറിൽ നിന്ന് 18 റൺസ് വന്നപ്പോള്‍ അവസാന രണ്ടോവറിൽ 10 റൺസ് മാത്രം പഞ്ചാബിന് നേടേണ്ടതുണ്ടായിരുന്നുള്ളു.

ഖലീൽ അഹമ്മദ് എറിഞ്ഞ 19ാം ഓവറിൽ സാം കറനെയും ശശാങ്ക് സിംഗിനെയും അടുത്തടുത്ത പന്തുകളിൽ പഞ്ചാബിന് നഷ്ടമായത് മത്സരം കൂടുതൽ ആവേശകരമാക്കി. കറന്‍ 47 പന്തിൽ നിന്ന് 63 റൺസ് നേടിയാണ് പുറത്തായത്. 67 റൺസാണ് സാം കറന്‍ – ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.  അതേ ഓവറിലെ അവസാന പന്തിൽ ഡേവിഡ് വാര്‍ണര്‍ ഹര്‍പ്രീത് ബ്രാറിന്റെ ക്യാച്ച് കൈവിട്ടതോടെ ലക്ഷ്യം അവസാന ഓവറില്‍ 6 റൺസായി മാറി.

സുമിത് കുമാര്‍ അവസാന ഓവറിൽ വൈഡുകളോടെ തുടങ്ങിയപ്പോള്‍ സിക്സര്‍ പറത്തി ലിയാം ലിവിംഗ്റ്റൺ ടീമന്റെ 4 വിക്കറ്റ് വിജയം ഉറപ്പാക്കി. 21 പന്തിൽ പുറത്താകാതെ 38 റൺസാണ് ലിയാം ലിവിംഗ്സ്റ്റൺ നേടിയത്.

ചഹാലെറിഞ്ഞ 19ാം ഓവറിൽ 28 റൺസ്!!! ജിതേഷ് ശര്‍മ്മയുടെ മികച്ച ഇന്നിംഗ്സിന് ശേഷം അടിച്ച് തകര്‍ത്ത് സാം കറനും ഷാരൂഖ് ഖാനും

രാജസ്ഥാന്‍ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 187 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ജിതേഷ് ശര്‍മ്മ പുറത്താകുമ്പോള്‍ 114/5 എന്ന നിലയിലായിരുന്ന പഞ്ചാബിനെ സാം കറന്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 37 പന്തിൽ നിന്ന് 73 റൺസ് നേടിയ സാം കറന്‍ ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടാണ് 5 വിക്കറ്റ് നഷ്ടത്തിൽ മികച്ച സ്കോറിലേക്ക് പഞ്ചാബിനെ നയിച്ചത്.

ജിതേഷ് ശര്‍മ്മ 28 പന്തിൽ 44 റൺസ് നേടി പുറത്താകുകയായിരുന്നു. 50/4 എന്ന നിലയിലേക്ക് വീണ പ‍ഞ്ചാബിനെ ജിതേഷ് ശര്‍മ്മയും സാം കറനും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 64 റൺസ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ജിതേഷിന്റെ വിക്കറ്റ് വീഴ്ത്തി നവ്ദീപ് സൈനി കൂട്ടുകെട്ട് തകര്‍ത്തു. നേരത്തെ അഥര്‍വ ടൈഡേയെയും ലിയാം ലിവിംഗ്സ്റ്റണിനെയും നവ്ദീപ് സൈനി തന്നെ പുറത്താക്കിയിരുന്നു.

ജിതേഷ് ശര്‍മ്മ പുറത്തായ ശേഷം സാം കറന്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് അതിവേഗ സ്കോറിംഗ് നടത്തിയപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 150 റൺസ് കടന്നു.  37 പന്തിൽ 73 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. സാം കറന്‍ 31 പന്തിൽ 49 റൺസും ഷാരൂഖ് ഖാന്‍ 23 പന്തിൽ 41 റൺസും നേടി.

ചഹാൽ എറിഞ്ഞ 19ാം ഓവറിൽ ഷാരൂഖ് ഖാന്‍ ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ സാം കറന്‍ രണ്ട് സിക്സും ഫോറും നേടി. ഇതോടെ ഓവറിൽ നിന്ന് 28 റൺസാണ് പഞ്ചാബ് നേടിയത്.  അവസാന ഓവറിൽ ബോള്‍ട്ടിനെതിരെ ഷാരൂഖ് ഖാന്‍ രണ്ട് ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 18 റൺസാണ് പിറന്നത്.

ലേലത്തുകയുമായി താരങ്ങളെ താരതമ്യം ചെയ്യുന്നത് തെറ്റ, സാം കറന് പിന്തുമയുമായി മൊഹമ്മദ് കൈഫ്

ഒരു താരത്തെ അദ്ദേഹത്തിന്റെ ലേലത്തുകയും പ്രകടനങ്ങളും ചേര്‍ത്ത് വെച്ച് താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞ് മൊഹമ്മദ് കൈഫ്. പ‍ഞ്ചാബ് കിംഗ്സ് 18.5 കോടി രൂപയ്ക്ക് താരത്തെ ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയപ്പോള്‍ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലകൂടിയ താരമായി സാം കറന്‍ മാറുകയായിരുന്നു.

എന്നാൽ താരത്തിന് അതിനൊത്ത പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ വന്‍ വിമര്‍ശനം ആണ് താരം ആരാധകരിൽ നിന്ന് നേരിടേണ്ടി വരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നും താരം തന്റെ അന്താരാഷ്ട്ര പ്രകടനത്തിലെ മികവ് കാരണമാണ് ഐപിഎിലല്‍ ഏറ്റവും അധികം വിലയുള്ള താരമായി മാറിയതെന്നും കൈഫ് പറഞ്ഞു.

വെടിക്കെട്ട് ഇന്നിംഗ്സുമായി റോസ്സോവ്!!! മടങ്ങി വരവിൽ അര്‍ദ്ധ ശതകവുമായി പൃഥ്വി ഷാ, അടിച്ച് തകര്‍ത്ത് വാര്‍ണറും

പഞ്ചാബിന് മുന്നിൽ റൺ മലയൊരുക്കി ഡൽഹി ക്യാപിറ്റൽസ്. റൈലി റോസ്സോവ്, പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ഫിലിപ്പ് സാള്‍ട്ട് എന്നീ ടോപ് ഓര്‍ഡര്‍ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 213/2 എന്ന കൂറ്റന്‍ സ്കോറാണ് ഡൽഹി നേടിയത്. റോസ്സോവ് 37 പന്തിൽ 82 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പൃഥ്വി ഷായും അര്‍ദ്ധ ശതകം നേടി. വാര്‍ണറും ഫിലിപ്പ് സാള്‍ട്ട് നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് എത്തിയ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മിന്നും തുടക്കമാണ് ഡൽഹിയ്ക്കായി നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 94 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ സാം കറന്‍ ആണ് തകര്‍ത്തത്. 31 പന്തിൽ 46 റൺസ് നേടിയ വാര്‍ണറെ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചാണ് സാം കറന്‍ ഈ കൂട്ടുകെട്ട് തകര്‍ത്തത്.

വാര്‍ണറിന് പകരമെത്തിയ റൈലി റോസ്സോവും അടിച്ച് കളിച്ചപ്പോള്‍ ഡൽഹി ക്യാപിറ്റൽസ് കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 13 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ 125/1 എന്ന നിലയിലായിരുന്നു ഡൽഹി. മടങ്ങി വരവിൽ പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികച്ചത് 36 പന്തിൽ നിന്നായിരുന്നു.

38 പന്തിൽ 54 റൺസ് നേടിയ പൃഥ്വി ഷായെയും സാം കറന്‍ പുറത്താക്കിയപ്പോള്‍ രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ – റൈലി റോസ്സോവ് കൂട്ടുകെട്ട് 54 റൺസാണ് അതിവേഗത്തിൽ നേടിയത്. പൃഥ്വി പുറത്തായ ശേഷം റോസ്സോവ് തന്റെ അര്‍ദ്ധ ശതകം 25 പന്തിൽ നിന്ന് പൂര്‍ത്തിയാക്കി.

6 സിക്സും 6 ഫോറും നേടിയ റൈലി റോസ്സോവ് 37 പന്തിൽ 82 റൺസാണ് നേടിയത്. ഫിലിപ്പ് സാള്‍ട്ട് 14 പന്തിൽ 26 റൺസ് നേടി.

വാങ്കഡേയിൽ വിജയം നേടിയത് വന്‍ പോസിറ്റീവ് കാര്യം – സാം കറന്‍

വാങ്കഡേയിലെ ഈ മനോഹരമായ അന്തരീക്ഷത്തിൽ വിജയം നേടിയത് പ്രത്യേകത നിറഞ്ഞ അനുഭവം ആണെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്സ് നായകന്‍ സാം കറന്‍. ഈ വിജയം ടീമിന് വളരെ വലിയ പോസിറ്റീവ് ഫീലിംഗ് നൽകുമെന്നും സാം കറന്‍ വ്യക്തമാക്കി.

ശിഖര്‍ ധവാന്റെ അഭാവത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് താരങ്ങള്‍ക്കെല്ലാം അറിയാമായിരുന്നുവെന്നും ടീമംഗങ്ങള്‍ എല്ലാവരും ഒരു പോലെ ഒത്തു വരുന്നുണ്ടെന്നും സാം കറന്‍ വ്യക്തമാക്കി. ശിഖര്‍ ഉടനെ ഫിറ്റ് ആയി തിരികെ എത്തുമെന്നും. ഏഴ് മത്സരങ്ങളിൽ നാലെണ്ണം വിജയിച്ചത് മോശമല്ലാത്ത പ്രകടനമാണെന്നും താന്‍ കരുതുന്നുവെന്നും സാം കറന്‍ കൂട്ടിചേര്‍ത്തു.

പഞ്ചാബ് കിംഗ്സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിൽ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ച ശേഷം സംസാരിക്കുകയായിരുന്നു കറന്‍. എന്നാൽ തനിക്ക് അല്ല ഈ പുരസ്കാരം ലഭിയ്ക്കേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നാണ് സാം കറന്‍ വ്യക്തമാക്കിയത്.

പഞ്ചാബ് ബൗളര്‍മാര്‍ മത്സരം അവസാനിപ്പിച്ചത് പരിഗണിക്കുമ്പോള്‍ താന്‍ അല്ല ഈ പുരസ്കാരത്തിന് അര്‍ഹനെന്ന് സാം കറന്‍ കൂട്ടിചേര്‍ത്തു. സാം കറന്‍ ബാറ്റിംഗിൽ 29 പന്തിൽ നിന്ന് 55 റൺസ് നേടിയപ്പോള്‍ ബൗളിംഗിൽ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. അതേ സമയം അര്‍ഷ്ദീപ് 4 വിക്കറ്റുകളുമായി ബൗളിംഗിൽ നിര്‍ണ്ണായക ശക്തിയാകുകയായിരുന്നു.

അവസാന അഞ്ചോവറിൽ 96 റൺസ്!!! വാങ്കഡേയിൽ മുംബൈ ബൗളിംഗിനെ തച്ചുടച്ച് പഞ്ചാബ്, 214 റൺസ്

മുംബൈയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തിൽ 214 എന്ന മികച്ച സ്കോറാണ് നേടിയത്. അവസാന അഞ്ചോവറിൽ നിന്ന് 96 റൺസാണ് പഞ്ചാബ് നേടിയത്

മാത്യു ഷോര്‍ട്ടിനെ തുടക്കത്തിൽ നഷ്ടമായ ശേഷം പ്രഭ്സിമ്രാന്‍ സിംഗ് – അഥര്‍വ തൈഡേ കൂട്ടുകെട്ട് 47 റൺസ് കൂട്ടിചേര്‍ത്ത് പഞ്ചാബിന് മികച്ചൊരു പവര്‍പ്ലേ നേടിക്കൊടുക്കുകയായിരുന്നു. പ്രഭ്സിമ്രാന്‍(26) പുറത്താകുമ്പോള്‍ 6.4 ഓവറിൽ 65 റൺസായിരുന്നു പഞ്ചാബ് നേടിയത്. ഷോര്‍ട്ടിനെ ഗ്രീനും പ്രഭ്സിമ്രാനെ അര്‍ജ്ജുന്‍ ടെണ്ടുൽക്കറുമാണ് പുറത്താക്കിയത്.

ലിയാം ലിവിംഗ്സ്റ്റണിനെയും അഥര്‍വ തൈഡേയെയും(29) ഒരേ ഓവറിൽ പിയൂഷ് ചൗള പുറത്താക്കിയപ്പോള്‍ പഞ്ചാബ് 83/4 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഹര്‍പ്രീത് സിംഗ് ഭാട്ടിയയും സാം കറനും ചേര്‍ന്ന് മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി പഞ്ചാബിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 92 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ എറിഞ്ഞ 16ാം ഓവറിൽ സാം കറനും ഹര്‍പ്രീത് സിംഗ് ഭാട്ടിയയും ചേര്‍ന്ന് 31 റൺസാണ് നേടിയത്.

സാം കറന്‍ ഗ്രീ‍ന്‍ എറിഞ്ഞ 18ാം ഓവറിലെ ആദ്യ രണ്ട് പന്തിൽ സിക്സുകള്‍ നേടിയപ്പോള്‍ ഓവറിലെ നാലാം പന്തിൽ 28 പന്തിൽ 41 റൺസ് നേടിയ ഭാട്ടിയയെ ഗ്രീന്‍ പുറത്താക്കുകയായിരുന്നു. പകരം എത്തിയ ജിതേഷ് ശര്‍മ്മ അവസാന രണ്ട് പന്തിൽ സിക്സുകള്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്.

സാം കറന്‍ 26 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ താരം 29 പന്തിൽ നിന്ന് 55 റൺസ് നേടി ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റ് നൽകി മടങ്ങി.  ജിതേഷ് ശര്‍മ്മ അവസാന ഓവറിൽ രണ്ട് സിക്സ് നേടിയപ്പോള്‍ 7 പന്തിൽ 25 റൺസ് നേടി പുറത്തായി. ജേസൺ ബെഹ്രെന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്.

ഫാഫും കോഹ്ലിയും നന്നായി ബാറ്റു ചെയ്തു എന്ന് സാം കുറാൻ

ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്‌സ് അവരുടെ മികച്ച നിലവാരം പുലർത്തിയില്ല എന്ന് പഞ്ചാബ് താരം സാം കറാൻ പറഞ്ഞു. ഇന്ന് ആർസിബിയോട് 24 റൺസിന് പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇന്ന് അർധസെഞ്ചുറികൾ നേടിയ ആർ സി ബി താരങ്ങളായ ഫാഫ് ഡു പ്ലെസിസിനെയും വിരാട് കോഹ്‌ലിയെയും സാം കറാൻ പ്രശംസിക്കുകയും ചെയ്തു.

“ഞങ്ങൾ ഒരു ഗ്രൂപ്പായി നന്നായി പന്തെറിഞ്ഞു. പക്ഷെ ഫാഫും വിരാടും കളിച്ച രീതി മികച്ചതായിരുന്നു. അവർ വലിയ സ്കോർ നേടി എന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾ വേണ്ടത്ര നന്നായി ബാറ്റ് ചെയ്തില്ല. അവർ നന്നായി പന്തെറിഞ്ഞു, ഞങ്ങൾക്ക് വിക്കറ്റുകളും വേഗം നഷ്ടപ്പെട്ടു,” മത്സരത്തിന് ശേഷം കുറാൻ പറഞ്ഞു.

കൂറ്റന്‍ ജയം, ബംഗ്ലാദേശിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത് 132 റൺസിന്

ധാക്കയിൽ രണ്ടാം ഏകദിനത്തിലും ആധിപത്യമാര്‍ന്ന വിജയം കുറിച്ച് ഇംഗ്ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ജേസൺ റോയ് നേടിയ 132 റൺസിന്റെയും ജോസ് ബട്‍ലര്‍ നേടിയ 76 റൺസിന്റെയും മികവിൽ 326/7 റൺസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ 194 റൺസിന് ഓള്‍ഔട്ട് ആക്കി.

58 റൺസ് നേടി ഷാക്കിബ് അൽ ഹസന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. തമീം ഇക്ബാൽ 35 റൺസ് നേടി. മഹമ്മദുള്ള 32 റൺസ് നേടി പുറത്തായി. ഇംഗ്ലണ്ടിനായി സാം കറനും ആദിൽ റഷീദും നാല് വീതം വിക്കറ്റ് നേടി.

Exit mobile version