വിദര്‍ഭയെ 208 റണ്‍സിനു പുറത്താക്കി കേരളം, 102 റണ്‍സ് ലീഡ് വഴങ്ങി

രഞ്ജി ട്രോഫി സെമിഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ഒരു ഘട്ടത്തില്‍ മത്സരം വിദര്‍ഭ തട്ടിയെടുത്തുവെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മത്സരത്തില്‍ തങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനവുമായി കേരള ബൗളര്‍മാര്‍ തിളങ്ങിയപ്പോള്‍ മത്സരത്തില്‍ കേരളം വീണ്ടും തിരിച്ചു വരികയയായിരുന്നു. 102 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിദര്‍ഭ നേടിയത്.

സന്ദീപ് വാര്യറുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. വാലറ്റത്തില്‍ ഉമേഷ് യാദവും(17*) കാലെയും(12) നടത്തിയ ചെറുത്ത് നില്പാണ് വിദര്‍ഭയുടെ ലീഡ് നൂറ് കടക്കുവാന്‍ സഹായിച്ചത്. തലേ ദിവസം 171/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക് അടുത്ത രണ്ട് വിക്കറ്റും ഒരു റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടമായി.

എട്ട്, ഒമ്പത്, പത്ത് വിക്കറ്റുകളുടെ സഹായത്തോടെയാണ് 208 എന്ന സ്കോറിലേക്ക് ടീം നീങ്ങിയത്. അവസാന മൂന്ന് വിക്കറ്റുകളും കൂടി 36 റണ്‍സ് നേടിയത് വിദര്‍ഭയെ തുണയ്ക്കുമോ എന്നതാണ് വരും ദിവസകങ്ങളില്‍ കാണേണ്ടത്. അവസാന 8 വിക്കറ്റുകള്‍ വെറും 38 റണ്‍സിനാണ് വിദര്‍ഭ നഷ്ടപ്പെടുത്തിയത്.

170/2 എന്ന നിലയില്‍ നിന്ന് 172/7 എന്ന തകര്‍ച്ചയിലേക്ക് വിദര്‍ഭയെ തള്ളിയിട്ടത് തന്നെ ഈ സീസണിലെ കേരളത്തിന്റെ ബൗളിംഗ് മികവിന്റെ സൂചനയാണ്. സന്ദീപിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനു പുറമെ ബേസില്‍ തമ്പി മൂന്നും നിധീഷ് എംഡി രണ്ടും വിക്കറ്റ് നേടി.

കേരളമെ ഇത് ചരിത്രം, 61 വര്‍ഷത്തില്‍ ആദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലില്‍

ബേസില്‍ തമ്പിയും സന്‍ദീപ് വാര്യറും ഗുജറാത്തിനെ വരിഞ്ഞു മുറുക്കിയപ്പോള്‍ രഞ്ജി ട്രോഫിയിലെ സെമി ഫൈനല്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേരളം. 81 റണ്‍സിനു ഗുജറാത്തിനെ ഓള്‍ഔട്ട് ആക്കി 113 റണ്‍സിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ബേസില്‍ തമ്പി അഞ്ചും സന്ദീപ് വാര്യര്‍ നാലും വിക്കറ്റാണ് കേരളത്തിനായി നേടിയത്. 33 റണ്‍സുമായി രാഹുല്‍ ഷാ പുറത്താകാതെ നിന്നപ്പോള്‍ 31.3 ഓവറില്‍ ഗുജറാത്ത് ഇന്നിംഗ്സ് അവസാനിച്ചു.

195 റണ്‍സ് വിജയ ലക്ഷ്യത്തിനിറങ്ങിയ ഗുജറാത്തിനു തുടക്കം തന്നെ പാളുകയായിരുന്നു.  18 റണ്‍സിനിടെ 4 വിക്കറ്റ് നഷ്ടമായ ഗുജറാത്തിനു വേണ്ടി ധ്രുവ് റാവലും രാഹുല്‍ ഷായും ചേര്‍ന്ന് അല്പ നേരം കേരളത്തെ വട്ടംചുറ്റിച്ചിരുന്നു. 12 ഓവറുകളോളം വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച് നിന്ന സഖ്യം ഗുജറാത്തിന്റെ സ്കോര്‍ 50 കടത്തി.

39 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി മുന്നോട്ട് നീങ്ങുകയായിരുന്ന ഗുജറാത്തിനു സ്കോര്‍ 57ല്‍ നില്‍ക്കെ 17 റണ്‍സ് നേടിയ ധ്രുവ് റാവലിനെ നഷ്ടമായി. ബേസില്‍ തമ്പിയ്ക്കായിരുന്നു വിക്കറ്റ്. 11 റണ്‍സ് നേടുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് കൂടി തമ്പിയും വാര്യറും വീഴ്ത്തിയപ്പോള്‍ ഗുജറാത്ത് വലിയ തോല്‍വിയിലേക്ക് അടുക്കുകയായിരുന്നു.

 

23 റണ്‍സ് ലീഡ് നേടി കേരളം, വിക്കറ്റുകള്‍ കൊയ്ത് സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, നിധീഷ് എംഡി

ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിര്‍ണ്ണായകമായ 23 റണ്‍സിന്റെ ലീഡ് നേടി കേരളം. ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിനു അവസാനിപ്പിച്ചാണ് നിര്‍ണ്ണായകമായ ലീഡ് നേടുവാന്‍ കേരളത്തിനു സാധിച്ചത്. സന്ദീപ് വാര്യര്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി, നിധീഷ് എംഡി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

വാലറ്റത്തില്‍ റൂഷ് കലാരിയയുടെ ചെറുത്ത് നില്പാണ് കേരളത്തിന്റെ വലിയ ലീഡെന്ന സ്വപ്നത്തെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ 107/7 എന്ന നിലയിലേക്ക് വീണ് ഗുജറാത്തിനെ റൂഷിന്റെ 36 റണ്‍സാണ് ലീഡ് 23 റണ്‍സ് മാത്രമായി ഒതുക്കുവാന്‍ സഹായിച്ചത്. 36 റണ്‍സ് നേടിയ റൂഷ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് പുറത്തായത്.

97/4 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഗുജറാത്തിനു ആദ്യം നഷ്ടമായത് റുജുല്‍ ഭട്ടിനെയായിരുന്നു. 14 റണ്‍സ് നേടിയ താരത്തിനെ സന്ദീപ് വാര്യര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ധ്രുവല്‍ റാവലിനെ(17) ബേസില്‍ തമ്പി പുറത്താക്കിയപ്പോള്‍ അക്സര്‍ പട്ടേലിന്റെ അന്ത്യം സന്ദീപ് വാര്യറുടെ കൈകളിലായിരുന്നു.

എട്ടാം വിക്കറ്റില്‍ 30 റണ്‍സ് നേടി പിയൂഷ് ചൗളയും റൂഷ് കലാരിയയും ഗുജറാത്തിനു ജീവ വായു സമ്മാനിക്കുകയായിരുന്നു. ഗുജറാത്ത് ഇന്നിംഗ്സിലെ അവസാന മൂന്ന് വിക്കറ്റും വീഴ്ത്തി നിധീഷ് എംഡിയും കേരളത്തിനായി തിളങ്ങി.

217 റണ്‍സിനു ഓള്‍ഔട്ട് ആയി പഞ്ചാബ്, 96 റണ്‍സ് ലീഡ്, സന്ദീപ് വാര്യര്‍ക്ക് അഞ്ച് വിക്കറ്റ്

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 121 റണ്‍സിനെതിരെ 96 റണ്‍സ് ലീഡ് നേടി പഞ്ചാബ്. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് 135/2 എന്ന നിലയില്‍ പുനരാരംഭിച്ച പഞ്ചാബ് 217 റണ്‍സിനു ഓള്‍ഔട്ട് ആകുകയായിരുന്നു. 89 റണ്‍സ് നേടിയ മന്‍ദീപ് സിംഗ് ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടി കേരളത്തിനായി തിളങ്ങി.

137/2 എന്ന നിലയില്‍ നിന്ന് 80 റണ്‍സ് കൂടി നേടുന്നതിനിടയില്‍ പഞ്ചാബിന്റെ ശേഷിക്കുന്ന എട്ട് വിക്കറ്റും കേരളം വീഴുത്തുകയായിരുന്നു.

യുവരാജിന്റെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുമായി സന്ദീപ് വാര്യര്‍, പഞ്ചാബിന്റെ നെടുംതൂണായി മന്‍ദീപ് സിംഗ്

135/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പഞ്ചാബിനു രണ്ടാം ദിവസം ബാറ്റിംഗ് തകര്‍ച്ച. നായകന്‍ മന്‍ദീപ് സിംഗ് പൊരുതി നിന്നതിന്റെ ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പഞ്ചാബ് 203/8 എന്ന നിലയിലാണ്. യുവരാജ് സിംഗ് 8 റണ്‍സ് നേടി പുറത്തായപ്പോള്‍ സന്ദീപ് വാര്യര്‍ക്ക് ആണ് വിക്കറ്റ് ലഭിച്ചത്.

യുവരാജിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാര്യര്‍ ആണ് തമിഴ്നാടിനു പ്രഹരമേല്പിച്ചത്. തലേ ദിവസം മികച്ച രീതിയില്‍ ബാറ്റ് വീശിയ ജീവന്‍ജോത് സിംഗിനെയാണ് ടീമിനു ആദ്യം നഷ്ടമായത്. 69 റണ്‍സ് നേടിയ താരത്തെ സന്ദീപ് പുറത്താക്കുമ്പോള്‍ 2 റണ്‍സ് കൂടിയാണ് പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡിനോട് കൂട്ടിചേര്‍ക്കുവാന്‍ ടീമിനായത്.

ഒരേ ഓവറില്‍ യുവരാജിനെയും ഗുര്‍കീരത്ത് മന്നിനെയും സന്ദീപ് പുറത്താക്കിയപ്പോള്‍ 157/5 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. ഗിതാന്‍ഷ് ഖേരയെ നിധീഷ് എംഡി പുറത്താക്കിയപ്പോള്‍ മയാംഗ് മാര്‍ക്കണ്ടേ റണ്ണൗട്ടായി. ഒരു വശത്ത് 82 റണ്‍സുമായി മന്‍ദീപ് സിംഗ് പിടിച്ച് നിന്നപ്പോള്‍ 82 റണ്‍സ് ലീഡ് കൈക്കലാക്കുവാന്‍ പഞ്ചാബിനു സാധിച്ചിട്ടുണ്ട്. മന്‍പ്രീത് സിംഗ് ഗ്രേവാല്‍ 11 റണ്‍സ് നേടിയ ശേഷം റണ്ണൗട്ടായി മടങ്ങി.

ഇന്നിംഗ്സ് ജയം സ്വന്തമാക്കി കേരളം

ഡല്‍ഹിയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ഇന്നിംഗ്സ് ജയം. ആദ്യ ഇന്നിംഗ്സില്‍ ഡല്‍ഹിയെ 139 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ഡല്‍ഹി രണ്ടാം ഇന്നിംഗ്സില്‍ 154 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 41/5 എന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ 154 റണ്‍സ് വരെ എത്തിക്കുവാന്‍ അനുജ് റാവത്ത്(31), ശിവം ശര്‍മ്മ(33), സുബോധ് ഭട്ടി(30) എന്നിവരാണ് പിടിച്ച് നില്‍ക്കുവാന്‍ ശ്രമിച്ചത്.

കേരളത്തിനായി സന്ദീപ് വാര്യറും ജലജ് സക്സേനയും മൂന്ന് വീതം വിക്കറ്റും ബേസില്‍ തമ്പിയും സിജോമോന്‍ ജോസഫും രണ്ട് വീതം വിക്കറ്റും നേടി. ഇന്നിംഗ്സിന്റെയും 27 റണ്‍സിന്റെയും വിജയമാണ് കേരളം സ്വന്തമാക്കിയത്.

കേരളം കാത്തിരിക്കുന്നത് ഇന്നിംഗ്സ് ജയം, ഇന്ന് വീഴ്ത്തിയത് ഡല്‍ഹിയുടെ 15 വിക്കറ്റുകള്‍

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കെതിരെ കേരളത്തിന്റെ സമ്പൂര്‍ണ്ണാധിപത്യം. 320നു പുറത്തായ ശേഷം ഡല്‍ഹിയുടെ ആദ്യ ഇന്നിംഗ്സ് 139 റണ്‍സില്‍ അവസാനിപ്പിച്ച ശേഷം രണ്ടാം ഇന്നിംഗ്സില്‍ സന്ദര്‍ശകരെ 41/5 എന്ന പരിതാപകരമായ അവസ്ഥയിലേക്ക് കേരള ബൗളര്‍മാര്‍ തള്ളിയിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ രണ്ടാം ിന്നിംഗ്സില്‍ ഡല്‍ഹിയുടെ അന്തകരായത് പേസര്‍മാരാണ്.

41 റണ്‍സ് നേടിയ ജോണ്ടി സിദ്ധു, ധ്രുവ ഷോറെ(30), ശിവാങ്ക് വശിഷ്ഠ്(30) എന്നിവരാണ് ഡല്‍ഹി നിരയില്‍ പൊരുതി നോക്കിയത്. ജലജ് സക്സേന 6 വിക്കറ്റ് നേടിയപ്പോള്‍ സിജോമോന്‍ ജോസഫ് രണ്ടും സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്സില്‍ സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റാണ് നേടിയിട്ടുള്ളത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 140 റണ്‍സ് പിറകെയാണ് ഡല്‍ഹി ഇപ്പോള്‍. ധ്രുവ് ഷോറെയും(13*) വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തുമാണ്(2*) ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍.

291/7 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്റെ ഇന്നിംഗ്സിനു അധികം ആയുസ്സുണ്ടായിരുന്നില്ല. 320 റണ്‍സിനു കേരളത്തിന്റെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. തലേ ദിവസം ക്രീസിലുണ്ടായിരുന്നു വിനൂപ് മനോഹരനെ പുറത്താക്കി ആകാശ് സുധന്‍ തന്റെ ഇന്നിംഗ്സിലെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ സിജോമോന്‍ ജോസഫിനെയും ബേസില്‍ തമ്പിയെയും ശിവം ശര്‍മ്മ പുറത്താക്കി.

സന്ദീപും ബേസിലും കസറി, തമിഴ്നാട് 268 റണ്‍സിനു ഓള്‍ഔട്ട്

249/6 എന്നി നിലയില്‍ നിന്ന് 268 റണ്‍സിനു തമിഴ്നാടിനെ ഓള്‍ഔട്ട് ആക്കി കേരളം. 92 റണ്‍സ് നേടി ഷാരൂഖ് ഖാന്‍ പുറത്താകാതെ നിന്നുവെങ്കിലും ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തി സന്ദീപ് വാര്യറും ബേസില്‍ തമ്പിയും ചേര്‍ന്ന് കേരളത്തിനു അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ഇന്ന് വീണ വിക്കറ്റുകളില്‍ സന്ദീപ് രണ്ടും ബേസില്‍ തമ്പി രണ്ടും വിക്കറ്റാണ് നേടിയത്.

Pic Credits: KCA/FB Page

സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോിച്ചപ്പോള്‍ ബേസില്‍ തമ്പിയ്ക്ക് നാല് വിക്കറ്റ് ലഭിച്ചു. ജലജ് സക്സേനയ്ക്കാണ് ഒരു വികക്റ്റ് ലഭിച്ചത്. തമിഴ്നാട് നിരയില്‍ മുഹമ്മദ് 29 റണ്‍സുമായി ഷാരൂഖിനു പിന്തുണ നല്‍കിയെങ്കിലും സന്ദീപ് വാര്യര്‍ പുറത്താക്കുകയായിരുന്നു. 87 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന സ്കോറര്‍.

തമിഴ്നാടിനെ തകര്‍ത്ത് ബേസില്‍ തമ്പിയും സന്ദീപ് വാര്യറും, ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം തിരിച്ചു കയറിയ തമിഴ്നാടിനു അഞ്ചാം പ്രഹരമേല്പിച്ച് ജലജ് സക്സേന

കേരളത്തിന്റെ ആദ്യ പ്രഹരങ്ങളില്‍ തകര്‍ന്ന് തമിഴ്നാട്. 31/4 എന്ന നിലയിലേക്ക് വീണ ടീം ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം പന്തില്‍ അഭിനവ് മുകുന്ദിനെ പൂജ്യത്തിനു പുറത്താക്കി സന്ദീപ് വാര്യര്‍ ആണ് കേരളത്തിനു ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്. ഏതാനും ഓവറുകള്‍ക്ക് ശേഷം ബാബ അപരാജിതിനെ പുറത്താക്കി സന്ദീപ് വാര്യര്‍ തന്റെ രണ്ടാം വിക്കറ്റും നേടി. അടുത്ത ഓവറില്‍ 16 റണ്‍സ് നേടിയ കൗശികിനെ പുറത്താക്കിയ ബേസില്‍ തമ്പി അടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെയും പവലിയനിലേക്ക് മടക്കി.

തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 50 റണ്‍സ് നേടി ബാബ ഇന്ദ്രജിത്ത്-എന്‍ ജഗദീഷന്‍ കൂട്ടുകെട്ടാണ് തമിഴ്നാടിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ലഞ്ചിനു തൊട്ടുമുമ്പ് ജഗദീഷനെ(21) പുറത്താക്കി ജലജ് സക്സേന തമിഴ്നാടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. 37 റണ്‍സുമായി തമിഴ്നാട് നായകന്‍ ബാബ അപരാജിത് ആണ് ക്രീസില്‍ നില്‍ക്കുന്നത്.

ബംഗാളിനെ കീഴടക്കി കേരളം, ജയം 9 വിക്കറ്റിനു

ആന്ധ്രയെ കീഴടക്കിയ ശേഷം തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ തന്നെ കരുത്തരായ ബംഗാളിനെ കീഴടക്കി കേരളം. ആദ്യ ഇന്നിംഗ്സില്‍ 144 റണ്‍സ് ലീഡ് നേടിയ കേരളം ബംഗാളിനെ 184 റണ്‍സിനു രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കിയപ്പോള്‍ ലക്ഷ്യം വെറും 41 റണ്‍സായിരുന്നു. ജലജ് സക്സേന തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ ബംഗാളിന്റെ ചെറു സ്കോര്‍ മറികടക്കുവാന്‍ കേരളത്തിനു 11 ഓവറുകള്‍ മാത്രമേ വേണ്ടി വന്നുള്ളു.

ജലജ് സക്സേന 26 റണ്‍സ് നേടി പുറത്തായി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. അരുണ്‍ കാര്‍ത്തിക്ക് 16 റണ്‍സും രോഹന്‍ പ്രേം 2 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

അഞ്ച് വിക്കറ്റുമായി സന്ദീപ് വാര്യര്‍, കേരളത്തിനു ജയിക്കുവാന്‍ 41 റണ്‍സ്

രഞ്ജിയിലെ മികവ് എവേ മത്സരത്തിലും തുടര്‍ന്ന് കേരളം. ബംഗാളിനെ രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിനു പുറത്താക്കിയാണ് കേരളം മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയത്. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്നിംഗ്സില്‍ ബംഗാളിനു 40 റണ്‍സിന്റെ ലീഡ് മാത്രമാണ് നേടാനായത്. മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ വിജയം നേടി ബോണ്‍സ് പോയിന്റ് കരസ്ഥമാക്കുക എന്നതാവും കേരളത്തിന്റെ ലക്ഷ്യം.

115/2 എന്ന നിലയില്‍ നിന്നാണ് ബംഗാള്‍ 184 റണ്‍സിനു ഓള്‍ഔട്ട് ആയത്. 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മനോജ് തിവാരിയെ സന്ദീപ് വാര്യര്‍ പുറത്താക്കിയ ശേഷം ഏറെ വൈകാതെ ബംഗാള്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. സുദീപ് ചാറ്റര്‍ജി 39 റണ്‍സ് നേടി. ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേന, നിധീഷ് എംഡി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

33 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് സന്ദീപ് ബംഗാളിന്റെ നടുവൊടിച്ചത്.

ബംഗാള്‍ പൊരുതുന്നു, 41 റണ്‍സ് മാത്രം പിന്നില്‍

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ബംഗാള്‍. 5/1 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ടീമിനു അഭിഷേക് കുമാര്‍ രാമനെ(13) നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് 26 ആയിരുന്നു. പിന്നീട് മൂന്നാം വിക്കറ്റില്‍ നായകന്‍ മനോജ് തിവാരിയും സുദീപ് ചാറ്റര്‍ജിയും പുറത്താകാതെ നേടിയ 77 റണ്‍സിന്റെ ബലത്തില്‍ ബംഗാള്‍ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 103/2 എന്ന നിലയിലാണ്. കേരളത്തിനു 41 റണ്‍സിന്റെ ലീഡ് മാത്രമാണ് കൈവശമുള്ളത്.

56 പന്തില്‍ 56 റണ്‍സുമായി മനോജ് തിവാരിയും 27 റണ്‍സ് നേടി സുദീപ് ചാറ്റര്‍ജിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. കേരളത്തിനായി രണ്ട് വിക്കറ്റും വീഴ്ത്തിയത് സന്ദീപ് വാര്യര്‍ ആണ്.

Exit mobile version