അവസാന മത്സരത്തിൽ 43 റൺസ് വിജയം, ഒമാൻ ചെയർമാൻ ഇലവനെതിരെ കേരളത്തിന് പരമ്പര

ഒമാൻ ചെയർമാൻ ഇലവനുമായുള്ള ട്വൻ്റി 20 പരമ്പര സ്വന്തമാക്കി കേരള ടീം. മൂന്നാമത്തെ മല്സരത്തിൽ ഒമാൻ ടീമിനെ 43 റൺസിന് തോല്പിച്ചതോടെയാണ് കേരളം പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ഓപ്പണർ വിഷ്ണു വിനോദിൻ്റെ തകർപ്പൻ സെഞ്ച്വറിയാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻ ഇലവന് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമാണ് നേടാനായത്. ഒമാനിൽ നടന്ന പരമ്പരയിലെ ആദ്യ മല്സരത്തിൽ കേരളം തോറ്റിരുന്നു. പിന്നീട് രണ്ട് മല്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് കേരള ടീം പരമ്പര നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഇന്നിങ്സിൻ്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിൻ്റെ വിക്കറ്റ് നഷ്ടമായി. 11 റൺസെടുത്ത വിനൂപ് മനോഹരനും രണ്ടാം ഓവറിൽ മടങ്ങി. വിഷ്ണു വിനോദും സാലി വിശ്വനാഥും ചേർന്ന 86 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. ആദ്യ ഓവറുകളിൽ കരുതലോടെ ബാറ്റ് വീശിയ വിഷ്ണു വിനോദ് ഒൻപതാം ഓവർ മുതലാണ് കൂറ്റൻ ഷോട്ടുകൾക്ക് തുടക്കമിട്ടത്. 29 പന്തുകളിലാണ് വിഷ്ണു അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതിനിടയിൽ 30 റൺസെടുത്ത സാലി വിശ്വനാഥ് മടങ്ങി. എ കെ അർജുൻ അഞ്ചും അഖിൽ സ്കറിയ ഒരു റണ്ണും എടുത്ത് പുറത്തായി. അവസാന ഓവറുകളിൽ വിഷ്ണു വിനോദും അൻഫലും ചേർന്നുള്ള കൂറ്റനടികളാണ് കേരളത്തിൻ്റെ സ്കോർ 190 ൽ എത്തിച്ചത്. അവസാന രണ്ട് ഓവറുകളിൽ നിന്നായി ഇരുവരും 38 റൺസ് നേടി. വിഷ്ണു വിനോദ് 57 പന്തുകളിൽ നിന്ന് 101ഉം അൻഫൽ 13 പന്തുകളിൽ നിന്ന് 32ഉം റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണു വിനോദിൻ്റെ ഇന്നിങ്സ്. ചെയർമാൻ ഇലവന് വേണ്ടി ഷക്കീൽ അഹ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെയർമാൻ ഇലവന് ഓപ്പണർമാരായ ജതീന്ദർ സിങ്ങും ആമിർ കലീമും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്കി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേർത്തു. ജതീന്ദർ സിങ് 27ഉം ആമിർ കലീം 25ഉം റൺസ് നേടി. എന്നാൽ തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഹമ്മദ് മിർസ 21ഉം വിനായക് ശുക്ല 17 റൺസും നേടി. അവസാന ഓവറുകളിൽ സിക്രിയ ഇസ്ലാമിൻ്റെ കൂറ്റൻ ഷോട്ടുകളാണ് ചെയർമാൻ ഇലവൻ്റെ സ്കോർ 147 വരെയെത്തിച്ചത്. സിക്രിയ ഇസ്ലാം 19 പന്തുകളിൽ നിന്ന് 30 റൺസ് നേടി. കേരളത്തിന് വേണ്ടി അഖിൽ സ്കറിയ നാല് ഓവറുകളിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജെറിൻ പി എസ് നാല് ഓവറുകളിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

വീണ്ടും വിഷ്ണു വിനോദ് വെടിക്കെട്ട്!! കെസിഎല്ലിൽ തൃശൂരിനെതിരെ കൊല്ലത്തിന് അനായാസ വിജയം

തിരുവനന്തപുരം : കെസിഎല്ലിൽ വിജയവഴിയിലേക്ക് മടങ്ങിയെത്തി കൊല്ലം സെയിലേഴ്സ്. തൃശൂർ ടൈറ്റൻസിനെതിരെ എട്ട് വിക്കറ്റിനായിരുന്നു കൊല്ലത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 19.5 ഓവറിൽ 144 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15ആം ഓവറിൽ ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം മല്സരത്തിലും ഉജ്ജ്വല ഇന്നിങ്സ് കാഴ്ചവച്ച വിഷ്ണു വിനോദാണ് കളിയിലെ താരം.

ബാറ്റിങ് കരുത്തന്മാരുടെ പോരാട്ടത്തിൽ വിഷ്ണു വിനോദും സച്ചിൻ ബേബിയും ചേർന്നാണ് കൊല്ലത്തിന് അനായാസ വിജയമൊരുക്കിയത്. ബൌളർമാരുടെ മികച്ച പ്രകടനവും കൊല്ലത്തിന് തുണയായി. മറുവശത്ത് കഴിഞ്ഞ രണ്ട് മല്സരങ്ങളിലും തിളങ്ങിയ തൃശൂരിൻ്റെ ബാറ്റിങ് നിര കൊല്ലത്തിനെതിരെ പാടെ നിറം മങ്ങി. കഴിഞ്ഞ മല്സരത്തിലെ താരമായിരുന്ന അഹ്മദ് ഇമ്രാൻ തുടക്കത്തിൽ തന്നെ മടങ്ങി. മോശം ഷോട്ടിലൂടെ പുറത്തായ അഹ്മദ് ഇമ്രാൻ 16 റൺസാണ് നേടിയത്. എന്നാൽ മികച്ച ഷോട്ടുകൾ കാഴ്ച വച്ച ആനന്ദ് കൃഷ്ണൻ്റെ മികവിൽ ഭേദപ്പെട്ടൊരു തുടക്കം തന്നെയായിരുന്നു തൃശൂരിൻ്റേത്. അഞ്ചോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റിന് 44 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. എന്നാൽ അനാവശ്യമായൊരു ഷോട്ടിലൂടെ ഷോൺ റോജറും പുറത്തായത് തൃശൂരിൻ്റെ സ്കോറിങ് വേഗത്തെ ബാധിച്ചു.

ആനന്ദ് കൃഷ്ണനും അക്ഷയ് മനോഹറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് പിറന്നു. മികച്ച രീതിയിൽ കളിച്ചു വന്ന ആനന്ദ് കൃഷ്ണൻ പുറത്തായത് തൃശൂരിന് തിരിച്ചടിയായി. 38 പന്തുകളിൽ 41 റൺസെടുത്ത ആനന്ദ് കൃഷ്ണനെ എ ജി അമലാണ് പുറത്താക്കിയത്. അക്ഷയ് മനോഹർ 24 റൺസും നേടി. തുടർന്നെത്തിയവരിൽ ആർക്കും തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. അജയഘോഷും അമലും ബിജു നാരായണനും അടക്കമുള്ള കൊല്ലത്തിൻ്റെ ബൌളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ 144 റൺസ് മാത്രമാണ് തൃശൂരിന് നേടാനായത്. അജയഘോഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അമൽ മൂന്നും ഷറഫുദ്ദീൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിൻ്റെ ബാറ്റിങ് നിരയെ ഒരു ഘട്ടത്തിലും സമ്മർദ്ദത്തിലാക്കാൻ തൃശൂരിനായില്ല. രണ്ടാം ഓവറിൽ തന്നെ അഭിഷേക് ജെ നായർ പുറത്തായെങ്കിലും തകർത്തടിച്ച വിഷ്ണു വിനോദ് ഇന്നിങ്സ് അതിവേഗത്തിൽ മുന്നോട്ട് നീക്കി. മൂന്നാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്സും നേടി തുടക്കമിട്ട വിഷ്ണു വിനോദ് വെറും 22 പന്തിൽ അൻപതിലെത്തി. തൃശൂരിൻ്റെ ക്യാപ്റ്റൻ സിജോമോൻ ജോസഫ് എറിഞ്ഞ ഒൻപതാം ഓവറിൽ നാല് സിക്സറുകളാണ് വിഷ്ണു നേടിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ സിബിൻ ഗിരീഷിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച വിഷ്ണുവിനെ വിനോദ് കുമാർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 38 പന്തുകളിൽ ഏഴ് ഫോറും എട്ട് സിക്സും അടക്കം 86 റൺസാണ് വിഷ്ണു നേടിയത്. വിഷ്ണു പുറത്താകുമ്പോൾ കൊല്ലത്തിന് ജയിക്കാൻ പത്ത് ഓവറിൽ വെറും 38 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. സച്ചിൻ ബേബിയും എം എസ് അഖിലും ചേർന്ന് 35 പന്തുകൾ ബാക്കി നില്ക്കെ ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. സച്ചിൻ ബേബി 32ഉം അഖിൽ 19 റൺസുമായി പുറത്താകാതെ നിന്നു.

തകർത്തടിച്ച് സച്ചിൻ ബേബിയും വിഷ്ണു വിനോദും! കൊച്ചിയ്ക്കെതിരെ കൊല്ലത്തിന് കൂറ്റൻ സ്കോർ

കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെയുള്ള മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 237 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസെടുത്തത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിൻ്റെയും തകർപ്പൻ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയർന്ന സ്കോർ സമ്മാനിച്ചത്.

ചാമ്പ്യന്മാരുടെ ബാറ്റിങ് സർവ്വാധിപത്യം കണ്ട മല്സരത്തിൽ, കാണികൾക്ക് ബാറ്റിങ് വിരുന്നൊരുക്കി സച്ചിൻ ബേബിയും വിഷ്ണു വിനോദും നിറഞ്ഞാടി. ആദ്യ രണ്ട് മല്സരങ്ങളിലും തങ്ങളുടെ പതിവ് ഫോമിലേക്ക് ഉയരാൻ കഴിയാതിരുന്ന ഇരുവർക്കും നേരിയ വ്യത്യാസത്തിലാണ് സെഞ്ച്വറി നഷ്ടമായത്. അഭിഷേക് ജെ നായർ മൂന്നാം ഓവറിൽ പുറത്തായതോടെയാണ് ഇരുവരും ഒത്തു ചേർന്നത്. നേരിട്ട ആദ്യ പന്തുകളിൽ ലഭിച്ച ഭാഗ്യത്തിൻ്റെ ആനുകൂല്യം സച്ചിൻ മുതലാക്കി. അഖിൻ സത്താറിനെ ബൌണ്ടറി പായിച്ച് അക്കൌണ്ട് തുറന്ന സച്ചിൻ തുടർന്നുള്ള ഓവറുകളിൽ ഫോറിൻ്റെയും സിക്സിൻ്റെയും പെരുമഴ തീർത്തു. 22 പന്തുകളിൽ നിന്ന് സച്ചിൻ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. കൊച്ചി ക്യാപ്റ്റൻ സലി സാംസൻ ബൌളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പത്താം ഓവറിൽ നൂറ് കടന്ന കൊല്ലം സെയിലേഴ്സ് 14ആം ഓവറിൽ 150ഉം പിന്നിട്ടു. എന്നാൽ പി എസ് ജെറിൻ എറിഞ്ഞ ആ ഓവറിൽ തന്നെ സച്ചിൻ മടങ്ങി. ജെറിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച സച്ചിനെ വിനൂപ് മനോഹരൻ പിടികൂടുകയായിരുന്നു. 44 പന്തുകളിൽ നിന്ന് ആറ് ഫോറും ആറ് സിക്സും അടക്കം സച്ചിൻ 91 റൺസ് നേടി.

തൊട്ടടുത്ത പന്തിൽ രാഹുൽ ശർമ്മയെ ജെറിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. എന്നാൽ തുടർന്നങ്ങോട്ട് കൂറ്റൻ അടികളുടെ ചുമതല വിഷ്ണു വിനോദ് ഏറ്റെടുത്തു. പന്തുകൾ അതിർത്തി കടന്ന് പാഞ്ഞപ്പോൾ 17ആം ഓവറിൽ സെയിലേഴ്സ് 200 പിന്നിട്ടു. എന്നാൽ കെ എം ആസിഫിനെ ബൌളിങ്ങിലേക്ക് മടക്കി വിളിച്ച തന്ത്രം ഫലം കണ്ടു. 94 റൺസെടുത്ത വിഷ്ണു വിനോദ് ആൽഫി ഫ്രാൻസിസ് പിടിച്ചു മടങ്ങി. 41 പന്തിൽ മൂന്ന് ഫോറും ഒൻപത് സിക്സുമടക്കം 94 റൺസാണ് വിഷ്ണു വിനോദ് നേടിയത്. ഷറഫുദ്ദീൻ എട്ടും എ ജി അമൽ 12ഉം റൺസുമായി പുറത്താകാതെ നിന്നു. കൊച്ചിയ്ക്ക് വേണ്ടി പി എസ് ജെറിൻ രണ്ടും സലി സാംസനും കെ എം ആസിഫും എം. ആഷിഖും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കെസിഎൽ താരലേലം: വിഷ്ണു വിനോദിനെ ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കി


കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) താരലേലത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദിനെ ഏരീസ് കൊല്ലം സെയ്ലേഴ്സ് സ്വന്തമാക്കി. 12.80 ലക്ഷം രൂപയ്ക്കാണ് കൊല്ലം സെയ്ലേഴ്സ് വിഷ്ണുവിനെ ടീമിലെത്തിച്ചത്. താരത്തിന്റെ അടിസ്ഥാന വില 3 ലക്ഷം രൂപയായിരുന്നു.
കഴിഞ്ഞ വർഷം തൃശൂർ ടൈറ്റൻസ് താരമായിരുന്നു വിഷ്ണു വിനോദ്. ഇത്തവണത്തെ കെസിഎൽ സീസണിൽ ഏരീസ് കൊല്ലം സെയ്ലേഴ്സിനുവേണ്ടിയാകും അദ്ദേഹം കളത്തിലിറങ്ങുക. ആക്രമണ ക്രിക്കറ്റിന് പേരുകേട്ട വിഷ്ണു വിനോദ് ഐ പി എല്ലിൽ അടക്കം കളിച്ചിട്ടുള്ള താരമാണ്.

ഐപിഎൽ 2025 ഇന്ന് മുതൽ, ഇത്തവണ നാല് മലയാളികൾ കളിക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആരംഭിക്കും, ടൂർണമെന്റിൽ ഇത്തവണ നാല് മലയാളി താരങ്ങളുമുണ്ട്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി തുടരുന്നു, കേരള രഞ്ജി ക്യാപ്റ്റൻ സച്ചിൻ ബേബി ഇത്തവബ്ബ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ്.

മുമ്പ് മുംബൈ ഇന്ത്യൻസിനായി കളിച്ചിരുന്ന വിഷ്ണു വിനോദിനെ പഞ്ചാബ് കിംഗ്‌സ് ആണ് ഇത്തവണ സ്വന്തമാക്കിയത്.

പെരിന്തൽമണ്ണയിൽ നിന്നുള്ള 23 കാരനായ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യൻസ് ₹30 ലക്ഷത്തിന് ലേലത്തിൽ സ്വന്തമാക്കിയിരുന്നു. വിഘ്നേഷിന്റെ പ്രകടനങ്ങളും മലയാളികൾ ഉറ്റു നോക്കും.

വിഷ്ണു വിനോദിന് പകരക്കാരന്‍ മുംബൈ നിരയിലെത്തി

മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരവും വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായി വിഷ്ണു വിനോദ് ഐപിഎലില്‍ നിന്ന് പുറത്ത്. മുംബൈയ്ക്ക് വേണ്ടി ഈ സീസണിൽ താരത്തിന് അവസരമൊന്നും ലഭിച്ചിട്ടില്ല. താരത്തിന്റെ കൈയ്ക്ക് പരിക്കേറ്റ് ഐപിഎലില്‍ നിന്ന് പുറത്താകുകയായിരുന്നു. മുംബൈ പകരക്കാരനായി ഹാര്‍വിക് ദേശായിയെയാണ് മുംബൈ സ്വന്തമാക്കിയത്.

സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പര്‍ താരമാണ് ഹാര്‍വിക്. താരം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

രോഹന് സെഞ്ച്വറി, ഒപ്പം വിഷ്ണു വിനോദ് വെടിക്കെട്ടും, കേരളത്തിന് 221 എന്ന വലിയ സ്കോർ

സയ്യിദ് മുഷ്താൽഹലി ട്രോഫിയിൽ കേരളം അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് സിക്കിമിന് എതിരെ ആദ്യം ബാറ്റു ചെയ്ത കേരളം മികച്ച സ്കോർ നേടി. രോഹൻ എസ് കുന്നുമ്മലിന്റെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ കേരളം 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എടുത്തു. രോഹൻ എസ് കുന്നുമ്മൽ 56 പന്തിൽ നിന്ന് 101 റൺസ് എടുത്ത് പുറത്താകാതെ നുന്ന് കേരളത്തിന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.

43 പന്തിൽ നിന്ന് 79 റൺസ് അടിച്ചു കൂട്ടിയ വിഷ്ണു വിനോദും ഇന്ന് തിളങ്ങി. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്. അജ്നാസ് 15 പന്തിൽ നിന്ന് 25 റൺസും എടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇന്ന് ബാറ്റ് ചെയ്യേണ്ടി വന്നില്ല.

ഇതുവരെ കളിച്ച നാലു മത്സരങ്ങളും വിജയിച്ച കേരളം ഇന്ന് കൂടെ വിജയിച്ച് 5ൽ അഞ്ച് എന്ന റെക്കോർഡിൽ എത്താൻ ആകും ശ്രമിക്കുക.

വെടിക്കെട്ട് സെ‍ഞ്ച്വറിയുമായി വിഷ്ണു വിനോദ്!!! കേരളത്തിന് 189 റൺസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സര്‍വീസസ്സിനെതിരെ മികച്ച ബാറ്റിംഗുമായി കേരളം. വിഷ്ണു വിനോദ് നേടിയ മികവാര്‍ന്ന ശതകമാണ് കേരളത്തെ 189 റൺസിലേക്ക് എത്തിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ മൊഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ(12) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 34 റൺസായിരുന്നു. സഞ്ജുവും വിഷ്ണു വിനോദും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 22 റൺസ് നേടിയ സഞ്ജുവിനെ കേരളത്തിന് നഷ്ടമായി.

പിന്നീട് വിഷ്ണു വിനോദിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ശരദ് പവാര്‍ ക്രിക്കറ്റ് അക്കാദമിയിൽ കണ്ടത്. സൽമാന്‍ നിസാറിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ വിഷ്ണു കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 110 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.

വിഷ്ണു വിനോദ് 62 പന്തിൽ 109 റൺസ് നേടിയപ്പോള്‍ സൽമാന്‍ നിസാര്‍ 24 പന്തിൽ 42 റൺസ് നേടി. വിഷ്ണു വിനോദ് 15 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.

സഞ്ജു ഒരു റൺസ്!!!! ടോപ് ഓര്‍ഡറിൽ വിഷ്ണു വിനോദ്, അവസാന ഓവറുകളിൽ സച്ചിന്‍ ബേബി, കേരളത്തിന് 163 റൺസ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാച്ചൽ പ്രദേശിനെതിരെ 163 റൺസ് നേടി കേരളം. ഒരു ഘട്ടത്തിൽ കേരളം 150 റൺസ് കടക്കുമോ എന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറുകളിൽ സച്ചിന്‍ ബേബിയുടെ ബാറ്റിംഗ് മികവാണ് കേരളത്തെ 163 റൺസിലേക്ക് എത്തിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്.

ടോപ് ഓര്‍ഡറിൽ വിഷ്ണു വിനോദ് മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും മറുവശത്ത് വിക്കറ്റ് വീണത് കേരളത്തിന് തിരിച്ചടിയായി. വിഷ്ണു വിനോദ് വൺ ഡൗണായി 27 പന്തിൽ നിന്ന് 44 റൺസ് നേടിയപ്പോള്‍ മൊഹമ്മദ് അസ്ഹറുദ്ദീന്‍ 20 റൺസും സൽമാന്‍ നിസാര്‍ 23 റൺസും നേടി. ഹിമാച്ചലിന് വേണ്ടി എംജെ ഡാഗര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ മുകൽ നേഗി 2 വിക്കറ്റ് നേടി.

സച്ചിന്‍ ബേബി 20 പന്തിൽ 30 റൺസ് നേടിയപ്പോള്‍ സിജോമോന്‍ 11 റൺസ് നേടി റണ്ണൗട്ടായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 41 റൺസാണ് നേടിയത്.

കാത്തിരുന്ന ഇന്നിങ്സുമായി മലയാളികളുടെ വിഷ്ണു വിനോദ്

മലയാളികൾ എന്നും ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന താരമായിരുന്നു വിഷ്ണു വിനോദ്. പക്ഷെ ഒരിക്കലും അർഹിച്ച അവസരം വിഷ്ണു വിനോദിന് ദേശീയ തലത്തിൽ ലഭിച്ചിരുന്നില്ല. ഇന്ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത ടൈറ്റൻസും തമ്മിലുള്ള മത്സരത്തിൽ ആ സങ്കടം തീർന്നു എന്ന് പറയാം.

നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാമ്മ് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) വിഷ്ണുവിന് അവസരം ലഭിക്കുന്നത്. കേരളത്തിനായി എന്നും കൂറ്റനടികൾ നടത്തിയിട്ടുള്ള വിഷ്ണു ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി), സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) എന്നിവയുടെ ബെഞ്ചുകളിൽ മുമ്പ് സ്ഥാനം. എന്നാൽ ഇന്ന് 29-കാരൻ അർഹിച്ച അവസരം ലഭിച്ചു. അത് വിഷ്ണു ആസ്വദിക്കുകയും ചെയ്തു.

മുംബൈ പതറുന്ന സമയത്ത് വന്ന വിഷ്ണു വിമോദ് 20 പന്തിൽ 30 റൺസ് നേടുകയും ചെയ്തു. സൂര്യകുമാറിന് ഒപ്പം 50ന് മുകളിൽ ഒരു കൂട്ടുകെട്ട് സൃഷ്ടിക്കാൻ വിഷ്ണുവിനായി. 2 ഫോറും 2 സിക്സും വിഷ്ണു ഇന്ന് അടിച്ച് അടിച്ചു.

2017ൽ അവസാനമായി ഐപിഎല്ലിൽ കളിച്ച വിനോദ് ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി കേരളത്തിനായി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെക്കുകയായിരുന്നു. സ്ഥിരതയാർന്ന പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും, ഐപിഎൽ ഫ്രാഞ്ചൈസികൾ അദ്ദേഹത്തെ അവഗണിക്കുക ആയിരുന്നു. ഇനി വരുന്ന മത്സരങ്ങളിൽ മുംബൈ ജേഴ്സിയിൽ വിഷ്ണുവിനെ കാണാൻ ആകും എന്ന് മലയാളികൾ പ്രതീക്ഷിക്കുന്നു.

51 റൺസ് ലീഡ് സ്വന്തമാക്കി കേരളം, 439 റൺസിന് ഓൾഔട്ട്

ഗുജറാത്തിനെതിരെ കേരളത്തിന് 51 റൺസ് ലീഡ്. ഇന്ന് ലഞ്ചിന് പിരിയുമ്പോള്‍ കേരളം 409/8 എന്ന നിലയിലായിരുന്നു കേരളം. 439 റൺസാണ് കേരളം നേടിയത്. 30 റൺസ് കൂടിയാണ് കേരളം പിന്നീട് നേടിയത്.

113 റൺസ് നേടിയ വിഷ്ണു വിനോദിനിയൊണ് കേരളത്തിന് ആദ്യം നഷ്ടമായത്. ദേശായി ആണ് വിക്കറ്റ് നേടിയത്. ഈഡന്‍ ആപ്പിൾ ടോം 16 റൺസുമായി അവസാന വിക്കറ്റായി പുറത്തായപ്പോള്‍ നിധീഷ് എംഡി 9 റൺസുമായി പുറത്താാതെ നിന്നു.

സിദ്ധാര്‍ത്ഥ് ദേശായി അഞ്ചും അര്‍സന്‍ നാഗ്വാസ്വാല്ല മൂന്നും വിക്കറ്റ് നേടി.

ലീഡ് നേടി കേരളം, ഉശിരന്‍ ഇന്നിംഗ്സുമായി വിഷ്ണു വിനോദ്

വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയിൽ ലീഡ് നേടി കേരളം. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കേരളം 409/8 റൺസാണ് ല‍ഞ്ചിന് പിരിയുമ്പോള്‍ നേടിയത്. 21 റൺസിന്റെ ലീഡാണ് കേരളത്തിന്റെ കൈവശമുള്ളത്.

വിഷ്ണു വിനോദ് 105 റൺസ് നേടി ക്രീസിലുള്ളപ്പോള്‍ ഏദന്‍ ആപ്പിൾ ടോം 4 റൺസുമായി ക്രീസിലുള്ളത്. ദേശായി ഗുജറാത്തിനായി 4 വിക്കറ്റ് നേടി.

Exit mobile version