രഞ്ജി ട്രോഫി, കേരളത്തിന് ജയിക്കാൻ ഇനി 5 വിക്കറ്റ് കൂടെ

രഞ്ജി ട്രോഫിയിൽ ബംഗാളിനെ നേരിടുന്ന കേരളത്തിന് ഇനി വിജയിക്കാൻ 5 വിക്കറ്റ് കൂടെ. അവസാന ദിവസം ആദ്യ സെഷനിൽ ബംഗാൾ 181/5 എന്ന നിലയിലാണ്. 77/2 എന്ന നിലയിൽ ഇന്ന് കളി ആരംഭിച്ച ബംഗാളിന്റെ 3 വിക്കറ്റുകൾ നഷ്ടനായി. ഇനി ബംഗാളിന് ജയിക്കാൻ 268 റൺസ് വേണം. കേരളത്തിന് 5 വിക്കറ്റും. 23 റൺസുമായി മനോജ് തിവാരിയും റൺ ഒന്നും എടുക്കാതെ ഷഹബാസും ആണ് ബംഗാളിനായി ക്രീസിൽ ഉള്ളത്‌.

ശ്രേയസ് ഗോപാൽ കേരളത്തിനായി 2 വിക്കറ്റും ജലജ് സക്സേന 3 വിക്കറ്റും വീഴ്ത്തി. ജലജ് സക്സേന ആദ്യ ഇന്നിംഗ്സിൽ 9 വിക്കറ്റും നേടിയിരുന്നു.

കേരളം ഇന്നലെ രണ്ടാം ഇന്നിങ്സിൽ 265-6 എന്ന റൺസ് എടുത്ത് ഡിക്ലയർ ചെയ്തിരുന്നു. രോഹൻ എസ് കുന്നുമ്മൽ 51, സച്ചിൻ ബേബി 51, ശ്രേയസ് ഗോപാൽ 50 എന്നിവർ രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി അർധ സെഞ്ച്വറികൾ നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 180 റൺസിന് കേരളം ബംഗാളിനെ ഓളൗട്ട് ആക്കിയിരുന്നു.

മുംബൈ ഓളൗട്ട്, കേരളത്തിന് ജയിക്കാൻ 327 റൺസ്

രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കെതിരെ വിജയിക്കാൻ കേരളത്തിന് 327 റൺസ്. ഇന്ന് കളിയുടെ മൂന്നാം ദിവസം മുംബൈയെ 321 റണ്ണിന് രണ്ടാം ഇന്നിംഗ്സിൽ ഓളൗട്ട് ആക്കാൻ കേരളത്തിനായി. നാളെ ഒരു ദിവസമാണ് കേരളത്തിന് ബാക്കിയുള്ളത്. ആ ദിവസം കൊണ്ട് ചെയ്സ് ചെയ്തു കഴിഞ്ഞാൽ കേരളത്തിന് വിജയം സ്വന്തമാക്കാം.

ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയതുകൊണ്ട് കേരളത്തിന് ഈ മത്സരം സമനില ആയാൽ നിരാശ മാത്രമേ ഉണ്ടാവുകയുള്ളൂ. മുംബൈ രണ്ടാം ഇന്നിങ്സിക് ആദ്യ വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും പിന്നെ തുടർച്ചയായി ഇടവേളകളിൽ അവരുടെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഓപ്പണർമാരായ ജയ് ബിസ്തയും ബുപ്പൻ ലാൽവാനിയും അവർക്ക് വേണ്ടി അർദ്ധ സെഞ്ച്വറികൾ നേടി. ഈ രണ്ടു താരങ്ങൾ മാത്രമാണ് അവർക്കായി ഇന്ന് അർധ സെഞ്ച്വറി നേടിയത്.

ജയ് ബിസ്താ 73 റൺസ് എടുത്താണ് പുറത്തായത്. ബുപ്പൻ 88 റൺസും എടുത്തു. മുംബൈയുടെ ക്യാപ്റ്റൻ രഹാനെ 16 റൺസ് എടുത്ത് രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. ഇന്ത്യൻ താരം ദൂബെ ഒരു റൺസ് എടുത്തും പുറത്തായി. കേരളത്തിനായി ജലജ് സെക്സിന് നാല് വിക്കറ്റുമായി മികച്ച ബോളിംഗ് കാഴ്ചവച്ചു. ശ്രേയസ് ഗോപാലും കേരളത്തിലെ നാലു വിക്കറ്റ് വീഴ്ത്തി. നിധീഷാണ് ബാക്കി രണ്ടു വിക്കറ്റുകൾ പിഴുതത്‌. ആദ്യ ഇന്നിംഗ്സിലും ശ്രേയസ് ഗോപാൽ കേരളത്തിനായി നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

രഞ്ജി ട്രോഫി, കരുത്തരായ മുംബൈയെ 251ന് എറിഞ്ഞിട്ട് കേരളം

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ മികച്ച ബൗളിംഗ് പ്രകടനം. ഇന്ന് മുംബൈയ്ക്കെതിരെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 251 റണ്ണിന് ഓളൗട്ട് ആയി. ആദ്യ ഇന്നിങ്സ് ലീഡ് നേടുക ആകും ഇനി കേരളത്തിന്റെ ലക്ഷ്യം. ഇന്ന് ഇന്ത്യൻ താരം ശിവം ദൂബെ മുംബൈക്ക് ആയി അർധ സെഞ്ച്വറി നേടി.

അവരുടെ സ്റ്റാർ ബാറ്റർ രഹാനെ പൂജ്യത്തിന് പുറത്തായി. ഇന്ത്യൻ ക്യാമ്പിൽ നിന്ന് മടങ്ങിയെത്തിയ സഞ്ജുവാണ് ഇന്ന് കേരളത്തെ നയിക്കുന്നത്.ഇന്ന് തുടക്കത്തിൽ തന്നെ ഓപ്പണർ ജയ് ബിസ്തയെയും പിന്നാലെ വന്ന രഹാനയെയും ബേസിൽ തമ്പി പൂജ്യത്തിൽ ഔട്ടാക്കുകയായിരുന്നു. 50 റൺസെടുത്ത ലാൽവാനി അവർക്ക് തുടക്കത്തിൽ ആശ്വാസം നൽകി. ലഞ്ചിന് ശേഷം ശിവം ദൂബെ അർധ സെഞ്ച്വറി നേടി. അദ്ദേഹം 72 പന്തിൽ നിന്ന് 51 റൺസ് എടുത്ത് പുറത്തായി.

അവസാനം തനിഷ് കോടിയനും മുംബൈക്ക് ആയി അർധ സെഞ്ച്വറി നേടി. 56 റൺസ് എടുത്താണ് തനിഷ് പുറത്തായത്‌. കേരളത്തിനായി ശ്രേയസ് ഗോപാൽ 4 വിക്കറ്റും ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ രണ്ടു വിക്കറ്റു വീതവും, നിധീഷ്, വിശ്വേഷ്വർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മണിമാരന് 2.4 കോടി, താരം ലക്നൗ നിരയിലേക്ക്, അടിസ്ഥാന വിലയ്ക്ക് ശ്രേയസ്സ് ഗോപാലിനെ സ്വന്തമാക്കി മുംബൈ

തമിഴ്നാട് താരം മണിമാരന്‍ സിദ്ധാര്‍ത്ഥിന് ഐപിഎൽ ലേലത്തിൽ മികച്ച നേട്ടം. 2.40 കോടി രൂപയ്ക്ക് താരത്തെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ആണ് സ്വന്തമാക്കിയത്. താരത്തിനായി ലക്നൗവിനൊപ്പം ആര്‍സിബിയാണ് രംഗത്തെത്തിയത്. 20 ലക്ഷത്തിന്റെ അടിസ്ഥാന വിലയായിരുന്നു താരത്തിനുണ്ടായിരുന്നത്.

അതേ സമയം കേരളത്തിന് വേണ്ടി കളിക്കുന്ന ശ്രേയസ്സ് ഗോപാലിനെ 20 ലക്ഷത്തിന്റെ അടിസ്ഥാന വില നൽകി മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

4 വിക്കറ്റുമായി ശ്രേയസ്സ് ഗോപാൽ, കേരളത്തിന് മികച്ച വിജയം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 163/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഹിമാച്ചലിനെ 128 റൺസിലൊതുക്കി 35 റൺസ് വിജയം കേരളം കുറിച്ചു. 19.1 ഓവറിൽ ആണ് ഹിമാച്ചൽ പ്രദേശ് ഓള്‍ഔട്ട് ആയത്. കേരളത്തിനായി ശ്രേയസ്സ് ഗോപാലും വിനോദ് കുമാറും 4 വീതം വിക്കറ്റ് നേടി.

എന്‍ആര്‍ ഗംഗ്ത 42 റൺസുമായി ഹിമാച്ചലിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഋഷി ധവാന്‍ 26 റൺസുമായി പുറത്താകാതെ നിന്നു.

ശ്രേയസ്സ് ഗോപാലിന് ശതകം, കര്‍ണ്ണാടകയ്ക്ക് കൂറ്റന്‍ സ്കോര്‍

ഉത്തരാഖണ്ഡിനെതിരെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി കര്‍ണ്ണാടക. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ കര്‍ണ്ണാടക 580/7 എന്ന നിലയിലാണ്.

പുറത്താകാതെ 144 റൺസുമായി ശ്രേയസ്സ് ഗോപാലിനൊപ്പം രവികുമാര്‍ സമര്‍ത്ഥ്(82), മയാംഗ് അഗര്‍വാള്‍(83), ദേവ്ദത്ത് പടിക്കൽ(69), നികിന്‍ ജോസ്(62) എന്നിവരാണ് കര്‍ണ്ണാടകയുടെ പ്രധാന സ്കോറര്‍മാര്‍.

നേരത്തെ 116 റൺസിന് ഉത്തരാഖണ്ഡിന്റെ ആദ്യ ദിവസം തന്നെ കര്‍ണ്ണാടക പുറത്താക്കിയിരുന്നു. ഇപ്പോള്‍ 464 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കര്‍ണ്ണാടകയുടെ കൈവശമുള്ളത്.

ജഡേജ ടോപ് സ്കോറര്‍, ചെന്നൈയെ വരിഞ്ഞ് കെട്ടി രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ചുവെങ്കിലും ആവശ്യത്തിന് റണ്‍സ് കണ്ടെത്തുവാന്‍ ടീമിന് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാനും മത്സരത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയെ 125/5 സ്കോറിലേക്ക് നയിച്ചത്.

ജഡേജ 30 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ ധോണിയുമായി താരം അഞ്ചാം വിക്കറ്റില്‍ നേടിയ 50 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സാണ് ചെന്നൈ നേടിയത്. ഫാഫ് ഡു പ്ലെസിയെയും(10) ഷെയിന്‍ വാട്സണെയുമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. കാര്‍ത്തിക് ത്യാഗിയെ താന്‍ നേരിട്ട ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി കടത്തിയ വാട്സണെ അടുത്ത പന്തില്‍ താരം പുറത്താക്കുകയായിരുന്നു.

മികച്ചൊരു ക്യാച്ചിലുടെ ജോസ് ബട്‍ലറാണ് ഫാഫ് ഡു പ്ലെസിയെ പിടിച്ച് പുറത്താക്കിയത്. ജോഫ്രയ്ക്കായിരുന്നു വിക്കറ്റ്. പവര്‍പ്ലേയ്ക്ക് ശേഷം സാം കറനെയും ചെന്നൈയ്ക്ക് നഷ്ടമായി. പവര്‍ ഹിറ്ററായി ഇറങ്ങിയ താരത്തിന് 25 പന്തില്‍ നിന്ന് 22 റണ്‍സാണ് നേടാനായത്. ശ്രേയസ്സ് ഗോപാലിന്റെ പന്തില്‍ ജോസ് ബട്‍ലര്‍ ലോംഗ് ഓഫില്‍ പിടിച്ചാണ് കറന്‍ പുറത്തായത്.

പത്താം ഓവറിന്റെ അവസാന പന്തില്‍ തെവാത്തിയ റായിഡുവിനെ(13) പുറത്താക്കിയതോടെ 56/4 എന്ന നിലയിലേക്ക് ചെന്നൈ വീണു. അവിടെ നിന്ന് ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും സ്കോറിംഗിന് വേഗത കൊണ്ടുവരുവാന്‍ ഇവര്‍ക്കായില്ല. 46 പന്താണ് ഈ കൂട്ടുകെട്ട് നേരിട്ടത്. 28 റണ്‍സ് നേടി ധോണി 18ാം ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.

രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മികച്ച സ്പെല്‍ എറിഞ്ഞുവെങ്കില്‍ ഫീല്‍ഡില്‍ താരം നിരാശപ്പെടുത്തുകയായിരുന്നു. ശ്രേയസ്സ് ഗോപാല്‍ വെറും 14 റണ‍്‍സ് വിട്ട് നല്‍കിയപ്പോള്‍ തെവാത്തിയ പതിനെട്ട് റണ്‍സാണ് നല്‍കിയത്. മൂവരും ഓരോ വിക്കറ്റ് നേടി. കാര്‍ത്തിക് ത്യാഗിയ്ക്കും ഒരു വിക്കറ്റ് ലഭിച്ചു.

മികച്ച തുടക്കത്തിന് ശേഷം താളം തെറ്റിയെങ്കിലും മുംബൈയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കി സൂര്യുകുമാര്‍ യാദവ്

ഐപിഎലിലെ ഈ സീസണിലെ തന്റെ ആദ്യത്തെ അര്‍ദ്ധ ശതക പ്രകടനവുമായി മുംബൈ ഇന്ത്യന്‍സിനെ മുന്നോട്ട് നയിച്ച് സൂര്യകുമാര്‍ യാദവ്. ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച തുടക്കമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ 88/1 എന്ന നിലയിലായിരുന്ന ടീം പൊടുന്നനെ 117/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

എന്നാല്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് അവസാന ഓവറുകളില്‍ മികച്ച റണ്‍സ് കണ്ടെത്തിയപ്പോള്‍ ടീം 193/4 എന്ന മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക്കും ചേര്‍ന്ന് 38 പന്തില്‍ നിന്ന് 75 റണ്‍സാണ് പുറത്താകാതെ നേടിയത്.

വലിയ സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന മുംബൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കാര്‍ത്തിക് ത്യാഗിയാണ് പുറത്താക്കിയത്. 15 പന്തില്‍ 23 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കിയാണ്. 4.5 ഓവറില്‍ 49 റണ്‍സാണ് മുംബൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയത്.

പവര്‍ പ്ലേയില്‍ 57 റണ്‍സ് നേടിയ മുംബൈ പവര്‍പ്ലേയ്ക്ക് ശേഷവും റണ്‍സ് യഥേഷ്ടം കണ്ടെത്തി മുന്നേറുന്നതിനിടയിലാണ് 10ാം ഓവറിന്റെ ആദ്യ പന്തില്‍ ശ്രേയസ്സ് ഗോപാല്‍ രോഹിത്തിനെ തെവാത്തിയയുടെ കൈകളിലെത്തിച്ചത്. 23 പന്തില്‍ നിന്ന് 35 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്.

3 സിക്സും മുംബൈ നായകന്‍ നേടി. രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 39 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. തൊട്ടടുത്ത പന്തില്‍ ഇഷാന്‍ കിഷനെയും ശ്രേയസ്സ് പുറത്താക്കിയപ്പോള്‍ 88/1 എന്ന നിലയില്‍ നിന്ന് 88/3 എന്ന നിലയിലേക്ക് മുംബൈ വീണു. പത്തോവര്‍ പിന്നിടുമ്പോള്‍ 90 റണ്‍സാണ് മുംബൈ നേടിയത്.

ഇഷാന്‍ പുറത്തായ ശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ ക്രുണാല്‍ പാണ്ഡ്യയ്ക്കും മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ 29 റണ്‍സ് കൂട്ടുകെട്ടിന് ശേഷം 12 റണ്‍സ് നേടിയ ക്രുണാല്‍ മടങ്ങുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്.

14 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 117/4 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. ഇതിനിടെ തന്റെ ഈ സീസണിലെ ആദ്യ അര്‍ദ്ധ ശതകം നേടി സൂര്യകുമാര്‍ യാദവ് മുംബൈയെ മുന്നോട്ട് നയിച്ചു. 33 പന്തില്‍ നിന്നാണ് താരം ഈ നേട്ടം നേടിയത്.

അവസാന മൂന്നോവറില്‍ സൂര്യകുമാര്‍-ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് 50 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 47 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 30 റണ്‍സ് നേടുകയായിരുന്നു.

സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍, ശ്രേയസ്സ് ഗോപാലും രാഹുല്‍ ചഹാറിനും ടീമിലിടം

മേയ് 25നു ആരംഭിയ്ക്കുന്ന ശ്രീലങ്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സന്ദീപ് വാര്യര്‍. ഐപിഎലില്‍ തിളങ്ങിയ ശ്രേയസ്സ് ഗോപാലിനും രാഹുല്‍ ചഹാറിനും ടീമില്‍ സ്ഥാനം കിട്ടിയിട്ടുണ്ട്. ശ്രേയസ്സ് ഗോപാല്‍ അനൗദ്യോഗിക ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ചപ്പോള്‍ അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമിലും സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇഷാന്‍ കിഷന്‍ നയിക്കുമ്പോള്‍ ഗുജറാത്തിന്റെ പ്രിയാങ്ക് പഞ്ചലിനാണ് പരിമിത ഓവര്‍ പരമ്പരയുടെ ചുമതല. ഇന്ത്യന്‍ പ്രാദേശിക ക്രിക്കറ്റില്‍ തിളങ്ങിയ യുവതാരങ്ങളാണ് ടീമില്‍ ഏറെയും സ്ഥാനം ലഭിച്ചത്.

ഇന്ത്യ എ ചതുര്‍ദിന സ്ക്വാഡ്: ഇഷാന്‍ കിഷന്‍, അന്മോല്‍പ്രീത് സിംഗ്, ഋതുരാജ് ഗായ്ക്വാഡ്, ദീപക് ഹൂഡ, റിക്കി ഭുയി, ശിവം ഡുബേ, ശുഭ്മന്‍ ഗില്‍, ശ്രേയസ്സ് ഗോപാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മയാംഗ് മാര്‍ക്കണ്ടേ, തുഷാര്‍ ദേശ്പാണ്ടേ, സന്ദീപ് വാര്യര്‍, ഇഷാന്‍ പോറെല്‍

അഞ്ച് ഏകദിനങ്ങള്‍: പ്രിയാങ്ക് പഞ്ചല്‍, അഭിമന്യു ഈശ്വരന്‍, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, സിദ്ധേഷ് ലാഡ്, റിങ്കു സിംഗ്, ശിവം ഡുബേ, കെഎസ് ഭരത്, രാഹുല്‍ ചഹാര്‍, ജയന്ത് യാദവ്, ആദിത്യ സര്‍വാതേ, സന്ദീപ് വാര്യര്‍, അങ്കിത് രാജ്പുത്, ഇഷാന്‍ പോറെല്‍

രാജസ്ഥാനെ കെട്ടുകെട്ടിച്ച് ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക്, പക്വതയാര്‍ന്ന ഇന്നിംഗ്സുമായി ഋഷഭ് പന്ത്

മികച്ച തുടക്കത്തിനു ശേഷം ഇഷ് സോധിയ്ക്ക് വിക്കറ്റ് നല്‍കി ശിഖര്‍ ധവാനും പൃഥ്വി ഷായും മടങ്ങിയെങ്കിലും ഋഷഭ് പന്ത് തന്റെ സ്വാഭാവിക ശൈലി മാറ്റി വെച്ച് ഡല്‍ഹിയിലെ പ്രയാസകരമായ വിക്കറ്റില്‍ ടീമിനു വേണ്ടി നങ്കൂരമിട്ടപ്പോള്‍ 5 വിക്കറ്റ് വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. 38 പന്തില്‍ നിന്ന് പന്ത് നേടിയ 53 റണ്‍സിന്റെ ബലത്തില്‍ 16.1 ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 5 വിക്കറ്റ് ജയം ഉറപ്പാക്കുകയായിരുന്നു. 10 ഓവറില്‍ ലക്ഷ്യം മറികടന്നിരുന്നുവെങ്കില്‍ ടീമിനു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താമായിരുന്നുവെങ്കിലും തുടക്കത്തില്‍ നഷ്ടമായ വിക്കറ്റുകള്‍ ഡല്‍ഹിയുടെ വേഗത കുറയ്ക്കുകയായിരുന്നു.

28/2 എന്ന നിലയിലേക്ക് വീണ് ഡല്‍ഹിയ്ക്ക് ശിഖര്‍ ധവാനെയും(16) പൃഥ്വി ഷായെയും(8) അടുത്തടുത്ത പന്തുകളില്‍ നഷ്ടമാവുകയായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുടെ കൂട്ട് പിടിച്ച് പന്ത് 33 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ശ്രേയസ്സ് അയ്യരെ(15) ശ്രേയസ്സ് ഗോപാല്‍ പുറത്താക്കുകയായിരുന്നു. പിന്നീട് കോളിന്‍ ഇന്‍ഗ്രാമുമായി ചേര്‍ന്ന് പന്ത് 22 റണ്‍സ് കൂടി നേടിയെങ്കിലും ഇഷ് സോധി ബൗളിംഗിലേക്ക് തിരികെ എത്തി ഇന്‍ഗ്രാമിനെ മടക്കിയയ്ച്ചു. 23 പന്തുകള്‍ നേരിട്ട ഇന്‍ഗ്രാം 12 റണ്‍സ് മാത്രമാണ് നേടിയത്.

11 റണ്‍സ് നേടിയ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിനെ പിന്നീട് ഡല്‍ഹിയ്ക്ക് നഷ്ടമായെങ്കിലും ഋഷഭ് പന്ത് മത്സരം ഡല്‍ഹിയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. വരുണ്‍ ആരോണ്‍, ശ്രേയസ്സ് ഗോപാല്‍, ഇഷ് സോധി എന്നിവരുടെ ഓവറുകളില്‍ നിര്‍ണ്ണായക സിക്സുകള്‍ നേടിയാണ് 16.1 ഓവറില്‍ ടീമിനെ 5 വിക്കറ്റ് വിജയത്തിലേക്ക് പന്ത് എത്തിച്ചത്.

ഇഷ് സോധിയ്ക്ക് മൂന്നും ശ്രേയസ്സ് ഗോപാലിനു 2 വിക്കറ്റും രാജസ്ഥാന് വേണ്ടി നേടാനായി.

ഈ സീസണില്‍ കോഹ്‍ലി-എബിഡി കൂട്ടുകെട്ടിനെ ശ്രേയസ്സ് ഗോപാല്‍ പുറത്താക്കിയത് ഇത് രണ്ടാം തവണ

ശ്രേയസ്സ് ഗോപാല്‍ ബാംഗ്ലൂരിന്റെ വമ്പന്‍ താരങ്ങളെ പുറത്താക്കുന്നത് ഇത് ആദ്യമായല്ല. ഇതിനു മുമ്പ് ഈ സീസണില്‍ തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഓവറില്‍ രാജസ്ഥാന്‍ ബൗളര്‍ കോഹ്‍ലിയെയും എബിഡിയെയും പുറത്താക്കിയിരുന്നു. ഇത്തവണ ഇരു താരങ്ങളെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ താരം അടുത്ത പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കി ഹാട്രിക്ക് സ്വന്തമാക്കി. എന്നാല്‍ മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഐപിഎല്‍ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ശ്രേയസ്സ് ഗോപാല്‍ ഈ വമ്പന്‍ ശ്രാവുകളെ പുറത്താക്കുന്നത്. ഐപിഎലില്‍ മൂന്ന് തവണ ഇരുവരെയും പുറത്താക്കുന്ന ആദ്യ താരമെന്ന ബഹുമതി കൂടി ശ്രേയസ്സ് ഇന്നലെ സ്വന്തമാക്കി.

ആദ്യ 9 പന്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സ്, അവിടെ നിന്ന് ആര്‍സിബിയുടെ പതനം

മത്സരം അഞ്ചോവറായി വെട്ടിച്ചുരുക്കിയ ശേഷം വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും ക്രീസിലെത്തിയപ്പോള്‍ 80നു മുകളിലുള്ള സ്കോറാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്രതീക്ഷിച്ചത്. ആദ്യ ഓവറില്‍ വരുണ്‍ ആരോണിനെ 23 റണ്‍സ് അടിച്ചതോടെ ഇത് നൂറിനു മുകളിലേക്ക് പോകുമോയെന്നായിരുന്നു ആരാധകരുടെ സംശയം.

എന്നാല്‍ പിന്നീട് അവിശ്വസനീയമാം വിധം ടീം തകരുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ 9 പന്തില്‍ നിന്ന് 3 ഫോറും 3 സിക്സും നേടിയ ടീം 35 റണ്‍സ് നേടിയപ്പോള്‍ അടുത്ത 21 പന്തില്‍ നിന്ന് 27 റണ്‍സ് നേടുന്നതിനിടെ 7 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ശ്രേയസ്സ് ഗോപാലിന്റെ ഹാട്രിക്കിനു ശേഷം എല്ലാ ഓവറിലും ഒരു വിക്കറ്റെങ്കിലും ടീമിനു നഷ്ടമായിരുന്നു.

Exit mobile version