ശ്രീലങ്ക 378 റൺസിന് ഓള്‍ഔട്ട്

ഗോളിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ല തന്റെ അര്‍ദ്ധ ശതകം 51 നേടിയപ്പോള്‍ രമേശ് മെന്‍ഡിസ് 35 റൺസുമായി നിര്‍ണ്ണായക സംഭാവന ടീമിനായി നടത്തി.

പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷായും നസീം ഷായും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇന്ന് അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ ഇരുവരും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു.

നഥാന്‍ ലയണിന് മുന്നിൽ കീഴടങ്ങി ശ്രീലങ്ക, 212 റൺസിന് ഓള്‍ഔട്ട്

ഗോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്കയെ 212 റൺസിന് പുറത്താക്കിയ ശേഷം ഓസ്ട്രേലിയ 98/3 എന്ന നിലയിൽ. നഥാന്‍ ലയണും മിച്ചൽ സ്വെപ്സണും ചേര്‍ന്നാണ് ശ്രീലങ്കയെ കുരുക്കിലാക്കിയത്.

59 ഓവറിൽ ടീം 212 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 58 റൺസ് നേടിയ നിരോഷന്‍ ഡിക്വെല്ലയാണ് ടീമിന്റെ ടോപ് സ്കോറര്‍. ആഞ്ചലോ മാത്യൂസ് 39 റൺസ് നേടിയപ്പോള്‍ പതു നിസ്സങ്ക(23), ദിമുത് കരുണാരത്നേ(28), രമേശ് മെന്‍‍ഡിസ്(22) എന്നിവരും പൊരുതി നോക്കി. ലയൺ അഞ്ചും സ്വെപ്സൺ മൂന്നും വിക്കറ്റാണ് നേടിയത്.

ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 47 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 25 റൺസ് നേടിയ വാര്‍ണറെയും 13 റൺസ് നേടിയ ലാബൂഷാനെയെയും രമേശ് മെന്‍ഡിസ് പുറത്താക്കിയപ്പോള്‍ സ്റ്റീവ് സ്മിത്ത് റണ്ണൗട്ടും ആയി.

ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ആണ് ക്രീസിൽ നില്‍ക്കുന്നത്. ശ്രീലങ്കയുടെ സ്കോറിന് 114 റൺസ് പിന്നിലാണ് ഓസ്ട്രേലിയ ഇപ്പോളും ഖവാജ 47 റൺസും ട്രാവിസ് ഹെഡ് 6 റൺസും നേടിയിട്ടുണ്ട്.

ശ്രീലങ്കന്‍ താരങ്ങളുടെ വിലക്ക് ഭാഗികമായി മാറ്റി

ശ്രീലങ്കന്‍ താരങ്ങളായ കുശൽ മെന്‍ഡിസ്, ധനുഷ്ക ഗുണതിലക, നിരോഷന്‍ ഡിക്ക്വെല്ല എന്നിവരുടെ വിലക്ക് ഭാഗികമായി മാറ്റി. ഇംഗ്ലണ്ട് പര്യടനത്തിനിടെ ബയോ ബബിള്‍ ലംഘനത്തിന്റെ പേരിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഒരു വര്‍ഷവും ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് ആറ് മാസവും വിലക്കാനാണ് ബോര്‍ഡ് തീരുമാനിച്ചത്.

ഇപ്പോള്‍ ലങ്കന്‍ ബോര്‍ഡ് താരങ്ങളുടെ ആഭ്യന്തര ക്രിക്കറ്റിലെ വിലക്ക് നീക്കിയെന്ന് അറിയിക്കുകയാണ് ഉണ്ടായത്. ഒക്ടോബര്‍ 12ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിൽ ആണ് തീരുമാനം ആയത്. 10 മില്യൺ ശ്രീലങ്കന്‍ രൂപ പിഴയായി നല്‍കിയാൽ താരങ്ങള്‍ക്ക് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാമെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ബയോ ബബിള്‍ ലംഘനം, മൂന്ന് ശ്രീലങ്കന്‍ താരങ്ങളെ നാട്ടിലേക്ക് മടക്കിയയ്ക്കും

ഇംഗ്ലണ്ടിൽ ബയോ ബബിള്‍ ലംഘനം നടത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ലങ്കന്‍ ബോര്‍ഡ്. കുശല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും ഉടനടി നാട്ടിലേക്ക് മടക്കിയയ്ക്കുകയാണെന്നുമാണ് ലങ്കന്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ടീമിന്റെ ബയോ ബബിളിന് പുറത്ത് മെന്‍ഡിസും ഡിക്ക്വെല്ലയും സമയം ചെലവഴിക്കുന്ന ട്വിറ്റര്‍ വീഡിയോ വന്നതോടെയാണ് ഇവര്‍ക്കെതിരെ നടപടി വന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ഈ മൂന്ന് താരങ്ങളെയും സസ്പെന്‍ഡ് ചെയ്യുവാന്‍ തീരുമാനിച്ചതായി സെക്രട്ടറി മോഹന്‍ ഡി സിൽവ പ്രസ്താവനയിൽ പറഞ്ഞു.

493/7 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക

469/6 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 493/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 33 റണ്‍സ് നേടിയ രമേശ് മെന്‍ഡിസിന്റെ വിക്കറ്റ് ടാസ്കിന്‍ അഹമ്മദ് വീഴ്ത്തിയപ്പോളാണ് ശ്രീലങ്കന്‍ ടീം ഡിക്ലറേഷന് തീരുമാനിച്ചത്.

77 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ല ആയിരുന്നു മറുവശത്ത് നിലയുറപ്പിച്ചത്. ടാസ്കിന്‍ അഹമ്മദ് നാല് വിക്കറ്റ് നേടി.

ശ്രീലങ്ക കുതിയ്ക്കുന്നു, സ്കോര്‍ 500ന് അടുത്തേക്ക്

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ടെസ്റ്റിലേതിന് സമാനമായി ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ 469/6 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിവസം അവസാനിപ്പിച്ചത്.

ഇന്ന് ടീമിന് 5 വിക്കറ്റാണ് നഷ്ടമായത്. ഇതില്‍ മൂന്നെണ്ണം ബംഗ്ലാദേശിനായി ടാസ്കിന്‍ അഹമ്മദാണ് നേടിയത്. ഓപ്പണര്‍മാരുടെ ശതകത്തിന് ശേഷം ഒഷാഡ ഫെര്‍ണാണ്ടോ(81) പതും നിസ്സങ്ക(30) എന്നിവരുടെ വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായി.

Taskinahmed

64 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയും 22 റണ്‍സ് നേടി രമേഷ് മെന്‍ഡിസും ആയിരുന്നു ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 87 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്.

ഡിക്ക്വെല്ലയ്ക്ക് ശതകം നഷ്ടം, 476 റണ്‍സിന് ഓള്‍ഔട്ട് ആയി ശ്രീലങ്ക

ആന്റിഗ്വ ടെസ്റ്റ് അവസാനം ദിവസം ബാക്കി നില്‍ക്കെ വിജയം നേടുവാന്‍ 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് നേടേണ്ടത് 341 റണ്‍സ്. ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയില്‍ ആണ്. 8 റണ്‍സുമായി ക്രെയിഗ് ബ്രാത്‍വൈറ്റും 15 റണ്‍സ് നേടി ക്രുമാ ബോണ്ണറുമാണ് ക്രീസിലുള്ളത്.

പതും നിസ്സങ്കയും നിരോഷന്‍ ഡിക്ക്വെല്ലയും നടത്തിയ പോരാട്ട വീര്യത്തിന്റെ ബലത്തില്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 376 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

മത്സരത്തില്‍ 374 റണ്‍സ് ലീഡാണ് ശ്രീലങ്ക നേടിയത്. നിസ്സങ്ക 103 റണ്‍സ് നേടിയപ്പോള്‍ ഡിക്ക്വെല്ലയ്ക്ക് ശതകം നാല് റണ്‍സ് അകലെ നഷ്ടമായി. ആതിഥേയര്‍ക്കായി കെമര്‍ റോച്ചും റഖീം കോണ്‍വാലും മൂന്ന് വീതം വിക്കറ്റ് നേടി.

കൈല്‍ മയേഴ്സ് 2 വിക്കറ്റും നേടി.

അരങ്ങേറ്റ ശതകവുമായി പതും നിസ്സങ്ക

ശ്രീലങ്കയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി ശതകം നേടുന്ന നാലാമത്തെ താരമായി പതും നിസ്സങ്ക. ഇന്ന് ആന്റിഗ്വയില്‍ നാലാം ദിവസം ആണ് ഈ നേട്ടം താരം കൈവരിച്ചത്. 240 പന്തുകള്‍ നേരിട്ടാണ് നിസ്സങ്ക തന്റെ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ആഭ്യന്തര ക്രിക്കറ്റിലെ മികവാര്‍ന്ന പ്രകടനം ആണ് താരത്തിന് ലങ്കന്‍ ടീമില്‍ അവസരം നല്‍കുവാന്‍ ഇടയാക്കിയത്. ആ ഫോം തുടര്‍ന്ന് നിസ്സങ്ക തന്റെ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ ശ്രീലങ്ക 138 ഓവറില്‍ 435/5 എന്ന നിലയിലാണ്. 333 റണ്‍സിന്റെ ലീഡാണ് ടീമിന് കൈവശമുള്ളത്. 101 നിസ്സങ്കയ്ക്ക് ഒപ്പം 81 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയാണ് ക്രീസിലുള്ളത്. നാലാം ദിവസം ഇരു ടീമുകളും ചായയ്ക്കായി പിരിയുമ്പോള്‍ 176 റണ്‍സാണ് ഈ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയിരിക്കുന്നത്.

ലീഡ് 250 കടന്നു, രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക കരുത്തുറ്റ നിലയില്‍

വിന്‍ഡീസിനെതിരെ ആന്റിഗ്വ ടെസ്റ്റില്‍ 359/5 എന്ന നിലയില്‍ ശ്രീലങ്ക. മത്സരത്തിന്റെ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീം പിരിയുമ്പോള്‍ 257 റണ്‍സ് ലീഡാണ് ശ്രീലങ്കയുടെ കൈവശമുള്ളത്.

ധനന്‍ജയ ഡി സില്‍വയുടെ വിക്കറ്റാണ് ടീമിന് ഇന്ന് ആദ്യ സെഷനില്‍ നഷ്ടമായത്. 50 റണ്‍സ് നേടിയ താരത്തെ അല്‍സാരി ജോസഫ് ആണ് പുറത്താക്കിയത്. 74 റണ്‍സുമായി പതും നിസങ്കയും 38 റണ്‍സ് നേടി നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ക്രീസിലുള്ളത്.

നൂറ് റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്.

ശ്രീലങ്ക 169 റണ്‍സിന് ഓള്‍ഔട്ട്, ജേസണ്‍ ഹോള്‍ഡറിന് അഞ്ച് വിക്കറ്റ്

ആന്റിഗ്വയില്‍ ഒന്നാം ദിവസം തന്നെ മുട്ടുമടക്കി ശ്രീലങ്ക. 70 റണ്‍സ് നേടിയ ലഹിരു തിരിമന്നേയും 32 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയും ഒഴികെ മറ്റാര്‍ക്കും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ലങ്കയുടെ ഇന്നിംഗ്സ് 69.4 ഓവറില്‍ അവസാനിക്കുകയായിരുന്നു. 5 വിക്കറ്റ് നേടി ജേസണ്‍ ഹോള്‍ഡറും 3 വിക്കറ്റുമായി കെമര്‍ റോച്ചുമാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ കസറിയത്.

ഏഴാം വിക്കറ്റായി തിരിമന്നേ പുറത്തായ ശേഷം അധികം വൈകാതെ ശ്രീലങ്കന്‍ ഇന്നിംഗ്സിന് അവസാനം കുറിയ്ക്കുവാന്‍ വിന്‍ഡീസിന് സാധിച്ചു. ആറാം വിക്കറ്റില്‍ 58 റണ്‍സ് നേടിയ തിരിമന്നേ – ഡിക്ക്വെല്ല കൂട്ടുകെട്ടാണ് ശ്രീലങ്കന്‍ നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

ഡിക്ക്വെല്ലയുടെ ശതകം നിഷേധിച്ച് ജെയിംസ് ആന്‍ഡേഴ്സണ്‍, ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍

വീണ്ടുമൊരു അഞ്ച് വിക്കറ്റ് നേട്ടം ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ശതകം നേടുവാനുള്ള അവസരം എട്ട് റണ്‍സ് അകലെ നഷ്ടമായി ശ്രീലങ്കയുടെ നിരോഷന്‍ ഡിക്ക്വെല്ല. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം രണ്ടാം സെഷനുള്ളില്‍ തന്നെ ശ്രീലങ്ക 381 റണ്‍സില്‍ ഓള്‍ഔട്ട് ആയി. ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ 30ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ന് സ്വന്തമാക്കിയത്.

229/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് 3 റണ്‍സ് കൂടി നേടുന്നതിനിടെ മാത്യൂസിനെ നഷ്ടമായി.110 റണ്‍സ് നേടിയ ആഞ്ചലോ മാത്യൂസിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ വീഴ്ത്തി. രമേശ് മെന്‍ഡിസിന്റെ വിക്കറ്റ് മാര്‍ക്ക് വുഡ് നേടിയതോടെ ലങ്ക 243/6 എന്ന നിലയിലായി.

പിന്നീട് നിരോഷന്‍ ഡിക്ക്വെല്ലയും ദില്‍രുവന്‍ പെരേരയും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ട് ആതിഥേയര്‍ക്കായി ഏഴാം വിക്കറ്റില്‍ നേടിയെങ്കിലും 92 റണ്‍സ് നേടിയ ഡിക്ക്വെല്ലയെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. അതേ ഓവറില്‍ സുരംഗ ലക്മലിന്റെ വിക്കറ്റം ആന്‍ഡേഴ്സണ്‍ നേടി.

67 റണ്‍സ് നേടി പെരേരയാണ് അവസാന വിക്കറ്റായി മടങ്ങിയത്. ഇന്നിംഗ്സില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ആറ് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡിന് മൂന്ന് വിക്കറ്റ് ലഭിച്ചു.

ശ്രീലങ്കയെ എറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍, വിജയം 67 റണ്‍സ് അകലെ

ശതകം നേടിയ ദിമുത് കരുണാരത്നേ ഒഴികെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ വന്നപ്പോള്‍ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് 211 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 67 റണ്‍സെന്ന ചെറിയ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക വാണ്ടറേഴ്സിലെ വിജയത്തിനായി നേടേണ്ടത്.

150/4 എന്ന നിലയില്‍ മൂന്നാം ദിവസത്തെ ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്ക് 103 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയെ ആദ്യം നഷ്ടമായി. 36 റണ്‍സ് നേടിയ ദിമുത് കരുണാരത്നേ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി നാലും ലുഥോ സിപാംല മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ആന്‍റിക് നോര്‍ക്കിയ രണ്ട് വിക്കറ്റ് നേടി.

Exit mobile version