ഐപിഎലിലെ തന്റെ ആദ്യ വിക്കറ്റുമായി സന്ദീപ് വാര്യര്‍, അത് കെഎല്‍ രാഹുലിന്റെ

ഐപിഎലിലെ തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ സന്ദീപ് വാര്യര്‍ക്ക് തന്റെ ആദ്യ വിക്കറ്റുകള്‍ സ്വന്തമാക്കുവാനായി. പഞ്ചാബിന്റെ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി സന്ദീപ് എതിരാളികളെ 22/2 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. കെഎല്‍ രാഹുലിനെ പുറത്താക്കിയാണ് ഐപിഎലിലെ തന്റെ ആദ്യ വിക്കറ്റ് സന്ദീപ് സ്വന്തമാക്കിയത്.

മൂന്നാം ഓവറിന്റെ മൂന്നാം പന്തിലാണ് രാഹുലിനെ താരം പുറത്താക്കുന്നത്. 2 റണ്‍സ് നേടിയ രാഹുലിനെ ക്രിസ് ലിന്‍ ആണ് പുറത്താക്കിയത്. തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ക്രിസ് ഗെയിലിനെ ബൗണ്ടറിയില്‍ ശുഭ്മന്‍ ഗില്‍ പിടിച്ച് പുറത്തായപ്പോള്‍ സന്ദീപ് തന്റെ രണ്ടാം വിക്കറ്റും സ്വന്തമാക്കി. തന്റെ നാലോവര്‍ സ്പെല്‍ 31 റണ്‍സിനാണ് സന്ദീപ് വാര്യര്‍ അവസാനിപ്പിച്ചത്.

Exit mobile version