മുഹമ്മദ് ഷമിക്ക് പകരം സന്ദീപ് വാര്യറെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം ഫാസ്റ്റ് ബൗളർ സന്ദീപ് വാര്യരെ ഗുജറാത്ത് ടൈറ്റൻസ് ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം ഉണ്ടായിരുന്ന സന്ദീപ് വാര്യർ പക്ഷെ ഒരു മത്സരം പോലും കളിച്ചിരുന്നില്ല.

തമിഴ്‌നാടിനെ ഡൊമസ്റ്റിക് ക്രിക്കറ്റിൽ പ്രതിനിധീകരിക്കുന്ന സന്ദീപ് കേരളക്കാരനാണ്. വാരിയർ അഞ്ച് ഐപിഎൽ മത്സരങ്ങൾ മുമ്പ് കളിച്ചിട്ടുണ്ട്. 2019 നും 2021 നും ഇടയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ആയിരുന്നു ഈ 5 മത്സരങ്ങളും. 32 കാരനായ അദ്ദേഹം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്ക്വാഡിലും മുമ്പ് ഉണ്ടായിരുന്നു അവിടെയും അവസരങ്ങൾ കിട്ടിയിരുന്നില്ല.

ധവാന്‍ നയിക്കും, പടിക്കലും സഞ്ജുവും ഉള്‍പ്പെടെയുള്ള ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഉൾപ്പെടെ പ്രതീക്ഷിച്ച താരങ്ങളെല്ലാം ഇന്ത്യന്‍ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ ഇംഗ്ലണ്ടിലായതിനാൽ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ലങ്കയിലേക്ക് പരിഗണിച്ചിരിക്കുന്നത്.

മലയാളി താരം സന്ദീപ് വാര്യറെ നെറ്റ് ബൗളറായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5 നെറ്റ് ബൗളര്‍മാരാണ് ടീമിലുള്ളത്. ഐപിഎലിലെ പ്രകടനങ്ങളുടെ ബലത്തിൽ റുതുരാജ് ഗായ്ക്വാഡ്, ചേതന്‍ സക്കറിയ എന്നിവര്‍ക്കും ടീമിലടം നേടുവാനായി.

ഇന്ത്യ: S Dhawan (C), B Kumar (VC), P Shaw, D Padikkal, R Gaikwad, S Yadav, M Pandey, H Pandya, N Rana, I Kishan (WK), S Samson (WK), Y Chahal, R Chahar, K Gowtham, K Pandya, K Yadav, V Chakravarthy, D Chahar, N Saini, C Sakariya

നെറ്റ് ബൗളേഴ്സ് : Ishan Porel, Sandeep Warrier, Arshdeep Singh, Sai Kishore, Simarjeet Singh

ഐസൊലേഷന്‍ കഴിഞ്ഞ് വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും വീടുകളിലേക്ക് മടങ്ങി

ഐപിഎലില്‍ ആദ്യമായി കോവിഡ് കണ്ടെത്തിയ താരങ്ങളായ കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെന്ന് അറിയിച്ച് ബിസിസിഐ. ഇരുവരും കോവിഡ് നെഗറ്റീവ് ആയ ശേഷം തങ്ങളുടെ പത്ത് ദിവസത്തെ ഐസൊലേഷനും കഴിഞ്ഞ ശേഷം അവരവരുടെ വീടുകളിലേക്ക് മടങ്ങിയെന്നാണ് ബിസിസിഐ വക്താവ് അറിയിച്ചത്.

ഇരു താരങ്ങളുടെയും ആരോഗ്യനിലയെക്കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇപ്പോളും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ബയോ ബബിളില്‍ ആദ്യം കോവിഡ് കണ്ടെത്തിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിലായിരുന്നു.

കൊല്‍ക്കത്തയിലെ നാല് താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും കോവിഡെന്ന് റിപ്പോര്‍ട്ടുകള്‍, പാറ്റ് കമ്മിന്‍സ് ഐസൊലേഷനില്‍

ഐപിഎലിന്റെ സുരക്ഷ ബബിളിലേക്കും നുഴഞ്ഞ കയറി കൊറോണ. കടുത്ത സുരക്ഷ നടപടികള്‍ എടുത്ത ഐപിഎലില്‍ ഇപ്പോള്‍ മൂന്ന് താരങ്ങള്‍ കൊറോണ ഭീഷണിയിലാണെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

ഇന്നത്തെ കൊല്‍ക്കത്ത ബാംഗ്ലൂര്‍ മത്സരം മാറ്റി വയ്ക്കുകയാണെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പുതിയ തീയ്യതി ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതേ സമയം കൊല്‍ക്കത്ത ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും കൊറോണ ബാധിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ഐസൊലേഷനിലാണെന്നും അറിയുന്നു. ഇന്നത്തെ മത്സരം മാത്രമാകുമോ ഉപേക്ഷിക്കുക അതോ ഇനിയങ്ങോട്ട് ഐപിഎലിനെ തന്നെ ബാധിക്കുമോ എന്ന കാര്യം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൊല്‍ക്കത്തയിലെ പേസ് ബൗളര്‍മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ – ബ്രണ്ടന്‍ മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെ യുവ ഇന്ത്യന്‍ പേസര്‍മാര്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാരിയര്‍, കമലേഷ് നാഗര്‍കോടി എന്നിവരടങ്ങുന്ന താരങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളാവുമെന്നാണ് ബ്രണ്ടന്‍ മക്കല്ലം പറയുന്നത്.

അവര്‍ക്ക് വേണ്ടത്ര മത്സര പരിചയം ഇല്ലെങ്കിലും അത് ഒരു പ്രശ്നമായി മാറില്ലെന്നാണ് താന്‍ കരുതുന്നതെന്ന് മക്കല്ലം പറഞ്ഞു. ഇവരെല്ലാം ഒരു യൂണിറ്റ് ആയി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിശീലനം നടത്തുന്നതെന്നും മക്കല്ലം പറഞ്ഞു. ഇവരെല്ലാം പ്രതിഭയുള്ള താരങ്ങളാണെന്നുള്ളതില്‍ ഒരുസംശയമില്ലെന്നും ഭാവിയിലെ ചില സൂപ്പര്‍ താരങ്ങളാണ് ഇവരില്‍ നിന്നുണ്ടാകാന്‍ പോകുന്നതെന്നും മക്കല്ലം പറഞ്ഞു.

അന്താരാഷ്ട്ര താരം പാറ്റ് കമ്മിന്‍സ് പേസ് ബൗളിംഗ് സംഘത്തിനൊപ്പം ചേരുന്നതിന്റെ ഗുണം ഇവര്‍ക്കുണ്ടാകുമെന്നാണ് മക്കല്ലം പറയുന്നത്. കമ്മിന്‍സിന് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ വിക്കറ്റ് നേടുവാനുള്ള ശേഷിയുണ്ടെന്നും അതിനാല്‍ തന്നെ മറ്റു താരങ്ങള്‍ക്കും കമ്മിന്‍സില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടാകുമെന്നും മക്കല്ലം സൂചിപ്പിച്ചു.

തമിഴ്നാടിലേക്ക് മാറുവാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് ദിനേശ് കാര്‍ത്തിക്

കേരള താരം സന്ദീപ് വാര്യര്‍ അടുത്തിടെയാണ് തമിഴ്നാട്ടിലേക്ക് മാറുവാന്‍ തീരുമാനിച്ചത്. ഇന്ത്യ സിമന്റ്സിന് വേണ്ടി ജോലി ചെയ്യുന്ന താരം എംആര്‍എഫ് പേസ് ഫൗണ്ടേഷനിലാണ് പരിശീലനം നടത്തുന്നത്. ദിനേശ് കാര്‍ത്തിക് ആണ് തമിഴ്നാടിലേക്ക് മാറുവാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് സന്ദീപ് വ്യക്തമാക്കി.

തമിഴ്നാട്ടില്‍ ജോലി ചെയ്യുന്നതിനാലാണ് തന്നോട് തമിഴ്നാടിന് വേണ്ടി കളിക്കുന്നത് ആലോചിക്കുവാന്‍ ദിനേശ് കാര്‍ത്തിക് ആവശ്യപ്പെട്ടതെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ഇരുവരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ളതുമാണ്.

കേരളത്തിലെ സുഹൃത്തുക്കളെ നഷ്ടമാകുമെന്നതിനാല്‍ തന്നെ അത് വളരെയേറെ പ്രയാസമേറിയ തീരുമാനം ആയിരുന്നുവെന്നും താന്‍ ഈ വിഷയം ടിനു യോഹന്നാനിനോടും കേരള അസോസ്സിയേഷനും ചര്‍ച്ച ചെയ്തപ്പോള്‍ അവിടെ നിന്നുള്ള പ്രതികരണം തന്റെ തീരുമാനത്തിന് എല്ലാം വിടുന്നു എന്നായിരുന്നു.

താന്‍ തമിഴ്നാട് സഹ പരിശീലകന്‍ ആര്‍ പ്രസന്നയോട് കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശം അവതരിപ്പിച്ചപ്പോള്‍ ഇന്ത്യ സിമന്റ്സിന്റെയും കോച്ചായ അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയായിരുന്നുവെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാരണം സന്ദീപ് വാര്യറിന് ഇതുവരെ കേരളത്തില്‍ നിന്നുള്ള അനുമതി പത്രം ലഭിച്ചിട്ടില്ല.

സന്ദീപ് വാരിയർ കേരള രഞ്ജി ടീം വിട്ടു

കേരള രഞ്ജി ട്രോഫി താരം സന്ദീപ് വാരിയർ കേരള ടീം വിട്ടു. താരം അടുത്ത സീസണിലെ രഞ്ജി ട്രോഫിയിൽ തമിഴ്നാടിന് വേണ്ടിയാകും താരം കളിക്കുക. ഇതിന്റെ ആദ്യ പടിയായി താരം കേരളം ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് തമിഴ്നാടിലേക്ക് മാറുന്നതിനുള്ള അനുമതി സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കേരള രഞ്ജി ടീമിലെ മുഖ്യ ബൗളറാണ് സന്ദീപ് വാരിയർ.

താരം കേരളം വിട്ടുപോവുന്നത് ടിനു യോഹന്നാന് കീഴിൽ മികച്ച ടീം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന കേരളത്തിന് കനത്ത തിരിച്ചടിയാണ്. കേരള ടീമുമായി പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും നല്ല രീതിയിലാണ് ടീം വിടുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന് കഴിഞ്ഞ വർഷം ഇന്ത്യ സിമെന്റ്സിൽ ജോലിയും ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് താരം തമിഴ്നാടിലേക്ക് മാറുന്നത്. കൂടാതെ താരം എം.ആർ.എഫ് പാസ്‌ ഫൗണ്ടേഷനിൽ പരിശീലനം നടത്തുന്നതും ഭാര്യ ചെന്നൈയിൽ പഠിക്കുകയും ചെയുന്നത് കേരളം വിട്ട് തമിഴ്നാടിലേക്ക് പോവാൻ താരത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.

കേരളത്തിന് വേണ്ടി 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സന്ദീപ് 186 വിക്കറ്റും നേടിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് കേരള ടീം രഞ്ജിയിൽ സെമിയിൽ എത്തിയപ്പോൾ സന്ദീപ് വാരിയർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

10.5 ഓവറില്‍ കേരളത്തെ തറപ്പറ്റിച്ച് ബംഗാള്‍, ആറ് പോയിന്റ് സ്വന്തം

കേരളത്തിനെതിരെ മൂന്നാം ദിവസം തന്നെ വിജയം ഉറപ്പാക്കി ബംഗാള്‍. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 115 റണ്‍സില്‍ അവസാനിപ്പിച്ച് വിജയ ലക്ഷ്യമായ 48 റണ്‍സ് 10.5 ഓവറിലാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗാള്‍ മറികടന്നത്. 15 റണ്‍സുമായി പുറത്താകാതെ നിന്ന ബംഗാള്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനും 19 റണ്‍സ് നേടിയ കൗശിക് ഘോഷുമാണ് വിജയം എളുപ്പത്തിലാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ ശതകം നേടിയ അഭിഷേക് കുമാര്‍ രാമന്‍ വേഗത്തില്‍ പുറത്തായി.

സന്ദീപ് വാര്യറിനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

വിദര്‍ഭയ്ക്കെതിരെ 26 റണ്‍സിന്റെ വിജയം നേടി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് വിദര്‍ഭയ്ക്കെതിരെ നടന്ന മത്സരത്തില്‍ മികച്ച വിജയവുമായി കേരളം. ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 162/7 എന്ന സ്കോര്‍ നേടിയ കേരളം വിദര്‍ഭയെ 136/7 എന്ന സ്കോറിലേക്ക് ചുരുക്കുകയായിരുന്നു. സന്ദീപ് വാര്യറുടെ മൂന്ന് വിക്കറ്റ് നേട്ടമാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയായി മാറിയത്.

വിദര്‍ഭയുടെ മധ്യനിര ചെറുത്ത് നില്പ് നടത്തിയെങ്കിലും നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി കേരളം തിരിച്ചടിച്ചു. 29 റണ്‍സ് നേടിയ അക്ഷയ് വിനോദ് വാഡ്കര്‍ ആണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. അക്ഷയ് കാര്‍ണേവാര്‍ 28 റണ്‍സും റുഷഭ് രാജ്കുമാര്‍ റാഥോഡ് 23 റണ്‍സും നേടി വിദര്‍ഭയ്ക്കായി പൊരുതി നോക്കി.

നേരത്തെ റോബിന്‍ ഉത്തപ്പ(69*), സച്ചിന്‍ ബേബി(39) എന്നിവരുടെ മികവിലാണ് കേരളം 162 റണ്‍സ് നേടിയത്.

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരള താരങ്ങള്‍

ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരളത്തിന്റെ താരങ്ങളായ സന്ദീപ് വാര്യര്‍, ജലജ് സക്സേന, വിഷ്ണു വിനോദ്. വിഷ്ണു വിനോദും സന്ദീപ് വാര്യരും ഹനുമ വിഹാരി നയിക്കുന്ന ഇന്ത്യ എ ടീമില്‍ കളിക്കുമ്പോള്‍ ജലജ് സക്സേന ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ സി ടീമിലാണ് ഇടം നേടിയത്. പാര്‍ത്ഥിവ് പട്ടേലാണ് ഇന്ത്യ ബി ടീമിന്റെ നായകന്‍. വിജയ് ഹസാരെയിലെ മിന്നും പ്രകടനമാണ് വിഷ്ണു വിനോദിന് വഴി തുറന്നത്. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് ശേഷമാണ് ഈ ടീമുകളെയും പ്രഖ്യാപിച്ചത്.

ഇന്ത്യ എ: ഹനുമ വിഹാരി, ദേവദത്ത് പടിക്കല്‍, എആര്‍ ഈശ്വരന്‍, വിഷ്ണു വിനോദ്, അമന്‍ദീപ് ഖാരെ, അഭിഷേക് രാമന്‍, ഇഷാന്‍ കിഷന്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയി, രവിചന്ദ്രന്‍ അശ്വിന്‍, ജയ്ദേവ് ഉനഡ്കട്, സന്ദീപ് വാര്യര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഭാര്‍ഗവ് മേരായ്

ഇന്ത്യ ബി: പാര്‍ത്ഥിവ് പട്ടേല്‍, പ്രിയാംഗ് പഞ്ചല്‍, യശസ്വി ജൈസ്വാല്‍, ബാബ അപരാജിത്, കേദാര്‍ ജാഥവ്, റുതുരാജ് ഗായക്വാഡ്, ഷഹ്ബാസ് നദീം, അങ്കുല്‍ റോയ്, കൃഷ്ണപ്പ ഗൗതം, വിജയ് ശങ്കര്‍, മുഹമ്മദ് സിറാജ്, റൂഷ് കലാരിയ, യാര പൃഥ്വിരാജ്, നിതീഷ് റാണ

ഇന്ത്യ ബി: ശുഭ്മന്‍ ഗില്‍, മയാംഗ് അഗര്‍വാല്‍, അന്മോല്‍പ്രീത് സിംഗ്, സൂര്യകുമാര്‍ യാദവ്, പ്രിയം ഗാര്‍ഗ്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, മയാംഗ് മാര്‍ക്കണ്ടേ, ജലജ് സക്സേന, അവേശ് ഖാന്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, ഇഷാന്‍ പോറെല്‍, ഡിജി പത്താനിയ, വിരാട് സിംഗ്

ദുലീപ് ട്രോഫി ടീമില്‍ ഇടം പിടിച്ച് കേരള താരങ്ങള്‍

ദുലീപ് ട്രോഫി 2019-20 സീസണിലേക്കുള്ള ഇന്ത്യ ബ്ലൂ, ഗ്രീന്‍, റെഡ് ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഇടം പിടിച്ച് കേരള താരങ്ങളായ ജലജ് സക്സേന, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍. ബേസില്‍ തമ്പിയും ജലജ് സക്സേനയും ഇന്ത്യ ബ്ലൂവിലും സന്ദീപ് വാര്യര്‍ ഇന്ത്യ റെഡ് ടീമിലുമാണ് ഇടം പിടിച്ചത്. ഇന്ത്യ ബ്ലൂവിനെ ശുഭ്മന്‍ ഗില്ലും ഇന്ത്യ ഗ്രീനിനെ ഫൈസ് ഫസലും ഇന്ത്യ റെഡിനെ പ്രിയാംഗ് പഞ്ചലുമാണ് നയിക്കുന്നത്.

ഇന്ത്യ ബ്ലൂ: ശുഭ്മന്‍ ഗില്‍, റുതുരാജ് ഗായ്ക്വാഡ്, രജത് പടിദാര്‍, റിക്കി ഭുയി, അന്മോല്‍പ്രീത് സിംഗ്, അങ്കിത് ഭാവനേ, സ്നെല്‍ പട്ടേല്‍, ശ്രേയസ്സ് ഗോപാല്‍, സൗരഭ് കുമാര്‍, ജലജ് സക്സേന, തുഷാര്‍ ദേഷ്പാണ്ടേ, ബേസില്‍ തമ്പി, അനികേത് ചൗധരി, ദിവേഷ് പതാനിയ, അഷുതോഷ് അമര്‍

ഇന്ത്യ ഗ്രീന്‍: ഫൈസ് ഫസല്‍, അക്ഷത് റെഡ്ഢി, ധ്രുവ് ഷോറെ, സിദ്ധേഷ് ലാഡ്, പ്രിയം ഗാര്‍ഗ്, അക്ഷദീപ് നാഥ്, ധര്‍മേന്ദ്രസിംഗ് ജഡേജ, ജയന്ത് യാദവ്, അങ്കിത് രാജ്പുത്, ഇഷാന്‍ പോറെല്‍, തന്‍വീര്‍-ഉള്‍-ഹക്ക്, അക്ഷയ് വാഡ്കര്‍, രാജേഷ് മൊഹന്തി, മിലിന്ദ് കുമാര്‍

ഇന്ത്യ റെഡ്: പ്രിയാംഗ് പഞ്ചല്‍, അഭിമന്യൂ ഈശ്വരന്‍, അക്സര്‍ പട്ടേല്‍, കരുണ്‍ നായര്‍, ഇഷാന്‍ കിഷന്‍, മഹിപാല്‍ ലോംറോര്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, ആദിത്യ സര്‍വാതേ, അക്ഷയ് വഖാരെ, വരുണ്‍ ആരോണ്‍, റോണിത് മോറെ, ജയ്ദേവ് ഉന‍ഡ്കട്, സന്ദീപ് വാര്യര്‍, അങ്കിത് കല്‍സി

മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍

വിന്‍‍ഡീസ് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിനുള്ള ടീമിലേക്ക് കേരള പേസര്‍ സന്ദീപ് വാര്യറെ ഉള്‍പ്പെടുത്തി. സന്ദീപിനെ നവ്ദീപ് സൈനിയ്ക്ക് പകരമായാണ് ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈനിയെ ഇന്ത്യയുടെ സീനിയിര്‍ ടീമിന്റെ വിന്‍ഡീസ് പര്യടനത്തിനായുള്ള ടീമിന്റെ ഭാഗമായി തിരഞ്ഞെടുത്തതോടെയുള്ള ഒഴിവിലേക്കാണ് സന്ദീപിനെ പരിഗണിച്ചിരിക്കുന്നത്. നേരത്തെ ശ്രീലങ്ക എ ടീമിനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാകുവാന്‍ സന്ദീപിന് കഴിഞ്ഞിരുന്നു. അന്നത്തെ മത്സരങ്ങളില്‍ താരം പത്ത് വിക്കറ്റാണ് നേടിയത്.

വെള്ളിയാഴ്ച താരം കരീബിയന്‍ മണ്ണിലേക്ക് യാത്രയാകുമന്നാണ് അറിയുന്നത്. രണ്ടാം അനൗദ്യോദിക ടെസ്റ്റ് പോര്‍ട്ട് ഓഫ് സ്പെയിനില്‍ ജൂലൈ 31നും മൂന്നാമത്തെ മത്സരം ഓഗസ്റ്റ് 6നും നടക്കും.

Exit mobile version