ശിവം മാവി ഈ IPL സീസണിൽ കളിക്കില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിൽ പേസർ ശിവം മാവി കളിക്കില്ല. പരിക്ക് കാരണം താരം ഈ സീസണിൽ കളിക്കില്ല എന്ന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ബുധനാഴ്ച സ്ഥിരീകരിച്ചു. സീസൺ ആരംഭിക്കുന്നതിന് മുമ്പ് ലഖ്‌നൗ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ പ്രീ-സീസൺ ക്യാമ്പിൻ്റെ ഭാഗമായിരുന്നു മാവി. പ്രീസീസണ് ഇടയിലാണ് പരിക്കേറ്റത്‌.

“ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ശിവം മാവിയെ നിർഭാഗ്യവശാൽ IPL 2024-ൻ്റെ ബാക്കിയുള്ള മത്സരങ്ങളിൽ പരിക്കുമൂലം നഷ്ടമാകും.” LSG പ്രസ്താവിച്ചു.

വരും ദിവസങ്ങളിൽ വലംകൈയൻ ഫാസ്റ്റ് ബൗളറുടെ പരിക്കിൽ നിന്ന് മാറാനുള്ള പരിശ്രമത്തിൽ ആകും എന്നും ക്ലബ് ഇതിനെ പൂർണ്ണമായും പിന്തുണയ്ക്കും എന്നും എൽ എസ് ജി അറിയിച്ചു.

ഏഷ്യൻ ഗെയിംസ്, മാവിക്ക് പരിക്ക്, ഉമ്രാൻ മാലിക്ക് പകരക്കാരനാകും

ഏഷ്യൻ ഗെയിംസിലേക്ക് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടി. അടുത്ത ആഴ്ച ഹാങ്‌ഷൗവിലേക്ക് വിമാനം കയറുന്ന ടീമിനൊപ്പം ഫാസ്റ്റ് ബൗളർ ശിവം മാവി ഉണ്ടാവില്ല. താരത്തിന് പരിക്കേറ്റതായും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാവിയുടെ പകരക്കാരനെ ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മുമ്പ് ഇന്ത്യക്കായി കളിച്ചിട്ടുള്ള പേസർ ഉംറാൻ മാലിക്ക് ആകും പകരക്കാരൻ ആവുക. അടുത്തിടെ ദേശീയ ടീമിൽ നിന്ന് അകന്ന ഉമ്രാൻ മാലികിന് തിരികെ ഫോമിലേക്ക് എത്താനുള്ള വലിയ അവസരമാകും ഇത്. റുതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്‌. വിവിഎസ് ലക്ഷ്മൺ ആണ് ടീമിനെ പരിശീലിപ്പിക്കുക.

ന്യൂസിലാണ്ട് നിഷ്പ്രഭം!!! 168 റൺസ് വിജയവുമായി ഇന്ത്യ

അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 234/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ട് 66 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 12.1 ഓവര്‍ മാത്രമാണ് ന്യൂസിലാണ്ട് ഇന്നിംഗ്സ് നീണ്ട് നിന്നത്.

168 റൺസിന്റെ തകര്‍പ്പന്‍ വിജയം ഇന്ത്യ നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാല് വിക്കറ്റും അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് ആതിഥേയര്‍ക്കായി തിളങ്ങിയത്.

25 പന്തിൽ 35 റൺസ് നേടിയ ഡാരിൽ മിച്ചൽ മാത്രമാണ് ന്യൂസിലാണ്ട് ബാറ്റിംഗിൽ തിളങ്ങിയത്.

അണ്ടര്‍ 19 ജേഴ്സി അണിഞ്ഞ ശേഷമുള്ള ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ഫലം – ശിവം മാവി

തന്റെ ആറ് വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലം ആയിരുന്നു ശ്രീലങ്കയ്ക്കെതിരെയുള്ള അരങ്ങേറ്റ മത്സരവും അതിലെ പ്രകടനവും എന്ന് പറഞ്ഞ് ശിവം മാവി. അണ്ടര്‍ 19 ഇന്ത്യ ടീമിന് കളിച്ച ശേഷം ഏറെക്കാലം താന്‍ ഈ അവസരത്തിനായി കാത്തിരുന്നുവെന്നും കഠിന പ്രയത്നം നടത്തിയിട്ടുണ്ടെന്നും മാവി പറഞ്ഞു.

ഇടയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായപ്പോള്‍ തന്റെ സ്വപ്നം സ്വപ്നമായി തന്നെ നിലനിന്നേക്കുമെന്നും താന്‍ കരുതിയെന്ന് മാവി പറഞ്ഞു. ഐപിഎലില്‍ കളിച്ചിട്ടുള്ളതിനാൽ സമ്മര്‍ദ്ദം ലേശം കുറവായിരുന്നുവെന്നും പവര്‍പ്ലേയിൽ ആക്രമിച്ച് കളിച്ച് ബാറ്റ്സ്മാന്മാരെ പുറത്താക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നും മാവി പറഞ്ഞു.

മത്സരത്തിൽ വെറും 22 റൺസ് വിട്ട് കൊടുത്താണ് മാവി തന്റെ നാല് വിക്കറ്റുകള്‍ നേടിയത്.

കടന്ന് കൂടി!!! പുതുവര്‍ഷത്തിൽ ജയിച്ച് തുടങ്ങി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരെ വാങ്കഡേ സ്റ്റേഡിയത്തിൽ 2 റൺസ് വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ദീപക് ഹൂഡ- അക്സര്‍ പട്ടേൽ കൂട്ടുകെട്ട് 162 റൺസിലേക്ക് എത്തിച്ചപ്പോള്‍ ബൗളര്‍മാര്‍ ശ്രീലങ്കയ്ക്കെതിരെ വിജയം ഉറപ്പിച്ച നിമിഷത്തിൽ നിന്ന് മത്സരം കൈവിടുമെന്ന ഘട്ടത്തിലേക്കും ഒടുവിൽ 2 റൺസ് വിജയം ഇന്ത്യ നേടുകയായിരുന്നു. 160 റൺസിന് ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു

2 ഓവറിൽ 30 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് അവസാന ഓവറിൽ 13 റൺസിലേക്ക് ലക്ഷ്യം എത്തിക്കുവാന്‍ കരുണാരത്നേയ്ക്കായി. അവസാന ഓവറിൽ 3 പന്തിൽ 5 റൺസെന്ന നിലയിലേക്ക് എത്തിയെങ്കിലും അവിടെ നിന്ന് വിജയം നേടുവാന്‍ ശ്രീലങ്കയ്ക്കായില്ല.

അരങ്ങേറ്റക്കാരന്‍ ശിവം മാവി ഓപ്പണര്‍മാരെ പുറത്താക്കിയപ്പോള്‍ ഹര്‍ഷൽ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിന് 2 റൺസ് അകലെ വരെ എത്തുവാനെ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളു

വനിന്‍ഡു ഹസരംഗയും ഷനകയ്ക്ക് മികച്ച പിന്തുണ നൽകി. ഹസരംഗ 10 പന്തിൽ 21 റൺസാണ് നേടിയത്. കുശൽ മെന്‍ഡിസ്(28) ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഷനക – ഹസരംഗ കൂട്ടുകെട്ട് ലക്ഷ്യം 6 ഓവറിൽ 56 റൺസാക്കി കുറച്ചപ്പോള്‍ ഹസരംഗയായിരുന്നു കൂട്ടുകെട്ടിൽ കൂടുതൽ അപകടകാരി.

40 റൺസ് നേടിയ കൂട്ടുകെട്ടിന് ശിവം മാവി തകര്‍ക്കുകയായിരുന്നു. ഹസരംഗയുടെ വിക്കറ്റാണ് മാവി നേടിയത്. 17ാം ഓവറിൽ ഉമ്രാന്‍ മാലിക് ഷനകയെ പുറത്താക്കിയപ്പോള്‍ 20 പന്തിൽ 34 റൺസായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്. 27 പന്തിൽ 45 റൺസായിരുന്നു ഷനക നേടിയത്.

ഇന്ത്യ ജയം ഉറപ്പിച്ച ഘട്ടത്തിലാണ് ഹര്‍ഷൽ പട്ടേലെറിഞ്ഞ 19ാം ഓവറിൽ 17 പിറന്നത്. ഇതോടെ ലക്ഷ്യം 6 പന്തിൽ 13 റൺസായി മാറി. ചാമിക കരുണാരത്നേ 23 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം മാവി ഇന്ത്യയ്ക്കായി 4 വിക്കറ്റം നേടി. ഉമ്രാന്‍ മാലിക് 2 വിക്കറ്റ് നേടി.

സഞ്ജുവിന് അവസരം!! ഗില്ലിനും മാവിയ്ക്കും അരങ്ങേറ്റം, ടോസ് അറിയാം

ഇന്ത്യക്ക് എതിരെ ആദ്യ ടി20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ഡ്യൂ ഫാക്ടര്‍ പരിഗണിച്ചാണ് ഈ തീരൂമാനം എന്നാണ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക വ്യക്തമാക്കിയത്. ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്ലും ശിവം മാവിയും അരങ്ങേറ്റം കുറിയ്ക്കുകയാണ്.

രോഹിത്തിന്റെ അഭാവത്തിൽ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യ: Ishan Kishan(w), Shubman Gill, Suryakumar Yadav, Sanju Samson, Hardik Pandya(c), Deepak Hooda, Axar Patel, Harshal Patel, Shivam Mavi, Umran Malik, Yuzvendra Chahal

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan Madushanka

ശിവം മാവിയ്ക്ക് 6 കോടി, രാജസ്ഥാന്റെ വെല്ലുവിളി അതിജീവിച്ച് ഗുജറാത്ത് താരത്തെ സ്വന്തമാക്കി.

മുന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ശിവം മാവിയെ 6 കോടി രൂപയ്ക്ക് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്.40 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈയും കൊല്‍ക്കത്തയും ആരംഭിച്ച ലേല യുദ്ധത്തിന് ശേഷം 1.10 കോടി രൂപയ്ക്ക് ഗുജറാത്ത് ഉറപ്പിച്ച നിമിഷത്തിലാണ് രാജസ്ഥാനും ലേലത്തിനായി രംഗത്തെത്തിയത്.

വൈഭവ് അറോറയെ കൊൽക്കത്ത 60 ലക്ഷത്തിന് സ്വന്തമാക്കി. 20 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. യഷ് താക്കൂറിനെ 45 ലക്ഷത്തിന് ലക്നൗ സ്വന്തമാക്കി. മലയാളി താരം കെഎം ആസിഫിനായി ആരും രംഗത്തെത്തിയില്ല.

വിട്ടുകൊടുക്കാതെ കൊല്‍ക്കത്ത, ശിവം മാവിയെ നിലനിര്‍ത്തുവാന്‍ ചെലവഴിക്കേണ്ടി വന്നത് 7.25 കോടി

പേസര്‍ ശിവം മാവിയെ സ്വന്തമാക്കുവാന്‍ കൊല്‍ക്കത്ത ചെലവാക്കേണ്ടി വന്നത് 7.25 കോടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തുടങ്ങിയ ലേലത്തിലേക്ക് പിന്നീട് ഗുജറാത്തും ലക്നൗവും എത്തിയെങ്കിലും വിട്ടു കൊടുക്കാതെ കൊല്‍ക്കത്ത പിടിച്ച് നില്‍ക്കുകയായിരുന്നു.

40 ലക്ഷ ആയിരുന്നു ശിവം മാവിയുടെ അടിസ്ഥാന വില.

ഒരു ബാറ്ററെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് കൂടുതൽ സന്തോഷം – ശിവം മാവി

ഒരു ബൗളറെന്ന നിലയിൽ ബാറ്റിംഗ് താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം എന്ന് പറഞ്ഞ് ശിവം മൂവി. ഇന്നലത്തെ കളിയിലെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ശേഷം സംസാരിക്കുകയായിരുന്നു ശിവം മാവി.

ഈ വിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചതിൽ തനിക്ക് സന്തോഷം ഉണ്ടെന്നും ബൗൺസ് ഇല്ലാത്തതിനാൽ വിക്കറ്റ് ടു വിക്കറ്റ് പന്തെറിയുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നും ബാറ്റര്‍മാര്‍ക്ക് റൂം നല്‍കാതെ ഇരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും ശിവം മാവി വ്യക്തമാക്കി.

താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയിട്ട് ഏറെ കാര്യങ്ങള്‍ പഠിച്ചുവെന്നും അണ്ടര്‍ 19 കാലം മുതൽ താന്‍ അത് തുടരുകയാണെന്നും ശിവം മാവി വ്യക്തമാക്കി.

ബൈ ബൈ പഞ്ചാബ്, രാജസ്ഥാനെ നാണംകെടുത്തി പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പ‍ഞ്ചാബിന്റെ സാധ്യതകളെ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14 പോയിന്റ് നേടി പ്ലേ ഓഫിന് അടുത്തെത്തിയ കൊല്‍ക്കത്തയ്ക്ക് മുന്നിൽ ഇനിയുള്ള വെല്ലുവിളി നാളെ സൺറൈസേഴ്സിനെതിരെ കളിക്കാനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് മാത്രമാണ്.

എന്നാൽ ഇന്നത്തെ 86 റൺസിന്റെ കൂറ്റന്‍ വിജയത്തോടെ കൊല്‍ക്കത്തയുടെ റൺറേറ്റ് ഏറെ ഉയര്‍ന്നിട്ടുണ്ട്. ഇന്ന് കൊല്‍ക്കത്ത നല്‍കിയ 172 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയൽസ് 85 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ആദ്യ ഓവര്‍ മുതൽ തുടങ്ങിയ വിക്കറ്റ് വീഴ്ചയിൽ നിന് കരകയറുവാന്‍ രാജസ്ഥാന് കഴിയാതെ വന്നപ്പോള്‍ രാഹുല്‍ തെവാത്തിയ 44 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

കൊല്‍ക്കത്തയ്ക്കായി ലോക്കി ഫെര്‍ഗൂസൺ മൂന്നും ശിവം മാവി നാലും വിക്കറ്റാണ് നേടിയത്.

ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവി – ബ്രെറ്റ് ലീ

ശിവം മാവിയ്ക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ഭാവിയെന്ന് പറഞ്ഞ് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. താൻ കമന്റേറ്ററായി താരത്തിന്റെ പ്രകടനവും ആക്ഷനും വളരെ അധികം അടുത്ത് നിന്ന് വീക്ഷിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഭാവി താരമായി മാറുവാൻ ശേഷിയുള്ളയാളാണ് ശിവം മാവിയെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിന്റെ ഭാഗമായി മിന്നും പ്രകടനം പുറത്തെടുത്ത താരം ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.

ഐപിഎലിൽ ഈ സീസണിൽ താരത്തിന് അത്ര മികച്ചതായിരുന്നില്ല കാര്യങ്ങൾ. ടീമിൽ സ്ഥിരം സാന്നിദ്ധ്യമായി മാറുവാൻ കഴിയാത്ത താരത്തിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ആറ് ഫോറുകൾ പായിച്ചിരുന്നു.

ഐപിഎലില്‍ തന്റെ വേഗതയേറിയ അര്‍ദ്ധ ശതകവുമായി ക്വിന്റണ്‍ ഡി കോക്ക്, ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് മുംബൈ ഇന്ത്യന്‍സ്

കൊല്‍ക്കത്തയ്ക്കെതിരെ നേടിയ 8 വിക്കറ്റ് വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി മുംബൈ ഇന്ത്യന്‍സ്. പാറ്റ് കമ്മിന്‍സിന്റെയും ഓയിന്‍ മോര്‍ഗന്റെയും മികവില്‍ ഇന്ന് 148/5 എന്ന സ്കോര്‍ നേടിയ കൊല്‍ക്കത്തയ്ക്ക് മുംബൈ ഓപ്പണര്‍മാര്‍ക്കെതിരെ യാതൊരു വിധത്തിലുമുള്ള വെല്ലുവിളിയും ഇന്നുയര്‍ത്താനായിരുന്നില്ല. 16.5 ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്.

44 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ വിജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സ് നേടി.

ക്വിന്റണ്‍ ഡി കോക്ക് അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ താരത്തിന് പിന്തുണ നല്‍കി. 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സ് നേടിയ ഓപ്പണര്‍മാര്‍ ടീമിനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ബൗളിംഗിലേക്ക് ആദ്യമായി എത്തിയ ശിവം മാവി തന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ മടക്കിയയ്ക്കുകയായിരുന്നു.

35 റണ്‍സാണ് രോഹിത് നേടിയത്. അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെ(10) വരുണ്‍ ചക്രവര്‍ത്തിപുറത്താക്കിയപ്പോള്‍ മുംബൈ 111/2 എന്ന നിലയിലായിരുന്നുവെങ്കിലും നേടുവാനുള്ള സ്കോര്‍ ചെറുതായതിനാല്‍ തന്നെ മുംബൈ ക്യാമ്പില്‍ ഇത് പരിഭ്രാന്തി പരത്തിയില്ല.

38 റണ്‍സ് കൂട്ടുകെട്ടാണ് മുംബൈയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നേടിയത്.

Exit mobile version