ഓള്‍റൗണ്ട് പ്രകടനവുമായി മുഹമ്മദ് നബി, ആദ്യ ടി20യില്‍ അനായാസ ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

ഇന്നലെ നടന്ന ആദ്യ ടി20യില്‍ അയര്‍ലണ്ടിനെതിരെ മികച്ച വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഡെറാഡൂണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 132/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 4 പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റുകളുടെ നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാന്‍ ലക്ഷ്യം മറികടന്നത്. മുഹമ്മദ് നബിയാണ് കളിയിലെ താരം.

65/6 എന്ന നിലയിലേക്ക് വീണ അയര്‍ലണ്ടിനെ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോര്‍ജ്ജ് ഡോക്രെല്‍-സ്റ്റുവര്‍ട് പോയന്റര്‍ കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്കോറായ 132ലേക്ക് നയിച്ചത്. 67 റണ്‍സാണ് 8.2 ഓവറില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. ഡോക്രെല്‍ 34 റണ്‍സും പോയന്റര്‍ 31 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ട് വീതം വിക്കറ്റ് നേടി. നബി തന്റെ നാലോവറില്‍ 16 റണ്‍സും റഷീദ് ഖാന്‍ 21 റണ്‍സും മാത്രമാണ് വിട്ട് നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ 50/5 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീണുവെങ്കിലും ബാറ്റിംഗിലൂടെയും നബി നായകനായി മാറുകയായിരുന്നു. നിര്‍ണ്ണായകമായ ആറാം വിക്കറ്റില്‍ 86 റണ്‍സ് നേടി മുഹമ്മദ് നബിയും നജീബുള്ള സദ്രാനും അഫ്ഗാന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. മുഹമ്മദ് നബി 49 റണ്‍സും സദ്രാന്‍ 40 റണ്‍സും നേടി അപരാജിതരായി നിന്നു. അയര്‍ലണ്ടിനു വേണ്ടി ബോയഡ് റാങ്കിന്‍ 2 വിക്കറ്റ് നേടി.

നബിയുടെ ബൗളിംഗ് കരുത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സ്

സിഡ്നി സിക്സേര്‍സിനെതിരെ മെല്‍ബേണ്‍ റെനഗേഡ്സിനു 7 വിക്കറ്റ് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനെ 115/9 എന്ന നിലയില്‍ പിടിച്ചുകെട്ടിയ റെനഗേഡ്സ് 13 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ബൗളിംഗില്‍ മുഹമ്മദ് നബിയും കെയിന്‍ റിച്ചാര്‍ഡ്സണും തകര്‍ത്തെറിഞ്ഞപ്പോള്‍ 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് സിക്സേര്‍സിനു നേടാനായത്. 30 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ടോം കറനാണ് സിക്സേര്‍സിന്റെ ടോപ് സ്കോറര്‍.

ടോം കൂപ്പര്‍(49), സാം ഹാര്‍പ്പര്‍(31) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിലാണ് റെനഗേഡ്സ് അനായാസ ജയം കരസ്ഥമാക്കിയത്. സിക്സേര്‍സിനു വേണ്ടി സ്റ്റീവ് ഒക്കെഫേ രണ്ട് വിക്കറ്റ് നേടി.

അവസാന പന്തില്‍ ജയം നേടി ബംഗാള്‍ ടൈഗേഴ്സ്

സിന്ധീസിന്റെ 134 റണ്‍സ് അവസാന പന്തില്‍ മറികടന്ന് ബംഗാള്‍ ടൈഗേഴ്സ്. അവസാന ഓവറില്‍ 11 റണ്‍സ് വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന ബംഗാള്‍ ടൈഗേഴ്സ് അവസാന രണ്ട് പന്തില്‍ 5 റണ്‍സ് ലക്ഷ്യം ആയപ്പോള്‍ രണ്ട് ബൗണ്ടറി നേടിയാണ് വിജയം കുറിച്ചത്. മുഹമ്മദ് നബി 10 പന്തില്‍ 25 റണ്‍സ് നേടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തപ്പോള്‍ ജേസണ്‍ റോയ്(64) ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സുനില്‍ നരൈന്‍ 6 പന്തില്‍ 22 റണ്‍സും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് 16 റണ്‍സും നേടി. 3 വിക്കറ്റുകളാണ് ബംഗാള്‍ ടൈഗേഴ്സിനു നഷ്ടമായത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിന്ധീസ് ആന്റണ്‍ ഡെവ്സിച്ച്(23 പന്തില്‍ 6), ഷമിയുള്ള ഷെന്‍വാരി(26 പന്തില്‍ 44) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടിയത്. ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി മുഹമ്മദ് നബി മൂന്ന് വിക്കറ്റ് നേടി.

മുഹമ്മദ് നബി മെല്‍ബേണ്‍ റെനഗേഡ്സുമായുള്ള കരാര്‍ പുതുക്കി

മെല്‍ബേണ്‍ റെനഗേഡ്സിനു വേണ്ടി 2018-19 സീസണില്‍ കളിക്കുവാനൊരുങ്ങി മുഹമ്മദ് നബി. ഫ്രാഞ്ചൈസിയുമായുള്ള കരാര്‍ പുതുക്കിയ താരം പുതിയ സീസണിലും ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. കവിഞ്ഞ വര്‍ഷം ആദ്യ സീസണില്‍ കളിച്ച താരം മൂന്ന് ഇന്നിംഗ്സുകളിലായി 88 റണ്‍സും ഏഴ് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുമാണ് വീഴ്ത്തിയത്. ഇതില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെ നേടിയ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും അടങ്ങുന്നു.

ഐസിസി ടി20 അന്താരാഷ്ട്ര ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് നബിയ്ക്ക് ഉള്ളത്. 2018-19 സീസണ്‍ ബിഗ്ബാഷ് ലീഗ് ഡിസംബര്‍ 19നു ആരംഭിയ്ക്കും. മെല്‍ബേണ്‍സ് സ്ക്വാഡിലേക്ക് ഒരു വിദേശ താരത്തിനു കൂടി ഇടം ബാക്കിയുണ്ട്.

കൂറ്റന്‍ വിജയം, ഫൈനലില്‍ കടന്ന ബാല്‍ക്ക് ലെജന്‍ഡ്സ്

ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ കരുത്താര്‍ന്ന പ്രകടനത്തിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ബാല്‍ക്ക് ലെജന്‍ഡ്സ്. 235/5 എന്ന സ്കോറാണ് 20 ഓവറില്‍ നിന്ന് ടീം നേടിയത്. 13.1 ഓവറില്‍ നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സിനെ 64 റണ്‍സിനു പുറത്താക്കി 171 റണ്‍സിന്റെ ജയമാണ് ലെജന്‍ഡ്സ് സ്വന്തമാക്കിയത്.

16 പന്തില്‍ 47 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ പ്രകടനത്തിനൊപ്പം ക്രിസ് ഗെയില്‍(30 പന്തില്‍ 54), ഡാര്‍വിഷ് റസൂലി(45 പന്തില്‍ 78) എന്നിവരും കൂടിയപ്പോള്‍ ലെജന്‍ഡ്സ് പടുകൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 15 സിക്സുകളാണ് ഇന്നിംഗ്സില്‍ ടീം നേടിയത്. ബെന്‍ കട്ടിംഗ് ലെപ്പേര്‍ഡ്സിനായി രണ്ട് വിക്കറ്റ് നേടി.

മുഹമ്മദ് നബി തന്നെയാണ് ലെപ്പേര്‍ഡ്സ് ബാറ്റിംഗിന്റെ നടുവൊടിച്ചത്. 4 വിക്കറ്റ് നേടിയ താരത്തിനു കൂട്ടായി കൈസ് അഹമ്മദ് മൂന്നും മിര്‍വൈസ് അഷ്റഫ് രണ്ടും വിക്കറ്റ് നേടി. ലെപ്പേര്‍ഡ്സ് ബാറ്റ്സ്മാന്മാരില്‍ ആരും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല.

മുഹമ്മദ് നബിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ച് അസീസി ബാങ്ക്

അഫ്ഗാനിസ്ഥാനിലെ പ്രമുഖ ബാങ്കായ അസീസി ബാങ്ക് ക്രിക്കറ്റ് താരം മുഹമ്മദ് നബിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. ഓള്‍റൗണ്ടര്‍മാരുടെ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള അഫ്ഗാന്‍ താരം റഷീദ് ഖാന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. അഫ്ഗാനിസ്ഥാനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരമെന്ന ബഹുമതി നബിയില്‍ നിന്ന് അടുത്തിടെ നടന്ന ഏഷ്യ കപ്പിനിടെ റഷീദ് ഖാന്‍ സ്വന്തമാക്കിയിരുന്നു.

റഷീദ് ഖാനോടൊപ്പം വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ താരമാണ് മുഹമ്മദ് നബി.

അടിച്ച് തകര്‍ത്ത് മുഹമ്മദ് ഷെഹ്സാദ്, ഒപ്പം കൂടി മുഹമ്മദ് നബി, മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍

ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. മുഹമ്മദ് ഷെഹ്സാദിന്റെ ശതകത്തിന്റെയും മുഹമ്മദ് നബിയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടുകയായിരുന്നു. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോയത് അഫ്ഗാനിസ്ഥാന്‍ സ്കോറിംഗിനു തിരിച്ചടിയായി.

116 പന്തില്‍ 11 ബൗണ്ടറിയും 7 സിക്സും സഹിതമാണ് മുഹമ്മദ് ഷെഹ്സാദ് തന്റെ 124 റണ്‍സ് നേടിയത്. ഷെഹ്സാദ് പുറത്തായ ശേഷം മുഹമ്മദ് നബിയുടെ ഇന്നിംഗ്സാണ് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ 250 റണ്‍സിനടുത്തെത്തിച്ചത്. 47.3 ഓവറില്‍ പുറത്താകുമ്പോള്‍ നബി 56 പന്തില്‍ നിന്ന് 64 റണ്‍സ് നേടി. 4 ബൗണ്ടറിയും 3 സിക്സുമാണ് താരം നേടിയത്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ കേധാര്‍ ജാഥവ്, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ദീപക് ചഹാറിനു മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഇന്നത്തേത്. ആദ്യ രണ്ടോവറില്‍ നിന്ന് 24 റണ്‍സ് വഴങ്ങിയ ചഹാര്‍ തന്റെ നാലോവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി മത്സരം അവസാനിപ്പിക്കുകയായിരുന്നു.

പരമ്പരയില്‍ ഒപ്പമെത്താന്‍ സിംബാബ്‍വേ നേടേണ്ടത് 159 റണ്‍സ്

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. ഇതോടു കൂടി പരമ്പരയില്‍ ഒപ്പമെത്താന്‍ സിംബാബ്‍വേ 159 റണ്‍സ് നേടേണ്ടതുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നലെ സിംബാബ്‍വേയ്ക്കെതിരെ 5 വിക്കറ്റിന്റെ വിജയം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അഞ്ച് ഏകദിന മത്സരങ്ങള്‍ക്ക് മുമ്പുള്ള ടി20 പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്.

മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെതന്നെ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 26 പന്തില്‍ നിന്ന് 45 റണ്‍സ് നേടിയ നബി 2 ബൗണ്ടറിയും 4 സിക്സും നേടി. കരീം സാദിക്(28), നജീബുള്ള സദ്രാന്‍(24), അസ്ഗര്‍ സ്റ്റാനിക്സായി(14 പന്തില്‍ 27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അവസാന ഓവര്‍ എറിഞ്ഞ കൈല്‍ ജാര്‍വിസ് രണ്ട് വിക്കറ്റ് വീഴ്ത്തി അവസാന ഓവറുകളില്‍ അഫ്ഗാനിസ്ഥാന്റെ സ്കോറിംഗ് നിരക്ക് കുറയ്ക്കുകയായിരുന്നു.

സിംബാബ്‍വേയ്ക്കായി ടെണ്ടായി ചതാര മൂന്നും ബ്ലെസ്സിംഗ് മുസര്‍ബാനി, ഗ്രെയിം ക്രെമര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കെപി കസറി, സ്റ്റാര്‍സിനു 167 റണ്‍സ്

ബിഗ് ബാഷില്‍ വീണ്ടും ഫോമിലേക്ക് ഉയര്‍ന്ന് കെവിന്‍ പീറ്റേര്‍സണ്‍. ഇന്ന് നടന്ന മെല്‍ബേണ്‍ ഡെര്‍ബിയിലാണ് റെനഗേഡ്സിനെതിരെ ഫോമിലേക്ക് മടങ്ങിയെത്താന്‍ മുന്‍ ഇംഗ്ലണ്ട് താരത്തിനു സാധിച്ചത്. 28 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച കെപിയുടെയും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് നബി ബെന്‍ ഡങ്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.

പിന്നീട് രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ പീറ്റേര്‍സണ്‍-ഹാന്‍ഡ്സ്കോമ്പ് കൂട്ടുകെട്ട് 110 റണ്‍സുമായി സ്റ്റാര്‍സിനെ മികച്ച നിലയിലേക്ക് എത്തിച്ചു. പത്തോവര്‍ പിന്നിടുമ്പോള്‍ 87 റണ്‍സ് നേടിയ സ്റ്റാര്‍സിന്റെ രണ്ടാം വിക്കറ്റ് വീണപ്പോള്‍ സ്കോര്‍ 112 ആയിരുന്നു. വീണ്ടും ബൗളിംഗിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് നബിയ്ക്കായിരുന്നു വിക്കറ്റ്. 41 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ മടക്കി അയയ്ച്ച് നബി റെനഗേഡ്സിനു രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു.

ഏറെ വൈകാതെ 46 പന്തില്‍ 76 റണ്‍സ് നേടിയ പീറ്റേര്‍സണെയും സ്റ്റാര്‍സിനു നഷ്ടമായി. 4 ബൗണ്ടറിയും 5 സിക്സും അടിച്ചാണ് കെപി തന്റെ 74 റണ്‍സ് സ്വന്തമാക്കിയത്. മാക്സ്വെല്‍ 16 പന്തില്‍ 31 റണ്‍സ് നേടി പുറത്താകാതെ നിന്നു. 10 റണ്‍സുമായി ഫോക്നറും ടീമിന്റെ സ്കോര്‍ 150 കടക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

തന്റെ നാലോവറില്‍ വെറും 15 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയാണ് റെനഗേഡ്സ് നിരയില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. കെയിന്‍ വില്യംസണ്‍, ജാക്ക് വൈല്‍ഡര്‍മത്ത് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version