നിതീഷ് റാണ ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയിലേക്ക് തിരിച്ചെത്തുന്നു


രണ്ട് വർഷത്തെ ഉത്തർപ്രദേശ് വാസത്തിന് ശേഷം, വരാനിരിക്കുന്ന 2025-26 ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി നിതീഷ് റാണ തന്റെ സ്വന്തം സംസ്ഥാനമായ ഡൽഹിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.


2023-ലാണ് റാണ ഉത്തർപ്രദേശിലേക്ക് മാറിയത്. അവിടെ 16 ടി20 മത്സരങ്ങളിലും, 7 ലിസ്റ്റ് എ മത്സരങ്ങളിലും, 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. റെഡ്-ബോൾ ഫോർമാറ്റിൽ 31.93 ശരാശരിയോടെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും, വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞില്ല.



ഐപിഎൽ 2025-ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച റാണ, 21.7 ശരാശരിയിൽ 217 റൺസ് നേടിയിരുന്നു. ഡൽഹിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആഭ്യന്തര കരിയറിൽ ഒരു പുത്തനുണർവ് നൽകുമെന്നും, വരാനിരിക്കുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

പരിക്ക് മൂലം രാജസ്ഥാൻ റോയൽസിന്റെ നിതീഷ് റാണ പുറത്ത്; പകരം ദക്ഷിണാഫ്രിക്കൻ താരം ടീമിൽ

രാജസ്ഥാന്റെ പ്രധാന മധ്യനിര ബാറ്റ്‌സ്മാൻ നിതീഷ് റാണയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഐപിഎൽ 2025 ന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. ഇടംകൈയ്യൻ ബാറ്റർ ഈ സീസണിൽ 161.94 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 217 റൺസ് നേടി, അതിൽ 81 റൺസിന്റെ ഒരു നിർണായക ഇന്നിംഗ്സും ഉൾപ്പെടുന്നു.
അദ്ദേഹത്തിന് പകരം, 19 കാരനായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ ല്ഹുവാൻ-ദ്രെ പ്രിട്ടോറിയസിനെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു.

യുവതാരം ആഭ്യന്തര ടി20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും 33 മത്സരങ്ങളിൽ നിന്ന് 911 റൺസ് നേടുകയും ചെയ്തു. ഇതിൽ പാൾ റോയൽസിനായി അരങ്ങേറ്റ മത്സരത്തിൽ നേടിയ 97 റൺസാണ് ഉയർന്ന സ്കോർ – ഈ ഫ്രാഞ്ചൈസിയും രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥരുടെ കീഴിലാണ്. 30 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് പ്രിട്ടോറിയസ് ടീമിൽ ചേരുന്നത്.


പ്ലേ ഓഫ് റേസിൽ നിന്ന് രാജസ്ഥാൻ റോയൽസ് ഇതിനോടകം പുറത്തായതിനാൽ, ചെന്നൈ സൂപ്പർ കിംഗ്സിനും പഞ്ചാബ് കിംഗ്സിനുമെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സീസൺ അവസാനിപ്പിക്കാനാകും അവർ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.

നിതീഷ് റാണയുടെ വെടിക്കെട്ടിന് ശേഷം രാജസ്ഥാൻ പതറി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റു ചെയ്തു പൊരുതാവുന്ന സ്കോർ നേടി. 20 ഓവറിൽ അവർ 182/9 റൺസ് ആണ് എടുത്തത്. നിതീഷ് റാണയുടെ മികച്ച ഇന്നിംഗ്സ് ആണ് രാജസ്ഥാൻ റോയൽസിന് കരുത്തായത്.

അവർക്ക് ഇന്ന് തുടക്കത്തിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ നഷ്ടമായിരുന്നു. 20 റൺസ് എടുത്ത് സഞ്ജു സാംസണും നിരാശ നൽകി. നിതീഷ് 36 പന്തിൽ നിന്നാണ് 81 റൺസ് അടിച്ചു കൂട്ടിയത്. 5 സിക്സും 10 ഫോറും നിതീഷ് അടിച്ചു. നിതീഷ് പുറത്തായ ശേഷം നല്ല കൂട്ടുകെട്ട് പടുക്കാൻ അവർക്ക് ആയില്ല.

പരാഗ് നേടിയ 37 റൺസ് ആണ് രാജസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്.

നിതീഷ് റാണക്ക് 24 ലക്ഷം രൂപ പിഴ

ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ നിതീഷ് റാണക്ക് പിഴ. ഇന്നലെ ചെന്നൈയെ തോൽപ്പിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ നിതീഷ് റാണയ്ക്ക് 24 ലക്ഷം രൂപ പിഴ ആണ് ചുമത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ നൈറ്റ് റൈഡേഴ്സിന്റെ രണ്ടാം കുറ്റം ആയതിനാൽ ആണ് പിഴ 24 ലക്ഷത്തിൽ എത്തിയത്.

മിനിമം ഓവർ റേറ്റുമായി ബന്ധപ്പെട്ട ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ തന്റെ ടീമിന്റെ രണ്ടാം കുറ്റമായതിനാൽ, റാണയ്ക്ക് 24 ലക്ഷം രൂപ പിഴ ചുമത്തി. ഐ പി എൽ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ പഞ്ചാബ് കിംഗ്സിന് എതിരായ ഹോം മത്സരത്തിലും നിതീഷിന് പിഴ ലഭിച്ചിരുന്നു.

“നിതീഷ് റാണ വിക്കറ്റ് എടുത്തിരുന്നു എങ്കിൽ ആരും ഒന്നും മിണ്ടില്ലായിരുന്നു” – വെങ്കിടേഷ്

ഇന്നലെ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ 150 റൺസ് പ്രതിരോധിക്കുന്നതിനിടെ ആദ്യ ഓവർ എറിയാനുള്ള നിതീഷ് റാണയുടെ തീരുമാനം വലിയ വിമർശനമാണ് നേരിടുന്നത്. എന്നാൽ ക്യാപ്റ്റൻ എ പ്രതിരോധിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ രംഗത്ത് എത്തി.

ആദ്യ ഓവർ എറിഞ്ഞ നിതീഷ് റാണ ആദ്യ ഓവറിൽ 26 റൺസ് ആണ് വഴങ്ങിയത്. “നിതീഷിന് പന്ത് നന്നായി അറിയാൻ ആകും എന്ന് നമുക്കെല്ലാവർക്കും അറിയാം, അദ്ദേഹം തന്റെ കരിയറിൽ നിർണായക വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്, ക്രീസിൽ ഇടംകൈയ്യൻ ഉണ്ടാകുമ്പോൾ ഓഫ് സ്പിന്നർ ഒരു തെറ്റായ ഓപ്ഷനാണെന്ന് ഞാൻ കരുതുന്നില്ല. അയ്യർ പറഞ്ഞു.

നിർഭാഗ്യവശാൽ ഇന്നലെ അത് വർക്ക് ആയില്ല. അദ്ദേഹം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിൽ അതൊരു മാസ്റ്റർ സ്ട്രോക്ക് ആകുമായിരുന്നു. ആരും ഈ വിമർശനങ്ങൾ ഉന്നയിക്കില്ലായിരുന്നു. വെങ്കിടേഷ് അയ്യർ മത്സരത്തിന് ശേഷമുള്ള മത്സരത്തിൽ പറഞ്ഞു.

“ജയ്സാളിന്റെ വിക്കറ്റ് എടുക്കാൻ ആകുമെന്ന് തോന്നിയത് കൊണ്ടാണ് ബൗൾ ചെയ്തത്” – നിതീഷ് റാണ

ഇന്ന് പരാജയപ്പെട്ടതിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ താൻ കാര്യമാക്കുന്നില്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ നിതീഷ് റാണ. ഇന്ന് 150 റൺസ് ഡിഫൻഡ് ചെയ്യാൻ ഇറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ആദ്യ ഓവർ എറിയാൻ വന്നത് ക്യാപ്റ്റൻ നിതീഷ് റാണ തന്ന്സ് ആയിരുന്നു. എന്നാൽ യശസ്വി ജയ്‌സ്വാൾ ആ ഓവറിൽ 26 റൺസ് ആണ് അടിച്ചത്.

“ജയ്സ്വാളിന്റെ ഇന്നിംഗ്സ് പ്രശംസനീയമായിരുന്നു. ബാറ്റിൽ ഞങ്ങൾ ഒരുപാട് പിഴവുകൾ വരുത്തി, അതാണ് രണ്ട് പോയിന്റ് നഷ്ടമാകാൻ കാരണം, ”മത്സരത്തിന് ശേഷം റാണ പറഞ്ഞു.

“ലോകം എന്നെ കുറിച്ച് എന്ത് പറയുന്നു എന്നത് കാര്യമാക്കേണ്ട. ഒരു പാർട്ട് ടൈമറായി ബൗൾ ചെയ്ത് ഫോമിലുള്ള ജയ്‌സ്വാളിനെ പുറത്താക്കാമെന്ന് കരുതിയതിനാലാണ് ഞാൻ ആദ്യം ബൗൾ ചെയ്തത്, പക്ഷേ ഇത് അദ്ദേഹത്തിന്റെ ദിവസമായിരുന്നു, ” നിതീഷ് കൂട്ടിച്ചേർത്തു.

നിതീഷ് റാണക്ക് 12 ലക്ഷം പിഴ

തിങ്കളാഴ്ച ഈഡൻ ഗാർഡൻസിൽ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ നിതീഷ് റാണക്ക് പിഴ. അവസാന പന്തിൽ വിജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ നിതീഷ് റാണയ്ക്ക് 12 ലക്ഷം രൂപ പിഴ ആണ് ചുമത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ നൈറ്റ് റൈഡേഴ്സിന്റെ ആദ്യ കുറ്റം ആയതിനാൽ ആണ് പിഴ 12 ലക്ഷത്തിൽ ഒതുങ്ങിയത്.

മിനിമം ഓവർ റേറ്റുമായി ബന്ധപ്പെട്ട ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ തന്റെ ടീമിന്റെ ആദ്യ കുറ്റമായതിനാൽ, റാണയ്ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി. ഐ പി എൽ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

സ്പിന്നര്‍ വേണോ പേസര്‍ വേണമോ എന്ന സംശയം ഉണ്ടായിരുന്നു – നിതീഷ് റാണ

കൊൽക്കത്തയുടെ സൺറൈസേഴ്സിനെതിരെയുള്ള വിജയത്തിൽ അവസാന ഓവര്‍ ആരെറിയുമെന്ന കൺഫ്യൂഷന്‍ തനിക്കുണ്ടായിരുന്നുവെന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ നിതീഷ് റാണ. സ്പിന്നര്‍ വേണോ പേസര്‍ വേണോ എന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നും താന്‍ അവസാനം സ്പിന്നര്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും റാണ പറഞ്ഞു.

മത്സരത്തിൽ ആരാണ് മികച്ച രീതിയിൽ സ്പിന്‍ ബൗളിംഗ് ചെയ്യുന്നതെന്ന് താന്‍ അവലോകനം ചെയ്യാറുണ്ടെന്നും അങ്ങനെയാണ് നിര്‍ണ്ണായക ഓവറുകള്‍ ആര് എറിയുമെന്ന് താന്‍ തീരുമാനിക്കുന്നതെന്നും നിതീഷ് റാണ വ്യക്തമാക്കി. മത്സരത്തിൽ 9 റൺസ് പ്രതിരോധിച്ച് കൊൽക്കത്തയെ 5 റൺസ് വിജയത്തിലേക്ക് നയിച്ചത് വരുൺ ചക്രവര്‍ത്തി ആയിരുന്നു.

കൊൽക്കത്തയെ 171 റൺസിലേക്ക് നയിച്ച് നിതീഷ് റാണയും റിങ്കു സിംഗും

സൺറൈസേഴ്സ് ഹൈദ്രാബാദിനെിരെ ഒരു ഘട്ടത്തിൽ 35/3 എന്ന നിലയിലേക്ക് വീണ ശേഷം ടീമിനെ  171 റൺസിലെത്തുവാന്‍ സഹായിച്ച് നിതീഷ് റാണയും റിങ്കു സിംഗും. ഇരുവര്‍ക്കുമൊപ്പം ആന്‍ഡ്രേ റസ്സലും നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസിനെയും വെങ്കിടേഷ് അയ്യരെയും മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കിയപ്പോള്‍ 20 റൺസ് നേടിയ ജേസൺ റോയിയുടെ വിക്കറ്റ് കാര്‍ത്തിക് ത്യാഗി നേടി.

പിന്നീട് നിതീഷ് റാണ – റിങ്കു സിംഗ് കൂട്ടുകെട്ട് 61 റൺസ് നേടി കൊൽക്കത്തയെ മുന്നോട്ട് നയിച്ചുവെങ്കിലും 31 പന്തിൽ 42 റൺസ് നേടിയ നിതീഷ് റാണയെ എയ്ഡന്‍ മാര്‍ക്രം സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. റസ്സൽ 15 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ അഞ്ചാം വിക്കറ്റിൽ 31 റൺസാണ് റിങ്കു – റസ്സൽ കൂട്ടുകെട്ട് നേടിയത്. ഇതിൽ ബഹുഭൂരിഭാഗം സ്കോറിംഗും റസ്സലാണ് നടത്തിയത്.

സുനിൽ നരൈനെ തൊട്ടടുത്ത ഓവറിൽ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 130/6 എന്ന നിലയിലേക്ക് വീണു. പിന്നീട് റിങ്കു കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. അവസാന ഓവറിൽ 35 പന്തിൽ നിന്ന് 46 റൺസ് നേടിയ റിങ്കു പുറത്തായപ്പോള്‍ നടരാജന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. അനുകുൽ റോയ് 7 പന്തിൽ 13 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 171 റൺസ് നേടിയത്.

ഈ സ്ലോപ്പി ബാറ്റിംഗുമായി തുടരാനാവില്ല – നിതീഷ് റാണ

കൊൽക്കത്തയ്ക്ക് ഈ സ്ലോപ്പി ബാറ്റിംഗുമായി തുടരാനാകില്ലെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ നൈറ്റ് റൈഡേഴ്സ് നിതീഷ് റാണ. ഗുര്‍ബാസും ആന്‍ഡ്രേ റസ്സലും ഒഴികെ ആരും തന്നെ മികവ് പുലര്‍ത്തിയില്ലെന്നും 20-25 റൺസ് കുറവായിരുന്നു കൊൽക്കത്തയുടെ സ്കോര്‍ എന്നും നിതീഷ് റാണ വ്യക്തമാക്കി.

മധ്യ ഓവറുകളിൽ മികച്ച കൂട്ടുകെട്ടുണ്ടായിരുന്നുവെങ്കിൽ കൊൽക്കത്തയ്ക്ക് കൂടുതൽ മികവ് പുലര്‍ത്താനാകുമെന്നും നിതീഷ് റാണ പറഞ്ഞു. നിര്‍ണ്ണായക മത്സരങ്ങളിൽ മൂന്ന് ഡിപ്പാര്‍ട്മെന്റുകളിലും മികവ് പുലര്‍ത്തിയാൽ മാത്രമേ ടീമിന് വിജയിക്കാനാകുള്ളുവെന്നും നിതീഷ് റാണ സൂചിപ്പിച്ചു.

ക്യാച്ചുകൾ കൈവിട്ടതാണ് പരാജയത്തിന് കാരണം എന്ന് നിതീഷ് റാണ

ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരെ പരാജയപ്പെട്ടതിന് കാരണം ക്യാച്ചുകൾ കൈവിട്ടതാണ് എന്ന് എന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ നിതീഷ് റാണ. ഇന്നലെ ഞങ്ങൾക്ക് 20-25 റൺസ് കുറവായിരുന്നുവെന്ന് ഞാൻ കരുതുന്നു. വമ്പൻ ടീമുകൾക്കെതിരെ ക്യാച്ചുകൾ ഉപേക്ഷിക്കുന്നത് തുടർന്നാൽ, ഫലം വ്യത്യസ്തമാകുമെന്ന് ഞാൻ കരുതുന്നില്ല. നിതീഷ് റാണ പറഞ്ഞു.

ഗുർബാസും റസ്സലും ഒഴികെ മറ്റാരും തിളങ്ങിയില്ല. വേണ്ടത്ര റൺസ് ഇല്ലായിരുന്നു. 40-50 റൺസിന്റെ കൂട്ടുകെട്ടു ഉണ്ടായിരുന്നെങ്കിൽ സ്‌കോർ ഇതിലും കൂടുതലാകുമായിരുന്നു. അദ്ദേഹം പറഞ്ഞു. മികച്ച ടീമുകൾക്കെതിരെ, നിങ്ങൾ നിങ്ങളുടെ അവസരങ്ങൾ മുതലാക്കിയില്ലെങ്കിൽ, നിങ്ങൾ പരാജയപ്പെടും മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ നിതീഷ് റാണ പറഞ്ഞു.

വെല്ലുവിളി ഏറ്റെടുക്കുവാന്‍ എന്നും തയ്യാറുള്ള താരമാണ് സുയാഷ് ശര്‍മ്മ – നിതീഷ് റാണ

സുയാഷ് ശര്‍മ്മയോട് താന്‍ എന്ത് ദൗത്യം നൽകിയാലും താരം അതിന് സജ്ജനാണെന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ നിതീഷ് റാണ. ഇന്നലെ ആര്‍സിബിയെ പൂട്ടിയതിൽ നിര്‍‍ണ്ണായക പങ്കാണ് താരം വഹിച്ചത്.

മികച്ച രീതിയിൽ തുടങ്ങിയ ആര്‍സിബിയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഫാഫ് ഡു പ്ലെസി പുറത്താക്കി താരം ഈ കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ 2.2 ഓവറിൽ 31 റൺസായിരുന്നു ആര്‍സിബി ഓപ്പണര്‍മാര്‍ നേടിയത്. തന്റെ അടുത്ത ഓവറിൽ ഷഹ്ബാസിനെയും പുറത്താക്കിയ സുയാഷ് 4 ഓവറിൽ 30 റൺസ് വിട്ട് നൽകിയാണ് 2 വിക്കറ്റ് നേടിയത്.

താരത്തോട് ബാറ്റ് ചെയ്യുന്നത് ആരെന്ന് നോക്കേണ്ട കാര്യമില്ലെന്നും ബൗളിംഗിൽ മാത്രം ശ്രദ്ധിക്കുവാനുള്ള ഉപദേശം ആണ് കൊൽക്കത്ത താരങ്ങള്‍ നൽകുന്നതെന്നും സുയാഷ് വ്യക്തമാക്കി.

Exit mobile version