തോൽവിയിലും തലയയുര്‍ത്തി ഒമാന്റെ പോരാട്ടം

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ 167 എന്ന സ്കോര്‍ നേടി ഒമാന്‍. ഇന്ത്യ നൽകിയ 189 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന്‍ 4 വിക്കറ്റ്  നഷ്ടത്തിൽ  167 റൺസാണ് നേടിയത്. 21 റൺസ് വിജയം ആണ് ഇന്ത്യ ഈ മത്സരത്തിൽ നേടിയത്.

പവര്‍പ്ലേയിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഒമാന്‍ ഓപ്പണര്‍മാര്‍ ബാറ്റ് വീശിയപ്പോള്‍ ഈ കൂട്ടുകെട്ട് 56 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. ജതീന്ദര്‍ സിംഗ് 32 റൺസ് നേടി പുറത്തായപ്പോള്‍ അമീര്‍ – കലീം ഹമ്മദ് മിര്‍സ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു.

രണ്ടാം വിക്കറ്റിൽ ഹമ്മദ് മിര്‍സയും അമീര്‍ കലീമും ചേര്‍ന്ന് നേടിയ 93 റൺസ് കൂട്ടുകെട്ടാണ് ടീമിനെ പൊരുതി നിൽക്കുവാന്‍ സഹായിച്ചത്. കലീം 46 പന്തിൽ 64 റൺസ് നേടിയപ്പോള്‍ ഹമ്മദ് മിര്‍സ 33 പന്തിൽ നിന്ന് 51 റൺസ് നേടി.

ഒമാനെതിരെ ഇന്ത്യയ്ക്ക് 188 റൺസ്, സഞ്ജുവിന് ഫിഫ്റ്റി

ഒമാനെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ 188 റൺസ് നേടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.  സഞ്ജു സാംസൺ നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം അതിവേഗ സ്കോറിംഗുമായി അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, അക്സര്‍ പട്ടേൽ എന്നിവരാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്.

ശുഭ്മന്‍ ഗില്ലിനെ ആദ്യം തന്നെ നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ്മ 15 പന്തിൽ നിന്ന് 38 റൺസ് നേടി മികച്ച തുടക്കമാണ് നൽകിയത്. അഭിഷേകിന് കൂട്ടായി എത്തിയ സഞ്ജു സാംസണുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 66 റൺസാണ് ഇന്ത്യയുടെ ഈ കൂട്ടുകെട്ട് നേടിയത്.

അഭിഷേക് പുറത്തായ ശേഷം അതേ ഓവറിൽ ഹാര്‍ദ്ദിക് പാണ്ഡ്യയെ നിര്‍ഭാഗ്യകരമായ റണ്ണൗട്ട് രൂപത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ടീം 73/3 എന്ന നിലയിലായിരുന്നു.

അക്സര്‍ പട്ടേലും സഞ്ജുവും നാലാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തു. 13 പന്തിൽ നിന്ന് 26 റൺസായിരുന്നു അക്സറിന്റെ സംഭാവന. അതിന് ശേഷം ക്രീസിലെത്തിയ ശിവം ദുബേയും വേഗത്തിൽ മടങ്ങിയപ്പോള്‍ ഇന്ത്യ 130/5 എന്ന സ്കോറിലായിരുന്നു.

സഞ്ജുവിന് ടി20 വേഗത്തിൽ സ്കോറിംഗ് നടത്താനായില്ലെങ്കിലും താരം അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മറുവശത്ത് തിലക് വര്‍മ്മ വേഗത്തിൽ സ്കോറിംഗ് നടത്തി.അര്‍ദ്ധ ശതകം കഴിഞ്ഞ് അധികം വൈകാതെ സഞ്ജു പുറത്താകുകയായിരുന്നു. 45 പന്തിൽ നിന്ന് 56 റൺസായിരുന്നു സഞ്ജുവിന്റെ നേട്ടം.

തിലക് വര്‍മ്മ 18 പന്തിൽ 29 റൺസ് നേടി പുറത്തായി.

ഒമാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ, സഞ്ജുവിന് വീണ്ടും അവസരം

ഏഷ്യ കപ്പിലെ ഒമാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, വരുൺ ചക്രവര്‍ത്തി എന്നിവര്‍ക്ക് പകരം ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നു.

ഇന്ത്യ: Abhishek Sharma, Shubman Gill, Sanju Samson(w), Suryakumar Yadav(c), Tilak Varma, Shivam Dube, Hardik Pandya, Axar Patel, Harshit Rana, Arshdeep Singh, Kuldeep Yadav

ഒമാന്‍: Aamir Kaleem, Jatinder Singh(c), Hammad Mirza, Vinayak Shukla(w), Shah Faisal, Zikria Islam, Aryan Bisht, Mohammad Nadeem, Shakeel Ahmed, Samay Shrivastava, Jiten Ramanandi

അനായാസം, ആധികാരികം ഇന്ത്യ

ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ നിഷ്പ്രഭമാക്കി 7 വിക്കറ്റ് വിജയവുമായി ഇന്ത്യ. പാക്കിസ്ഥാന്‍ 127/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ വിജയം കുറിച്ചു.

ശുഭ്മന്‍ ഗില്ലിനെ വേഗത്തിൽ നഷ്ടമായെങ്കിലും ഇന്ത്യയുടെ സ്കോറിംഗ് റേറ്റ് ഉയര്‍ത്തി നിര്‍ത്തുവാന്‍ അഭിഷേക് ശര്‍മ്മയ്ക്ക് സാധിച്ചപ്പോള്‍ പവര്‍പ്ലേയിൽ തന്നെ ഇന്ത്യ കുതിപ്പ് നടത്തി. നാലാം ഓവറിൽ അഭിഷേകിനെ നഷ്ടമാകുമ്പോള്‍ 13 പന്തിൽ നിന്ന് 31 റൺസാണ് താരം നേടിയത്. ഇന്ത്യയുടെ സ്കോര്‍ 42 റൺസായിരുന്നു 3.4 ഓവറിൽ.

ഇന്ത്യന്‍ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയത് സയിം അയൂബ് ആയിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ 61/2 എന്ന നിലയിലായിരുന്നു. 56 റൺസ് കൂട്ടുകെട്ട് തിലക് വര്‍മ്മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നേടിയെങ്കിലും ആ കൂട്ടുകെട്ടിനെ സയിം അയൂബ് തകര്‍ത്തു. അയൂബ് മത്സരത്തിൽ നേടിയ മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്. 31 റൺസാണ് തിലക് വര്‍മ്മ നേടിയത്.

കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് സൂര്യകുമാര്‍ യാദവ് നയിക്കുകയായിരുന്നു. താരം 47 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ നാലാം വിക്കറ്റിൽ ശിവം ദുബേയുമായി 34 റൺസാണ് സ്കൈ നേടിയത്. ദുബേ പുറത്താകാതെ 10 റൺസ് നേടി.

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റൺസ് വിജയ ലക്ഷ്യം

ഏഷ്യ കപ്പിൽ ഒരു ഘട്ടത്തിൽ 100ന് താഴെയുള്ള സ്കോറിൽ പാക്കിസ്ഥാനെ ഇന്ത്യ ഒതുക്കുമെന്ന് കരുതിയെങ്കിലും ഷഹീന്‍ അഫ്രീദിയുടെയും സാഹിബ്സാദ ഫര്‍ഹാന്റെയും ബാറ്റിംഗ് മികവിൽ 127 റൺസ് നേടി പാക്കിസ്ഥാന്‍. അവസാന ഓവറുകളിൽ ഷഹീന്‍ അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ഈ സ്കോറിലേക്ക് പാക്കിസ്ഥാനെ എത്തിച്ചത്.

ആദ്യ ഓവറിൽ സയിം അയൂബിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ രണ്ടാം ഓവറിൽ മൊഹമ്മദ് ഹാരിസിനെ മടക്കിയയ്ച്ച് ജസ്പ്രീത് ബുംറ പാക്കിസ്ഥാന് രണ്ടാം തിരിച്ചടി നൽകി. പിന്നീട് 39 റൺസ് കൂട്ടിചേര്‍ത്ത് സാഹിബ്സാദ ഫര്‍ഹാനും ഫകര്‍ സമാനും പാക്കിസ്ഥാനെ കരുതലോടെ മുന്നോട്ട് നയിച്ചു.

ആറോവറിൽ 42 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയ പാക്കിസ്ഥാന്‍ പത്തോവര്‍ അവസാനിക്കുമ്പോള്‍ 49/4 എന്ന നിലയിൽ പരുങ്ങലിലായിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷം പന്തെറിയാനെത്തിയ അക്സര്‍ പട്ടേൽ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയ്ക്ക് മേൽക്കൈ നേടിക്കൊടുത്തു.

എന്നാൽ 40 റൺസ് നേടിയ സാഹിബ്സാദയെ കുൽദീപ് പുറത്താക്കി പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി. 83/7 എന്ന നിലയിലായിരുന്നു ഈ ഘട്ടത്തിൽ പാക്കിസ്ഥാന്‍. അവസാന ഓവറുകളിൽ ഷഹീന്‍ അഫ്രീദിയുടെ കൂറ്റനടികളാണ് പാക്കിസ്ഥാനെ 100 എന്ന സ്കോര്‍ കടത്തിയത്. 4 സിക്സ് ഉള്‍പ്പെടെ 16 പന്തിൽ നിന്ന് 33 റൺസാണ് ഷഹീന്‍ അഫ്രീദി നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, മാറ്റങ്ങളില്ലാതെ ഇന്ത്യന്‍ ഇലവന്‍

ഏഷ്യ കപ്പിൽ തീപാറും പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. ഇന്ത്യ മാറ്റങ്ങളില്ലാതെ ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജുവിന് വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുകയാണ്.

ആദ്യ മത്സരത്തിൽ യുഎഇയ്ക്കെതിരെ കളിച്ചത് പോലെ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം നൽകിയ ബൗളിംഗ് നിരയെയാണ് ഇന്ത്യ മത്സരത്തിനിറക്കുന്നത്.

പാക്കിസ്ഥാന്‍: Sahibzada Farhan, Saim Ayub, Mohammad Haris(w), Fakhar Zaman, Salman Agha(c), Hasan Nawaz, Mohammad Nawaz, Faheem Ashraf, Shaheen Afridi, Sufiyan Muqeem, Abrar Ahmed

ഇന്ത്യ: Abhishek Sharma, Shubman Gill, Suryakumar Yadav(c), Tilak Varma, Sanju Samson(w), Shivam Dube, Hardik Pandya, Axar Patel, Kuldeep Yadav, Jasprit Bumrah, Varun Chakaravarthy

ഏഷ്യാ കപ്പ് നടക്കും! സെപ്റ്റംബർ 9 മുതൽ 28 വരെ! യുഎഇ വേദിയാകും


ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) ഔദ്യോഗികമായി അറിയിച്ചതനുസരിച്ച്, 2025 ലെ ഏഷ്യാ കപ്പ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ സെപ്റ്റംബർ 9 മുതൽ 28 വരെ നടക്കും. 2026-ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ എന്ന നിലയിൽ, ടി20 ഫോർമാറ്റിലായിരിക്കും ടൂർണമെന്റ് നടക്കുക.


ജൂലൈ 24-ന് ധാക്കയിൽ നടന്ന കൗൺസിൽ യോഗത്തിന് ശേഷം എസിസി പ്രസിഡന്റ് മൊഹ്സിൻ നഖ്വി സോഷ്യൽ മീഡിയയിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.


ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഹോങ്കോംഗ്, ഒമാൻ എന്നിങ്ങനെ എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. 19 മത്സരങ്ങൾ ഉൾപ്പെടുന്ന ഫോർമാറ്റാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ഗ്രൂപ്പ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നും, സൂപ്പർ ഫോറിൽ ഒന്നും, ഫൈനലിൽ ഒരു സാധ്യതയുള്ളതുൾപ്പെടെ മൂന്ന് ബ്ലോക്ക്ബസ്റ്റർ പോരാട്ടങ്ങൾക്ക് വഴിയൊരുക്കും.


ഏഷ്യാ കപ്പ്; ഇന്ത്യയെ തോൽപ്പിച്ച് ശ്രീലങ്ക ചാമ്പ്യൻസ്

വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയെ തോൽപ്പിച്ച് ശ്രീലങ്ക സ്വന്തമാക്കി. ഇന്ന് ഫൈനലിൽ ശ്രീലങ്ക 8 വിക്കറ്റിന് ആണ് ഇന്ത്യയെ തോൽപ്പിച്ചത്‌. ഇന്ത്യ ഉയർത്തിയ 166 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19ആം ഓവറിൽ ലക്ഷ്യം കാണുക ആയിരുന്നു.

61 റൺസ് എടുത്ത ചമാരി അട്ടപത്തു മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. പിന്നീട് ഹർഷിത മാധവിയും പൊരുതി. ഹർഷിത 51 പന്തിൽ നിന്ന് 69 റൺസ് എടുത്തു അവരുടെ വിജയം ഉറപ്പിച്ചു. കവിശ 30 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ന് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 165/6 എന്ന സ്കോർ നേടി. ആക്രമിച്ചു കളിക്കാൻ ഇന്ന് ഇന്ത്യ പ്രയാസപ്പെടുന്നതാണ് ആദ്യ ഇന്നിങ്സിൽ കണ്ടത്. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 47 പന്തിൽ നിന്നാണ് സ്മൃതി ഇന്ന് 60 റൺസ് എടുത്തത്.

സ്മൃതി മന്ദാന ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ

ഷഫാലി വർമ 16, ഉമ ഛേത്രി 9, ഹർമൻപ്രീത് 11 എന്നിവർ നിരാശപ്പെടുത്തി. ജമീമ റോഡ്രിഗസ് 16 പന്തിൽ നിന്ന് 29 അടിച്ച് അവസാനം നല്ല സംഭാവന നൽകി. റിച്ച ഘോഷ് അവസാനം 14 പന്തിൽ നിന്ന് 30 റൺസും എടുത്തത് ഇന്ത്യയെ 160 കടക്കാൻ സഹായിച്ചു.

ശ്രീലങ്കയ്ക്ക് ആയി കവിശ 2 വിക്കറ്റും സച്ചിനി, ചമാരി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഏഷ്യാ കപ്പ് ഫൈനൽ, ശ്രീലങ്കയ്ക്ക് മുന്നിൽ 166 എന്ന വിജയലക്ഷ്യം വെച്ച് ഇന്ത്യ

വനിതാ ഏഷ്യൻ കപ്പിൽ ഇന്ന് ഫൈനലിൽ ശ്രീലങ്കയെ നേരിടുന്ന ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 165/6 എന്ന സ്കോർ നേടി. ആക്രമിച്ചു കളിക്കാൻ ഇന്ന് ഇന്ത്യ പ്രയാസപ്പെടുന്നതാണ് ആദ്യ ഇന്നിങ്സിൽ കണ്ടത്. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 47 പന്തിൽ നിന്നാണ് സ്മൃതി ഇന്ന് 60 റൺസ് എടുത്തത്.

സ്മൃതി മന്ദാന ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ

ഷഫാലി വർമ 16, ഉമ ഛേത്രി 9, ഹർമൻപ്രീത് 11 എന്നിവർ നിരാശപ്പെടുത്തി. ജമീമ റോഡ്രിഗസ് 16 പന്തിൽ നിന്ന് 29 അടിച്ച് അവസാനം നല്ല സംഭാവന നൽകി. റിച്ച ഘോഷ് അവസാനം 14 പന്തിൽ നിന്ന് 30 റൺസും എടുത്തത് ഇന്ത്യയെ 160 കടക്കാൻ സഹായിച്ചു.

ശ്രീലങ്കയ്ക്ക് ആയി കവിശ 2 വിക്കറ്റും സച്ചിനി, ചമാരി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ!! ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോൽപ്പിച്ചു

ഏഷ്യാകപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെ തകർത്തു കൊണ്ട് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ബംഗ്ലാദേശിനെതിരെ പത്തു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. 81 എന്ന വിജയ ലക്ഷ്യം വെറും 11ആം ഓവറിലേക്ക് ഇന്ത്യ മറികടന്നു. 39 പന്തിൽ 55 റൺസുമായി സ്മൃതി മന്ദാനയും, 28 പന്തിൽ 26 റൺസുമായി ഷെഫാലി വർമയും പുറത്താകാതെ നിന്നു. 1 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നത്തെ അർധ സെഞ്ച്വറി.

സ്മൃതി മന്ദാനയും ഷെഫാലി വർമ്മയും ബാറ്റിംഗിന് ഇടയിൽ

ഇന്ന് ആദ്യം ചെയ്ത ബംഗ്ലാദേശിനെ വെറും 80 റൺസിന് ഒതുക്കാൻ ഇന്ത്യൻ വനിതാ ടീമിനായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ന് കാര്യമായി ഒരു നല്ല പ്രകടനവും ബാറ്റിംഗ് നിരയിൽ നിന്ന് ലഭിച്ചില്ല. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് അവർ 80 റൺസ് എടുത്തത്. 32 റൺസ് എടുത്ത് ക്യാപ്റ്റൻ മെഗാർ സുൽത്താന മാത്രമാണ് അവർക്ക് വേണ്ടി തിളങ്ങിയത്.

19 റൺസ് എടുത്ത ഷോർണ അക്തറും അവർക്ക് ആയി അവസാനം പൊരുതി. ഇവരല്ലാതെ ബംഗ്ലാദേശ് നിരയിൽ വേറെ ആരും ഇന്ന് രണ്ടക്കം കണ്ടില്ല. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി രേണുക സിംഗും രാധാ യാദവും മൂന്ന് വിക്കറ്റുകൾ വീത. വീഴ്ത്തി. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു രേണുക മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പൂജ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇനി ഫൈനലിൽ പാകിസ്താനോ ശ്രീലങ്കയോ ആകും ഇന്ത്യയുടെ എതിരാളികൾ.

ഏഷ്യൻ കപ്പ് സെമി, ഇന്ത്യൻ ബൗളിംഗിനു മുന്നിൽ ബംഗ്ലാദേശ് പതറി, ജയിക്കാൻ 81 റൺസ് മാത്രം

ഏഷ്യാകപ്പ് സെമിഫൈനലിൽ ആദ്യം ചെയ്ത ബംഗ്ലാദേശിനെ വെറും 80 റൺസിന് ഒതുക്കി ഇന്ത്യൻ വനിതാ ടീം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ന് കാര്യമായി ഒരു നല്ല പ്രകടനവും ബാറ്റിംഗ് നിരയിൽ നിന്ന് ലഭിച്ചില്ല. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് അവർ 80 റൺസ് എടുത്തത്. 32 റൺസ് എടുത്ത് ക്യാപ്റ്റൻ മെഗാർ സുൽത്താന മാത്രമാണ് അവർക്ക് വേണ്ടി തിളങ്ങിയത്.

19 റൺസ് എടുത്ത ഷോർണ അക്തറും അവർക്ക് ആയി അവസാനം പൊരുതി. ഇവരല്ലാതെ ബംഗ്ലാദേശ് നിരയിൽ വേറെ ആരും ഇന്ന് രണ്ടക്കം കണ്ടില്ല. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി രേണുക സിംഗും രാധാ യാദവും മൂന്ന് വിക്കറ്റുകൾ വീത. വീഴ്ത്തി. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു രേണുക മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പൂജ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഏഷ്യാ കപ്പ് സെമി, ഇന്ത്യക്ക് എതിരെ ബംഗ്ലാദേശിന് ടോസ്

വനിതാ ഏഷ്യാ കപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ്. ടോസ് വിജയിച്ച ബംഗ്ലാദേശ് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ ഉണ്ട്. സജന സജീവൻ, അരുന്ദതി, ഹേമലത എന്നിവർ പുറത്തായപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കോർ, പൂജ, ഉമ എന്നിവർ ടീമിൽ തിരികെയെത്തി.

India XI: S. Mandhana, S. Verma, U. Chetry, H. Kaur(c), J. Rodrigues, R. Ghosh (wk), D. Sharma, P. Vastrakar, R. Yadav, T. Kanwar, R. Singh

Bangladesh XI: D. Akter, M. Khatun, N. Sultana (c/wk), R. Ahmed, I. Tanjim, R. Moni, R. Khan, S. Akter, N. Akter, J. Alam, M. Akter.

Exit mobile version