ഡൽഹി ക്യാപിറ്റൽസ് പേസർ മുകേഷ് കുമാറിന് പിഴ


മുംബൈ: ഐപിഎൽ 2025 പ്ലേഓഫ് യോഗ്യതയിൽ നിന്ന് ഡൽഹി ക്യാപിറ്റൽസ് ഔദ്യോഗികമായി പുറത്തായതിന് പിന്നാലെ, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡൽഹി ക്യാപിറ്റൽസ് പേസർ മുകേഷ് കുമാറിന് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. കൂടാതെ ഒരു ഡീമെറിറ്റ് പോയിൻ്റും ലഭിച്ചു.


ബുധനാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 ലെ ലെവൽ 1 കുറ്റകൃത്യം ചെയ്തതിനാണ് മുകേഷിന് ശിക്ഷ ലഭിച്ചത്.

കുറ്റം മുകേഷ് കുമാർ സമ്മതിക്കുകയും മാച്ച് റഫറിയുടെ ശിക്ഷ അംഗീകരിക്കുകയും ചെയ്തു,” ഐപിഎൽ ഒരു പ്രസ്താവനയിൽ അറിയിച്ചു.

ധോണിയുടെ മിന്നലാട്ടം!!! പക്ഷേ ചെന്നൈയ്ക്ക് ആദ്യ തോൽവി സമ്മാനിച്ച് പന്തും സംഘവും

എംഎസ് ധോണി ക്രീസിലെത്തുവാന്‍ വൈകിയതാകാം ചെന്നൈയുടെ തോൽവിയ്ക്ക് കാരണമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാരെ ചിന്തിപ്പിക്കുന്ന ഒരു മത്സരത്തിൽ ചെന്നൈയ്ക്ക് 20 റൺസിന്റെ തോൽവി. ഒരു പക്ഷേ രവീന്ദ്ര ജഡേജയ്ക്ക് മുന്നേ ഇന്ത്യന്‍ ഇതിഹാസം ക്രീസിലെത്തിയിരുന്നുവെങ്കിൽ ചെന്നൈയുടെ വിധി ഇന്ന് മറ്റൊന്നാകുമായിരുന്നു. എന്നാൽ ഈ ഐപിഎലില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയും ചെന്നൈയ്ക്ക് ആദ്യ തോൽവി സമ്മാനിച്ചും ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് ഇന്ന് വിജയത്തിനൊപ്പം നിൽക്കുന്നു.

192 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് 171 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.  ധോണി 16 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 17 പന്തിൽ നിന്ന് 21 റൺസാണ് നേടിയത്. ആദ്യ ഓവറുകളിൽ സ്കോറിംഗ് വേഗത കൊണ്ടുവരാന്‍ സാധിക്കാതെ വന്നതും ചെന്നൈയ്ക്ക് തിരിച്ചടിയായി.

ആദ്യ ഓവറിൽ തന്നെ റുതുരാജിനെയും അധികം വൈകാതെ രച്ചിന്‍ രവീന്ദ്രയും ഖലീൽ അഹമ്മദ്  പുറത്താക്കിയപ്പോള്‍ ചെന്നൈ 7/2 എന്ന നിലയിലേക്ക് വീണു. ഡാരിൽ മിച്ചലും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. പത്തോവര്‍ പിന്നിടുമ്പോള്‍ 75/2 എന്ന നിലയിലായിരുന്നു ചെന്നൈ.

എന്നാൽ ഇതേ സ്കോറിൽ ഡാരിൽ മിച്ചലിനെ ചെന്നൈയ്ക്ക് നഷ്ടമായി. 34 റൺസായിരുന്നു മിച്ചലിന്റെ സംഭാവന. 45 റൺസ് നേടിയ അജിങ്ക്യ രഹാനെയെയും സമീര്‍ റിസ്വിയെയും പുറത്താക്കി മുകേഷ് കുമാര്‍ മത്സരത്തിൽ ഡൽഹിയുടെ ആധിപത്യം ഉറപ്പിച്ചു.

തൊട്ടടുത്ത പന്തിൽ ശിഖം ഡുബേയെ മുകേഷ് കുമാര്‍ പുറത്താക്കി. 18 റൺസായിരുന്നു താരം നേടിയത്. രവീന്ദ്ര ജഡേജയ്ക്ക് കൂട്ടായി ധോണി എത്തിയപ്പോള്‍ ചെന്നൈയുടെ ലക്ഷ്യം 2 ഓവറിൽ 46 റൺസായി മാറി. മുകേഷ് കുമാര്‍ 19ാം ഓവറിൽ വെറും 5 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിൽ 41 റൺസ് നേടേണ്ട സ്ഥിതിയായിരുന്നു ചെന്നൈയ്ക്ക് മുന്നിൽ.

അവസാന ഓവറിൽ നോര്‍ക്കിയയെ ധോണി രണ്ട് സിക്സുകള്‍ക്കും രണ്ട് ഫോറിനും പായിച്ച് ഓവറിൽ നിന്ന് 20 റൺസ് വന്നുവെങ്കിലും ചെന്നൈയ്ക്ക് 20 റൺസ് തോൽവിയായിരുന്നു ഫലം.

ബുമ്ര നാലാം ടെസ്റ്റിൽ ഇല്ല, പകരം മുകേഷ് കുമാർ ടീമിൽ തിരികെയെത്തി

നാലാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രക്ക് ഇന്ത്യ വിശ്രമം നൽകി. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ബി സി സി ഐ ഇറക്കി. പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ തന്നെ ബുമ്രക്ക് വിശ്രമം അനുവദിക്കേണ്ടതായിരുന്നു എന്നാൽ അതുണ്ടായിരുന്നില്ല. അതുകൊണ്ടാണ് നാലാം ടെസ്റ്റിൽ താരത്തിന് വിശ്രമം നൽകുന്നത്.

റാഞ്ചിയിൽ ആണ് നാലാം ടെസ്റ്റ് നടക്കുന്നത്‌. ആ മത്സരത്തിൽ മുകേഷ് കുമാർ ടീമിലേക്ക് തിരികെയെത്തി. മുകേഷ് കുമാറിനെ കഴിഞ്ഞ മത്സരത്തിൽ കളിപ്പിച്ചിരുന്നില്ല. ധർമ്മശാലയിൽ നടക്കുന്ന അഞ്ചാമത്തെ ടെസ്റ്റിൽ ബുമ്ര ടീമിനൊപ്പം ചേരും.

ഇപ്പോൾ പരമ്പരയിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ് ബുംറ. 17 വിക്കറ്റ് ഇതിനകം ബുമ്ര വീഴ്ത്തിയിട്ടുണ്ട്. നേരത്തെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ സമാനമായി മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചിരുന്നു. പരിക്ക് മാറാത്തതിനാൽ കെ എൽ രാഹുൽ നാലാം ടെസ്റ്റിലും സ്ക്വാഡിൽ ഇല്ല.

മുകേഷ് കുമാറിനെ റിലീസ് ചെയ്തു, രഞ്ജിയിൽ കളിക്കും

ഇന്ത്യൻ പേസർ മുകേഷ് കുമാറിനെ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് ഇന്ത്യ റിലീസ് ചെയ്തു. മൂന്നാം ടെസ്റ്റിനായുള്ള സ്റ്റാർടിംഗ് ഇലവനിൽ താരം ഉണ്ടായിരുന്നില്ല. മുകേഷ് കുമാറിനെ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്യുന്നതായും താരം രഞ്ജിയിൽ കളിക്കും എന്നും ബി സി സി ഐ അറിയിച്ചു. രഞ്ജിയിൽ ബംഗാൾ ടീമിനൊപ്പം മുകേഷ് കുമാർ ചേരും.

ബംഗാളിന്റെ അവസാന രഞ്ജി ഗ്രൂപ്പ് പോരാട്ടം നാളെ ആരംഭിക്കുകയാണ്. അവർ ബീഹാറിനെ ആണ് നേരിടുന്നത്. മുകേഷ് കുമാർ നാലാം ടെസ്റ്റിനു മുന്നേ വീണ്ടും ഇന്ത്യൻ ടീമിനൊപ്പം ചേരും. രണ്ടാം ടെസ്റ്റിൽ കളിച്ച മുകേഷ് കുമാറിനെ അത്ര മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ ആയിരുന്നില്ല. രണ്ട് ഇന്നിങ്സുകളിലായി ആകെ ഒരു വിക്കറ്റ് മാത്രമെ താരം നേടിയിരുന്നുള്ളൂ.

അഫ്ഗാന്‍ സ്കോറിന് മാന്യത നൽകി നബി, അഫ്ഗാനിസ്ഥാന് 158 റൺസ്

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ 5 വിക്കറ്റ്  നഷ്ടത്തിൽ 158 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ഒരു ഘട്ടത്തിൽ 57/3 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാനെ നാലാം വിക്കറ്റിൽ 68 റൺസ് നേടി മൊഹമ്മദ് നബി – അസ്മത്തുള്ള ഒമര്‍സായി കൂട്ടുകെട്ട് ആണ് മുന്നോട്ട് നയിച്ചത്.

നബി 27 പന്തിൽ നിന്ന് 42 റൺസ് നേടിയപ്പോള്‍ ഒമര്‍സായി 29 റൺസ് നേടി.  ഒമര്‍സായിയെ പുറത്താക്കി മുകേഷ് കുമാര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്.  നബിയെയും പുറത്താക്കി മുകേഷ് കുമാര്‍ അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു.  ഇന്ത്യയ്ക്ക് വേണ്ടി അക്സര്‍ പട്ടേൽ രണ്ടും ശിവം ഡുബേ ഒരു വിക്കറ്റും നേടി.

നജീബുള്ള സദ്രാന്‍ – കരിം ജനത് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 12 പന്തിൽ 28 റൺസ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 158/5 എന്ന സ്കോറിലേക്ക് എത്തി. നജീബുള്ള 11 പന്തിൽ 19 റൺസും കരിം ജനത് 5 പന്തിൽ 9 റൺസും നേടി.

നേരത്തെ അഫ്ഗാന്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും(23) – ഇബ്രാഹിം സദ്രാനും(28) ചേര്‍ന്ന് 50 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 50/0 എന്ന നിലയിൽ നിന്ന് 57/3 എന്ന നിലയിലേക്ക് അഫ്ഗാന്‍ വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ 3 വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ പൊരുതുന്നു. അവർ 62-3 എന്ന നിലയിലാണ്. ഇപ്പോഴും ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് ലീഡ് മറികടക്കാൻ അവർക്ക് 36 റൺസ് കൂടെ വേണം. 12 റൺസ് എടുത്ത എൽഗറിനെയും 1 റൺ എടുത്ത സോർസിയെയും മുകേഷ് കുമാർ പുറത്താക്കി. 1 റൺ എടുത്ത സ്റ്റബ്സിനെ ബുമ്രയും പുറത്താക്കി.

ഇപ്പോൾ 36 റണ്ണുമായി മക്രവും 7 റണ്ണുമായി ബെഡിങ്ഹാമുമാണ് ക്രീസിൽ ഉള്ളത്. നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് നേടിയിരുന്നു. 153 റണ്ണിന് പുറത്തായ ഇന്ത്യ 98 റൺസിന്റെ ലീഡാണ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 55 റണ്ണിന് ഓളൗട്ട് ആയിരുന്നു. ഇന്ത്യ മെച്ചപ്പെട്ട സ്കോറിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും അവസാന 153-4 എന്ന നിലയിൽ നിന്ന് 153-10 എന്നാവുക ആയിരുന്നു. ഒരു റൺ പോലും എടുക്കാതെ ആണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകൾ നഷ്ടമായത്.

അവസാന നാലു ഇന്ത്യൻ ബാറ്റർമാർ ഡക്കിൽ പോയി. ആകെ 6 താരങ്ങളാണ് ഡക്കിൽ ഔട്ട് ആയത്. 46 റൺ എടുത്ത കോഹ്ലി, 39 റൺ എടുത്ത രോഹിത്, 36 റൺ എടുത്ത് ഗിൽ, രാഹുൽ 8 എന്നിവർ മാത്രമാണ് ഇന്ത്യക്ക് ആയി റൺ നേടിയത്. ദക്ഷിണാഫ്രിക്കക്ക് ആയി റബാഡ,ബർഗർ, എങിഡി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യൻ പേസർക്ക് മുന്നിൽ ആകെ വിറച്ചിരുന്നു. ദക്ഷിണാഫ്രിക്ക വെറും 23.2 ഓവറിൽ 55 റണ്ണിന് ഓളൗട്ട് ആയി.

ആറ് വിക്കറ്റ് എടുത്ത സിറാജ് ആണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ ആകെ രണ്ട് താരങ്ങൾ മാത്രമെ രണ്ടക്കം കടന്നുള്ളൂ. 15 റൺസ് എടുത്ത കരെൽ വെരെയ്നെ ആണ് ടോപ് സ്കോറർ ആയത്. 12 റൺസ് എടുത്ത ബെഡിങ്ഹാം ആണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റർ.

മക്രം 2, എൽഗർ 4, സോർസി 2, സ്റ്റബ്സ് 3, യാൻസൻ 0 എന്നിവർ നിരാശപ്പെടുത്തി. സിറാജ് 9 ഓവറിൽ നിന്ന് 15 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. സിറാജിന്റെ ടെസ്റ്റിലെ മൂന്നാം അഞ്ചു വിക്കറ്റാണിത്. ബുമ്ര 25 റൺസ് വഴങ്ങി 2 വിക്കറ്റും, മുകേഷ് കുമാർ ഒരു റൺസ് പോലും വഴങ്ങാതെ 2 വിക്കറ്റും വീഴ്ത്തി.

മുകേഷ് കുമാർ അടുത്ത മുഹമ്മദ് ഷമി ആണെന്ന് അശ്വിൻ

പേസർ മുകേഷ് കുമാർ അടുത്ത ഷമി ആകും എന്ന് വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മുഹമ്മദ് ഷമിയെ അനുകരിക്കാൻ മുകേഷിന് കഴിവുണ്ടെന്ന് അശ്വിൻ പറയുന്നു. മുകേഷ് കുമാറിന് യോർക്കറുകൾ ഇഷ്ടാനുസരണം ചെയ്യാനുള്ള കഴിവ് ഉണ്ടെന്നും അശ്വിൻ പറഞ്ഞു.

“മുഹമ്മദ് സിറാജ് ജൂനിയർ ഷമിയാകുമെന്ന് ഞാൻ ആദ്യം കരുതി, പക്ഷേ അത് മുകേഷ് കുമാറാകാമെന്ന് ഇപ്പോൾ തോന്നുന്നു. ഷമിയെ ഞങ്ങ്ങൾ ‘ലാല’ എന്ന് വിളിക്കുന്നു, മോഹൻലാൽ എന്ന നടനോടുള്ള ആദരസൂചകമായാണ് ഷമിയെ താൻ ലാലേട്ടൻ എന്നാണ് വിളിക്കുന്നത് എന്നും അശ്വിൻ പറഞ്ഞു.

“മുകേഷിന് ഷമിയുടെ സമാനമായ ബിൽഡും സമാനമായ ഉയരവും മികച്ച റിസ്റ്റ് പൊസിഷനും ഉണ്ട്. പന്തിൽ നല്ല സ്വിംഗ് കണ്ടെത്താനും അദ്ദേഹത്തിനാകും. വെസ്റ്റിൻഡീസിന് എതിരായ പരമ്പരയിൽ അദ്ദേഹം നന്നായി പന്തെറിഞ്ഞു. വെസ്റ്റ് ഇൻഡീസിലും ബാർബഡോസിൽ നടന്ന പരിശീലന മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു,” അശ്വിൻ കൂട്ടിച്ചേർത്തു.

മുകേഷ് കുമാർ കുറച്ച് കാലം ഇന്ത്യൻ ടീമിൽ ഉണ്ടാകും എന്ന് സഹീർ ഖാൻ

ഫാസ്റ്റ് ബൗളർ മുകേഷ് കുമാർ കുറച്ചുകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഒപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോൾ മുകേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി കൊണ്ട് തന്റെ ഇന്റർ നാഷണൽ അക്കൗണ്ട് തുറന്നിരുന്നു.

ജിയോ സിനിമയോട് സംസാരിച്ച സഹീർ, മുകേഷ് കുമാർ നല്ല താളത്തിൽ ആണെന്നും ടെസ്റ്റ് റ്റീമുന് ചുറ്റും അദ്ദേഹത്തെ ഇനിയും കാണാമെന്നും പറഞ്ഞു. ഇന്ത്യയ്‌ക്കായി തന്റെ അരങ്ങേറ്റ ടെസ്റ്റിൽ കിർക്ക് മക്കെൻസിയുടെയും അലിക്ക് അത്നാസെയുടെയും വിക്കറ്റുകൾ ആണ് മുകേഷ് സ്വന്തമാക്കിയത്.

“അവൻ നന്നായി കളിച്ചു. അതിൽ യാതൊരു സംശയവുമില്ല. തന്റെ ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹത്തിന് മികച്ച ഒരു ഔട്ടിംഗ് ലഭിച്ചു. മുകേഷ് കുമാർ ഈ ടീമിനൊപ്പം കുറച്ച് കാലം കൂടെയുണ്ടാകുമെന്ന് പറയാം,” സഹീർ പറഞ്ഞു

ഈ ലെവലിൽ ശരിക്കും വിജയിക്കാൻ മുകേഷിന് കുറച്ച് പേസ് കൂടെ ആവശ്യമാണെന്നും സഹീർ പറഞ്ഞു.

“മുകേഷ് കുമാർ നല്ല ബൗളർ ആണെന്നതിൽ യാതൊരു സംശയവുമില്ല. ഇവിടെ നിന്ന്
മുകേഷിന് ബൗളിംഗിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഈ തലത്തിൽ ശരിക്കും വിജയിക്കണമെങ്കിൽ മുകേഷ് അവന്റെ വേഗത കൂട്ടണമെന്ന് എനിക്ക് തോന്നുന്നു, സിറാജിന്റെ പുസ്തകത്തിൽ നിന്ന് ചില പാഠങ്ങ്വ്ല് മുകേഷിന് എടുക്കാം” സഹീർ കൂട്ടിച്ചേർത്തു.

ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മേൽക്കൈ നേടി ബംഗാള്‍, ജാര്‍ഖണ്ഡിനെ എറിഞ്ഞൊതുക്കി

ജാര്‍ഖണ്ഡിനെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ എറിഞ്ഞൊതുക്കി ബംഗാള്‍. ഇന്ന് ടോസ് നേടി ബൗളിംഗ് തിര‍ഞ്ഞെടുത്ത ബംഗാള്‍ എതിരാളികളെ 66.2 ഓവറിൽ 173 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

89 റൺസ് നേടിയ കുമാര്‍ സൂരജ് ജാര്‍‍ഖണ്ഡിനായി പുറത്താകാതെ നിന്നപ്പോള്‍ ആകാശ് ദീപ് നാലും മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും നേടിയാണ് ജാര്‍ഖണ്ഡിനെ പുറത്താക്കിയത്. 21 റൺസ് നേടിയ പങ്കജ് കിഷോര്‍ കുമാര്‍ ആണ് ജാര്‍ഖണ്ഡിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

കോടികളുടെ നേട്ടവുമായി മുകേഷ് കുമാര്‍, 5.5 കോടി രൂപയ്ക്ക് ഡൽഹിയിലേക്ക്

മുകേഷ് കുമാറിനെ 5.5 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിന്റെ ഇന്ത്യ എ ടീമിനായി നടത്തിയ മികവുറ്റ പ്രകടനം ആണ് ഫ്രാഞ്ചൈസികളിൽ നിന്ന് മികച്ച പ്രതികരണം സൃഷ്ടിക്കുവാന്‍ സാധിച്ചത്. ചെന്നൈയും ഡൽഹിയുമാണ് ആദ്യം ലേലം ആരംഭിച്ചതെങ്കിലും പിന്നീട് ഡൽഹിയും പഞ്ചാബും ആണ് ലേലം മുന്നോട്ട് നയിച്ചത്.

എസ് മിധുന്‍, ശ്രേയസ്സ് ഗോപാൽ, മുരുഗന്‍ അശ്വിന്‍, ഇസ്ഹാറുള്‍ഹക്ക് നവീദ്, ചിന്തൽ ഗാന്ധി, ലാന്‍സ് മോറിസ്, മുജ്തബ യൂസഫ്, ദിനേശ് ബാണ, സുമീത് കുമാര്‍, ശശാങ്ക് സിംഗ്, അഭിമന്യു ഈശ്വരന്‍ എന്നിവരെ ലേലത്തിലാരും താല്പര്യപ്പെട്ടില്ല.

മുകേഷ് കുമാറിന് ആറ് വിക്കറ്റ്, ബംഗ്ലാദേശ് എയെ എറിഞ്ഞൊതുക്കി ഇന്ത്യ എ

ബംഗ്ലാദേശ് എ യെ വെറും 252 റൺസിന് പുറത്താക്കി ഇന്ത്യ എ. മുകേഷ് കുമാറിന്റെ ആറ് വിക്കറ്റ് നേട്ടം ആണ് ഇന്ത്യ എ യ്ക്ക് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്. 80 റൺസ് നേടിയ ഷഹാദത് ഹൊസൈനും 62 റൺസ് നേടിയ ജാക്കര്‍ അലിയും ആണ് ആതിഥേയര്‍ക്കായി തിളങ്ങിയത്. സാക്കിര്‍ ഹസന്‍ 45 റൺസ് നേടി.

84/5 എന്ന നിലയിലേക്ക് വീണ ടീമിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത് ആറാം വിക്കറ്റിൽ 139 റൺസ് നേടിയ ഷഹാദത് – ജാക്കര്‍ അലി കൂട്ടുകെട്ടാണ്. ഉമേഷ് യാദവും ജയന്ത് യാദവും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 11 റൺസ് നേടിയിട്ടുണ്ട്.

സൗരാഷ്ട്ര 98 റൺസിന് ഓള്‍ഔട്ട്, ഉമ്രാനും മുകേഷും കുൽദീപും കസറി, ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ മികവ്

ഇറാനി കപ്പിൽ രഞ്ജി ചാമ്പ്യന്മാരായ സൗരാഷ്ട്രയെ 98 റൺസിന് എറിഞ്ഞിട്ട് റെസ്റ്റ് ഓഫ് ഇന്ത്യ. ഇന്ന് മുകേഷ് കുമാര്‍, കുൽദീപ് സെന്‍, ഉമ്രാന്‍ മാലിക് എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കുവാന്‍ സൗരാഷ്ട്ര ബുദ്ധിമുട്ടിയപ്പോള്‍ ടീം 24.5 ഓവറിൽ ഓള്‍ഔട്ട് ആയി.

28 റൺസ് നേടിയ ധര്‍മ്മേന്ദ്രസിന്‍ഹ് ജഡേജയാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍. അര്‍പിത് വാസവദ 22 റംസും ചേതന്‍ സക്കറിയ 13 റൺസും നേടി. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാര്‍ നാലും ഉമ്രാന്‍ മാലിക്കും കുൽദീപ് സെന്നും മൂന്ന് വീതം വിക്കറ്റും നേടി.

Exit mobile version