Browsing Category

Hockey

ഹോക്കി ലോകകപ്പ് ഗ്രൂപ്പുകളായി, ഇന്ത്യയ്ക്ക് എതിരാളികള്‍ സ്പെയിന്‍, വെയിൽസ്, ഇംഗ്ലണ്ട്

ഹോക്കി ലോകകപ്പ് ഗ്രൂപ്പുകള്‍ക്കുള്ള ഡ്രോ തയ്യാര്‍. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ലോകകപ്പിന് മാറ്റുരയ്ക്കുന്നത്. പൂള്‍ ഡിയിൽ ഇംഗ്ലണ്ട്, സ്പെയിന്‍, വെയിൽസ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുള്ളത്. അടുത്ത വര്‍ഷം ഭുവനേശ്വറിലും…

ഹോക്കിയിൽ ഓസ്‌ട്രേലിയയെ വിറപ്പിച്ചു ഇന്ത്യൻ വനിതകൾ, സെമിയിൽ തോറ്റത് ഷൂട്ട് ഔട്ടിൽ

കോമൺവെൽത്ത് ഗെയിംസിൽ വനിത ഹോക്കിയിൽ അതുഗ്രൻ പ്രകടനം കാഴ്ച വച്ചെങ്കിലും സെമിയിൽ ഓസ്‌ട്രേലിയയോട് കീഴടങ്ങി ഇന്ത്യൻ വനിതകൾ. അതിശക്തരായ ഓസ്‌ട്രേലിയയെ വിറപ്പിച്ചു ആണ് ഇന്ത്യൻ വനിതകൾ കീഴടങ്ങിയത്. മത്സരത്തിൽ പത്താം മിനിറ്റിൽ ഓസ്‌ട്രേലിയ ആണ്…

ഘാനയ്ക്കെതിരെ 5 ഗോളുകള്‍, ഇന്ത്യന്‍ വനിതകള്‍ക്ക് ഹോക്കിയിൽ വിജയത്തുടക്കം

ഘാനയ്ക്കെതിരെ ഏകപക്ഷീയമായ 5 ഗോളുകളുടെ വിജയം നേടി ഇന്ത്യന്‍ വനിതകള്‍. ഇന്ന് നടന്ന പൂള്‍ എ മത്സരത്തിൽ ഗുര്‍ജീത് കൗര്‍ ഇന്ത്യയ്ക്കായി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ നേഹ ഗോയൽ, സംഗീത കുമാരി, സലീമ ടെടേ എന്നിവര്‍ ഓരോ ഗോള്‍ നേടി. നാളെ ഇന്ത്യ…

ക്രോസോവറിലും ഇന്ത്യയ്ക്ക് തോൽവി, സ്പെയിനിനോടേറ്റ പരാജയത്തോടെ ഇന്ത്യ ലോകകപ്പിന് പുറത്ത്

വനിത ഹോക്കി ലോകകപ്പിൽ നിന്ന് പുറത്തായി ഇന്ത്യ. ഇന്നലെ നടന്ന ക്രോസോവര്‍ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിൽ ബഹുഭൂരിപക്ഷം സമയവും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ലെങ്കിലും 56ാം മിനുട്ടിൽ സ്പെയിനിന്റെ…

രണ്ട് സമനിലകള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് തോൽവി, ഏഴ് ഗോള്‍ പിറന്ന മത്സരത്തിൽ ന്യൂസിലാണ്ടിനോട് പരാജയം

വനിത ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് നിരാശാജനകമായ റിസള്‍ട്ട്. ആദ്യ രണ്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോടും ചൈനയോടും സമനില വഴങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലാണ്ടിനോട് തോൽവിയായിരുന്നു ഫലം. 3-4 എന്ന സ്കോറിന് അത്യന്തം ആവേശകരമായ…

നിരാശ, ചൈനയ്ക്കെതിരെയും ഇന്ത്യയ്ക്ക് സമനില

വനിത ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും സമനില. ഇന്ന് നടന്ന മത്സരത്തിൽ ചൈനയോട് ഇന്ത്യ 1-1 എന്ന നിലയിൽ സമനില വഴങ്ങുകയായിരുന്നു. മത്സരത്തിന്റെ 25ാം മിനുട്ടിൽ ചൈനയാണ് മത്സരത്തിൽ മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ഈ ലീഡുമായി ചൈന…

ലോകകപ്പ് ഹോക്കി: സമനിലയിൽ പിരിഞ്ഞ് ഇന്ത്യയും ഇംഗ്ലണ്ടും

സ്പെയിനിലും നെതര്‍ലാണ്ട്സിലുമായി നടക്കുന്ന ലോകകപ്പ് ഹോക്കി വനിതകളുടെ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. ഇന്ന് പൂള്‍ ബി മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ ഗോള്‍ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ഇംഗ്ലണ്ടാണ്…

വനിതാ ഹോക്കി ലോകകപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ജൂലൈയിൽ നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിനായുള്ള ടീം ഇന്ത്യ പ്രഖ്യാപിച്ചു ‌ 2022 ജൂലൈ 1 മുതൽ 17 വരെ ജൂലൈ 17 വരെ നെതർലൻഡ്‌സിലും സ്‌പെയിനിലും ആയാണ് ലോകകപ്പ് നടക്കുന്നത്. 18 അംഗ ടീമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യ ഇംഗ്ലണ്ട്, ന്യൂസിലാൻഡ്…

യുഎസ്എയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍

FIH ഹോക്കി പ്രൊ ലീഗിൽ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഇന്ന് യുഎസ്എയ്ക്കെതിരെ 4-2 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയെ ഞെട്ടിച്ച് 27ാം മിനുട്ടിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍…

കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയുടെ കരുതുറ്റ ടീം തന്നെ ഇറങ്ങും

കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ഹോക്കി ഇന്ത്യ അസോസ്സിയേഷന്‍. ഇന്ന് 18 അംഗ പുരുഷ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ നിര താരങ്ങളും പട്ടികയിൽ ഉണ്ട്. മന്‍പ്രീത് സിംഗ് ആണ് ടീം…