CricketFeatured

രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലാണ്ടിന് 2 വിക്കറ്റ് നഷ്ടം, നേടിയത് 119 റൺസ്

Wellingtontest

വെല്ലിംഗ്ടൺ ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 119/2 എന്ന നിലയിൽ ന്യൂസിലാണ്ട്. ഇന്ന് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 720/9 എന്ന നിലയിൽ അവസാനിച്ച ശേഷം ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന് ആദ്യം തന്നെ ടോം ലാഥമിനെ നഷ്ടമായി.

ഡെവൺ കോൺവേ – ഹെൻറി നിക്കോള്‍സ് കൂട്ടുകെട്ട് ടീമിനായി രണ്ടാം വിക്കറ്റിൽ 60 റൺസ് നേടിയപ്പോള്‍ 31 റൺസ് നേടിയ നിക്കോള്‍സിനെ ന്യൂസിലാണ്ടിന് നഷ്ടമായി. അതിന് ശേഷം കോൺവേ – രച്ചിന്‍ രവീന്ദ്ര കൂട്ടുകെട്ട് 59 റൺസ് നേടി നിൽക്കുകയാണ്.

കോൺവേ 59 റൺസും രവീന്ദ്ര 27 റൺസും നേടി നിൽക്കുമ്പോള്‍ ഇന്ത്യയുടെ ലീഡിന് 233 റൺസ് പിന്നിലായാണ് ന്യൂസിലാണ്ട് സ്ഥിതി ചെയ്യുന്നത്.