FootballFeatured

മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും തിരിച്ചടി; ഫുൾഹാമുമായി സമനിലയിൽ പിരിഞ്ഞു, 4 മത്സരങ്ങളായി ജയമില്ല

Resizedimage 2026 11 21 20 07 35 6234[1]

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മോശം ഫോം തുടരുന്നു. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫുൾഹാം സിറ്റിയെ 1-1 സമനിലയിൽ തളച്ചു. ഇതോടെ പ്രീമിയർ ലീഗിൽ തുടർച്ചയായ 4 മത്സരങ്ങളിൽ വിജയമില്ലാതെ സിറ്റി കിതയ്ക്കുകയാണ്.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ റോഡ്രിഗോ മുനിസ് നേടിയ ഗോളിലൂടെ ഫുൾഹാം ആണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ 1-0 ന് പിന്നിലായ മാഞ്ചസ്റ്റർ സിറ്റി രണ്ടാം പകുതിയിൽ സമനില ഗോളിനായി ശക്തമായി പൊരുതി. ഒടുവിൽ 58-ാം മിനിറ്റിൽ എലിയറ്റ് ആൻഡേഴ്സൺ നേടിയ ഗോളിലൂടെ സിറ്റി സമനില പിടിക്കുകയായിരുന്നു.

ശേഷിക്കുന്ന സമയത്ത് വിജയഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.നേരത്തെ ആസ്റ്റൺ വില്ല, ബ്രൈറ്റൺ, നോട്ടിംഗ്ഹാം ഫോറസ്റ്റ് എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിരുന്നു.

ഫുൾഹാമിനെതിരെയും പോയിന്റ് പങ്കുവെക്കേണ്ടി വന്നതോടെ ലീഗ് കിരീട പോരാട്ടത്തിൽ സിറ്റിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.