CricketFeatured

720 റൺസിൽ ഇന്ത്യയുടെ ഡിക്ലറേഷൻ, ശതകം നേടി പന്ത്

Rishabhpant

വെല്ലിംഗ്ടൺ ടെസ്റ്റിന്റെ നാലാം ദിവസം പുരോഗമിക്കുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. 720/9 എന്ന സ്കോറിൽ നിൽക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിക്കുകയായിരുന്നു.കെഎൽ രാഹുലിന് പിന്നാലെ ഋഷഭ് പന്തും ശതകം നേടിയപ്പോള്‍ ധ്രുവ് ജുറേൽ 78 റൺസുമായി തിളങ്ങി.

യശസ്വി ജൈസ്വാള്‍ (85), കെഎൽ രാഹുല്‍ (136), ദേവ്ദത്ത് പടിക്കൽ (80), ശുഭ്മന്‍ ഗിൽ (98) എന്നിവര്‍ക്കൊപ്പം ഋഷഭ് പന്ത് 128 റൺസ് നേടിയപ്പോള്‍ ജുറേലും ബാറ്റിംഗ് മികവ് പുലര്‍ത്തി.

ന്യൂസിലാണ്ടിന് വേണ്ടി ഗ്ലെന്‍ ഫിലിപ്സ് 3 വിക്കറ്റ് നേടി.