CricketFeatured

വെല്ലിംഗ്ടണിൽ പൊരുതി നേടിയ സമനിലയുമായി ന്യൂസിലാണ്ട്

Indnz

ഇന്ത്യയ്ക്കെതിരെ വെല്ലിംഗ്ടൺ ടെസ്റ്റിൽ പൊരുതി നേടിയ സമനിലയുമായി ന്യൂസിലാണ്ട്. ഇന്ന് മത്സരത്തിന്റെ അഞ്ചാം ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് ന്യൂസിലാണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ നേടിയത്.

ഡെവൺ കോൺവേ 65 റൺസും ഡാരിൽ മിച്ചൽ പുറത്താകാതെ 49 റൺസും നേടിയപ്പോള്‍ 26 റൺസുമായി ഗ്ലെന്‍ ഫിലിപ്സും പുറത്താകാതെ നിന്ന് പ്രതിരോധം തീര്‍ത്തു. ഹെൻറി നിക്കോൾസ് 31 റൺസും രച്ചിന്‍ രവീന്ദ്ര 37 റൺസും നേടി നിര്‍ണ്ണായക സംഭാവന നൽകി.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാണ്ട് 368 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യ 720/9 എന്ന കൂറ്റന്‍ സ്കോര്‍ നേടിയാണ് തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

ആദ്യ ഇന്നിംഗ്സിൽ പുറത്താകാതെ 175 റൺസ് നേടിയ ഹെൻറി നിക്കോള്‍സ് ആണ് കളിയിലെ താരം.