HockeyFeatured

FIH പ്രൊ ലീഗ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ത്രില്ലര്‍ വിജയം

Screenshot From 2026 06 23 23 02 41

ലണ്ടനിൽ നടന്ന FIH പ്രൊ ലീഗ് മത്സരത്തിൽ ഏഴ് ഗോള്‍ പിറന്ന ത്രില്ലര്‍ മത്സരത്തിൽ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ. ഇന്ന് 4-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ലീഡ് നേടിയത് പാക്കിസ്ഥാനാണെങ്കിലും അഭിഷേക് നൈന്‍ ഇന്ത്യയ്ക്ക് സമനില ഗോള്‍ നേടിക്കൊടുത്തു. നീലകണ്ഠ ശര്‍മ്മ നേടിയ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയപ്പോള്‍ സുഖ്ജീത് സിംഗ് ഇന്ത്യയ്ക്ക് മൂന്നാം ഗോള്‍ നേടി രണ്ട് ഗോള്‍ ലീഡ് നൽകി.

Indpakhockey2

നാലാം ക്വാര്‍ട്ടറിൽ രജീന്ദര്‍ സിംഗ് ഇന്ത്യയ്ക്ക് നാലാം ഗോള്‍ നൽകിയപ്പോള്‍ ടീം 4-1ന് മുന്നിലായിരുന്നു. എന്നാൽ അവസാന ഗോളുകളിൽ രണ്ട് ഗോള്‍ മടക്കി പാക്കിസ്ഥാന്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും അവയെ എല്ലാം അതിജീവിച്ച് ഇന്ത്യ 4-3ന് വിജയം കരസ്ഥമാക്കി.

പാക്കിസ്ഥാന് വേണ്ടി അഹമ്മദ് നദീം, അബു ബാക്കര്‍, മോയിന്‍ ഷക്കീൽ എന്നിവരാണ് ഗോള്‍ നേടിയത്.