ബംഗ്ലാദേശ് 91 റൺസിന് ഓള്‍ഔട്ട്, ആദ്യ ദിവസം മേൽക്കൈ നേടി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചൂറിയണിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേിന് കനത്ത തിരിച്ചടി. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ബംഗ്ലാദേശ് 91 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 88/1 എന്ന നിലയിൽ ആദ്യ ദിവസം അവസാനിപ്പിച്ചു.
കാഗിസോ റബാഡയും മാര്‍ക്കോ ജാന്‍സെനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ആൻറിച്ച് നോര്‍ക്കിയ 2 വിക്കറ്റും നേടിയപ്പോള്‍ മാഹ്ഫിജുൽ ഇസ്ലാം 23 റൺസുമായി ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ ആയത്. തൗഹിദ് ഹൃദോയ് 19 റൺസും മോമിനുള്‍ ഹക്ക് 18 റൺസും നേടി.
ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തെ (21) നഷ്ടമായപ്പോള്‍ മാര്‍ക്കസ് അക്കര്‍മാന്‍ 46 റൺസുമായി പുറത്താകാതെ നിൽക്കുമ്പോള്‍ ഒപ്പം സുബൈര്‍ ഹംസ 9 റൺസുമായി ക്രീസിലുണ്ട്.