CricketFeatured

സയ്യിദ് മുഷ്താഖ് അലി ട്രോഫി: പോണ്ടിച്ചേരിയെ 18 റൺസിന് തോൽപ്പിച്ച് കേരളത്തിന് മൂന്നാം ജയം

Resizedimage 2026 11 22 16 16 22 4824[1]

സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് മത്സരത്തിൽ പോണ്ടിച്ചേരിയെ 18 റൺസിന് പരാജയപ്പെടുത്തി കേരളം ടൂർണമെന്റിലെ മൂന്നാം വിജയം സ്വന്തമാക്കി. ഈ ജയത്തോടെ 12 പോയിന്റുകളുള്ള കേരളം ലീഗ് ഘട്ടത്തിലെ മുന്നേറ്റ പ്രതീക്ഷകൾ സജീവമാക്കി നിർത്തിയിരിക്കുകയാണ്.

മികച്ച നെറ്റ് റൺറേറ്റും ഉള്ളതിനാൽ ശേഷിക്കുന്ന മത്സരങ്ങളെല്ലാം വിജയിക്കാനായാൽ കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ മികച്ച അവസരമുണ്ട്.ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ പോണ്ടിച്ചേരിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് മാത്രമാണ് എടുക്കാനായത്.

പോണ്ടിച്ചേരിക്കായി പ്രസാദ് പവാർ 67 റൺസും അങ്കിത് ശർമ്മ 45 റൺസും സാഗർ ത്രിവേദി 34 റൺസും നേടി പൊരുതിയെങ്കിലും ലക്ഷ്യം മറികടക്കാൻ കഴിഞ്ഞില്ല.കേരള ബൗളിംഗ് നിരയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച നിധീഷ് എം.ഡി 4 വിക്കറ്റുകൾ വീഴ്ത്തി നിർണ്ണായകമായി. കാർത്തിക് ബി. നായർ 2 വിക്കറ്റുകളും കെ.എം ആസിഫ്, ഷറഫുദ്ദീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീന്റെയും രോഹൻ കുന്നുമ്മലിന്റെയും അർദ്ധസെഞ്ച്വറികളാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.