HockeyFeatured

ചൈനീസ് തായ്പേയിയെ 15 ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം സെമി ഫൈനലിൽ

Img 20260909 104014

2026 ലെ പുരുഷ ജൂനിയർ ഹോക്കി ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. പൂൾ എയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത 15 ഗോളുകൾക്കാണ് ഇന്ത്യൻ ജൂനിയർ ടീം പരാജയപ്പെടുത്തിയത്. തുടക്കം മുതൽ എതിരാളികൾക്ക് മേൽ പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യ വൻ ഗോൾ വേട്ടയോടെയാണ് വിജയം ഉറപ്പിച്ചത്. ഈ വിജയത്തോടെ പൂൾ എയിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടി.

ഇന്ത്യയ്ക്കായി ക്യാപ്റ്റൻ അൻമോൽ എക്ക 6 ഗോളുകൾ നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ആര്യൻ എക്സ് 3 ഗോളുകളും ഹർപാൽ 2 ഗോളുകളും നേടി തിളങ്ങിയപ്പോൾ പ്രഭ്ദീപ് സിംഗ്, ഗുർസേവക് സിംഗ്, അർജുൻ സന്തോഷ് ഹർഗുഡെ, അജീത് യാദവ് എന്നിവർ ഓരോ ഗോൾ വീതം നേടി ഗോൾ പട്ടിക തികച്ചു. പൂൾ ഘട്ടത്തിൽ ഇന്തോനേഷ്യയ്ക്കെതിരെ 14-0 ത്തിന്റെ വിജയവും ജപ്പാനോട് 3-3 ന്റെ സമനിലയും ദക്ഷിണ കൊറിയയ്ക്കെതിരെ 7-3 ന്റെ വിജയവും നേടി തോൽവിയറിയാതെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. സെപ്റ്റംബർ 16 ന് നടക്കുന്ന സെമി ഫൈനലിൽ ചൈനയെയോ മലേഷ്യയെയോ ഇന്ത്യ നേരിടും.