HockeyFeatured

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ദക്ഷിണ കൊറിയയെ 2-1 ന് വീഴ്ത്തി ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയം

Resizedimage 2026 11 21 21 16 43 8855[1]

ഭോപ്പാലിൽ നടക്കുന്ന വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. ആവേശകരമായ മത്സരത്തിൽ ദക്ഷിണ കൊറിയയെ 2-1 എന്ന സ്കോറിനാണ് സലീമ ടെറ്റെയും സംഘവും പരാജയപ്പെടുത്തിയത്. മുംതാസ് ഖാനും സുനേലിത ടോപ്പോയുമാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്.​

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യയ്ക്ക് ആദ്യ ക്വാർട്ടറിൽ 4 പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. എന്നാൽ രണ്ടാം ക്വാർട്ടറിൽ കൊറിയൻ പ്രതിരോധം ഭേദിച്ച മുംതാസ് ഖാൻ ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ 1-0 ന് മുന്നിലായിരുന്നു.

തുടർന്ന് സുനേലിത ടോപ്പോയുടെ മനോഹരമായ ഡിഫ്ലെക്ഷൻ ഗോളിലൂടെ ഇന്ത്യ ലീഡ് 2-0 ആയി ഉയർത്തി.​അവസാന മിനിറ്റുകളിൽ ശക്തമായി തിരിച്ചടിച്ച ദക്ഷിണ കൊറിയ ഹോങ് യുൻഗ്യുനിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ഇന്ത്യൻ പ്രതിരോധം വിട്ടുകൊടുക്കാതെ വിജയം ഉറപ്പിക്കുകയായിരുന്നു.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മലേഷ്യയെ 4-1 ന് തകർത്ത ഇന്ത്യ, ഇതോടെ 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി കുതിപ്പ് തുടരുകയാണ്. ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ തായ്‌ലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.