FootballFeatured

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചരിത്ര വിജയവുമായി ലീഡ്സ് യുണൈറ്റഡ്; ചെൽസിയെ 4-1 ന് തകർത്തു

Resizedimage 2026 11 21 22 32 13 3551[1]

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ അവരുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 4-1 ന് തകർത്ത് ലീഡ്സ് യുണൈറ്റഡിന് ചരിത്ര വിജയം. ഈ നൂറ്റാണ്ടിൽ ആദ്യമായാണ് ലീഡ്സ് യുണൈറ്റഡ് പ്രീമിയർ ലീഗിൽ ചെൽസിയുടെ മൈതാനത്ത് വിജയം സ്വന്തമാക്കുന്നത്. മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങി പിന്നിൽ നിന്ന ശേഷമാണ് 4 ഗോളുകൾ തിരിച്ചടിച്ച് ലീഡ്സ് തകർപ്പൻ ജയം നേടിയത്.

​മത്സരത്തിന്റെ 25-ാം മിനിറ്റിൽ ഇമ്മാനുവൽ എമേഗ നേടിയ ഗോളിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 3 മിനിറ്റുകൾക്കുള്ളിൽ 28-ാം മിനിറ്റിൽ നോഹ ഒകാഫോറിലൂടെ ലീഡ്സ് സമനില പിടിച്ചു. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ലീഡ്സ് കളം നിറഞ്ഞു കളിച്ചു. ​

53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡൊമിനിക് കാൽവർട്ട്-ലൂയിൻ ലീഡ്സിന് ലീഡ് സമ്മാനിച്ചു. തുടർന്ന് 58-ാം മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയ നോഹ ഒകാഫോർ ലീഡ് 3-1 ആയി ഉയർത്തി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ബ്രണ്ടൻ ആരോൺസൺ കൂടി വലകുലുക്കിയതോടെ ചെൽസിയുടെ പതനം പൂർണ്ണമായി.