HockeyFeatured

ഹോക്കി ലോകകപ്പ്: പാക്കിസ്ഥാനെ 5-3 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യ

Indhockey

ഹോക്കി ലോകകപ്പിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറി ഇന്ത്യ. ഇന്ന് നിര്‍ണ്ണായക മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 5-3 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യ 3-0ന് ലീഡ് നേടിയെങ്കിലും പാക്കിസ്ഥാന്‍ ഗോളുകള്‍ മടക്കി.

Indpakhockey

പകുതി സമയത്ത് ഇന്ത്യയുടെ പക്കൽ 4-2ന്റെ ലീഡുണ്ടായിരുന്നു. ഇന്ത്യക്കായി ഹർമൻപ്രീത് സിംഗും അഭിഷേകും രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ ഹാർദിക് ഒരു ഗോൾ നേടി. ഈ പരാജയത്തോടെ പാകിസ്ഥാൻ ഗ്രൂപ്പിൽ നിന്ന് പുറത്തായി.