HockeyFeatured

ഹോക്കി ലോകകപ്പ്, ഇംഗ്ലണ്ടിനോട് ഇന്ത്യയ്ക്ക് പരാജയം

Indhockey

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിന് പരാജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നെങ്കിലും, രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. തുടർന്ന് മൂന്ന് ഗോളുകൾ തിരിച്ചടിച്ച ഇംഗ്ലണ്ട് മത്സരത്തിൽ വിജയം സ്വന്തമാക്കി. 2നെതിരെ 4 ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.

ഇന്ത്യയ്ക്കായി ഹർമൻപ്രീതും ദിൽപ്രീതുമാണ് ഗോളുകൾ നേടിയത്. അടുത്ത മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. ഈ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടാം.

ആദ്യ മത്സരത്തിൽ ഇന്ത്യ വെയിൽസിനെ പരാജയപ്പെടുത്തിയപ്പോള്‍ പാക്കിസ്ഥാനും വെയിൽസും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ട് രണ്ട് മത്സരങ്ങളും വിജയിച്ച് അടുത്ത റൗണ്ടിലേക്ക് കടന്നപ്പോള്‍ ഇന്ത്യയ്ക്കും വെയിൽസിനും പാക്കിസ്ഥാനും തുല്യ സാധ്യതയുണ്ട്. പാക്കിസ്ഥാനെതിരെ സമനില നേടിയാലും ഇന്ത്യ അടുത്ത റൗണ്ടിലേക്ക് കടക്കും.