വോൾവ്സിന്റെ പോർച്ചുഗീസ് താരം റൂബൻ നെവസും സൗദി അറേബ്യയിലേക്ക്!!!???

ഇംഗ്ലീഷ് ക്ലബ് വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരം റൂബൻ നെവസും സൗദി അറേബ്യയിലേക്ക് എന്നു റിപ്പോർട്ട്. വെറും 26 കാരനായ താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നു ബാഴ്‌സലോണ പിന്മാറി എന്നും റിപ്പോർട്ട് ഉണ്ട്. നേരത്തെ മെയിൽ താരവും ആയി ബാഴ്‌സ ധാരണയിൽ എത്തിയിരുന്നു, എന്നാൽ ഇത് വരെ കരാർ മുന്നോട്ട് വക്കാൻ അവർക്ക് ആയില്ല. ഇതോടെ താരത്തിന് ആയി സൗദി ക്ലബ് അൽ ഹിലാൽ ശക്തമായി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ട്. വോൾവ്സും ആയി അൽ ഹിലാൽ 55 മില്യൺ യൂറോയുടെ ധാരണയിൽ ഏകദേശം എത്തി എന്നാണ് റിപ്പോർട്ട്.

അതേസമയം നെവസിനും അൽ ഹിലാൽ പോകാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ടുകൾ പറയുന്നു. വോൾവ്സിനെ പ്രീമിയർ ലീഗിൽ എത്തിച്ചതിൽ അടക്കം നിർണായക പങ്ക് വഹിച്ച ക്യാപ്റ്റൻ കൂടിയായ നെവസ് ഈ സീസണിൽ ക്ലബ് വിടും എന്നു ഏകദേശം ഉറപ്പ് ആയിരുന്നു. നിലവിൽ ഇനിയും ദീർഘകാല കരിയർ ബാക്കിയുള്ള ലോകോത്തര താരമായ പോർച്ചുഗീസ് ടീമിലെ സ്ഥിര സാന്നിധ്യം ആയ നെവസ് കൂടി സൗദിയിൽ പോവുന്നത് മറ്റ് യുവതാരങ്ങളെയും അത്തരം ഒരു നീക്കത്തിലേക്ക് പ്രേരിപ്പിക്കുമോ എന്നു കണ്ടറിയാം.

മൂസ ദിയാബിയെ ആഴ്‌സണൽ സ്വന്തമാക്കാൻ സാധ്യത എന്നു റിപ്പോർട്ടുകൾ

ജർമ്മൻ ക്ലബ് ബയേർ ലെവർകുസന്റെ ഫ്രഞ്ച് മുന്നേറ്റനിര താരം മൂസ ദിയാബിയെ ആഴ്‌സണൽ സ്വന്തമാക്കാൻ സാധ്യത എന്നു റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമങ്ങൾ ആണ് മുൻ പി.എസ്.ജി അക്കാദമി താരത്തിനു ആയി ആഴ്‌സണൽ രംഗത്ത് എന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. നിലവിൽ താരത്തിന് ആയി ശ്രമിക്കുന്ന ന്യൂകാസ്റ്റിൽ യുണൈറ്റഡിനെക്കാൾ താരം താൽപ്പര്യം കാണിക്കുന്നത് ആഴ്‌സണലിൽ വരാൻ എന്നാണ് റിപ്പോർട്ട്.

23 കാരനായ താരത്തിന് കഴിഞ്ഞ സീസണിൽ ആഴ്‌സണൽ മികച്ച ഓഫർ മുന്നോട്ട് വച്ചത് ആയിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. താരത്തിന് ആയി ദീർഘകാലം പിറകിൽ ഉള്ള ന്യൂകാസ്റ്റിൽ യുണൈറ്റഡിനെക്കാൾ നിലവിൽ താരത്തെ സ്വന്തമാക്കാൻ ആഴ്‌സണലിന് ആണ് സാധ്യത എന്നാണ് റിപ്പോർട്ട്. മുന്നേറ്റത്തിൽ താരത്തിന്റെ സാന്നിധ്യം ചാമ്പ്യൻസ് ലീഗ് അടക്കം കളിക്കേണ്ട ടീമിന് കരുത്ത് ആവും എന്നാണ് ആഴ്‌സണലിന്റെ ചിന്ത. നിലവിൽ റൈസ്, ഹാവർട്സ് എന്നിവരെ സ്വന്തമാക്കുക ആണ് ആഴ്‌സണലിന്റെ പ്രഥമ പരിഗണന.

ഡേവിഡ് റയ ടോട്ടനത്തിനോട് അടുക്കുന്നു

ഇംഗ്ലീഷ് ക്ലബ് ബ്രന്റ്ഫോർഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് റയ ടോട്ടനം ഹോട്സ്പറിലേക്ക് അടുക്കുന്നു. നേരത്തെ ബ്രന്റ്ഫോർഡിൽ കരാർ പുതുക്കാൻ വിസമ്മതിച്ച താരം ഏതാണ്ട് ടോട്ടനവും ആയി വ്യക്തിപരമായ കരാറിൽ ധാരണയിൽ എത്തി എന്നാണ് സൂചന.

ദീർഘകാല കരാർ ആവും താരത്തിന് ലഭിക്കുക. ക്ലബ് വിട്ട ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന് പകരമായി റയയെ എത്തിക്കാൻ ആണ് ടോട്ടനം ശ്രമം. എന്നാൽ അതേസമയം താരത്തിന് ആയി 40 മില്യൺ പൗണ്ട് ആണ് ബ്രന്റ്ഫോർഡ് ചോദിക്കുന്നത്. ഇത് കൂടുതൽ ആണ് എന്ന നിലപാട് ആണ് ടോട്ടനത്തിനു അതിനാൽ തന്നെ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തേണ്ടത് ഈ ട്രാൻസ്ഫറിൽ പ്രധാനം ആണ്.

ലെസ്റ്റർ സിറ്റിയുടെ ബെൽജിയം പ്രതിരോധ താരത്തിന് ആയി ആഴ്‌സണൽ രംഗത്ത്

പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലെസ്റ്റർ സിറ്റിയുടെ ബെൽജിയം പ്രതിരോധ താരം തിമോത്തി കാസ്റ്റാഗിനെക്ക് ആയി ആഴ്‌സണൽ രംഗത്ത് എന്നു റിപ്പോർട്ട്. സ്പാനിഷ് ഫുൾ ബാക്ക് ഇവാൻ ഫ്രസ്നെഡക്ക് ആയി ശ്രമിക്കുന്ന ആഴ്‌സണൽ നിലവിൽ ശ്രദ്ധ ബെൽജിയം താരത്തിൽ പതിപ്പിച്ചത് ആയാണ് റിപ്പോർട്ട്. സ്പാനിഷ് താരം തന്നെയാണ് നിലവിൽ ആഴ്‌സണലിന്റെ പ്രഥമ പരിഗണന എങ്കിലും ബെൽജിയം താരം രണ്ടാമത് ആയി ആഴ്‌സണൽ പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ട്.

റൈറ്റ് ലെഫ്റ്റ് ബാക്കുകളിലും ഫുൾ ബാക്ക് ആയും കളിക്കാൻ കഴിവുള്ള താരമാണ് കാസ്റ്റാഗിനെ. അതിനാൽ തന്നെ താരം ടീമിൽ എത്തിയാൽ അത് ആഴ്‌സണലിന് വലിയ ഗുണം ആവും ഉണ്ടാക്കുക. ജനുവരിയിലും താരവും ആയി ആഴ്‌സണൽ സംസാരിച്ചിരുന്നു. ചിലപ്പോൾ വേഗത്തിൽ താരം ആഴ്‌സണലിൽ എത്തിയേക്കും എന്നാണ് റിപ്പോർട്ട്. അതേസമയം ഫ്രസ്നെഡക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ ജാവോ കാൻസാലോയും ആഴ്‌സണൽ പ്രതിരോധത്തിൽ പരിഗണിക്കുന്ന താരം ആണ്.

മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഗുണ്ടോഗനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കും

മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റൻ ഇകായ്‌ ഗുണ്ടോഗനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം. ക്ലബ് വിടുന്ന ഗ്രാനിറ്റ് ശാക്കക്ക് പകരക്കാരനായി 32 കാരനായ ജർമ്മൻ താരത്തെ ടീമിൽ എത്തിക്കാൻ ആണ് ആർട്ടെറ്റയുടെ ശ്രമം. നിലവിൽ താരത്തെ നിലനിർത്താൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നുണ്ട്. അതോടൊപ്പം ബാഴ്‌സലോണയും താരത്തിന് ആയി രംഗത്ത് ഉണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ ഒന്നിൽ അധികം വർഷം നീണ്ട പുതിയ കരാർ അല്ലാതെ താരം സ്വീകരിക്കില്ല എന്നാണ് റിപ്പോർട്ട്.

മുൻ മാഞ്ചസ്റ്റർ സിറ്റി സഹപരിശീലകൻ ആയ ആർട്ടെറ്റക്ക് ഈ സീസണിൽ സിറ്റിയും ആയി കരാർ തീരുന്ന ഗുണ്ടോഗനെ ആഴ്‌സണലിലേക്ക് ആകർഷിക്കാൻ സാധിക്കും എന്നാണ് സൂചന. നേരത്തെ മുൻ സിറ്റി താരങ്ങൾ ആയ ജീസുസ്,സിഞ്ചെങ്കോ എന്നിവരെയും ആഴ്‌സണൽ ടീമിൽ എത്തിച്ചിരുന്നു. വെസ്റ്റ് ഹാം താരം ഡക്ലൻ റൈസ് പ്രധാന ലക്ഷ്യം ആയ ആഴ്‌സണൽ ചെൽസി താരമായ മേസൻ മൗണ്ടിന് ആയും രംഗത്ത് ഉണ്ട്. ഇതോടൊപ്പം ക്ലബ്ബിൽ പുതിയ കരാർ നിരസിച്ച അയാക്‌സ് താരം മുഹമ്മദ് കുഡുസിന് ആയും ആഴ്‌സണൽ ശ്രമം നടത്തിയേക്കും. ഇതോടൊപ്പം അക്കാദമി താരം ഈഥൻ ന്വാനെരിക്ക് കരാർ നൽകാനും ആഴ്‌സണൽ ശ്രമം നടത്തുന്നുണ്ട്.

പരാജയം സമ്മതിച്ചു ലിവർപൂൾ! ജൂഡ് ബെല്ലിങ്ഹാം ലിവർപൂളിൽ എത്തില്ല!

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ 19 കാരനായ ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ അവസാനിപ്പിച്ചത് ആയി റിപ്പോർട്ടുകൾ. താരത്തിന്റെ കടുത്ത ആരാധകൻ ആയ ക്ലോപ്പും ക്ലബിനെ താൽപ്പര്യം ഉള്ള ജൂഡും ഒന്നിക്കും എന്ന ലിവർപൂൾ ആരാധകരുടെ പ്രതീക്ഷകൾക്ക് ആണ് ഇതോടെ അന്ത്യമായത്. കഴിഞ്ഞ കുറെ മാസങ്ങൾ ആയി ലിവർപൂൾ താരത്തിന്റെ പിന്നിലും ഉണ്ടായിരുന്നു. എന്നാൽ ഒരു ഇംഗ്ലണ്ട് താരത്തിന്റെ റെക്കോർഡ് തുകക്ക് ജൂഡിനെ സ്വന്തമാക്കാൻ ലിവർപൂളിന് നിലവിൽ ആവില്ല.

നിലവിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധ്യത ഇല്ലാത്തതും ടീമിൽ അധികമുള്ള മധ്യനിര താരങ്ങളെ വിൽക്കേണ്ടതും ലിവർപൂളിന് മുന്നിലുള്ള വെല്ലുവിളി ആണ്. അതിനാൽ തന്നെ താരത്തിന് ആയി സമയം കളയാതെ മറ്റു താരങ്ങളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ ആണ് ലിവർപൂൾ ശ്രമം. ചെൽസിയുടെ മേസൻ മൗണ്ട്, കൊണോർ ഗാലഗർ, ബ്രൈറ്റണിന്റെ മോയിസസ് കായിസെഡോ, അലക്സിസ് മകാലിസ്റ്റർ വോൾവ്സിന്റെ മാതിയസ് നുനസ് എന്നിവർ ലിവർപൂളിന് താൽപ്പര്യം ഉള്ളവർ ആണ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജൂഡിനെ നിലവിൽ റെക്കോർഡ് തുകക്ക് സ്വന്തമാക്കാൻ കൂടുതൽ സാധ്യത റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ ആണ്. 2025 വരെ ഡോർട്ട്മുണ്ടും ആയി കരാറുള്ള മുൻ ബിർമിങ്ഹാം സിറ്റി താരം ഒരു കൊല്ലം കൂടി ജർമ്മനിയിൽ തുടരാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.

ഫ്രഞ്ച് ലീഗിൽ ഗോൾ അടിച്ചു കൂട്ടുന്ന ആഴ്‌സണൽ യുവതാരത്തിന് ആയി വമ്പൻ ക്ലബുകൾ രംഗത്ത്

ഫ്രഞ്ച് ലീഗ് വൺ ക്ലബ് റെയ്മിസിൽ ഗോൾ അടിച്ചു കൂട്ടുന്ന ആഴ്‌സണൽ യുവതാരം ഫോളറിൻ ബലോഗണിനു ആയി വമ്പൻ ക്ലബുകൾ രംഗത്തുള്ളത് ആയി സൂചന. നിലവിൽ ലോണിൽ ഫ്രഞ്ച് ടീമിൽ കളിക്കുന്ന ന്യൂയോർക്കിൽ ജനിച്ച അണ്ടർ 21 ഇംഗ്ലണ്ട് താരം നിലവിൽ ഇത് വരെ 31 കളികളിൽ നിന്നു 19 ഗോളുകൾ ആണ് ഫ്രഞ്ച് ടീമിന് ആയി നേടിയത്. നിലവിൽ ആഴ്‌സണലും ആയി രണ്ടു വർഷത്തെ കരാർ കൂടിയുള്ള താരം അടുത്ത സീസണിൽ ക്ലബിന്റെ ആദ്യ സ്‌ട്രൈക്കർ ആവാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ നിലവിൽ ക്ലബും ആയി ദീർഘകാല കരാർ ഉള്ള ഗബ്രിയേൽ ജീസുസ്, എഡി എങ്കിതിയ എന്നിവരുടെ സാന്നിധ്യം ഇതിനു വിലങ്ങു തടിയാവും എന്നാണ് ഇംഗ്ലീഷ് മാധ്യമം ‘ദ അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്തത്.

അതിനാൽ തന്നെ 21 കാരനായ താരം ടീമിൽ പകരക്കാരനായി ഇരിക്കാനോ മറ്റൊരു ലോണിൽ പോവാനോ സാധ്യത ഇല്ലെന്നു ആണ് സൂചന. അങ്ങനെയെങ്കിൽ താരം ക്ലബ് വിടാൻ തന്നെയാവും സാധ്യത. ഇത് മുന്നിൽ കണ്ടു നിലവിൽ ഇറ്റാലിയൻ വമ്പന്മാർ ആയ എ.സി മിലാൻ, ഇന്റർ മിലാൻ ഫ്രഞ്ച് ടീമുകൾ ആയ മാഴ്സെ, മൊണാകോ ജർമ്മൻ ടീം ആർ.ബി ലൈപ്സിഗ് എന്നിവർ താരത്തിന് ആയി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ കരാർ പുതുക്കാനോ ടീമിൽ തുടരാനോ താരം ശ്രമിച്ചില്ലെങ്കിൽ ഫ്രഞ്ച് ലീഗിൽ 18 ഗോളുകൾ നേടിയ താരത്തെ വിൽക്കാൻ ആവും ആഴ്‌സണൽ ശ്രമം. നേരത്തെ ഇംഗ്ലണ്ട് ദേശീയ ടീമിൽ നേരിടുന്ന അവഗണന കാരണം ബലോഗൺ ദേശീയ തലത്തിൽ താൻ ജനിച്ച നാട് ആയ അമേരിക്കയെ തിരഞ്ഞെടുക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ആഴ്‌സണൽ തന്നെ ലക്ഷ്യം, സൂചനകൾ നൽകി മിഹൈലോ മദ്രൈക്

ആഴ്‌സണൽ തനിക്ക് ആയി ആദ്യ ഓഫർ ക്ലബ് ആയ ശാക്തറിന് മുന്നിൽ വച്ചു എന്ന വാർത്തകൾക്ക് പിന്നാലെ ആഴ്‌സണൽ തന്നെയാണ് തന്റെ ലക്ഷ്യം എന്നതിന് സൂചനകൾ നൽകി യുക്രെയ്ൻ താരം മിഹൈലോ മദ്രൈക്. നേരത്തെ ചില അഭിമുഖങ്ങളിൽ ആഴ്‌സണലിൽ കളിക്കണം എന്ന ആഗ്രഹം താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഴ്‌സണൽ, വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരം കാണുന്നുണ്ട് എന്നു പറഞ്ഞു ഫോട്ടോ സഹിതം ഇൻസ്റ്റഗ്രാമിൽ ഇടുക ആയിരുന്നു മദ്രൈക്. നിലവിൽ ഏതാണ്ട് 50 മില്യൺ യൂറോക്ക് മുകളിലുള്ള തുക യുക്രെയ്ൻ താരത്തിന് ആഴ്‌സണൽ ശാക്തറിന് മുന്നിൽ വച്ചിട്ടുണ്ട് എന്നാണ് വാർത്ത. അതേസമയം താരത്തിന് ആയി നേരത്തെ 100 മില്യൺ ശാക്തർ ആവശ്യപ്പെട്ടിരുന്നു. താരം ആഴ്‌സണലിൽ എത്തുമോ എന്നു കണ്ടു തന്നെ അറിയാം.

മിഹൈലോ മദ്രൈകിനു ആയി ആഴ്‌സണൽ ആദ്യ ഓഫർ സമർപ്പിച്ചത് ആയി റിപ്പോർട്ട്

ശാക്തറിന്റെ യുക്രെയ്ൻ നെയ്മർ എന്നു വിളിപ്പേരുള്ള വിങർ മിഹൈലോ മദ്രൈകിനു ആയി ആഴ്‌സണൽ ആദ്യ ഓഫർ സമർപ്പിച്ചത് ആയി റിപ്പോർട്ട്. ആഴ്‌സണലിന്റെ ദീർഘകാല ലക്ഷ്യം ആയ താരത്തിന് ആയി ഓഫർ എത്തിയത് ആയി യുക്രെയ്ൻ മാധ്യമം ആണ് റിപ്പോർട്ട് ചെയ്‌തത്.

100 മില്യൺ എങ്കിലും ആവശ്യപ്പെടുന്ന ശാക്തറിന് മുന്നിൽ മികച്ച ഓഫർ ആണ് നിലവിൽ ആഴ്‌സണൽ മുന്നോട്ട് വച്ചത് എന്നാണ് റിപ്പോർട്ട്. ജനുവരിയിൽ ആഴ്‌സണലിന്റെ പ്രധാന ലക്ഷ്യം ആയ മദ്രൈകിനു ആയി രണ്ടും കൽപ്പിച്ചു പ്രീമിയർ ലീഗ് ക്ലബ് ഇറങ്ങും എന്നാണ് നിലവിലെ സൂചനകൾ.

ക്ലബ്ബിലേക്ക് വരണം എന്നു ദിവസവും ഒരുപാട് ആഴ്‌സണൽ ആരാധകർ ആണ് സന്ദേശങ്ങൾ അയക്കുന്നത് – മിഹൈലോ മദ്രൈക്

വർദ്ധിച്ചു വരുന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ആഴ്‌സണലിൽ എത്തും എന്ന വാർത്തകളിൽ പ്രതികരിച്ചു യുക്രെയ്ന്റെ ശാക്തർ താരം മിഹൈലോ മദ്രൈക്. ആഴ്‌സണലിന്റെ യുക്രെയ്ൻ താരം ഒലക്സാണ്ടർ സിഞ്ചെങ്കോയുടെ ഭാര്യയും ടിവി അവതാരകയും ആയ വ്ലാദ സെഡാനു നൽകിയ അഭിമുഖത്തിൽ ആണ് മദ്രൈക് തന്റെ മനസ്സ് തുറന്നത്. ജനുവരിയിൽ ശാക്തർ വിടാൻ ആയില്ലെങ്കിൽ നിരാശൻ ആവും എന്നു പറഞ്ഞ മദ്രൈക് തനിക്ക് ക്ലബിന്റെ ചരിത്രത്തെക്കാളും വലിപ്പത്തെക്കാളും പ്രധാനം കളി ശൈലി ആണെന്ന് വ്യക്തമാക്കി.

മികച്ച ഫുട്‌ബോൾ കളിക്കുന്ന ടീമിൽ എത്താൻ ആണ് തനിക്ക് താൽപ്പര്യം എന്നു പറഞ്ഞ മദ്രൈക് ഒരു ചോദ്യത്തിന് ഉത്തരമായി തനിക്ക് ഇഷ്ടപ്പെട്ട മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുന്ന യൂറോപ്യൻ ടീമുകൾ നാപോളി, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ ടീമുകളുടെ പേര് ആണ് പറഞ്ഞത്. ആഴ്‌സണൽ കളിക്കുമ്പോൾ എല്ലാം താൻ ആഴ്‌സണലിന്റെ കളി കാണാറുണ്ട് എന്നു പറഞ്ഞ മദ്രൈക് പന്ത് കൈവശം വക്കുന്നതിനു ഗോൾ അടിക്കുന്ന ആഴ്‌സണലിന്റെ ശൈലി തനിക്ക് ഇഷ്ടമാണ് എന്നും പറഞ്ഞു.

എങ്ങാനും റയൽ മാഡ്രിഡിൽ പകരക്കാരൻ ആവാനോ അല്ല ആഴ്സണലിൽ ആദ്യ പതിനൊന്നിൽ കളിക്കാനോ അവസരം കിട്ടിയാൽ താൻ ആഴ്‌സണൽ ആയിരിക്കും തിരഞ്ഞെടുക്കുക എന്നും യുക്രെയ്ൻ താരം കൂട്ടിച്ചേർത്തു. എന്നാൽ ആദ്യ ടീമിൽ തനിക്ക് ഇടം ഉണ്ടെന്ന ഉറപ്പ് ക്ലബ് പരിശീലകനിൽ നിന്നു ഉണ്ടായാൽ മാത്രമെ താൻ ആ ക്ലബിൽ ചേരുക ഉള്ളു എന്നും താരം കൂട്ടിച്ചേർത്തു. ആഴ്‌സണലും ആയുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെ തന്നെ ആയിരക്കണക്കിന് ആഴ്‌സണൽ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരാൻ ആരംഭിച്ചു എന്നു പറഞ്ഞ താരം ദിവസവും ആഴ്‌സണലിലേക്ക് വരണം എന്ന നിരവധി സന്ദേശങ്ങൾ ആഴ്‌സണൽ ആരാധകരിൽ നിന്നു ലഭിക്കുന്നു എന്നും വ്യക്തമാക്കി.

മറ്റു ക്ലബുകളുടെ ആരാധകരിൽ അത്തരം ഒരു പ്രതികരണം ലഭിച്ചില്ല എന്നും താരം പറഞ്ഞു. വിങർ ആയി ഉഗ്രൻ പ്രകടനം നടത്തുന്ന മദ്രൈക് ഈ ചാമ്പ്യൻസ് ലീഗിലും ഉഗ്രൻ പ്രകടനം ആണ് പുറത്ത് എടുത്തത്. താരത്തിന് ആയി 60 മില്യൺ യൂറോ എങ്കിലും പ്രതീക്ഷിക്കുന്നുണ്ട് ശാക്തർ, താരത്തെ ഒരുപാട് നാളായി പിന്തുടരുന്ന ആഴ്‌സണലിന് താരത്തെ ടീമിൽ എത്തിക്കാനുള്ള താൽപ്പര്യം പരസ്യമാണ്. താരവും ഇപ്പോൾ തന്റെ ഇഷ്ടം പരസ്യമാക്കിയിരിക്കുക ആണ്. നമ്മൾ ഇനി കണ്ടു മുട്ടുന്നത് മറ്റൊരു സാഹചര്യത്തിൽ ആവട്ടെ എന്നു പറഞ്ഞു ‘കം ഓൺ യൂ ഗൂണേഴ്‌സ്’ എന്നു പറഞ്ഞു താരം ആഴ്‌സണലിൽ എത്തണം എന്നാണ് തന്റെ ആഗ്രഹം എന്നു പറഞ്ഞാണ് വ്ലാദ സെഡാൻ അഭിമുഖം അവസാനിപ്പിച്ചത്.

യുക്രൈനിന്റെ ഇടിവെട്ട് താരത്തെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമങ്ങൾ ശക്തമാക്കി

യുക്രൈൻ ക്ലബ് ശാക്തറിന്റെ യുക്രൈൻ വിങർ ആയ മിഹൈലോ പെട്രോവിച് മദ്രൈകിനു ആയി 60 മില്യൺ യൂറോയുടെ കരാർ മുന്നോട്ട് വച്ചത് ആയി റിപ്പോർട്ടുകൾ. മികച്ച വേഗതയും മികവും ഉള്ള മദ്രൈകിനു യുക്രൈൻ നെയ്മർ എന്ന വിളിപ്പേരും ഉണ്ട്. കുറെക്കാലം ആയി ആഴ്‌സണൽ നോട്ടം ഇട്ട താരം ആണ് മദ്രൈക്. ഇടക്ക് ആഴ്‌സണലിൽ വരാനുള്ള താൽപ്പര്യവും താരം തുറന്നു പറഞ്ഞിരുന്നു.

നിലവിൽ താരവും ആയി ആഴ്‌സണൽ വ്യക്തിപരമായ കരാറിൽ എത്തിയത് ആയും റിപ്പോർട്ടുകൾ ഉണ്ട്. ഈ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം നടത്തിയ താരത്തിന് ആയി വേറെ ക്ലബുകൾ വരും എന്ന സൂചന ഉള്ളതിനാൽ ആണ് താരത്തിന് ആയി ആഴ്‌സണൽ ഉടൻ കരാർ മുന്നോട്ട് വച്ചത്. ജനുവരിയിൽ ടീമിൽ പുതിയ താരങ്ങളെ എത്തിക്കും എന്നു ആർട്ടെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കിരീടപോരാട്ടം ശക്തമാക്കാൻ ആഴ്‌സണൽ രണ്ടും കൽപ്പിച്ചു ട്രാൻസ്ഫർ മാർക്കറ്റിൽ ഇറങ്ങും എന്നു തന്നെയാണ്.

ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് നുനോ ടവാരസിനെ സ്വന്തമാക്കാൻ യുവന്റസിന് താൽപ്പര്യം ഉണ്ടെന്നു വാർത്ത

ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് നുനോ ടവാരസിനെ ടീമിൽ എത്തിക്കാൻ യുവന്റസിന് താൽപ്പര്യം ഉണ്ടെന്നു സൂചന. കഴിഞ്ഞ സീസണിൽ ആഴ്‌സണലിൽ എത്തിയ യുവ പോർച്ചുഗീസ് താരം തുടക്കത്തിൽ തിളങ്ങിയെങ്കിലും പിന്നീട് നിറം മങ്ങുക ആയിരുന്നു.

അതിനെ തുടർന്ന് ഈ സീസണിൽ ആഴ്‌സണൽ താരത്തെ ഫ്രഞ്ച് ക്ലബ് മാഴ്സെയിലേക്ക് ലോണിൽ അയക്കുക ആയിരുന്നു. മാഴ്സെയിലും മികച്ച തുടക്കം ആണ് താരത്തിന് ലഭിച്ചത്. മികച്ച ഭാവി ഉണ്ടെന്നു കരുതുന്ന യുവതാരത്തെ ശരിയായ വില കിട്ടിയാൽ ഇറ്റാലിയൻ ടീമിന് ആഴ്‌സണൽ വിൽക്കാൻ തന്നെയാണ് സാധ്യത.

Exit mobile version