അവസാനം മുദ്രിക് ഗോൾ കണ്ടെത്തി, ചെൽസി ബ്രൈറ്റണെ തോൽപ്പിച്ചു

ഇന്ന് പുലർച്ചെ ഫിലാഡൽഫിയയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ചെൽസി ബ്രൈറ്റണെ തോല്പ്പിച്ചു. മൈഖൈലോ മുദ്രിക് ചെൽസിയിൽ എത്തിയ ശേഷം ആദ്യമായി ഗോൾ കണ്ടെത്തിയ മത്സരത്തിൽ ചെൽസി 4-3 എന്ന സ്കോറിനാണ് വിജയിച്ചത്. 13-ാം മിനിറ്റിൽ ബ്രൈറ്റൺ ആണ് ലീഡ് നേടിയത്. ഡാനി വെൽബെക്ക് ആണ് ബ്രൈറ്റണായി ഗോളടിച്ചത്‌. ആർബി ലെയ്പ്സിഗിൽ നിന്ന് ചെൽസിയിൽ എത്തിയ ഫ്രഞ്ച് ഫോർവേഡ് എൻകുങ്കു, 19-ാം മിനിറ്റിൽ ചെൽസിയെ ഒപ്പം എത്തിച്ചു.

59-ാം മിനിറ്റിൽ ഡച്ച് ഫുൾ ബാക്ക് ജാൻ പോൾ വാൻ ഹെക്കെക്ക് ചുവപ്പ് കാർഡ് കിട്ടിയത് ബ്രൈറ്റണ് തിരിച്ചടിയായി. അഞ്ച് മിനിറ്റിനുശേഷം, ഉക്രേനിയൻ മുദ്രിക് ചെൽസിക്ക് ലീഡ് നൽകി. ജനുവരിയിൽ 100 ​​മില്യൺ യൂറോ ട്രാൻസ്ഫറിൽ ചെൽസിയിൽ എത്തിയ മുദ്രിക്കിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഗല്ലഗറിലൂടെ ചെൽസി സ്കോർ 3-1 ആക്കിയും ഉയർത്തി. 76ആം മിനുട്ടിൽ ജാക്സണും ഗോൾ നേടിയതോടെ സ്കോർ 4-1 ആയി.

79ആം മിനുട്ടിൽ ജാവോ പെഡ്രോയും 89ആം മിനുട്ടിൽ ഉണ്ടാവും ഗോൾ നേടി ബ്രൈറ്റണ് പ്രതീക്ഷ നൽകി എങ്കിലും അവസാനം അവർ പരാജയപ്പെട്ടു.

ആഴ്‌സണലിന്റെ ആദ്യ ഓഫർ തള്ളി ശക്തർ; മിഹൈലോ മദ്രൈകിന് വേണ്ടി ഗണ്ണെഴ്സ് ശ്രമം തുടരുന്നു

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആഴ്‌സനലിന്റെ പ്രഥമ പരിഗണനയിൽ ഉള്ള ഉക്രെനിയൻ താരം മിഹൈലോ മദ്രൈകിന് വേണ്ടിയുള്ള ശ്രമങ്ങൾ ടീം തുടരുന്നു. ഇംഗ്ലീഷ് ടീമിന്റെ ആദ്യ ഓഫർ തള്ളിയതായി ശക്തർ ഡോനെസ്ക് അറിയിച്ചു. നാല്പത് മില്യണിന്റെ അടിസ്ഥാന ഓഫറും ഇരുപത് മില്യണോളം ആഡ് ഓണുകളും ചേർന്ന കൈമാറ്റ തുകയാണ് ആഴ്‌സനൽ ഓഫർ ചെയ്‌തതെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ശക്തർ കൂടുതൽ മികച്ച ഓഫറാണ് നേരത്തെ തന്നെ താരത്തിനായി പ്രതീക്ഷിച്ചിരുന്നത്. ടീമുകൾ തമ്മിലുള്ള ചർച്ച തുടരുകയാണ്.

ആഴ്‌സനലിന്റെ റെക്കോർഡ് ട്രാൻസ്ഫർ തുകകളിൽ ഒന്നാണ് ശക്തർ നിരാകരിച്ചിരിക്കുന്നത്. ഉക്രേനിയൻ ടീം ആവശ്യപ്പെടുന്ന തുകക്ക് അടുത്തുള്ള ഓഫർ ആഴ്‌സനൽ അംഗീകരിക്കുക ആണെങ്കിൽ അത് ടീമിന്റെ കൈമാറ്റ തുകയിൽ പുതിയ ചരിത്രം കുറിക്കും. മോഡ്രികുമായി ആഴ്‌സനൽ വ്യക്തിപരമായ കരാറിൽ എത്തിയിട്ടുണ്ട്. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ കളിക്കാനുള്ള തന്റെ ആഗ്രഹം താരം നേരത്തെ വെളിപ്പെടുത്തികയും ചെയ്തിരുന്നു. ഇരുപത്തിയൊന്നുകാരൻ നിലവിലെ സീസണിൽ പത്ത് ഗോളുകളും എട്ട് അസിസ്റ്റുകളും നൽകി അപാരമായ ഫോമിലാണ്. മറ്റ് പൊസിഷനുകളിലേക്കും താരങ്ങളെ എത്തിക്കാൻ ആഴ്‌സനൽ ശ്രമിക്കുന്നുണ്ട്.

ആഴ്‌സണൽ തന്നെ ലക്ഷ്യം, സൂചനകൾ നൽകി മിഹൈലോ മദ്രൈക്

ആഴ്‌സണൽ തനിക്ക് ആയി ആദ്യ ഓഫർ ക്ലബ് ആയ ശാക്തറിന് മുന്നിൽ വച്ചു എന്ന വാർത്തകൾക്ക് പിന്നാലെ ആഴ്‌സണൽ തന്നെയാണ് തന്റെ ലക്ഷ്യം എന്നതിന് സൂചനകൾ നൽകി യുക്രെയ്ൻ താരം മിഹൈലോ മദ്രൈക്. നേരത്തെ ചില അഭിമുഖങ്ങളിൽ ആഴ്‌സണലിൽ കളിക്കണം എന്ന ആഗ്രഹം താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഴ്‌സണൽ, വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരം കാണുന്നുണ്ട് എന്നു പറഞ്ഞു ഫോട്ടോ സഹിതം ഇൻസ്റ്റഗ്രാമിൽ ഇടുക ആയിരുന്നു മദ്രൈക്. നിലവിൽ ഏതാണ്ട് 50 മില്യൺ യൂറോക്ക് മുകളിലുള്ള തുക യുക്രെയ്ൻ താരത്തിന് ആഴ്‌സണൽ ശാക്തറിന് മുന്നിൽ വച്ചിട്ടുണ്ട് എന്നാണ് വാർത്ത. അതേസമയം താരത്തിന് ആയി നേരത്തെ 100 മില്യൺ ശാക്തർ ആവശ്യപ്പെട്ടിരുന്നു. താരം ആഴ്‌സണലിൽ എത്തുമോ എന്നു കണ്ടു തന്നെ അറിയാം.

മിഹൈലോ മദ്രൈകിനു ആയി ആഴ്‌സണൽ ആദ്യ ഓഫർ സമർപ്പിച്ചത് ആയി റിപ്പോർട്ട്

ശാക്തറിന്റെ യുക്രെയ്ൻ നെയ്മർ എന്നു വിളിപ്പേരുള്ള വിങർ മിഹൈലോ മദ്രൈകിനു ആയി ആഴ്‌സണൽ ആദ്യ ഓഫർ സമർപ്പിച്ചത് ആയി റിപ്പോർട്ട്. ആഴ്‌സണലിന്റെ ദീർഘകാല ലക്ഷ്യം ആയ താരത്തിന് ആയി ഓഫർ എത്തിയത് ആയി യുക്രെയ്ൻ മാധ്യമം ആണ് റിപ്പോർട്ട് ചെയ്‌തത്.

100 മില്യൺ എങ്കിലും ആവശ്യപ്പെടുന്ന ശാക്തറിന് മുന്നിൽ മികച്ച ഓഫർ ആണ് നിലവിൽ ആഴ്‌സണൽ മുന്നോട്ട് വച്ചത് എന്നാണ് റിപ്പോർട്ട്. ജനുവരിയിൽ ആഴ്‌സണലിന്റെ പ്രധാന ലക്ഷ്യം ആയ മദ്രൈകിനു ആയി രണ്ടും കൽപ്പിച്ചു പ്രീമിയർ ലീഗ് ക്ലബ് ഇറങ്ങും എന്നാണ് നിലവിലെ സൂചനകൾ.

ക്ലബ്ബിലേക്ക് വരണം എന്നു ദിവസവും ഒരുപാട് ആഴ്‌സണൽ ആരാധകർ ആണ് സന്ദേശങ്ങൾ അയക്കുന്നത് – മിഹൈലോ മദ്രൈക്

വർദ്ധിച്ചു വരുന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ആഴ്‌സണലിൽ എത്തും എന്ന വാർത്തകളിൽ പ്രതികരിച്ചു യുക്രെയ്ന്റെ ശാക്തർ താരം മിഹൈലോ മദ്രൈക്. ആഴ്‌സണലിന്റെ യുക്രെയ്ൻ താരം ഒലക്സാണ്ടർ സിഞ്ചെങ്കോയുടെ ഭാര്യയും ടിവി അവതാരകയും ആയ വ്ലാദ സെഡാനു നൽകിയ അഭിമുഖത്തിൽ ആണ് മദ്രൈക് തന്റെ മനസ്സ് തുറന്നത്. ജനുവരിയിൽ ശാക്തർ വിടാൻ ആയില്ലെങ്കിൽ നിരാശൻ ആവും എന്നു പറഞ്ഞ മദ്രൈക് തനിക്ക് ക്ലബിന്റെ ചരിത്രത്തെക്കാളും വലിപ്പത്തെക്കാളും പ്രധാനം കളി ശൈലി ആണെന്ന് വ്യക്തമാക്കി.

മികച്ച ഫുട്‌ബോൾ കളിക്കുന്ന ടീമിൽ എത്താൻ ആണ് തനിക്ക് താൽപ്പര്യം എന്നു പറഞ്ഞ മദ്രൈക് ഒരു ചോദ്യത്തിന് ഉത്തരമായി തനിക്ക് ഇഷ്ടപ്പെട്ട മികച്ച ആക്രമണ ഫുട്‌ബോൾ കളിക്കുന്ന യൂറോപ്യൻ ടീമുകൾ നാപോളി, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ ടീമുകളുടെ പേര് ആണ് പറഞ്ഞത്. ആഴ്‌സണൽ കളിക്കുമ്പോൾ എല്ലാം താൻ ആഴ്‌സണലിന്റെ കളി കാണാറുണ്ട് എന്നു പറഞ്ഞ മദ്രൈക് പന്ത് കൈവശം വക്കുന്നതിനു ഗോൾ അടിക്കുന്ന ആഴ്‌സണലിന്റെ ശൈലി തനിക്ക് ഇഷ്ടമാണ് എന്നും പറഞ്ഞു.

എങ്ങാനും റയൽ മാഡ്രിഡിൽ പകരക്കാരൻ ആവാനോ അല്ല ആഴ്സണലിൽ ആദ്യ പതിനൊന്നിൽ കളിക്കാനോ അവസരം കിട്ടിയാൽ താൻ ആഴ്‌സണൽ ആയിരിക്കും തിരഞ്ഞെടുക്കുക എന്നും യുക്രെയ്ൻ താരം കൂട്ടിച്ചേർത്തു. എന്നാൽ ആദ്യ ടീമിൽ തനിക്ക് ഇടം ഉണ്ടെന്ന ഉറപ്പ് ക്ലബ് പരിശീലകനിൽ നിന്നു ഉണ്ടായാൽ മാത്രമെ താൻ ആ ക്ലബിൽ ചേരുക ഉള്ളു എന്നും താരം കൂട്ടിച്ചേർത്തു. ആഴ്‌സണലും ആയുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെ തന്നെ ആയിരക്കണക്കിന് ആഴ്‌സണൽ ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരാൻ ആരംഭിച്ചു എന്നു പറഞ്ഞ താരം ദിവസവും ആഴ്‌സണലിലേക്ക് വരണം എന്ന നിരവധി സന്ദേശങ്ങൾ ആഴ്‌സണൽ ആരാധകരിൽ നിന്നു ലഭിക്കുന്നു എന്നും വ്യക്തമാക്കി.

മറ്റു ക്ലബുകളുടെ ആരാധകരിൽ അത്തരം ഒരു പ്രതികരണം ലഭിച്ചില്ല എന്നും താരം പറഞ്ഞു. വിങർ ആയി ഉഗ്രൻ പ്രകടനം നടത്തുന്ന മദ്രൈക് ഈ ചാമ്പ്യൻസ് ലീഗിലും ഉഗ്രൻ പ്രകടനം ആണ് പുറത്ത് എടുത്തത്. താരത്തിന് ആയി 60 മില്യൺ യൂറോ എങ്കിലും പ്രതീക്ഷിക്കുന്നുണ്ട് ശാക്തർ, താരത്തെ ഒരുപാട് നാളായി പിന്തുടരുന്ന ആഴ്‌സണലിന് താരത്തെ ടീമിൽ എത്തിക്കാനുള്ള താൽപ്പര്യം പരസ്യമാണ്. താരവും ഇപ്പോൾ തന്റെ ഇഷ്ടം പരസ്യമാക്കിയിരിക്കുക ആണ്. നമ്മൾ ഇനി കണ്ടു മുട്ടുന്നത് മറ്റൊരു സാഹചര്യത്തിൽ ആവട്ടെ എന്നു പറഞ്ഞു ‘കം ഓൺ യൂ ഗൂണേഴ്‌സ്’ എന്നു പറഞ്ഞു താരം ആഴ്‌സണലിൽ എത്തണം എന്നാണ് തന്റെ ആഗ്രഹം എന്നു പറഞ്ഞാണ് വ്ലാദ സെഡാൻ അഭിമുഖം അവസാനിപ്പിച്ചത്.

Exit mobile version