വല കുലുക്കി എമ്പാപ്പെ, വല കാത്ത് അർനൗ; ആളെണ്ണം കുറഞ്ഞിട്ടും വിജയം വെട്ടിപ്പിടിച്ച് പിഎസ്ജി

ലീഗ് 1 ൽ ഇന്ന് നടന്ന മത്സരത്തിൽ വിജയപരമ്പര തുടർന്ന് പിഎസ്ജി. ലെ ഹവ്രെക്കെതിരെ എതിരാളികളുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ഫ്രഞ്ച് ചാമ്പ്യന്മാർ മൂന്ന് പോയിന്റ് കാരസ്ഥമാക്കുകയായിരുന്നു. വിറ്റിഞ്ഞാ, എംപാബെ എന്നിവർ ഗോളുകൾ കണ്ടെത്തി. നിലവിലെ ഒന്നാം സ്ഥാനത്ത് 4 പോയിന്റ് ലീഡ് ആണ് പിഎസ്ജിക്കുള്ളത്. ലീഗിൽ പിഎസ്ജിയുടെ തുടർച്ചയായ ഏഴാം ജയമാണ് ഇത്.

പത്താം മിനിറ്റിൽ തന്നെ എതിർ താരത്തെ ഫൗൾ ചെയ്തതിന് ഡോന്നാറുമ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി. പകരക്കാനായി പോസ്റ്റിന് കീഴിൽ എത്തിയ അർനൗ മാർട്ടിനസിന്റെ പ്രകടനം പിഎസ്ജിയുടെ ഫലത്തിൽ നിർണായ പങ്കു വഹിച്ചു. 23 ആം മിനിറ്റിൽ എംപാബെയിലൂടെ പിഎസ്ജി ലീഡ് നേടി. രണ്ടാം പകുതിയിൽ ആളെണ്ണം മുതലാക്കി എതിരാളികൾ ഇരമ്പി ആർത്തെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചു നിന്നു. അർനൗ മാർട്ടിനസിനൊപ്പം ഡാനിലോ പേരെരയും ഡിഫെൻസിൽ അടിയിറച്ചു നിന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വിറ്റിഞ്ഞ ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി. ബോക്സിന് പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് ഒരു ഡിഫ്‌ലെക്ഷനോടെ വലയിൽ പതിക്കുകയായിരുന്നു.

എംബപ്പെയുടെ ഇരട്ടഗോളുകൾക്ക് മറുപടി നൽകി മോഫി, പി.എസ്.ജിയെ തോൽപ്പിച്ചു നീസ്

ഫ്രഞ്ച് ലീഗ് 1 ൽ പി.എസ്.ജിക്ക് സീസണിലെ ആദ്യ തോൽവി. സ്വന്തം മൈതാനത്ത് രണ്ടിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് പാരീസ് പരാജയം നേരിട്ടത്. പതിഞ്ഞ തുടക്കം ആണ് പി.എസ്.ജിയിൽ നിന്നു ഉണ്ടായത്. 21 മത്തെ മിനിറ്റിൽ പാരീസിനെ ഞെട്ടിച്ചു തരെം മോഫി നീസിന് ആയി ആദ്യ ഗോൾ നേടി. മോഫിയുടെ ശ്രമം പി.എസ്.ജി താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. എംബപ്പെയുടെ പിഴവ് ആണ് ഗോളിൽ കലാശിച്ചത്. 8 മിനിറ്റിനുള്ളിൽ ഹകീമിയുടെ പാസിൽ നിന്നു ഗോൾ നേടിയ എംബപ്പെ പി.എസ്.ജിയെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കിലൂടെ നീസ് പാരീസിനെ ഞെട്ടിക്കുന്നത് ആണ് കാണാൻ ആയത്.

53 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ മോഫിയുടെ പാസിൽ നിന്നു ഗോൾ നേടിയ ലബോർഡെ നീസിനെ ഒരിക്കൽ കൂടി മുന്നിൽ എത്തിച്ചു. 68 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ നിന്നു ലബോർഡെയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ഗോൾ നേടിയ മോഫി നീസിന്റെ ജയം ഉറപ്പിച്ചു. തന്റെ ജേഴ്‌സി ഊരിയാണ് താരം ഗോൾ ആഘോഷിച്ചത്. 87 മത്തെ മിനിറ്റിൽ കൊലോ മുആനിയുടെ പാസിൽ നിന്നു അതുഗ്രൻ വോളിയിലൂടെ ക്യാപ്റ്റൻ കൂടിയായ എംബപ്പെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ പാരീസിന് ആയില്ല. നിലവിൽ പാരീസ് മൂന്നാം സ്ഥാനത്തും നീസ് രണ്ടാം സ്ഥാനത്തും ആണ്.

20 കാരനായ മുന്നേറ്റനിര താരത്തെ ടീമിൽ എത്തിച്ചു ലെൻസ്

ആർ.ബി ലൈപ്സിഗിലേക്ക് പോയ തങ്ങളുടെ ബെൽജിയം മുന്നേറ്റനിര താരം ലോയിസ് ഒപെണ്ടക്ക് പകരക്കാരനെ ടീമിൽ എത്തിച്ചു ലീഗ് 1 ക്ലബ് ആർ.സി ലെൻസ്. മോണ്ട്പെല്ലിയറിൽ നിന്നു 35 മില്യൺ യൂറോ നൽകി 20 കാരനായ ഫ്രഞ്ച് യുവതാരം എലിയെ വാഹിയെ ആണ് അവർ ടീമിൽ എത്തിച്ചത്. 5 വർഷത്തേക്ക് ആണ് താരം ലെൻസിൽ കരാർ ഒപ്പ് വെച്ചത്.

2021 ൽ ലീഗ് 1 ൽ അരങ്ങേറ്റം കുറിച്ച വാഹി കഴിഞ്ഞ സീസണിൽ ഫ്രാൻസിൽ മിന്നും പ്രകടനം ആണ് കാഴ്ച വെച്ചത്. ഫ്രഞ്ച് ലീഗ് 1 ൽ 33 കളികളിൽ നിന്നു 19 ഗോളുകളും 5 അസിസ്റ്റുകളും താരം കഴിഞ്ഞ സീസണിൽ നേടി. കഴിഞ്ഞ സീസണിൽ ലീഗിലെ ഏറ്റവും മികച്ച ഗോളും ഈ ഫ്രഞ്ച് അണ്ടർ 21 താരത്തിന്റെ വക ആയിരുന്നു.

തിരിച്ചു വരവിൽ ഗോളുമായി എംബപ്പെ, എന്നിട്ടും രണ്ടാം മത്സരത്തിലും സമനില വഴങ്ങി പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി പി.എസ്.ജി. സ്വന്തം മൈതാനത്ത് പൊരുതി കളിച്ച ടളോസി പാരീസിനെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. പാരീസ് ടീമിലേക്ക് കിലിയൻ എംബപ്പെയുടെ മടങ്ങി വരവും ഇന്ന് കണ്ടു. വിരസമായ ആദ്യ പകുതിക്ക് ശേഷം എംബപ്പെയെയും, ബാഴ്‌സലോണയിൽ നിന്നു ടീമിൽ എത്തിയ ഡെമ്പേലയെയും ലൂയിസ് എൻറിക്വ ഇറക്കിയതോടെ കളിക്ക് ജീവൻ വെച്ചു.

കളത്തിൽ ഇറങ്ങി 13 മത്തെ മിനിറ്റിൽ തന്നെ എംബപ്പെ പാരീസിന് ആയി ഗോൾ നേടി. താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട ഫ്രഞ്ച് താരം പി.എസ്.ജിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. 87 മത്തെ മിനിറ്റിൽ സക്കറിയയെ ഹകീമി പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്തതോടെ ആതിഥേയർക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. തുടർന്ന് അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട സക്കറിയ ആതിഥേയർക്ക് സമനില സമ്മാനിച്ചു. വിജയഗോളിന് ആയി പി.എസ്.ജി ശ്രമിച്ചെങ്കിലും എതിർ പ്രതിരോധം കുലുങ്ങിയില്ല.

വംശീയ പരാമർശം, പി.എസ്.ജി പരിശീലകൻ പോലീസ് കസ്റ്റഡിയിൽ

പി.എസ്.ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറും മകനും നീസ് പോലീസ് കസ്റ്റഡിയിൽ. മുമ്പ് നീസ് പരിശീലകൻ ആയിരുന്നപ്പോൾ കറുത്ത വർഗ്ഗക്കാർ ആയ കളിക്കാർക്കും മുസ്ലിം കളിക്കാർക്കും എതിരായ ഗാൽറ്റിയറിന്റെ വംശീയ പരാമർശങ്ങൾ കാരണം ആണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു ഇ-മെയിലിൽ നീസ് ടീം മുഴുവനും മാലിന്യം ആണെന്ന് പറഞ്ഞ ഗാൽറ്റിയർ ഈ ടീമിൽ മുഴുവൻ കരുത്തവരും പകുതിയുള്ളവർ വെള്ളിയാഴ്ച പള്ളിയിൽ പോകുന്നവരും ആണെന്ന വംശീയ പരാമർശം നടത്തിയിരുന്നു.

ഇതിനു പുറമെ പലപ്പോഴും ഫ്രഞ്ച് പരിശീലകൻ വംശീയ പരാമർശം നടത്തിയത് ആയി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ ഫ്രാൻസിൽ നടക്കുന്ന വംശീയ കലാപത്തിന്റെ അവസരത്തിൽ കൂടിയാണ് ഗാൽറ്റിയറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ പി.എസ്.ജി പരിശീലക സ്ഥാനത്ത് നിന്ന് ഏതാണ്ട് പുറത്താകും എന്നു ഉറപ്പായ ഫ്രഞ്ച് പരിശീലകനു ഇത് മറ്റൊരു വലിയ തിരിച്ചടി കൂടിയായി. ഫ്രാൻസിൽ വംശീയതക്ക് എതിരെ നടക്കുന്ന നടപടികളുടെ കൂടി ഭാഗമാണ് ഈ നടപടി.

സൗദി സന്ദർശനം, മെസ്സിയെ സസ്‌പെന്റ് ചെയ്തു പി.എസ്.ജി! കരാറും പുതുക്കില്ല

അനുവാദം ഇല്ലാതെ സൗദി സന്ദർശിച്ച അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെ സസ്‌പെന്റ് ചെയ്തു ക്ലബ് പാരീസ് സെന്റ് ജർമൻ. 2 ആഴ്ചത്തേക്ക് ആണ് താരത്തെ ക്ലബ് വിലക്കിയത് എന്നാണ് റിപ്പോർട്ട്. നിലവിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ക്ലബ് തീരുമാനം എടുത്തു എന്നാണ് സൂചന.

സൗദി അറേബ്യ ടൂറിസം അമ്പാസിഡർ കൂടിയായ മെസ്സി കുടുബം അടക്കം ആണ് അവിടെ എത്തിയത്. സസ്‌പെൻഷൻ വന്നതോടെ 2 മത്സരങ്ങളും ഗ്രൂപ്പ് പരിശീലനവും മെസ്സിക്ക് നഷ്ടമാകും, ഒപ്പം ശമ്പളവും ലഭിക്കില്ല. നിലവിൽ പി.എസ്.ജിയിൽ തുടരാനും മെസ്സിക്ക് താൽപ്പര്യം ഇല്ലെന്നു ആണ് സൂചന. ലോകകപ്പ് ജേതാവ് ഉടൻ തന്റെ മുൻ ക്ലബ് ബാഴ്‌സലോണയിൽ എത്തും എന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി കിലിയൻ എംബപ്പെ

ഫ്രഞ്ച് ലീഗ് വണ്ണിൽ പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി ഫ്രഞ്ച് താരം കിലിയൻ എംബപ്പെ. 5 വർഷം മുമ്പ് മൊണാക്കോയിൽ നിന്നു അന്നത്തെ ലോക റെക്കോർഡ് തുകക്ക് പാരീസിൽ എത്തിയ എംബപ്പെ ലീഗിൽ 139 ഗോളുകൾ ആണ് അവർക്ക് ആയി നേടിയത്. ഇന്ന് ലെൻസിന് എതിരായ ഗോളോടെയാണ് താരം ചരിത്രം കുറിച്ചത്.

വെറും 24 കാരനായ എംബപ്പെ എഡിസൺ കവാനിയുടെ 138 ഗോളുകൾ എന്ന റെക്കോർഡ് ആണ് മറികടന്നത്. നേരത്തെ കവാനി സാൾട്ടൻ ഇബ്രമോവിച്ചിന്റെ 113 ഗോളുകൾ മറികടന്നു ആയിരുന്നു റെക്കോർഡ് ഇട്ടത്. അതേസമയം പാരീസിനും മൊണാക്കോക്കും ആയി ലീഗ് വണ്ണിൽ ഗോൾ അടിച്ചു കൂട്ടിയ ഫ്രഞ്ച് താരം 21 നൂറ്റാണ്ടിൽ ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവുമായി മാറി.

ഫ്രഞ്ച് ലീഗിൽ ഗോൾ അടിച്ചു കൂട്ടുന്ന ആഴ്‌സണൽ യുവതാരത്തിന് ആയി വമ്പൻ ക്ലബുകൾ രംഗത്ത്

ഫ്രഞ്ച് ലീഗ് വൺ ക്ലബ് റെയ്മിസിൽ ഗോൾ അടിച്ചു കൂട്ടുന്ന ആഴ്‌സണൽ യുവതാരം ഫോളറിൻ ബലോഗണിനു ആയി വമ്പൻ ക്ലബുകൾ രംഗത്തുള്ളത് ആയി സൂചന. നിലവിൽ ലോണിൽ ഫ്രഞ്ച് ടീമിൽ കളിക്കുന്ന ന്യൂയോർക്കിൽ ജനിച്ച അണ്ടർ 21 ഇംഗ്ലണ്ട് താരം നിലവിൽ ഇത് വരെ 31 കളികളിൽ നിന്നു 19 ഗോളുകൾ ആണ് ഫ്രഞ്ച് ടീമിന് ആയി നേടിയത്. നിലവിൽ ആഴ്‌സണലും ആയി രണ്ടു വർഷത്തെ കരാർ കൂടിയുള്ള താരം അടുത്ത സീസണിൽ ക്ലബിന്റെ ആദ്യ സ്‌ട്രൈക്കർ ആവാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ നിലവിൽ ക്ലബും ആയി ദീർഘകാല കരാർ ഉള്ള ഗബ്രിയേൽ ജീസുസ്, എഡി എങ്കിതിയ എന്നിവരുടെ സാന്നിധ്യം ഇതിനു വിലങ്ങു തടിയാവും എന്നാണ് ഇംഗ്ലീഷ് മാധ്യമം ‘ദ അത്‌ലറ്റിക്’ റിപ്പോർട്ട് ചെയ്തത്.

അതിനാൽ തന്നെ 21 കാരനായ താരം ടീമിൽ പകരക്കാരനായി ഇരിക്കാനോ മറ്റൊരു ലോണിൽ പോവാനോ സാധ്യത ഇല്ലെന്നു ആണ് സൂചന. അങ്ങനെയെങ്കിൽ താരം ക്ലബ് വിടാൻ തന്നെയാവും സാധ്യത. ഇത് മുന്നിൽ കണ്ടു നിലവിൽ ഇറ്റാലിയൻ വമ്പന്മാർ ആയ എ.സി മിലാൻ, ഇന്റർ മിലാൻ ഫ്രഞ്ച് ടീമുകൾ ആയ മാഴ്സെ, മൊണാകോ ജർമ്മൻ ടീം ആർ.ബി ലൈപ്സിഗ് എന്നിവർ താരത്തിന് ആയി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ കരാർ പുതുക്കാനോ ടീമിൽ തുടരാനോ താരം ശ്രമിച്ചില്ലെങ്കിൽ ഫ്രഞ്ച് ലീഗിൽ 18 ഗോളുകൾ നേടിയ താരത്തെ വിൽക്കാൻ ആവും ആഴ്‌സണൽ ശ്രമം. നേരത്തെ ഇംഗ്ലണ്ട് ദേശീയ ടീമിൽ നേരിടുന്ന അവഗണന കാരണം ബലോഗൺ ദേശീയ തലത്തിൽ താൻ ജനിച്ച നാട് ആയ അമേരിക്കയെ തിരഞ്ഞെടുക്കും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ക്ലബ് ഫുട്‌ബോളിൽ ആയിരം ഗോളുകളിൽ ഭാഗമായി ലയണൽ മെസ്സി

ക്ലബ് ഫുട്‌ബോളിൽ ആയിരം ഗോളുകളിൽ ഭാഗമായി ലയണൽ മെസ്സി. ഇന്നലെ നടന്ന പി.എസ്.ജി, നീസ് മത്സരത്തിൽ ആദ്യ ഗോൾ നേടിയ മെസ്സി രണ്ടാം ഗോളിന് ആയി സെർജിയോ റാമോസിന് അസിസ്റ്റ് നൽകുകയും ചെയ്തു. ഇതോടെയാണ് താരം ബാഴ്‌സലോണ, പാരീസ് ടീമുകൾക്ക് ഒപ്പം ആയിരം ഗോളുകളിൽ ഭാഗം ആയത്.

അതേസമയം തന്റെ ആദ്യ ഗോളോട് കൂടി യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ 702 മത്തെ ഗോളും മെസ്സി കണ്ടത്തി. ഇതോടെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ 701 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് അർജന്റീനയുടെ ലോകകപ്പ് ജേതാവ് മടികടന്നു. 105 മത്സരങ്ങൾ റൊണാൾഡോയെക്കാൾ യൂറോപ്പിൽ കുറവ് കളിച്ചാണ് മെസ്സി ഈ നേട്ടത്തിൽ എത്തിയത്.

അഞ്ചടിച്ചു പി.എസ്.ജി,ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിൽ വമ്പൻ ജയവുമായി ചാമ്പ്യൻമാർ

ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുള്ള അവസാന ലീഗ് വൺ മത്സരത്തിൽ വമ്പൻ ജയം കുറിച്ച് പി.എസ്.ജി. ലീഗിലെ 15 സ്ഥാനക്കാർ ആയ ഓക്സരെ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് പാരീസ് തകർത്തത്. ലോകകപ്പിന് തൊട്ടു മുമ്പ് മെസ്സി,നെയ്മർ,എമ്പപ്പെ തുടങ്ങിയ വമ്പൻ താരങ്ങളെ ആദ്യ പതിനൊന്നിൽ ഇറക്കിയാണ് പാരീസ് ഇറങ്ങിയത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനക്കാരും ആയുള്ള അകലം 5 പോയിന്റുകൾ ആക്കാനും പാരീസിന് ആയി. പാരീസ് ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് എതിരാളികൾ അവരെ പരീക്ഷിക്കുകയും ചെയ്തു. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ തന്നെ കിലിയൻ എമ്പപ്പെയിലൂടെ പാരീസ് മത്സരത്തിൽ മുന്നിലെത്തി. മെസ്സിയുടെ പാസിൽ നിന്നു നുനോ മെന്റസ് നൽകിയ പാസിൽ നിന്നാണ് എമ്പപ്പെ സീസണിലെ 19 മത്തെ ഗോൾ കണ്ടത്തിയത്.

രണ്ടാം പകുതിയിൽ ഗോൾ മഴ ആണ് കാണാൻ ആയത്. 51 മത്തെ മിനിറ്റിൽ നുനോ മെന്റസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ കാർലോസ് സോളർ പാരീസിന് രണ്ടാം ഗോളും സമ്മാനിച്ചു. 6 മിനിറ്റിനുള്ളിൽ കൗണ്ടർ അറ്റാക്കിൽ പാരീസിന്റെ മൂന്നാം ഗോളും പിറന്നു. കാർലോസ് സോളറിന്റെ ത്രൂ ബോളിൽ നിന്നു അഷ്‌റഫ് ഹകീമി ആണ് ഈ ഗോൾ നേടിയത്. തുടർന്ന് മെസ്സി, നെയ്മർ അടക്കമുള്ള താരങ്ങളെ പാരീസ് പിൻവലിച്ചു. 81 മത്തെ മിനിറ്റിൽ പകരക്കാർ ഒത്ത് ചേർന്നപ്പോൾ പാരീസിന് നാലാം ഗോൾ. ഹ്യൂഗോ എകിറ്റികയുടെ പാസിൽ നിന്നു റെനാറ്റോ സാഞ്ചസ് ആണ് ഈ ഗോൾ നേടിയത്. 3 മിനിറ്റിനുള്ളിൽ എതിർ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്ത യുവതാരം ഹ്യൂഗോ എകിറ്റിക പി.എസ്.ജി ജയം പൂർത്തിയാക്കുക ആയിരുന്നു.

ലെൻസിന്റെ മധ്യനിര താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമം

ഫ്രഞ്ച് ലീഗ് വൺ ക്ലബ് ലെൻസിന്റെ ഐവറി കോസ്റ്റ് മധ്യനിര താരം സെകോ ഫൊഫാനയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത് ആയി വാർത്തകൾ. ഫ്രഞ്ച് മാധ്യമങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടത്. ജനുവരിയിൽ ടീം ശക്തമാക്കാൻ ശ്രമിക്കുന്ന ആഴ്‌സണൽ തോമസ് പാർട്ടി അടക്കമുള്ള താരങ്ങളുടെ ജോലി കുറക്കാനാണ് താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്.

ഫ്രാൻസിൽ ജനിച്ചു ഫ്രാൻസ് യൂത്ത് ടീമുകളിൽ കളിച്ച 27 കാരനായ ഫൊഫാന യൂത്ത് കരിയറിൽ മാഞ്ചസ്റ്റർ സിറ്റിയിലും കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ് ഉഡിനിസിയയിൽ നൂറിൽ അധികം മത്സരങ്ങൾ കളിച്ച ശേഷം 2020 ൽ ലെൻസിൽ എത്തിയ ഫൊഫാന കഴിഞ്ഞ സീസണിൽ ലീഗ് വണ്ണിലെ മികച്ച ആഫ്രിക്കൻ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 37 കളികളിൽ നിന്നു 8 ഗോളുകൾ നേടിയ താരത്തിന് 30 മില്യൺ യൂറോ എങ്കിലും ഫ്രഞ്ച് ക്ലബ് പ്രതീക്ഷിക്കുന്നത് ആയി ആണ് റിപ്പോർട്ട്.

ലയണൽ മെസ്സി പി.എസ്.ജിയിൽ കരാർ പുതുക്കില്ല എന്നു റിപ്പോർട്ടുകൾ

ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജർമനിൽ ലയണൽ മെസ്സി തുടരില്ലെന്നു റിപ്പോർട്ട്. ഈ സീസൺ അവസാനം കരാർ പൂർത്തിയായാൽ മെസ്സി പി.എസ്.ജി വിടും എന്നാണ് റിപ്പോർട്ട്. ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള വ്യവസ്ഥ ഉണ്ടെങ്കിലും മെസ്സി അത് സ്വീകരിക്കില്ല എന്നാണ് നിലവിലെ സൂചന. സീസണിൽ പാരീസിൽ മികച്ച ഫോമിൽ ആണ് മെസ്സി.

മെസ്സിയെ നിലനിർത്താൻ പി.എസ്.ജി ശ്രമിക്കുന്നുണ്ട്. മെസ്സിയുടെ കുടുംബത്തിന് പാരീസിന്റെ ജീവിതസാഹചര്യങ്ങളും ആയി ഇണങ്ങാൻ സാധിക്കാത്തത് ആണ് മെസ്സി പി.എസ്.ജി വിടാനുള്ള തീരുമാനത്തിൽ എത്താനുള്ള കാരണം എന്നാണ് സൂചന. അതേസമയം മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്‌സലോണയും സ്വന്തമാക്കാൻ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും, ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയും രംഗത്ത് ഉണ്ടെന്നു വാർത്തകൾ ഉണ്ട്.

Exit mobile version