റൂബൻ നെവെസ് അൽ ഹിലാലുമായി കരാർ 2028 വരെ നീട്ടി


റിയാദ്: റൂബൻ നെവെസ് അൽ ഹിലാലുമായുള്ള തന്റെ കരാർ 2028 ജൂൺ വരെ ഔദ്യോഗികമായി നീട്ടി. ഇതോടെ താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹോപോഹങ്ങൾക്ക് വിരാമമായി. 2023 ജൂണിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്ന് €55 മില്യൺ ട്രാൻസ്ഫർ ഫീസിലാണ് പോർച്ചുഗീസ് മിഡ്ഫീൽഡർ അൽ ഹിലാലിൽ ചേർന്നത്.

2026 പകുതിയോടെ അവസാനിക്കേണ്ടിയിരുന്ന ആദ്യ കരാർ അവസാനിക്കാറായ ഘട്ടത്തിലാണ് നീണ്ട ചർച്ചകൾക്ക് ശേഷം ക്ലബ്ബും നെവെസും പുതിയ കരാറിൽ ഒപ്പുവെച്ചത്. സൗദി ക്ലബ്ബിനായി ഇതുവരെ 103 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 25 അസിസ്റ്റുകളും നേടി നെവെസ് ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.


റൂബൻ നവസ് ഇനി സൗദി അറേബ്യയിൽ!! 490 കോടിയുടെ ഓഫർ വോൾവ്സ് അംഗീകരിച്ചു

ഇംഗ്ലീഷ് ക്ലബ് വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരം റൂബൻ നെവസ് ഇനി സൗദി അറേബ്യയിൽ. താരത്തെ വിൽക്കാൻ വോൾവ്സും സൗദി ക്ലബായ അൽ ഹിലാലും തമ്മിൽ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 26 കാരനായ താരത്തിനായി 55 മില്യൺ യൂറോ അതായത് ഏകദേശം 490 കോടി ഇന്ത്യൻ രൂപയാണ് അൽ ഹിലാൽ വോൾവ്സിന് ഓഫർ ചെയ്തത്. ഇനി ഒരു വർഷത്തെ കരാർ മാത്രമെ നെവസിന് ബാക്കിയുണ്ടായിരുന്നുള്ളൂ.

ഇനി നെവസും അൽ ഹിലാലും വേതനത്തിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയാൽ താരം സൗദിയിൽ എത്തും. ബാഴ്സലോണ പ്രധാന ട്രാൻസ്ഫർ ടാർഗറ്റിൽ ഒന്നായി കണ്ടു വെച്ച താരമായിരുന്നു റൂബൻ. പോർച്ചുഗീസ് ടീമിലെ സ്ഥിര സാന്നിധ്യം കൂടിയാണ് നെവസ്. 2017ൽ ആയിരുന്നു വോൾവ്സിൽ എത്തിയത്. നെവസിനെ സ്വന്തമാക്കുന്നതിനു പിന്നാലെ ഹിലാൽ അവരുടെ ശ്രദ്ധ കൗലിബലിയിലേക്ക് മാറ്റും.

വോൾവ്സിന്റെ പോർച്ചുഗീസ് താരം റൂബൻ നെവസും സൗദി അറേബ്യയിലേക്ക്!!!???

ഇംഗ്ലീഷ് ക്ലബ് വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരം റൂബൻ നെവസും സൗദി അറേബ്യയിലേക്ക് എന്നു റിപ്പോർട്ട്. വെറും 26 കാരനായ താരത്തെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നു ബാഴ്‌സലോണ പിന്മാറി എന്നും റിപ്പോർട്ട് ഉണ്ട്. നേരത്തെ മെയിൽ താരവും ആയി ബാഴ്‌സ ധാരണയിൽ എത്തിയിരുന്നു, എന്നാൽ ഇത് വരെ കരാർ മുന്നോട്ട് വക്കാൻ അവർക്ക് ആയില്ല. ഇതോടെ താരത്തിന് ആയി സൗദി ക്ലബ് അൽ ഹിലാൽ ശക്തമായി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ട്. വോൾവ്സും ആയി അൽ ഹിലാൽ 55 മില്യൺ യൂറോയുടെ ധാരണയിൽ ഏകദേശം എത്തി എന്നാണ് റിപ്പോർട്ട്.

അതേസമയം നെവസിനും അൽ ഹിലാൽ പോകാൻ ആണ് താൽപ്പര്യം എന്നു റിപ്പോർട്ടുകൾ പറയുന്നു. വോൾവ്സിനെ പ്രീമിയർ ലീഗിൽ എത്തിച്ചതിൽ അടക്കം നിർണായക പങ്ക് വഹിച്ച ക്യാപ്റ്റൻ കൂടിയായ നെവസ് ഈ സീസണിൽ ക്ലബ് വിടും എന്നു ഏകദേശം ഉറപ്പ് ആയിരുന്നു. നിലവിൽ ഇനിയും ദീർഘകാല കരിയർ ബാക്കിയുള്ള ലോകോത്തര താരമായ പോർച്ചുഗീസ് ടീമിലെ സ്ഥിര സാന്നിധ്യം ആയ നെവസ് കൂടി സൗദിയിൽ പോവുന്നത് മറ്റ് യുവതാരങ്ങളെയും അത്തരം ഒരു നീക്കത്തിലേക്ക് പ്രേരിപ്പിക്കുമോ എന്നു കണ്ടറിയാം.

തുടർ തോൽവിക്ക് വിരാമമിട്ട് വോൾവ്സ്, കരകയറാൻ ആവാതെ നോട്ടിങ്ഹാം

താൽക്കാലിക കോച്ചിന് കീഴിൽ നോട്ടിങ്ഹാമിനെ നേരിടാൻ ഇറങ്ങിയ വോൾവ്സിന് എതിരാളില്ലാത്ത ഒരു ഗോളിന്റെ വിജയം. സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ റൂബൻ നവാസിന്റെ പെനാൽറ്റിയാണ് വോൾവ്സിന്റെ രക്ഷക്കെതിയത്. അതേ സമയം അവസാന സ്ഥാനത്ത് തുടരുന്ന നോട്ടിങ്ഹാമിന് ഒട്ടും പ്രതീക്ഷ നൽകുന്നതല്ല മത്സര ഫലം.

ഗോൾ നേടാൻ ഇരു നിരയും മടിച്ചപ്പോൾ ട്രാവോറെയുടെ ഷോട്ട് ബോക്‌സിൽ വെച്ച് ടോഫോലോയുടെ ഹാൻഡ്ബോൾ ആയതാണ് നിർണായകമായാത്. വാർ പരിശോധിച്ച റഫറി ഒട്ടും മടിക്കാതെ പെനാൽറ്റിയിലേക്ക് വിരൽ ചൂണ്ടി. ഷോട്ട് എടുത്ത ക്യാപ്റ്റൻ റൂബൻ നവാസിന് ഹെൻഡേഴ്സനെ മറികടന്ന് വലകുലുക്കാൻ സാധിച്ചു. വിജയം വോൾവ്സിന് ആത്മവിശ്വാസമേകും. ടീം പുതിയ പരിശീലകനെ തേടിക്കൊണ്ടിരിക്കുകയാണ്. അതേ സമയം
പ്രിമിയർ ലീഗിലേക്ക് എത്തിച്ച സ്റ്റീവ് കൂപ്പറിന് മോശം പ്രകടനം വകവെക്കാത്തെ കരാർ നീട്ടി നൽകിയത് ഒന്നും കളത്തിൽ പ്രതിഫലിക്കാതെ പോയതോടെ മറ്റൊരു തോൽവി കൂടി ഏറ്റു വാങ്ങേണ്ടി വന്നു.

“റൂബൻ നെവസിനെ വോൾവ്സിൽ നിർത്താൻ വേണ്ടതല്ലാം ചെയ്യുന്നുണ്ട്”

വോൾവ്സിന്റെ മധ്യനിര താരം റൂബൻ നെവസിനെ ക്ലബിൽ നിർത്താൻ വേണ്ടത് എല്ലാം ക്ലബ് ചെയ്യുന്നുണ്ട് എന്ന് വോൾവ്സ് പരിശീലകൻ ബ്രൂണോ ലാഹെ. റൂബൻ നെവസിനായി യൂറോപ്പിലെ പല വലിയ ക്ലബുകളും രംഗത്ത് ഉണ്ട്. താരം ഇതുവരെ പുതിയ കരാർ ഒപ്പുവെച്ചിട്ടുമില്ല. എന്നാൽ നെവസ് ക്ലബിനൊപ്പം ഉണ്ട് എന്നതിൽ താൻ വളരെ സന്തോഷവാൻ ആണ് എന്ന് പരിശീലകൻ പറയുന്നു. നെവസിന് പുതിയ കരാർ നൽകും എന്നും അതിനായി ക്ലബ് ശ്രമിച്ചു കൊണ്ടിരിക്കുക ആണെന്നും ലാഹെ പറഞ്ഞു.

നെവസിനെ നിലനിർത്താൻ ആയി ആരാധകർ ആവശ്യപ്പെടുകയും ചാന്റ്സ് പാടുകയും ചെയ്യുന്നുണ്ട്. അത് നമ്മൾ കാണുന്നു. നെവസിനെ ഇവിടെ നിലനിർത്തി കൊണ്ട് സീസൺ തുടങ്ങാൻ ഞങ്ങളെ കൊണ്ട് ആവുന്നത് ഒക്കെ നമ്മൾ ചെയ്യും എന്ന് വോൾവ്സ് കോച്ച് പറയുന്നു. ഓഗസ്റ്റിൽ താരം ക്ലബ് വിടുമോ എന്ന ഭീതിയിലാണ് വോൾവ്സ് ഇപ്പോൾ.

Story Highlight; Wolves Trying hard to keep Ruben Neves

Exit mobile version