ലെൻസിന്റെ മധ്യനിര താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമം

ഫ്രഞ്ച് ലീഗ് വൺ ക്ലബ് ലെൻസിന്റെ ഐവറി കോസ്റ്റ് മധ്യനിര താരം സെകോ ഫൊഫാനയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത് ആയി വാർത്തകൾ. ഫ്രഞ്ച് മാധ്യമങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടത്. ജനുവരിയിൽ ടീം ശക്തമാക്കാൻ ശ്രമിക്കുന്ന ആഴ്‌സണൽ തോമസ് പാർട്ടി അടക്കമുള്ള താരങ്ങളുടെ ജോലി കുറക്കാനാണ് താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്.

ഫ്രാൻസിൽ ജനിച്ചു ഫ്രാൻസ് യൂത്ത് ടീമുകളിൽ കളിച്ച 27 കാരനായ ഫൊഫാന യൂത്ത് കരിയറിൽ മാഞ്ചസ്റ്റർ സിറ്റിയിലും കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ് ഉഡിനിസിയയിൽ നൂറിൽ അധികം മത്സരങ്ങൾ കളിച്ച ശേഷം 2020 ൽ ലെൻസിൽ എത്തിയ ഫൊഫാന കഴിഞ്ഞ സീസണിൽ ലീഗ് വണ്ണിലെ മികച്ച ആഫ്രിക്കൻ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 37 കളികളിൽ നിന്നു 8 ഗോളുകൾ നേടിയ താരത്തിന് 30 മില്യൺ യൂറോ എങ്കിലും ഫ്രഞ്ച് ക്ലബ് പ്രതീക്ഷിക്കുന്നത് ആയി ആണ് റിപ്പോർട്ട്.

ബ്രസീലിന്റെ മാർസെലോ ലെസ്റ്റർ സിറ്റിയിലേക്ക് എന്നു വാർത്തകൾ

റയൽ മാഡ്രിഡ് ഇതിഹാസതാരം മാർസെലോ ലെസ്റ്റർ സിറ്റിയിൽ എത്തുമെന്ന് വാർത്തകൾ. റയൽ മാഡ്രിഡ് ചരിത്രത്തിൽ അവർക്ക് ഒപ്പം ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയതും മാർസെലോ ആണ്. റയലും ആയുള്ള കരാർ അവസാനിച്ച ശേഷം ക്ലബ് ഇല്ലായിരുന്ന താരം ഇംഗ്ലീഷ് ക്ലബിൽ എത്തും എന്നാണ് നിലവിലെ സൂചന.

34 കാരനായ താരത്തിന് പക്ഷെ പ്രീമിയർ ലീഗിൽ കളിക്കാനുള്ള ശാരീരിക ക്ഷമത ഉണ്ടാവുമോ എന്നത് സംശയം ആണ്. ട്രാൻസ്ഫർ വിപണിയിൽ ഏറ്റവും കുറവ് നീക്കങ്ങൾ നടത്തിയ ലെസ്റ്റർ സിറ്റി മാർസെലോയെ ടീമിൽ എത്തിച്ചാൽ അത് ഡെഡ്ലൈൻ ദിനത്തിലെ തന്നെ പ്രധാന വാർത്തകളിൽ ഒന്നാവും എന്നുറപ്പാണ്.

അവസാന മണിക്കൂറുകളിൽ ആസ്റ്റൺ വില്ലയുടെ ഡഗ്ലസ് ലൂയിസിന് ആയി ആഴ്‌സണൽ ശ്രമം

മധ്യനിരയിൽ തോമസ് പാർട്ടി, മുഹമ്മദ് എൽനെനി എന്നിവരുടെ പരിക്ക് വലക്കുന്ന ആഴ്‌സണൽ ആസ്റ്റൺ വില്ലയുടെ ഡഗ്ലസ് ലൂയിസിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു. ട്രാൻസ്ഫർ വിപണി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആണ് ബ്രസീലിയൻ താരത്തിന് ആയുള്ള ആഴ്‌സണൽ ശ്രമം. നിലവിൽ താരത്തിന്റെ ഏജന്റുമായി എഡു ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വില്ലക്ക് എതിരായ മത്സര ശേഷം പുതിയ താരങ്ങളെ ടീമിൽ എത്തിച്ചേക്കും എന്ന സൂചന പരിശീലകൻ മൈക്കിൾ ആർട്ടെറ്റ നൽകിയിരുന്നു. നിരവധി ക്ലബുകൾ വില്ല വിടാൻ താൽപ്പര്യം പ്രകടിപ്പിച്ച ഡഗ്ലസ് ലൂയിസിന് ആയി രംഗത്ത് ഉണ്ടായിരുന്നു എന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തെ നിലനിർത്താൻ ആണ് വില്ല ശ്രമിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ തങ്ങൾക്ക് എതിരെ ഗോൾ നേടിയ താരത്തെ ടീമിൽ എത്തിക്കാൻ ആയാൽ മധ്യനിരയിലെ തലവേദന ആഴ്‌സണലിന് ഒരു പരിധി വരെ ഒഴിവാക്കാം.

മധ്യനിര ശക്തിപ്പെടുത്താൻ ബ്രസീലിയൻ താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത് ആയി സൂചന

മുഹമ്മദ് എൽനെനിയെ ഗുരുതര പരിക്ക് കാരണം നഷ്ടമായ ആഴ്‌സണൽ ബ്രസീലിയൻ മധ്യനിര താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത് ആയി വാർത്തകൾ. ബ്രസീലിയൻ, ലാറ്റിൻ അമേരിക്കൻ ജേതാക്കൾ ആയ പാൽമിറാസ്‌ താരം ഡാനിലോ ഡോസ് സാന്റോസിനെ സ്വന്തമാക്കാൻ ആണ് ആഴ്‌സണൽ ശ്രമം.

ജനുവരി മുതൽ ആഴ്‌സണൽ നിരീക്ഷണത്തിലുള്ള താരം കഴിഞ്ഞ ക്ലബ് ലോകകപ്പിലും കളിച്ചിരുന്നു. നിലവിൽ താരത്തിന് ആയി 20 മില്യൺ യൂറോ ആഴ്‌സണൽ മുന്നോട്ട് വച്ചു എന്നാണ് സൂചനകൾ. ഈ ട്രാൻസ്ഫർ വിപണി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ എത്രയും പെട്ടെന്ന് ബ്രസീൽ ക്ലബും ആയി ധാരണയിൽ എത്തി ഭാവി പ്രതീക്ഷയായ താരത്തെ ടീമിൽ എത്തിക്കാൻ ആണ് ആഴ്‌സണൽ ശ്രമം.

ആന്റണിക്ക് പകരക്കാരനായി അർജന്റീനയുടെ ലൂകാസ് ഒകാമ്പോസിനെ ടീമിൽ എത്തിക്കാൻ അയാക്‌സ് ശ്രമം

സെവിയ്യ താരത്തിനെ ആന്റണിക്ക് പകരക്കാരനാക്കാൻ അയാക്‌സ് ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം ആന്റണിക്ക് പകരക്കാരനായി അർജന്റീനയുടെ ലൂകാസ് ഒകാമ്പോസിനെ സ്വന്തമാക്കാൻ അയാക്‌സ് ശ്രമം. നേരത്തെ മുൻ താരം കൂടിയായ ഹകിം സിയെചിനെ ചെൽസിയിൽ നിന്നു എത്തിക്കാൻ ആയിരുന്നു ഡച്ച് ടീമിന്റെ ശ്രമം.

എന്നാൽ നിലവിൽ സിയെചിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്താൻ ആവാത്തതിനാൽ സെവിയ്യ താരമായ ഒകാമ്പോസിനെ ടീമിൽ എത്തിക്കാൻ അയാക്‌സ് ശ്രമിക്കുന്നു എന്നാണ് നിലവിലെ വാർത്തകൾ. 28 കാരനായ താരത്തിനെ 15 മില്യൺ യൂറോക്ക് എങ്കിലും സ്വന്തമാക്കാൻ ആണ് ഡച്ച് ടീം ശ്രമം. ആരാധകരുടെ പ്രിയപ്പെട്ട ഒകാമ്പോസിനെ അത്ര എളുപ്പത്തിൽ സെവിയ്യ വിൽക്കുമോ എന്നു വരും മണിക്കൂറുകളിൽ അറിയാം.

Story Highlight : Ajax trying to replace Antony with Ocampos.

അലക്സാണ്ടർ ഇസാകിന് പകരക്കാരനായി ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ സോസിദാഡ് ശ്രമം

ഇസാകിന് പകരക്കാരനായി നൈജീരിയൻ താരത്തെ ലക്ഷ്യമിട്ട് സോസിദാഡ്

റെക്കോർഡ് തുകക്ക് ക്ലബ് വിട്ട അലക്സാണ്ടർ ഇസാകിന് പകരക്കാരനായി അൽമേരിയയുടെ ഉമർ സാദിഖിനെ ടീമിലെത്തിക്കാൻ റയൽ സോസിദാഡ് ശ്രമം. 25 കാരനായ നൈജീരിയൻ താരത്തിന് ആയി വലിയ തുക മുടക്കാൻ സോസിദാഡ് തയ്യാറാണ് എന്നാണ് സൂചന.

ഈ സീസണിൽ ലാ ലീഗയിലേക്ക് എത്തിയ അൽമേരിയക്ക് ആയി കളിച്ച മൂന്നു കളികളിൽ 2 ഗോളുകളും ഒരു അസിസ്റ്റും ഉമർ സാദിഖ് കണ്ടത്തിയിരുന്നു. നിലവിൽ താരത്തിനെ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുമ്പ് ടീമിൽ എത്തിക്കാൻ ആവും സോസിദാഡിന്റെ ശ്രമം.

Story Highlight : Real Sociadad trying to sign Nigerian striker Umar Sadiq.

അബ്‌ദു ദിയാലോയെ എത്തിക്കാൻ എഎസ് റോമ

പിഎസ്ജി പ്രതിരോധ താരം അബ്‌ദു ദിയാലോയെ ടീമിൽ എത്തിക്കാൻ എഎസ് റോമയുടെ ശ്രമം. നേരത്തെ എസി മിലാൻ താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു. പിഎസ്ജിയുമായി കൈമാറ്റത്തിന് സമ്മതം മൂളിയെങ്കിലും താരവുമായി ധാരണയിൽ എത്താൻ മിലാന് സാധിച്ചില്ല. ഇതോടെ ദിയാലോ ഡീലിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ഇതിന് പിറകെയാണ് റോമ സെനഗൽ താരത്തിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചർച്ചകൾ വേഗത്തിൽ ആക്കാൻ ആവും റോമയുടെ ശ്രമം. നിലവിൽ താരത്തിന് 2024 വരെ പിഎസ്ജിയിൽ കരാർ ഉണ്ട്.

ഡോർട്മുണ്ടിൽ നിന്നും 2019ൽ പിഎസ്ജിയിൽ എത്തിയ ദിയാലോക്ക് പലപ്പോഴും ആദ്യ ഇലവനിൽ ഇടം നിലനിർത്താൻ സാധിച്ചില്ല. കഴിഞ്ഞ സീസണിൽ പന്ത്രണ്ട് ലീഗ് മത്സരങ്ങളിൽ മാത്രമാണ് പിഎസ്ജിക്ക് വേണ്ടി ഇറങ്ങിയത്. യൂത്ത് തലത്തിൽ ഫ്രാൻസിന് വേണ്ടി ബൂട്ട് കെട്ടിയ താരം സീനിയർ തലത്തിൽ സെനഗലിന്റെ ജേഴ്‌സ ആണ് അണിയുന്നത്. താരത്തിന്റെ പ്രകടനത്തിൽ മൗറിഞ്ഞോ സംതൃപ്തനാണ്. താരത്തെ ലോണിൽ എത്തിക്കാൻ ആവും റോമയുടെ ശ്രമം. സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാനും അവർ ശ്രമിച്ചേക്കും.

നോട്ടിങ്ഹാം ഫോറസ്റ്റ് ഇത് എന്ത് ഭാവിച്ചാണ്? ടോട്ടൻഹാം താരത്തെ ലോണിൽ എത്തിക്കാനും ശ്രമം | Latest

ട്രാൻസ്ഫർ മാർക്കറ്റിൽ നോട്ടിങ്ഹാം ഫോറസ്റ്റ് അറ്റാക്ക്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2 പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു തിരിച്ചു എത്തിയതിനു പിറകെ ട്രാൻസ്ഫർ മാർക്കറ്റ് വിറപ്പിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. ഇത് വരെ 16 താരങ്ങളെ ടീമിൽ എത്തിച്ച ഫോറസ്റ്റ് ആണ് ഇംഗ്ലണ്ടിൽ ഏറ്റവും അധികം പണം ട്രാൻസ്ഫർ ഇനത്തിൽ മുടക്കിയ ക്ലബ്. ഇതിനു പുറമെ ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഇടത് ബാക്ക് സെർജിയോ റെഗ്വിലോണിനെയും ലോണിൽ ടീമിൽ എത്തിക്കാൻ ആണ് നിലവിൽ നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം.

റയൽ മാഡ്രിഡിൽ നിന്നു ടോട്ടൻഹാമിൽ എത്തിയ റെഗ്വിലോണിനു പരിക്കും ഫോമില്ലായ്മയും വില്ലനായിരുന്നു. നിലവിൽ പരിക്കിൽ നിന്നു മുക്തനായി വരുന്ന താരത്തെക്കാൾ പുതുതായി ടീമിൽ എത്തിയ ഇവാൻ പെരിസിച്, റയാൻ സെസഗ്നോൻ എന്നിവരെ ആണ് പരിശീലകൻ അന്റോണിയോ കോന്റെക്ക് താൽപ്പര്യം എന്നത് താരത്തിന് ടീം വിടാനുള്ള താൽപ്പര്യം കൂട്ടുന്നു. താരത്തിന് ആയി ഇറ്റാലിയൻ ക്ലബ് ലാസിയോയും രംഗത്ത് ഉള്ളതായി വാർത്തകൾ ഉണ്ട്. അതേസമയം സ്പാനിഷ് താരത്തെ ലോണിൽ അയക്കാൻ ടോട്ടൻഹാമിനും താൽപ്പര്യം തന്നെയാണ്.

Story Highlight : Nottingham Forrest interested in bringing Sergio Reguilon on loan from Spurs.

ടിലമെൻസിന് ആയി ആഴ്‌സണൽ ഉടൻ ലെസ്റ്റർ സിറ്റിയെ സമീപിക്കും എന്നു റിപ്പോർട്ടുകൾ | Latest

ലെസ്റ്റർ സിറ്റിയുടെ ബെൽജിയം മധ്യനിര താരം യൂറി ടിലമെൻസിനു ആയി ഒരിക്കൽ കൂടി ആഴ്‌സണൽ ലെസ്റ്റർ സിറ്റിയെ സമീപിക്കും

ലെസ്റ്റർ സിറ്റിയുടെ ബെൽജിയം മധ്യനിര താരം യൂറി ടിലമെൻസിനു ആയി ഒരിക്കൽ കൂടി ആഴ്‌സണൽ ലെസ്റ്റർ സിറ്റിയെ സമീപിക്കും എന്നു സൂചന. ട്രാൻസ്ഫർ ജാലകം തുറക്കുന്നതിന് മുമ്പ് ആഴ്‌സണലും ആയി ചർച്ചകൾ ആരംഭിച്ച ടിലമെൻസിന് ആയി ലെസ്റ്റർ സിറ്റിക്ക് മുമ്പിൽ വരും ദിനങ്ങളിൽ ആഴ്‌സണൽ കരാർ മുന്നോട്ട് വക്കും എന്നാണ് റിപ്പോർട്ടുകൾ. ആഴ്‌സണലിൽ എത്താൻ താൽപ്പര്യം ഉള്ള താരത്തെ കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റി കളിപ്പിച്ചിരുന്നില്ല.

താരത്തെ ക്ലബ് വിടാൻ ലെസ്റ്റർ അനുവദിക്കും എന്നാണ് സൂചന. നേരത്തെ ഇനിയും ടീമിൽ താരങ്ങൾ എത്തും എന്ന സൂചന ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ നൽകിയിരുന്നു. എന്നാൽ ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ ആഴ്‌സണലിന് വലിയ പണം മുടക്കാൻ തടസ്സമായേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. സീസണിൽ ആഴ്‌സണലിന് എതിരെ എമിറേറ്റ്‌സിൽ ലെസ്റ്റർ സിറ്റി കളിച്ചപ്പോൾ ആഴ്‌സണൽ ആരാധകർ ടിലമെൻസിനെ സ്വാഗതം ചാന്റ് ചെയ്തിരുന്നു.

Story Highlight : Reports suggests Arsenal may bid second time for Leicester City’s Tielemans.

വോൾവ്സിന്റെ പെഡ്രോ നെറ്റോയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നു | Latest

പെപെക്ക് പകരം ഇരുപതിരണ്ടുകാരൻ പെഡ്രോ നെറ്റോയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മുന്നേറ്റം ശക്തമാക്കാൻ ഒരുങ്ങുന്ന ആഴ്‌സണൽ വോൾവ്സിന്റെ പോർച്ചുഗീസ് വിങർ പെഡ്രോ നെറ്റോയെ സ്വന്തമാക്കാൻ ഒരുങ്ങുന്നത് ആയി റിപ്പോർട്ട്. ഇംഗ്ലീഷ് മാധ്യമം ആയ ദ അത്ലറ്റിക് ആണ് ഈ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ ഒരു മാസമായി താരത്തിന്റെ ഏജന്റ് ആയ ജോർജ് മെന്റസും ആയി ക്ലബ് ചർച്ചയിൽ ആണെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

ലോണിൽ നിക്കോളാസ് പെപെ പോകുന്ന കാര്യം ഏതാണ്ട് ഉറപ്പായതിനാൽ തന്നെ പെഡ്രോ നെറ്റോ ആണ് ആഴ്‌സണലിന്റെ പ്രധാന ലക്ഷ്യം എന്നും അവർ പറയുന്നു. എന്നാൽ വോൾവ്സിന് 22 കാരനായ താരത്തെ വിൽക്കാൻ നിലവിൽ താൽപ്പര്യം ഇല്ല എന്നാണ് സൂചന. എന്നാൽ വളരെ വലിയ തുക താരത്തിന് ആയി ആഴ്‌സണൽ മുടക്കാൻ തയ്യാറാവാൻ സാധ്യത ഇല്ലാത്തതിനാൽ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത ചെറുതാണ് എന്നും അവർ പറയുന്നു. എന്നാൽ താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ പരമാവധി ശ്രമിക്കും എന്നുറപ്പാണ്.

‘യുക്രെയ്ൻ നെയ്മറിനെ’ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം എന്നു റിപ്പോർട്ടുകൾ | Latest

ശാക്തറിന്റെ മിഹൈലോ മദ്രൈകിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം.

യുക്രെയ്ൻ ക്ലബ് ശാക്തർ ഡോണസ്റ്റിക്കിന്റെ ‘യുക്രെയ്ൻ നെയ്മർ’ എന്നു വിളിപ്പേരുള്ള മുന്നേറ്റനിര താരം മിഹൈലോ പെട്രോവിച് മദ്രൈകിനെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം. ഇനിയും ടീമിൽ താരങ്ങൾ എത്തും എന്നു ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ പറഞ്ഞതിന് പിന്നാലെ ആണ് യുക്രെയ്ൻ താരത്തെ സ്വന്തമാക്കാൻ ക്ലബ് ശ്രമിക്കുന്ന വാർത്ത പുറത്ത് വന്നത്.

നിക്കോളാസ് പെപെ നീസിലേക്ക് ലോണിൽ പോവും എന്നു ഏതാണ്ട് ഉറപ്പായതിനാൽ മികച്ച വേഗവും ടെക്നികും കൈമുതലായ 21 കാരൻ യുക്രെയ്ൻ താരത്തെ ടീമിൽ എത്തിക്കാൻ ക്ലബ് ശ്രമിക്കും. നിലവിൽ താരത്തിന് ആയി ഔദ്യോഗിക കരാർ മുന്നോട്ട് വച്ചില്ലെങ്കിലും താരത്തിന് ആയി ശക്തമായി ഇംഗ്ലീഷ് ക്ലബ് രംഗത്ത് ഉണ്ട്.

20 മില്യൺ യൂറോ എങ്കിലും താരത്തിന് ലഭിച്ചാൽ മാത്രം ആണ് ശാക്തർ താരത്തെ വിൽക്കാൻ തയ്യാറാവുക. തന്റെ വേഗവും പന്തിലുള്ള മികവും കൊണ്ടു യുക്രെയ്ൻ നെയ്മർ എന്ന വിളിപ്പേരുള്ള മദ്രൈക് യുക്രെയ്നു ആയി 5 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മികച്ച താരമായ മദ്രൈകിനെ സ്വന്തമാക്കാൻ സാധിച്ചാൽ ആഴ്‌സണലിന് വലിയ നേട്ടമാവും.

Story Highlight : Reports suggests Arsenal trying to sign ‘Ukraine Neymar’ mykhaylo mudryk Shakter.

ബ്ലാക്ബേണിന്റെ ചിലി താരത്തെ സ്വന്തമാക്കാൻ നീസ് രംഗത്ത്, ആഴ്‌സണലിന്റെ പെപെയെയും സ്വന്തമാക്കാൻ ശ്രമിക്കും എന്നു സൂചന

ഇംഗ്ലീഷ് ക്ലബ് ബ്ലാക്ബേണിന്റെ ചിലി താരം ആയ ബെൻ ബെരറ്റൻ ഡിയാസിന് ആയി ഫ്രഞ്ച് ലീഗ് ക്ലബ് ആയ ഒ.ജി.സി നീസ് രംഗത്ത്. നേരത്തെ എഡിസൺ കവാനിയെ സ്വന്തമാക്കാൻ നീസ് ശ്രമിച്ചു എങ്കിലും താരം ലാ ലീഗയിൽ പോവാൻ താൽപ്പര്യം പ്രകടിപ്പിക്കുക ആയിരുന്നു. നിലവിൽ ഡിയാസിന് ആയി നീസ് 10 മില്യൺ യൂറോ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. നോട്ടിങ്ഹാം ഫോറസ്റ്റിൽ കരിയർ തുടങ്ങിയ ഇംഗ്ലണ്ട് അണ്ടർ 19,20 ടീമുകളിൽ കളിച്ച ഡിയാസ് പിന്നീട് ചിലിക്ക് ആയി കളിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഡിയാസ് ചിലിക്ക് ആയി 15 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പരിക്കേറ്റു പുറത്ത് പോവുന്നതിനു മുമ്പ് 37 കളികളിൽ 22 ഗോളുകൾ ആണ് ചാമ്പ്യൻഷിപ്പിൽ ഡിയാസ് നേടിയത്. നേരത്തെ താരത്തിന് ആയി എവർട്ടൺ, ലീഡ്സ് ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. നിലവിൽ മികച്ച താരങ്ങളെ ടീമിൽ എത്തിച്ച നീസ് അതേസമയം ആഴ്‌സണലിൽ പരാജയപ്പെട്ട ഐവറി കോസ്റ്റ് താരം നിക്കോളാസ് പെപെയെ ലോണിൽ ടീമിൽ എത്തിക്കാൻ ശ്രമിക്കും എന്നും വാർത്തകൾ ഉണ്ട്. താരത്തെ ഒഴിവാക്കാൻ ആഴ്‌സണൽ ശ്രകിക്കുമ്പോൾ ഫ്രാൻസിലേക്ക് പോവാൻ പെപെക്കും താൽപ്പര്യം ഉണ്ടെന്നാണ് സൂചന.

Story Highlight : French League 1 club OGC Nice trying to sign Blackburn’s Chile player and Arsenal’s Pepe.

Exit mobile version