ആഴ്‌സണൽ

ആഴ്‌സണൽ തന്നെ ലക്ഷ്യം, സൂചനകൾ നൽകി മിഹൈലോ മദ്രൈക്

ആഴ്‌സണൽ തനിക്ക് ആയി ആദ്യ ഓഫർ ക്ലബ് ആയ ശാക്തറിന് മുന്നിൽ വച്ചു എന്ന വാർത്തകൾക്ക് പിന്നാലെ ആഴ്‌സണൽ തന്നെയാണ് തന്റെ ലക്ഷ്യം എന്നതിന് സൂചനകൾ നൽകി യുക്രെയ്ൻ താരം മിഹൈലോ മദ്രൈക്. നേരത്തെ ചില അഭിമുഖങ്ങളിൽ ആഴ്‌സണലിൽ കളിക്കണം എന്ന ആഗ്രഹം താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഴ്‌സണൽ, വെസ്റ്റ് ഹാം യുണൈറ്റഡ് മത്സരം കാണുന്നുണ്ട് എന്നു പറഞ്ഞു ഫോട്ടോ സഹിതം ഇൻസ്റ്റഗ്രാമിൽ ഇടുക ആയിരുന്നു മദ്രൈക്. നിലവിൽ ഏതാണ്ട് 50 മില്യൺ യൂറോക്ക് മുകളിലുള്ള തുക യുക്രെയ്ൻ താരത്തിന് ആഴ്‌സണൽ ശാക്തറിന് മുന്നിൽ വച്ചിട്ടുണ്ട് എന്നാണ് വാർത്ത. അതേസമയം താരത്തിന് ആയി നേരത്തെ 100 മില്യൺ ശാക്തർ ആവശ്യപ്പെട്ടിരുന്നു. താരം ആഴ്‌സണലിൽ എത്തുമോ എന്നു കണ്ടു തന്നെ അറിയാം.

Exit mobile version