20221109 224500

ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് നുനോ ടവാരസിനെ സ്വന്തമാക്കാൻ യുവന്റസിന് താൽപ്പര്യം ഉണ്ടെന്നു വാർത്ത

ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് നുനോ ടവാരസിനെ ടീമിൽ എത്തിക്കാൻ യുവന്റസിന് താൽപ്പര്യം ഉണ്ടെന്നു സൂചന. കഴിഞ്ഞ സീസണിൽ ആഴ്‌സണലിൽ എത്തിയ യുവ പോർച്ചുഗീസ് താരം തുടക്കത്തിൽ തിളങ്ങിയെങ്കിലും പിന്നീട് നിറം മങ്ങുക ആയിരുന്നു.

അതിനെ തുടർന്ന് ഈ സീസണിൽ ആഴ്‌സണൽ താരത്തെ ഫ്രഞ്ച് ക്ലബ് മാഴ്സെയിലേക്ക് ലോണിൽ അയക്കുക ആയിരുന്നു. മാഴ്സെയിലും മികച്ച തുടക്കം ആണ് താരത്തിന് ലഭിച്ചത്. മികച്ച ഭാവി ഉണ്ടെന്നു കരുതുന്ന യുവതാരത്തെ ശരിയായ വില കിട്ടിയാൽ ഇറ്റാലിയൻ ടീമിന് ആഴ്‌സണൽ വിൽക്കാൻ തന്നെയാണ് സാധ്യത.

Exit mobile version