ഡി ഹിയ കൈകൾ ചോരുന്നു!!

ലോകത്തെ ഒന്നാം നമ്പർ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസ് മടിക്കാതെ പറയുന്ന ലോകത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ ഡി ഹിയയുടെ കൈകൾ ചോർന്നു തുടങ്ങുകയാണൊ? സ്വിറ്റ്സർലാന്റിനെതിരെ ഒരാഴ്ച മുമ്പ് ഷോട്ട് പിടിക്കുന്നതിനിടെ ഒരു അബദ്ധം പറ്റി ഡി ഹിയ ഗോൾ…

ഗൊലോവിൻ, ഇത് സൗദിയെ വിറപ്പിച്ച റഷ്യൻ റൊണാൾഡൊ

അലക്സാണ്ടർ ഗൊലോവിൻ. ഈ ഇരുപത്തി രണ്ടുകാരനെ റഷ്യക്കാർ വിളിക്കുന്നത് റഷ്യയുടെ റൊണാൾഡൊ എന്നാണ്. അതെന്തിനാണെന്ന് ഇന്ന് ലോകത്തിന് ബോധ്യമായിക്കാണും. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും മോശം റാങ്കുള്ളവരെന്ന നാണക്കേടുമായി എത്തിയ റഷ്യ വിമർശിച്ചവരുടെ ഒക്കെ…

റെക്കോർഡ് ഇട്ട സബ്സ്റ്റിട്യൂട്ട് ഗോൾ!!

ഇന്ന് ഡെനിസ് ചെറിഷേവ് നേടിയ സുന്ദര ഗോളിന് ഭംഗി മാത്രമല്ല ഒപ്പം ചരിത്രത്തിലും ഇടമുണ്ട്. ആദ്യ പകുതിയിൽ പരിക്കേറ്റ സക്കോയഫിന് പകരക്കാരനായി എത്തിയായിരുന്നു ചെറിഷേവ് ഗോൾ നേടിയത്. സബ്സ്റ്റിട്യൂട്ടായി എത്തി ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഗോളടിക്കുന്ന…

ആദ്യ മത്സരത്തിൽ തന്നെ പരിക്ക്, റഷ്യൻ താരത്തിന് ലോകകപ്പ് നഷ്ടമായേക്കും

ലോകകപ്പിൽ ഗോളോടെ ആണ് റഷ്യ തുടങ്ങിയത് എങ്കിലും റഷ്യക്ക് ഇത് ദു:ഖത്തിന്റെ കൂടെ ദിനമാകും. ആദ്യ ഗോൾ വീണ് അധികം താമസിയാതെ റഷ്യയുടെ സ്റ്റാർ മിഡ്ഫീൽഡർ സാക്കോയഫ് പരിക്കേറ്റ് പുറത്ത് പോയതാണ് റഷ്യയെ സങ്കടത്തിലാക്കുന്നത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആയതിനാൽ…

റഷ്യയിലെ ആദ്യ ഗോൾ റഷ്യക്ക് തന്നെ

റഷ്യൻ ലോകകപ്പ് 2018ലെ ആദ്യ ഗോൾ ആതിഥേയരായ റഷ്യ തന്നെ നേടി. ലോകകപ്പിന്റെ ആദ്യ വിസിൽ മുഴങ്ങി വെറും 11 മിനുട്ട് മാത്രമെ ആദ്യ ഗോളിന് എടുത്തുള്ളൂ. ആദ്യ 5 മിനുട്ടിന് ശേഷം താളം കണ്ടെത്തിയ റഷ്യയുടെ ഗോളിന് വഴി വെച്ചത് ഒരു കോർണറായിരുന്നു. സിർകോവിന്റെ…

ലോകകപ്പ് ഉദ്ഘാടന മത്സരം, ആദ്യ ഇലവൻ ഇങ്ങനെ

റഷ്യൻ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് ആദ്യ വിസിൽ മുഴങ്ങുന്നത്. റഷ്യൻ ക്യാപ്റ്റൻ അകിൻഫീവ് ഉൾപ്പെടെ ഇരുടീമുകളും അവരുടെ മികച്ച ലൈനപ്പുമായാണ് ഇറങ്ങുന്നത്.…

ബെംഗളൂരു എഫ് സിയിൽ ഇനി കാർലോസ് യുഗം

ആൽബർട്ട് റോക്ക അരങ്ങൊഴിഞ്ഞ സ്ഥലം ഇനി കാർലോസ് കുവഡ്രതിന്റേത്. ബെംഗളൂരു എഫ് സിയുടെ പുതിയ പരിശീലകനായി സ്പാനിഷ് പരിശീലകനായ കാർലോസിനെ ഇന്നാണ് പ്രഖ്യാപിച്ചത്. അവസാന രണ്ടു വർഷവും ബെംഗളൂരു എഫ് സിയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്നു കാർലോസ്.…

പരിക്ക് പേടിക്കാനില്ല, ടാക്കിൾ ചെയ്ത ആദിൽ റമിയെ വെറുതെ വിടണമെന്ന് എമ്പപ്പെ

ഫ്രാൻസിനും ഫുട്ബോൾ ആരാധകർക്കും ആശ്വസിക്കാം. എമ്പപ്പെയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമല്ല. ഇന്ന് ട്രെയിനിങ്ങിനിടെ എമ്പപ്പെയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നുമുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് താരം ട്വിറ്ററിൽ…

യുവ റൈറ്റ് ബാക്ക് ഗോകുലം എഫ് സിയിൽ

മുൻ മോഹൻ ബഗാൻ ഡിഫൻഡർ അഭിഷേക് ദാസിനെ ഗോകുലം എഫ് സി സ്വന്തമാക്കി. റൈറ്റ് ബാക്ക് ആയി കളിക്കുന്ന താരത്തിന്റെ സൈനിംഗ് ഇന്നാണ് ഗോകുലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 24കാരനായ താരം അവസാന രണ്ട് സീസണുകളിൽ മോഹൻ ബഗാനും ചെന്നൈയിനും ഒപ്പം ആയിരുന്നു. ചെന്നൈ…

പ്ലയേർസ് അസോസിയേഷൻ അവാർഡുകൾ വാരിക്കൂട്ടി ബെംഗളൂരു എഫ് സി താരങ്ങൾ

കഴിഞ്ഞ സീസണിലെ ഫാൻസ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം പ്രഖ്യാപിച്ചു. അഞ്ച് അവാർഡുകളിൽ മൂന്നും ബെംഗളൂരു എഫ് സി സ്വന്തമാക്കി. മലയാളികളുടെ പ്രതീക്ഷയായിരുന്ന ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ഉബൈദ് സി കെയ്ക്ക് ആരാധകരുടെ താരമാകാൻ കഴിഞ്ഞില്ല. നെറഒക്ക എഫ്…