അടച്ചിട്ട സ്റ്റേഡിയത്തിൽ ഫുട്ബോൾ നടത്തരുത് എന്ന് ഗാരി നെവിൽ

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നതിനോട് താൻ യോജിക്കുന്നില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ഗാരി നെവിൽ. അടച്ചിട്ട ഫുട്ബോൾ സ്റ്റേഡിയത്തിൽ മത്സരം നടന്നാലും ഫുട്ബോൾ ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് സംഘടിക്കില്ല എന്ന് എന്താണ് ഉറപ്പ് എന്ന് അദ്ദേഹം ചോദിക്കുന്നു.

മുമ്പ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അടക്കം അത് കണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒഴിച്ച് ബാക്കി താഴെ ഉള്ള ലീഗിൽ ഒക്കെ മത്സരം ആളില്ലാതെ നടത്തിയാൽ അത് ക്ലബുകളെ വലിയ നഷ്ടത്തിലെത്തിക്കും. ടിക്കറ്റ് വിൽപ്പന മാത്രമാണ് പല ക്ലബുകളുടെയുമേക വരുമാനം. അതുകൊണ്ട് അത്തരം നടപടികൾ ഇപ്പോൾ ആലോചിക്കരുത് എന്നും ഗാരി പറയുന്നു.

Advertisement