“ആഴ്സണലിന്റെ ഇതിഹാസമായി മാറി കരിയർ അവസാനിപ്പിക്കണം”

- Advertisement -

തനിക്ക് ആഴ്സണലിൽ ഒരു ഇതിഹാസമായി മാറണം എന്ന് ബ്രസീലിയൻ യുവതാരമായ‌ ഗബ്രിയേൽ മാർട്ടിനെല്ലി. ഈ സീസണിൽ ആഴ്സണലിൽ അരങ്ങേറ്റം കുറിച്ച മാർട്ടിനെല്ലി ഇതിനകം തന്നെ 10 ഗോളുകൾ അടിച്ച് ആഴ്സണൽ ആരാധകരുടെ പ്രിയ താരമായി മാറിയിട്ടുണ്ട്. ആഴ്സണലിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടണമെന്നും ഒരു പാട് കിരീടങ്ങൾ നേടണമെന്നുമാണ് തന്റെ ആഗ്രഹം എന്ന് മാർട്ടിനെല്ലി പറഞ്ഞു.

കിരീടങ്ങൾ ഒരുപാട് നേടി ഇതിഹാസമായി ഇവിടെ കരിയർ അവസാനിപ്പിക്കണം. മാർട്ടിനെല്ലി പറഞ്ഞു. ടീം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിനു പകരമായി ഒരുപാട് കിരീടങ്ങൾ ക്ലബിലേക്ക് എത്തിക്കണം. യുവതാരം പറഞ്ഞു. മാർട്ടിനെല്ലിയെ സ്വന്തമാക്കാൻ വലിയ ക്ലബുകൾ അടക്കം ശ്രമിക്കുന്നതിനിടയിൽ ആണ് ഈ വാക്കുകൾ വരുന്നത് എന്നത് ആഴ്സണൽ ആരാധകർക്ക് ആശ്വാസം നൽകും.

Advertisement