“റൊണാൾഡോയും റൂണിയുമാണ് തന്റെ ഹീറോസ്” – ഗ്രീൻവുഡ്

- Advertisement -

ബ്രസീൽ ഇതിഹാസം റൊണാൾഡോയും ഇംഗ്ലീഷ് താരം റൂണിയും ആണ് തന്റെ ഹീറോസ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം ഗ്രീൻവുഡ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ ഒരു സീസൺ കൊണ്ട് വലിയ പ്രതീക്ഷയായി മാറിയ താരമാണ് ഗ്രീൻവുഡ്. ക്ലബ് ഇതിഹാസം കൂടിയായ റൂണിയുടെ കളി കണ്ടാണ് താൻ വളർന്നത് എന്ന് ഗ്രീൻവുഡ് പറഞ്ഞു. റൂണിയെ പോലെ ആകണമെന്നായിരുന്നു ആഗ്രഹം എന്നും യുവതാരം പറഞ്ഞു.

ബ്രസീലിന്റെ റൊണാൾഡോ തനിക്ക് വലിയ പ്രചോദനം ആണെന്നും ഗ്രീൻവുഡ് പറഞ്ഞു. റൊണാൾഡോയ്ക്ക് ഒപ്പം ഒരു ടീമിൽ കളിക്കുകയാകും തന്റെ സ്വപ്നം എന്നും അദ്ദേഹത്തിന്റെ സ്റ്റെപോവറുകൾ അത്ഭുതപ്പെടുത്തുന്നത് ആണെന്നും ഗ്രീൻവുഡ് പറഞ്ഞു. പരിശ്രമം മാത്രമാണ് തന്നെ ഈ പ്രായത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിൽ എത്തിച്ചത് എന്നും താരം പറഞ്ഞു.

Advertisement