റയൽ മാഡ്രിഡിന്റെ ഒരു പഴയ പ്രസിഡന്റ് കൂടെ കൊറോണയോട് പൊരുതുന്നു

- Advertisement -

റയൽ മാഡ്രിഡ് മുൻ പ്രസിഡന്റായിരുന്ന ലൊറെൻസോ സാൻസ് കൊറൊണ ബാധിച്ച് മരണപ്പെട്ടിട്ട് ദിവസങ്ങൾക്കകം മറ്റൊരു റയൽ മാഡ്രിഡ് പ്രസിഡന്റ് കൂടെ കൊറോണയുമായി പൊരുതുന്ന അവസ്ഥയിലാണ്. 2006ൽ റയലിന്റെ തലപ്പത്ത് ഉണ്ടായിരുന്ന ഫെർണാണ്ടൊ മാർട്ടിൻ ആണ് കൊറൊണ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നിക ഗുരുതരാവസ്ഥയിലാണ് ഉള്ളത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്പെയിനിലെ വലിയ വ്യവസായി കൂടിയാണ് ഫെർണാണ്ടൊ മാർട്ടിൻ. 2006ൽ രണ്ട് മാസത്തോളം മാത്രമെ അദ്ദേഹം റയലിന്റെ തലപ്പത്ത് ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് റയൽ മാഡ്രിഡ് ഒരു ലീഗ് മത്സരം പോലും പരാജയപ്പെട്ടിരുന്നില്ല.

Advertisement