“ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന് നടത്താൻ ആകും എന്ന് ഉറപ്പില്ല”

- Advertisement -

കൊറോണ കാരണം മത്സരങ്ങൾ ഒക്കെ മാറ്റിവെക്കേണ്ടി വന്ന അവസ്ഥയാണ് ഫുട്ബോളിൽ ആകെ. ഈ സീസണിൽ യുവേഫ നടത്താനിരുന്ന എല്ലാ ഫൈനലുകളും അനിശ്ചിത കാലത്തേക്ക് മാറ്റാൻ ആണ് ഇപ്പോൾ തീരുമാനം എത്തിയിരിക്കുന്നത്. പുരുഷ ചാമ്പ്യൻസ് ലീഗ്, വനിതാ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകൾ ആണ് യുവേഫ മാറ്റിവെച്ചത്.

മെയ് മാസം നടക്കേണ്ടിയിരുന്ന ഫൈനലുകൾ ജൂണിൽ ആകും നടക്കുക എന്ന് നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ ഇതൊക്കെ എന്ന് നടത്തും എന്ന് അറിയില്ല എന്നാണ് യുവേഫ പറയുന്നത്. അതുകൊണ്ട് തന്നെ എല്ലാ ഫൈനലുകളും അനിശ്ചിത കാലത്തേക്ക് മാറ്റുകയാണെന്നും അവർ അറിയിച്ചു.

Advertisement