“ഇങ്ങനെ ഒരു നരകം കാണാൻ ലോകം തയ്യാറായിരുന്നില്ല”

കൊറോണ കാരണം ഇറ്റാലിയൻ ജനത അനുഭവിക്കുന്ന കഷ്ടതകൾ ഹൃദയം തകർക്കുന്നു എന്ന് ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലകൻ മാഞ്ചിനി. ആശുപത്രിയിൽ ചികിത്സയ്ക്ക് ഉള്ള സൗകര്യങ്ങൾ മതിയാകുന്നില്ല എന്ന കാരണം കൊണ്ട് ജനങ്ങൾ മരിക്കുന്നു എന്നത് വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്. പക്ഷെ അതാണ് ഇപ്പോൾ നടക്കുന്നത്. അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ഒരു നരകം കാണാം ലോകം തയ്യാറായിരുന്നില്ല എന്ന് ഇപ്പോഴത്തെ അവസ്ഥകളെ കുറിച്ച് അദ്ദേഹം പറഞ്ഞും മൃതദേഹങ്ങൾ സൈനിക വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ രാജ്യത്തെ തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയിൽ സുരക്ഷിതനായിരുന്നു എന്നാണ് എപ്പോഴും ചിന്തിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ജീവൻ പണയം വെച്ച് പൊരുതുന്ന ആരോഗ്യ രംഗത്തുള്ളവരെ അദ്ദേഹം പ്രകീർത്തിച്ചു.

Previous articleആഴ്സണൽ താരങ്ങളോട് പരിശീലനത്തിനു വരണ്ട എന്ന നിർദ്ദേശവുമായി ക്ലബ്
Next articleഐസോലേഷന്‍ വാര്‍ഡ് ഒരുക്കുവാന്‍ തങ്ങളുടെ ഡോര്‍മെറ്ററി വിട്ട് നല്‍കുവാനായി പോണ്ടിച്ചേരി ക്രിക്കറ്റ് അസോസ്സിയേഷന്‍