തുർക്കി പരിശീലകൻ ഫതീഹ് തരീമിനും കൊറോണ

- Advertisement -

തുർക്കിയിലെ ഇതിഹാസ പരിശീലകൻ ഫതീഹ് തരീമിന് കൊറൊണ സ്ഥിരീകരിച്ചു. ഇപ്പോൾ ഗലറ്റസെറെ ക്ലബിന്റെ പരിശീലകനായ ഫതീഹ് തരീമിന്റെ കൊറൊണ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ക്ലബ് അറിയിച്ചു. 66 വയസ്സുള്ള തരീമിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തുർക്കിയിൽ ഏറ്റവും വലിയ പരിശീലകനായാണ് തരീം അറിയപ്പെടുന്നത്.

തുർക്കി ദേശീയ ടീമിനെ പരിശീലിപ്പിച്ച് 2008 യൂറോയിൽ സെമി ഫൈനൽ വരെ അദ്ദേഹം എത്തിച്ചിരുന്നു. തുർക്കി ദേശീയ ലീഗായ‌ സൂപ്പർ ലീഗ് എട്ടു തവണ ഗലറ്റസെറയുടെ പരിശീലകനായി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Advertisement