Picsart 23 08 16 12 13 18 664

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഹാബ് റിയാസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഹാബ് റിയാസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 38-ാം വയസ്സിൽ ആണ് ഇടംകൈയ്യൻ പേസർ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരും എന്ന് താരം പറഞ്ഞു. 27 ടെസ്റ്റുകളും 91 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളും കളിച്ച വഹാബ് റിയാസ് 237 അന്താരാഷ്ട്ര വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

2020 ഡിസംബറിലാണ് അദ്ദേഹം അവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്. ഈ വർഷം മാർച്ചിൽ പാകിസ്ഥാൻ സൂപ്പർ ലീഗിൽ താരം കളിച്ചിരുന്നു. “കഴിഞ്ഞ രണ്ട് വർഷമായി ഞാൻ എന്റെ വിരമിക്കൽ പദ്ധതികളെക്കുറിച്ചാണ് ആലോചിച്ചത്‌, 2023 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്റെ രാജ്യത്തേയും ദേശീയ ടീമിനേയും ഏറ്റവും മികച്ച രീതിയിൽ സേവിച്ചതിൽ എനിക്ക് ആശ്വാസം തോന്നുന്നു,” വഹാബ് റിയാസ് പറഞ്ഞു.

Exit mobile version