പാകിസ്താൻ പ്രീമിയർ ലീഗ്, 172 എന്ന വിജയലക്ഷ്യം ഉയർത്തി പെഷവാർ

പാകിസ്താൻ സൂപ്പർ ലീഗിലെ എലിമിനേറ്റർ 2 മത്സരത്തിൽ ലാഹോർ ഖലന്ദേഴ്സും പെഷവാർ സാൽമിയും തമ്മിലുള്ള ആവേശകരമായ ഏറ്റുമുട്ടലിൽ, ആദ്യം വാറ്റു ചെയ്ത പെഷവാർ 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ പെഷവാർ സാൽമി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു‌. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാബർ അസം, ഏഴ് ബൗണ്ടറികൾ ഉൾപ്പെടെ 42 റൺസ് നേടി അവർക്ക് നല്ല തുടക്കം നൽകി. എങ്കിലും റാഷിദ് ഖാന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി ബാബർ കളം വിട്ടു.

54 പന്തിൽ 11 ബൗണ്ടറികളും രണ്ട് മാക്‌സിക്കുകളും ഉൾപ്പെടെ 85 റൺസ് നേടിയ മുഹമ്മദ് ഹാരിസിന്റെ തകർപ്പൻ പ്രകടനമാണ് പെഷവാർ സാൽമി ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ഭാനുക രാജപക്‌സെ 18 പന്തിൽ 25 റൺസ് നേടിയെങ്കിലും അവസാനം സ്കോറിംഗ് മന്ദഗതിയിൽ ആയത് പെഷവാറിനെ കൂറ്റൻ സ്കോറിൽ നിന്ന് അകറ്റി‌. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും റാഷിദ് ഖാനും ലാഹോർ ഖലൻഡേഴ്സിനായി ബൗളു കൊണ്ട് തിളങ്ങി.

ബാബറും പെഷവാറും പാകിസ്താൻ സൂപ്പർ ലീഗിൽ മുന്നോട്ട്!!

ബാബർ അസത്തിന്റെ മികവിൽ പാകിസ്താൻ സൂപ്പർ ലീഗ് എലിമിനേറ്റർ രണ്ടിലേക്ക് മുന്നേറി. ഇന്ന് 184 എന്ന വിജയലക്ഷ്യം പടുത്ത പെഷവാർ ഇസ്ലാമബാദ് യുണൈറ്റഡിനെ 10 റൺസിന് പരാജയപ്പെടുത്തി ആണ് പെഷവാർ സാൽമി ഫൈനലിലേക്ക് മുന്നേറിയത്‌‌. ഒരു ഘട്ടത്തിൽ 14 ഓവറിൽ 128ന് 1 എന്ന നിലയിൽ നിന്ന ഇസ്ലാമാബാദ് പിന്നെ തകർന്നടിയുക ആയിരുന്നു. ഇസ്ലാമാബാദിനായി ഹെയ്ല്സ് 37 പന്തിൽ നിന്ന് 57 റൺസും മഖ്സൂദ് 48 പന്തിൽ 60 റൺസും എടുത്തു.

പെഷവാറിനായി ഡെത്ത് ഓവറിൽ സൽമാൻ ഇർഷാദും അമീർ ജമാലും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഇരുവരും 2 വിക്കറ്റ് വീതം എടുത്തു. നാളെ അവസാന എലിമിനേറ്ററിൽ പെഷവാൽ സാൽമി ലാഹോർ ഖലന്ദേഴ്സിനെ നേരിടും.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പെഷവാർ 20 ഓവറിൽ 183/8 എന്ന മികച്ച സ്‌കോറാണ് നേടിയത്. വെറും 39 പന്തിൽ 64 റൺസ് നേടിയ ബാബർ അസം പെഷവാർ സാൽമിക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. 17 പന്തിൽ 34 റൺസ് നേടിയ മുഹമ്മദ് ഹാരിസ് അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.

മികച്ച തുടക്കം ഉണ്ടായിരുന്നിട്ടും, പെഷവാർ സാൽമിക്ക് അവരുടെ ഇന്നിംഗ്‌സിന്റെ അവസാന ഘട്ടങ്ങളിൽ വഴിതെറ്റി, അല്ലായെങ്കിൽ 200നു മുകളിൽ സ്കോർ നേടാൻ ആയേനെ. ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ബൗളർമാർ മാന്യമായ പ്രകടനം പുറത്തെടുത്തു, ഷദാബ് ഖാനും മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഫസൽഹഖ് ഫാറൂഖി, ഫഹീം അഷ്‌റഫ്, ഹസൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബാബർ അസം മുന്നിൽ നിന്ന് നയിച്ചു, പെഷവാർ സാൽമിക്ക് മികച്ച സ്കോർ

ബാബർ അസത്തിന്റെ മികവിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് 2023 ലെ ഇസ്ലാമാബാദ് യുണൈറ്റഡും പെഷവാർ സാൽമിയും തമ്മിലുള്ള എലിമിനേറ്റർ 1 മത്സരത്തിൽ പെഷവാറിന് മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത പെഷവാർ 20 ഓവറിൽ 183/8 എന്ന മികച്ച സ്‌കോറാണ് നേടിയത്. വെറും 39 പന്തിൽ 64 റൺസ് നേടിയ ബാബർ അസം പെഷവാർ സാൽമിക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. 17 പന്തിൽ 34 റൺസ് നേടിയ മുഹമ്മദ് ഹാരിസ് അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.

മികച്ച തുടക്കം ഉണ്ടായിരുന്നിട്ടും, പെഷവാർ സാൽമിക്ക് അവരുടെ ഇന്നിംഗ്‌സിന്റെ അവസാന ഘട്ടങ്ങളിൽ വഴിതെറ്റി, അല്ലായെങ്കിൽ 200നു മുകളിൽ സ്കോർ നേടാൻ ആയേനെ. ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ബൗളർമാർ മാന്യമായ പ്രകടനം പുറത്തെടുത്തു, ഷദാബ് ഖാനും മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഫസൽഹഖ് ഫാറൂഖി, ഫഹീം അഷ്‌റഫ്, ഹസൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബാബറിന്റെയും പെഷവാറിന്റെയും വിധി!!! 240നു മുകളിൽ എടുത്ത തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റു

തുടർച്ചയായ രണ്ടാം മത്സരത്തിലും 240നു മുകളിൽ റൺസ് അടിച്ചിട്ടും പെഷവാർ സെൽമിക്ക് വിജയമില്ല. കഴിഞ്ഞ മത്സരത്തിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് 241 ചെയ്സ് ചെയ്തപ്പോൾ ഇന്ന് മുൾത്താൻ സുൽത്താൻ 243 എന്ന വിജയ ലക്ഷ്യം മറികടന്ന പെഷവാറിനെ വീണ്ടും ദുഖത്തിലാക്കി. ഇന്ന് റാവൽപിണ്ടിയിലെ പിണ്ടി ക്ലബ് ഗ്രൗണ്ടിൽ 2023 പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ 27-ാം മത്സരത്തിൽ മുളത്താൻ സുൽത്താൻസ് 5 പന്ത് ശേഷിക്കെ ആണ് വിജയം നേടിയത്. 51 പന്തിൽ നിന്ന് 121 റൺസ് എടുത്ത റിലി റുസോ അണ് സുൽത്താൻസിന് ജയം നൽകിയത്‌. 8 സിക്സും 12 ഫോറും അടങ്ങുന്നത് ആയിരുന്നു റുസോയുടെ ഇന്നിംഗ്സ്.

പൊള്ളാർഡ് 25 പന്തിൽ 52 റൺസും എടുത്തു. അൻവർ അലി 9 പന്തിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത പെഷവാർ സാൽമി 242/6 എന്ന സ്‌കോറാണ് നേടിയത്. ബാബർ അസം 39 പന്തിൽ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്സും സഹിതം 73 റൺസ് നേടി. 33 പന്തിൽ അഞ്ച് ഫോറും നാല് സിക്സും ഉൾപ്പെടെ 58 റൺസെടുത്ത ഓപ്പണർ സെയ്ം അയൂബിൽ നിന്ന് മികച്ച പിന്തുണ ബാബറിനു ലഭിച്ചു. മുഹമ്മദ് ഹാരിസ് 11 പന്തിൽ നാല് സിക്‌സറുകൾ പറത്തി 35 റൺസും നേടി.

ക്യാപ്റ്റനെ വേണ്ട!!! ബാബര്‍ അസമിനെ ട്രേഡ് ചെയ്ത് കറാച്ചി കിംഗ്സ്

പാക്കിസ്ഥാന്‍ നായകനും കറാച്ചി കിംഗ്സിന്റെ നായകനുമായ ബാബര്‍ അസമിനെ പേഷ്വാര്‍ സൽമിയ്ക്ക് നൽകി പിഎസ്എൽ ഫ്രാഞ്ചൈസി. പകരം ഹൈദര്‍ അലിയെയും ഷൊയ്ബ് മാലിക്കിനെയും പേഷ്വാര്‍ കറാച്ചിയ്ക്ക് നൽകി.

68 പിഎസ്എൽ മത്സരങ്ങളിൽ നിന്ന് 2413 റൺസ് നേടിയിട്ടുള്ള ബാബര്‍ പിഎസ്എലിലെ തന്നെ ഏറ്റവും റൺസ് കണ്ടെത്തിയ ബാറ്റ്സ്മാന്‍ ആണ്. കറാച്ചി കിംഗ്സിലേക്ക് എത്തുന്നതിന് മുമ്പ് താരം ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് താരം കറാച്ചി കിംഗ്സിന്റെ ക്യാപ്റ്റനായി എത്തിയത്.

പേഷ്വാര്‍ സല്‍മിയെ വീഴ്ത്തി കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്

പേഷ്വാര്‍ സൽമിയ്ക്കെതിരെ 47 റൺസ് വിജയം കരസ്ഥമാക്കി തങ്ങളുടെ കന്നി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്. ഇന്നലെ അബു ദാബിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൽത്താന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.

9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമാണ് സല്‍മിയ്ക്ക് നേടാനായത്. 35 പന്തിൽ 65 റൺസ് നേടി പുറത്താകാതെ നിന്ന ഷൊയ്ബ് മക്സൂദിനൊപ്പം 21 പന്തിൽ അര്‍ദ്ധ ശതകം നേടിയ റൈലി റോസോവ്, ഷാന്‍ മസൂദ്(37), മുഹമ്മദ് റിസ്വാന്‍(30) എന്നിവരാണ് സുല്‍ത്താന്‍സിന് വേണ്ടി റൺസ് കണ്ടെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സല്‍മിയ്ക്ക് വേണ്ടി ഷൊയ്ബ് മാലിക് 48 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ കമ്രാന്‍ അക്മൽ(36) റൺസ് നേടി. റോവ്മന്‍ പവൽ 14 പന്തിൽ 23 റൺസും ഷെര്‍മൈന്‍ റൂഥര്‍ഫോര്‍ഡ് 10 പന്തിൽ 18 റൺസും നേടിയെങ്കിലും ഇരുവരുടെയും വിക്കറ്റുകള്‍ വേഗത്തിൽ നഷ്ടമാകുകയായിരുന്നു.

സുൽത്താന്‍സിന് വേണ്ടി ഇമ്രാന്‍ താഹിര്‍ മൂന്നും ഇമ്രാന്‍ ഖാന്‍, ബ്ലെസ്സിംഗ് മുസറബാനി എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

ബയോ ബബിള്‍ ലംഘനം, പേഷ്വാര്‍ സല്‍മിയുടെ രണ്ട് താരങ്ങള്‍ ഫൈനലിനില്ല

ഇന്ന് നടക്കുന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ പേഷ്വാര്‍ സല്‍മി താരങ്ങളായ ഹൈദര്‍ അലിയും ഉമൈദ് ആസിഫും കളിക്കില്ല. ഇരുവരും ബയോ ബബിള്‍ ലംഘനം നടത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇത്.

ബയോ ബബിളിന് പുറത്ത് ആളുകളെ കണ്ടുവെന്നും ആവശ്യമായ സാമൂഹിക അകലം പാലിച്ചില്ലെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള കുറ്റം. പേഷ്വാറിന് വേണ്ടി ഇരു താരങ്ങളും 9 മത്സരങ്ങളിൽ ഈ സീസണിൽ കളിച്ചിരുന്നു.

ഹൈദര്‍ അലി 166 റൺസും ഉമൈദ് 8 വിക്കറ്റുമാണ് ടീമിനായി നേടിയിട്ടുള്ളത്. ഉമൈദ് ആസിഫ് നോക്ക്ഔട്ട് ഘട്ടത്തിൽ ടീമിന് വേണ്ടി രണ്ട് മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റ് നേടിയിട്ടുള്ള താരമാണ്.

ഞാനോ വഹാബ് റിയാസോ കാരണമല്ല പാക്കിസ്ഥാൻ സൂപ്പർ ലീഗ് മാറ്റി വെച്ചത് – ഡാരൻ സാമി

പാക്കിസ്ഥാനിൽ നടന്ന പിഎസ്എൽ ആദ്യ പാദം പാതി വഴിക്ക് നിർത്തേണ്ടി വന്നത് താനോ വഹാബ് റിയാസോ കാരണം അല്ലെന്ന് പറഞ്ഞ് ഡാരൻ സാമി. റിയാസും ഡാരൻ സാമിയും കോവിഡ് പ്രൊട്ടോക്കോളുകൾ ലംഘിച്ചുവെന്ന വാർത്തകൾ അന്ന് വന്നിരുന്നുവെങ്കിലും ടൂർണ്ണമെന്റ് നിർത്തിവയ്ക്കുവാൻ ഉള്ള സാഹചര്യമായി മാറിയത് ഇക്കാരണമാണെന്നതിൽ വ്യക്തതയില്ല.

പേഷ്വാർ സൽമിയുടെ മുഖ്യ കോച്ചായിരുന്നു സാമി. വഹാബ് റിയാസ് ആക്കട്ടെ ടീം നായകനും. ടീം ഉടമ ജാവേദ് അഫ്രീദിയെ പരിശീലനത്തിനിടെ കാണുവാനായി ഇവർ ബയോ ബബിൾ സുരക്ഷ ക്രമീകരണങ്ങളെ മറികടന്നുവെന്നാണ് പറയപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ ഇരുവരും മൂന്ന് ദിവസം ഐസൊലേഷനിലേക്കും പിന്നീട് രണ്ട് കോവിഡ് നെഗറ്റീവ് ഫലത്തിന് ശേഷം മാത്രമേ കളിക്കാൻ യോഗ്യരാകു എന്നാണെങ്കിലും ഇരുവരും നേരെ ടീമിനൊപ്പം ചേരുകയായിരുന്നു.

ഞങ്ങളും ടീമുടയും രണ്ട് കോവിഡ് ടെസ്റ്റുകൾ നടത്തിയിരുന്നുവെന്നും തെറ്റ് സംഭവിച്ചത് ഇത് പുതിയ ലോകമായതിനാലാണെന്നും എന്നാൽ ടൂർണ്ണമെന്റ് നിർത്തിവയ്ക്കേണ്ടി വന്നത് ഞങ്ങൾ കാരണം അല്ലെന്നും സാമി പറഞ്ഞു. പേഷ്വാർ സൽമിയിലെ താരങ്ങളാരും അന്നത്തെ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നില്ലെന്നതും ഓർക്കേണ്ടതുണ്ടെന്നും തങ്ങളല്ല പിഎസ്എൽ നിർത്തിവയ്ക്കുവാൻ കാരണമെന്നും സാി പറഞ്ഞു.

സാക്കിബ് മഹമ്മൂദ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തിരികെ എത്തില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍

ജൂണില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുമ്പോള്‍ തങ്ങളുടെ താരം സാക്കിബ് മഹമ്മൂദ് തിരികെ പേശ്വാര്‍ സല്‍മിയ്ക്കൊപ്പം ചേരില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍. കോവിഡ് കാരണം ഫെബ്രുവരി പകുതിയോടെ ആരംഭിച്ച ടൂര്‍ണ്ണമെന്റ് നിര്‍ത്തി വയ്ക്കുകയായിരുന്നു. സല്‍മിയ്ക്ക് വേണ്ടി 12 വിക്കറ്റാണ് മഹമ്മൂദ് നേടിയത്.

ജൂണ്‍ 1ന് ലീഗ് പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

പിഎസ്എല്‍ പ്ലേ ഓഫുകള്‍ കളിക്കുവാനായി ഫാഫ് ഡു പ്ലെസി പാക്കിസ്ഥാനിലേക്ക്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കുവാനായി ചില പുതിയ വിദേശ താരങ്ങളുടെ സേവനം ഉറപ്പാക്കി ഫ്രാഞ്ചൈസികള്‍. നവംബര്‍ 14ന് വീണ്ടും പുനരാരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇനി അവശേഷിക്കുന്നത് പ്ലേ ഘട്ടം മാത്രമാണ്.

പേഷ്വാര്‍ സല്‍മിയ്ക്ക് വേണ്ടിയാണ് ഫാഫ് കളിക്കാനെത്തുക. കൈറണ്‍ പൊള്ളാര്‍ഡിന് പകരക്കാരനായാണ് ഫാഫ് ഡു പ്ലെസിയുടെ സേവനം ഉറപ്പാക്കിയിരിക്കുന്നത്. തമീം ഇക്ബാല്‍, വഖാസ് മസൂദ്, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ്, ആബിദ് അലി എന്നിവരും വിവിധ ഫ്രാഞ്ചൈസികള്‍ക്കായി പ്ലേ ഓഫ് ഘട്ടത്തില്‍ കളിയ്ക്കും.

വേറെയും പല താരങ്ങളെ ഫ്രാഞ്ചൈസികള്‍ പ്ലേ ഓഫ് കളിക്കുവാനായി കണ്ടെത്തിയിട്ടുണ്ട്.

അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനത്തിലേക്ക് നയിച്ചു

ഹഷിം അംലയുടെ ഉപദേശം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിച്ചുവെന്ന് പറഞ്ഞ് പാക് യുവതാരം ഹൈദര്‍ അലി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ പ്രകടന മികവിന് കാരണം ഹഷിം അംലയാണെന്നാണ് താരം തന്നെ വെളിപ്പെടുത്തിയത്. പേഷ്വാര്‍ സല്‍മിയുടെ സഹ ബാറ്റിംഗ് കോച്ചായിരുന്നു ഹഷിം അംല.

ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട താരം പിന്നീട് 9 ഇന്നിംഗ്സുകളില്‍ നിന്ന് 239 റണ്‍സാണ് നേടിയത്. താരത്തിന്റെ പ്രകടനം ടീമിനെ പല സുപ്രധാന മത്സരങ്ങളിലും വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഹഷിം അംല തനിക്ക് തന്നെ ഉപദേശമാണ് തന്റെ പ്രകടനത്തെ മാറ്റി മറിച്ചതെന്ന് ഹൈദര്‍ അലി പറഞ്ഞു.

ആദ്യ മത്സരത്തിന് ശേഷം അംല തന്നെ വന്ന് കണ്ടതാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ഹൈദര്‍ വ്യക്തമാക്കി. തന്റെ റൂം നമ്പര്‍ ചോദിച്ചറിഞ്ഞ് താരം നേരിട്ടെത്തിയാണ് തനിക്ക് ഉപദേശങ്ങള്‍ നല്‍കിയതെന്ന് അലി പറഞ്ഞു. താന്‍ തന്റെ ജീവിതത്തില്‍ അംലയെക്കാള്‍ മികച്ചൊരു വ്യക്തിയെ കണ്ടിട്ടില്ലെന്നും ഹൈദര്‍ അഭിപ്രായപ്പെട്ടു.

കറാച്ചി കിംഗ്സിനെതിരെയുള്ള തന്റെ ആദ്യ മത്സരത്തിന് ശേഷം താന്‍ തീര്‍ത്തും നിരാശനായിരുന്നു. തന്റെ റൂമിലേക്ക് അദ്ദേഹം വരാന്‍ ഒരുങ്ങിയപ്പോളേക്ക് അത്രയും സീനിയര്‍ താരത്തിനെ അത് ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്ന് കരുതി താനങ്ങോട്ട് ചെന്നുവെന്ന് അദ്ദേഹം നല്‍കി പ്രോത്സാഹനം തന്റെ പ്രകടനങ്ങളെ മാറ്റി മറിച്ചുവെന്നും ഹൈദര്‍ അലി സൂചിപ്പിച്ചു.

പേഷ്വാര്‍ സല്‍മിയ്ക്കൊപ്പം ചേര്‍ന്ന് സിക്കന്ദര്‍ റാസ

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കൊറോണ ഭീതിയെത്തുടര്‍ന്ന് പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങുന്നതിനിടെ പേഷ്വാര്‍ സല്‍മിയിലേക്ക് എത്തി സിംബാബ്‍വേ താരം സിക്കന്ദര്‍ റാസ. നാളെ നടക്കുന്ന സെമിയില്‍ താരത്തിന്റെ സേവനം ഉണ്ടാകും. നാളെ പേഷ്വാര്‍ സല്‍മിയുടെ എതിരാളി മുല്‍ത്താന്‍ സുല്‍ത്താന്‍സ് ആണ്.

സിക്കന്ദര്‍ റാസ സില്‍വര്‍ വിഭാഗത്തിലെ താരമായാണ് ടീമിലെത്തി ചേര്‍ന്നിരിക്കുന്നത്. മറ്റൊരു ഫ്രാഞ്ചൈസിയായ ലാഹോര്‍ ഖലന്തേഴ്സ് ആബിദ് അലി, അല്‍മാന്‍ അലി അഗ എന്നിവരെ തങ്ങളുടെ ലൈനപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version