“രോഹിത് ശർമ്മക്ക് എതിരെ ബൗൾ ചെയ്യൽ ആണ് ഏറ്റവും പ്രയാസം” – പാകിസ്താൻ വൈസ് ക്യാപ്റ്റൻ ശദാബ് ഖാൻ

ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബാറ്റർ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് എന്ന് പാകിസ്ഥാൻ വൈസ് ക്യാപ്റ്റനും ലെഗ് സ്പിന്നറുമായ ഷദാബ് ഖാൻ. “ഞാൻ രോഹിത് ശർമ്മയെ വളരെയധികം ആരാധിക്കുന്നു, ലോകത്തിലെ മുൻനിര ബാറ്റ്‌സ്മാൻമാരിൽ, പന്തെറിയാൻ ഏറ്റവും പ്രയാസമുള്ളയാളാണ് അദ്ദേഹം. ഒരിക്കൽ സെറ്റ് ആയാൽ, അദ്ദേഹം വളരെ അപകടകാരിയാണ്. ഷദാബ് പറഞ്ഞു.

ബൗളർമാർക്കിടയിൽ, കുൽദീപ് യാദവിന്റെ സമീപകാല ഫോം നോക്കിയാൽ അദ്ദേഹത്തെയും ഭയക്കണം. ഷദാബ് ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിൽ നിന്ന് പാകിസ്താൻ ഈ ലോകകപ്പിലൂടെ കരകയറും എന്നും ഷദാബ് പറഞ്ഞു.

“ഏഷ്യാ കപ്പ് ഞങ്ങൾക്ക് അത്ര നല്ലതായിരുന്നില്ല, പക്ഷേ അതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം നിങ്ങൾ നിങ്ങളുടെ തെറ്റുകളിൽ നിന്ന് പഠിക്കുന്നു. ഏഷ്യാ കപ്പ് തോറ്റതിന് ശേഷം ഞങ്ങൾക്ക് നല്ല വിശ്രമം ലഭിച്ചു. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ സ്‌കിൽ ഗെയിമിനെക്കാൾ പ്രധാനം മാനസിക ഗെയിമാണ്.” – അദ്ദേഹം പറഞ്ഞു.

ട്വിസ്റ്റോട് ട്വിസ്റ്റ്, അവസാന ഓവറിൽ 1 വിക്കറ്റ് വിജയവുമായി പാകിസ്താൻ

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 300 റൺസ് എന്ന സ്കോര്‍ ഒരു പന്ത് അവശേഷിക്കെ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ പാക്കിസ്ഥാനിൽ നിന്ന് വിജയം അഫ്ഗാനിസ്ഥാന്‍ നേടുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് ഷദബ് ഖാന്റെ മികവിൽ പാക്കിസ്ഥാന്‍ തിരിച്ചുവരുന്ന കാഴ്ച കണ്ടുവെങ്കിലും അവസാന ഓവറില്‍ ഷദബ് ഖാനെ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ റണ്ണൗട്ടാക്കി അഫ്ഗാന്‍ മത്സരം കൈക്കലാക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന നിലയിലേക്ക് മത്സരം നീങ്ങി. എന്നാൽ നസീം ഷായുടെ രണ്ട് ബൗണ്ടറികള്‍ പാക്കിസ്ഥാന്റെ ഒരു വിക്കറ്റ് വിജയം സാധ്യമായി.

301 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്‍ 49.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ത്രില്ലിംഗ് വിജയം കരസ്ഥമാക്കിയത്. പാക്കിസ്ഥാനെ ഏകദിനത്തിൽ ആദ്യമായി തോല്പിക്കകു എന്ന ചരിത്ര നിമിഷം ആണ് അഫ്ഗാനിസ്ഥാന് കൈമോശം വന്നത്.

ഇമാം ഉള്‍ ഹക്കും ബാബര്‍ അസമും ചേര്‍ന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് ഏവരും കരുതിയ നിമിഷത്തിൽ അഫ്ഗാനിസ്ഥാന്‍ വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ഫകര്‍ സമനെ(30) തുടക്കത്തിൽ നഷ്ടമാകുമ്പോള്‍ 52 റൺസായിരുന്നു പാക് ഓപ്പണര്‍മാര്‍ നേടിയത്.

പിന്നീട് 118 റൺസാണ് ബാബര്‍ – ഇമാം കൂട്ടുകെട്ട് നേടിയത്. 53 റൺസ് നേടിയ ബാബറിനെ പുറത്താക്കി ഫസൽഹഖ് ഫറൂഖിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. സമന്റെ വിക്കറ്റും ഫറൂഖിയാണ് നേടിയത്. ഒരു വശത്ത് വിക്കറ്റ് വീണപ്പോളും ഇമാം ഉള്‍ ഹക്ക് പാക്കിസ്ഥാന്റെ പ്രതീക്ഷയായി ക്രീസിൽ നിന്നു.

91 റൺസ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ വിക്കറ്റ് പാക്കിസ്ഥാന് നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 211/6 എന്ന നിലയിലായിരുന്നു. ഷദബ് ഖാനും ഇഫ്തിക്കര്‍ അഹമ്മദും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 47 റൺസ് നേടിയെങ്കിലും 17 റൺസ് നേടിയ ഇഫ്തിക്കറിന്റെ വിക്കറ്റ് പാക്കിസ്ഥാന് നഷ്ടമായി.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 33 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്.  49ാം ഓവറിൽ ഷദബ് ഖാന്‍ 16 റൺസ് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 11 റൺസ് ആയി മാറി. ഓവറിലെ ആദ്യ പന്തിൽ റണ്ണെടുക്കാതിരുന്നപ്പോള്‍ അടുത്ത മൂന്ന് പന്തിൽ ഡബിളും അഞ്ചാം പന്തിൽ ബൗണ്ടറിയും ആറാം പന്തിൽ സിക്സറും നേടി ഷദബ് പാക് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.

അവസാന ഓവറിലെ ആദ്യ പന്തിൽ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ ഷദബ് ഖാന്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് താരം റണ്ണൗട്ടായതോടെ പാക്കിസ്ഥാന് 9ാം വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരു പന്ത് അവശേഷിക്കെ പാക്കിസ്ഥാന്‍ വിജയം നേടുന്ന കാഴ്ചയാണ് കണ്ടത്. നസീം ഷാ 2 ബൗണ്ടറി നേടിയാണ് പാക്കിസ്ഥാന്റെ 1 വിക്കറ്റ് വിജയം സാധ്യമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് നേടിയത്. റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 227 റൺസ് ആണ് അഫ്ഗാനിസ്ഥാന് വേണ്ടി ആദ്യ വിക്കറ്റിൽ നേടിയത്. സദ്രാന്‍ 80 റൺസ് നേടിയപ്പോള്‍ ഗുര്‍ബാസ് 151 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി 300 റൺസിൽ അഫ്ഗാനിസ്ഥാനെ ഒതുക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചു. ഷഹീന്‍ അഫ്രീദി 2 വിക്കറ്റ് നേടി.

“അഫ്ഘാനോട് തോറ്റത് കണ്ടെങ്കിലും പാകിസ്താൻ ക്രിക്കറ്റ് പ്രേമികൾ ബാബറിനെ ബഹുമാനിക്കും”

യുഎഇയി അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന്റെയും വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്‌വാന്റെയും അഭാവം അനുഭവിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് പരമ്പര കൈവിട്ടു നിൽക്കുകയാണ് പാകിസ്താൻ ഇപ്പോൾ‌. ഷദബ് ഖാൻ ആണ് ബാബറിന്റെ അഭാവത്തിൽ പാകിസ്താനെ നയിക്കുന്നത്. ബാബറിന്റെ പരിചയസനൊഅത്ത് ടീമിന് നഷ്ടമായെന്നും അതാണ് ഈ പരമ്പരയിൽ പ്രതിഫലിച്ചത് എന്നും ഷദാബ് ഖാൻ സമ്മതിച്ചു.

“ബാബറിനെയും റിസ്വാനെയും അവർ നല്ല പ്രകടനം നടത്തിയാലും ഇല്ലെങ്കിലും ആളുകൾ വിമർശിക്കുന്നു. അവരുടെ മേൽ എപ്പോഴും സ്‌ട്രൈക്ക് റേറ്റ് കുറവാണെന്ന ആക്ഷേപങ്ങളും ഉണ്ട്. അതുകൊണ്ടാണ് ഞങ്ങൾ യുവതാരങ്ങൾക്ക് അവസരം നൽകാൻ ആഗ്രഹിച്ചത്” ഷദാബ് പറഞ്ഞു

“എന്നാൽ ഒടുവിൽ, പരിചയ സമ്പത്ത് പ്രധാനമാണെന്ന് നമ്മുടെ രാഷ്ട്രം തിരിച്ചറിയുകയാണ്, ഞങ്ങളുടെ സീനിയർമാർക്ക് അവരുടെ പ്രകടനങ്ങൾ പരിഗണിച്ച് അർഹമായ ബഹുമാനം ലഭിച്ചില്ല. അതിനാൽ ഈ പരമ്പരയ്ക്ക് ശേഷം, ബാബറിനും റിസുവാനും മാധ്യമങ്ങളിൽ നിന്നും രാഷ്ട്രത്തിൽ നിന്നും കൂടുതൽ ബഹുമാനം ലഭിക്കും.” ഷദബ് പറഞ്ഞു.

അഫ്ഗാനിസ്താനെതിരെ ഷദബ് പാകിസ്താൻ ക്യാപ്റ്റൻ, ബാബർ അസം ഇല്ല

അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരക്ക് ആയുള്ള പാകിസ്താൻ ടീം പ്രഖ്യാപിച്ചു. മാർച്ച് 24ന് ഷാർജയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ക്യാപ്റ്റൻ ബാബർ അസമും പേസദ് ഷഹീൻ ഷാ അഫ്രീദിയും ഉൾപ്പെടെയുള്ള പാകിസ്ഥാൻ സീനിയർ ക്രിക്കറ്റ് താരങ്ങൾക്ക് പാകിസ്താൻ വിശ്രമം അനുവദിച്ചു. ഓൾറൗണ്ടർ ഷദാബ് ഖാൻ ആകും ടീമിനെ നയിക്കുക.

ടീമിൽ മുഹമ്മദ് റിസ്വാൻ, ഹാരിസ് റൗഫ്, വെറ്ററൻ ബാറ്റർ ഫഖർ സമാൻ എന്നിവർ ഉണ്ട്. പി എസ് എല്ലിൽ തിളങ്ങിയ ഫാസ്റ്റ് ബൗളർമാരായ ഇഹ്‌സാനുള്ള, സമാൻ ഖാൻ, ബാറ്റർമാരായ തയ്യബ് താഹിർ, സയിം അയൂബ് എന്നിവരും ടീമുൽ ഉണ്ട്.

Pakistan squad: Shadab Khan (C), Abdullah Shafique, Azam Khan, Faheem Ashraf, Iftikhar Ahmed, Ihsanullah, Imad Wasim, Muhammad Haris, Muhammad Nawaz, Muhammad Wasim jr, Naseem Shah, Saim Ayub, Shan Masood, Tayyab Tahir, Zaman Khan.

മഴയെത്തും മുമ്പെ തന്നെ മത്സരത്തിൽ പിടിമുറുക്കി പാക്കിസ്ഥാന്‍, സെമി പ്രതീക്ഷകള്‍ സജീവം

ടി20 ലോകകപ്പിൽ സെമി ഫൈനൽ പ്രതീക്ഷ കൈവിടാതെ പാക്കിസ്ഥാന്‍. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 43/4 എന്ന നിലയിലേക്ക് വീണ ശേഷം 185/9 എന്ന സ്കോര്‍ നേടി ദക്ഷിണാഫ്രിക്കയെ 108 റൺസിലൊതുക്കി 33 റൺസ് വിജയം ആണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്.

ഇടയ്ക്ക് മഴ തടസ്സം സൃഷ്ടിച്ചപ്പോള്‍ മത്സരം 14 ഓവറാക്കി ചുരുക്കിയ ശേഷം ലക്ഷ്യം 142 റൺസായി പുനഃക്രമീകരിക്കുകയായിരുന്നു. എന്നാൽ മഴയെത്തും മുമ്പെ തന്നെ മത്സരത്തിൽ പാക്കിസ്ഥാന്‍ മേൽക്കൈ നേടിയിരുന്നു.

ഷഹീന്‍ അഫ്രീദി ക്വിന്റൺ ഡി കോക്കിനെയും റൈലി റൂസ്സോയെയും പുറത്താക്കിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം(20), ടെംബ ബാവുമ(19 പന്തിൽ 36) എന്നിവരെ പുറത്താക്കി ഷദബ് ഖാന്‍ മത്സരം പാക് പക്ഷത്തേക്ക് തിരിച്ചു. 65/2 എന്ന നിലയിൽ നിന്ന് 66/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക പൊടുന്നനെ വീമത് ടീമിന് തിരിച്ചടിയായി.

9 ഓവറിൽ 69/4 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളി തടസ്സപ്പെടുത്തിയത്. മത്സരം പുനരാരംഭിച്ച ശേഷവും വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മേൽക്കൈ നേടിയപ്പോള്‍ 14 ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് 108 റൺസ് മാത്രമേ നേടാനായുള്ളു.

മിന്നായം പോലെ മിന്നി ഹാരിസ്!!! പിന്നെ തകര്‍ച്ച, ഷദബ് ഖാന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ മികച്ച സ്കോറിലേക്ക് പാക്കിസ്ഥാന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിര്‍ണ്ണായക മത്സരത്തിൽ പാക്കിസ്ഥാന്‍ ബാറ്റിംഗ് തുടക്കത്തിൽ തകര്‍ച്ച നേരിട്ടുവെങ്കിലും 185/9 എന്ന മികച്ച സ്കോര്‍ നേടി ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഷദബ് ഖാനും ഇഫ്തിക്കറും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഹാരിസും നവാസും നിര്‍ണ്ണായക സംഭാവനകള്‍ ടീമിനായി നൽകി.

ഫകര്‍ സമന് പകരം ടീമിലേക്ക് എത്തിയ മൊഹമ്മദ് ഹാരിസ് 11 പന്തിൽ 28 റൺസുമായി തിളങ്ങിയെങ്കിലും ആന്‍‍റിക് നോര്‍ക്കിയ താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ പാക്കിസ്ഥാന്റെ തകര്‍ച്ച ആരംഭിച്ചു.

ആദ്യ ഓവറിൽ റിസ്വാനെ നഷ്ടമായ പാക്കിസ്ഥാനെ ഹാരിസ് ഒറ്റയ്ക്ക് 38 റൺസിലേക്ക് എത്തിച്ചുവെങ്കിലും പിന്നീട് പാക്കിസ്ഥാന്‍ 43/4 എന്ന നിലയിലേക്ക് വീണു. ഹാരിസ് മൂന്ന് സിക്സും രണ്ട് ഫോറും തന്റെ ഇന്നിംഗ്സിൽ നേടി. പിന്നീട് പാക്കിസ്ഥാനെ ഇഫ്തിക്കര്‍ അഹമ്മദ് – മൊഹമ്മദ് നവാസ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 52 റൺസ് നേടിയാണ് തിരികെ ട്രാക്കിലെത്തിച്ചത്.

28 റൺസ് നേടിയ നവാസിനെ പുറത്താക്കി ഷംസി ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് ഷദബ് ഖാന്‍ 22 പന്തിൽ നിന്ന് 52 റൺസ് നേടിയാണ് പാക്കിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്. പാക്കിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് പാക്കിസ്ഥാന്‍ നേടിയത്. ഇഫ്തിക്കര്‍ 35 പന്തിൽ 51 റൺസും നേടി.

ഷദബ് ഖാന്‍ മൂന്ന് ഫോറും നാല് സിക്സും നേടിയപ്പോള്‍ ഇഫ്തിക്കര്‍ 3 ഫോറും 2 സിക്സും തന്റെ ഇന്നിംഗ്സിൽ നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍റിക് നോര്‍ക്കിയ 4 വിക്കറ്റ് നേടി.

പവര്‍പ്ലേയിൽ മികച്ച പ്രകടനവുമായി സിംബാബ്‍വേ, പിന്നെ പിടിച്ചുകെട്ടി പാക്കിസ്ഥാന്‍

പാക്കിസ്ഥാനെതിരെ സിംബാബ്‍വേയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തിൽ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 42 റൺസ് നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായ സിംബാബ്‍വേയുടെ ഇന്നിംഗ്സ് 130 റൺസിൽ അവസാനിക്കുകയായിരുന്നു. 8 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

31 റൺസ് നേടിയ ഷോൺ വില്യംസ് ആണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് വസീം ജൂനിയർ നാല് വിക്കറ്റും ഷദബ് ഖാന്‍ മൂന്ന് വിക്കറ്റും നേടി. ബ്രാഡ് ഇവാന്‍സ് 19 റൺസ് നേടി അവസാന ഓവറിൽ പുറത്തായെങ്കിലും ടീമിനെ 130 റൺസിലേക്ക് എത്തിക്കുവാന്‍ നിര്‍ണ്ണായക പ്രകടനം ആണ് താരം പുറത്തെടുത്തത്.

പാക്കിസ്ഥാന്റെ മുറിവിൽ ഉപ്പ് പുരട്ടി ഫിൽ സാള്‍ട്ട്, പരമ്പരയിൽ ഇംഗ്ലണ്ട് ഒപ്പമെത്തി

പാക്കിസ്ഥാന്‍ ബൗളിംഗിനെ തച്ചുടച്ച് ഫിൽ സാള്‍ട്ട്. താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ പാക്കിസ്ഥാനെ ആറാം മത്സരത്തിൽ 8 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പരയിൽ 3-3 എന്ന നിലയിൽ ഒപ്പമെത്തുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. 170 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് നൽകിയത്.

3.5 ഓവറിൽ 55 റൺസ് നേടിയ ശേഷം 12 പന്തിൽ 27 റൺസ് നേടിയ അലക്സ് ഹെയിൽസ് ആണ് ആദ്യം പുറത്തായത്. ഇതിന് ശേഷം 19 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം സാള്‍ട്ട് തികച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ ദാവിദ് മലനും സാള്‍ട്ടും ചേര്‍ന്ന് 73 റൺസാണ് നേടിയത്. 26 റൺസ് നേടിയ മലനെയും ഷദബ് ഖാനാണ് പുറത്താക്കിയത്.

14.3 ഓവറിൽ ഇംഗ്ലണ്ട് വിജയം കുറിക്കുമ്പോള്‍ ഫിൽ സാള്‍ട്ട് പുറത്താകാതെ 41 പന്തിൽ നിന്ന് 87 റൺസും  ബെന്‍ ഡക്കറ്റ് 26 റൺസുമാണ് നേടിയത്. ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 42 റൺസും നേടി. 33 പന്തിൽ അവശേഷിക്കെയാണ് ഇംഗ്ലണ്ടിന്റെ ആധികാരിക വിജയം.

ഏഷ്യ കപ്പ് ഫൈനലിലെ മോശം പ്രകടനം, മാപ്പ് പറഞ്ഞ് ഷദബ് ഖാന്‍

താന്‍ തന്റെ ടീമിനെ ഫൈനലില്‍ കൈവിട്ടുവെന്നും അതിന് മാപ്പ് അപേക്ഷിക്കുന്നുവെന്നും പറഞ്ഞ് ഷദബ് ഖാന്‍. മത്സരത്തിൽ ഷദബ് ഖാന്‍ രണ്ട് ക്യാച്ചുകള്‍ കൈവിടുകയായിരുന്നു. അതിൽ ഭാനുക രാജപക്സയുടെ ക്യാച്ചും ഉണ്ടായിരുന്നു.

ടീമിന്റെ തോൽവിയ്ക്ക് കാരണം താന്‍ ആണെന്നും അതിന് ആരാധകരോട് മാപ്പ് പറയുകയാണെന്നും ഷദബ് ഖാന്‍ വ്യക്തമാക്കി. നസീം ഷാ, ഹാരിസ് റൗഫ്, മൊഹമ്മദ് നവാസ് എന്നിവര്‍ ടീമിന്റെ പോസിറ്റീവുകളാണെന്നും മൊഹമ്മദ് റിസ്വാന്‍ പൊരുതി നോക്കിയെന്നും പാക്കിസ്ഥാന്റെ ഉപനായകന്‍ പറഞ്ഞു.

ഔട്ട് വിളിക്കാത്ത അമ്പയറുടെ കൈ പിടിച്ച് ഉയർത്തി ഷദബ് ഖാൻ, പാകിസ്താൻ ശ്രീലങ്ക പോരാട്ടത്തിനിടയിലെ രസകരമായ രംഗം

ഇന്നലെ ഏഷ്യാ കപ്പ് ഫൈനലിനിടയിൽ പാകിസ്താൻ ബൗളർ ഷദബിന്റെ ഒരു പ്രവർത്തിൽ എല്ലാവരിലും ചിരി പരത്തി. റൗഫിന്റെ ഒരു ബൗളിൽ ശ്രീലങ്കൻ താരം ഭാനുക രാജപക്‌സെയുടെ പാഡിൽ തട്ടിയിരുന്നു. റൗഫ് അപ്പീൽ ചെയ്തു എങ്കിലും അമ്പയർ ഔട്ട് വിളിച്ചില്ല. തുടർന്ന് പാക്കിസ്ഥാൻ എൽബിഡബ്ല്യു റിവ്യൂ എടുത്തു. അതും ഫലം കണ്ടില്ല.

തേർഡ് അമ്പയർ നോട്ടൗട്ട് എന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാൻ സ്പിന്നർ ഷദാബ് ഖാൻ ഫീൽഡ് അമ്പയറുടെ വിരൽ ഉയർത്തി ഔട്ട് വിളിപ്പിക്കാൻ ശ്രമിച്ചത് രസകരമായി. ഷദബ് ഖാന്റെ പ്രവർത്തി അമ്പയറെ വരെ ചിരിപ്പിച്ചു.

ബാബറിന് പുറമെ ഇവര്‍ രണ്ട് പേരും പാക്കിസ്ഥാന്റെ മാച്ച് വിന്നര്‍മാര്‍ – സഖ്‍ലൈന്‍ മുഷ്താഖ്

പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് സാധ്യതകള്‍ ഏറെ ആശ്രയിക്കുക ബാബര്‍ അസമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് സഖ്‍ലൈന്‍ മുഷ്താഖ്. എന്നാൽ പാക് നിരയിൽ ബാബര്‍ മാത്രമല്ല മാച്ച് വിന്നര്‍ എന്നും മുഹമ്മദ് റിസ്വാനും ഷദബ് ഖാനും പാക്കിസ്ഥാന്റെ മാച്ച് വിന്നര്‍മാരാണെന്നും സഖ്‍ലൈന്‍ കൂട്ടിചേര്‍ത്തു.

മുഹമ്മദ് റിസ്വാന് ടി20 ഫോര്‍മാറ്റിൽ കളിക്കുവാനുള്ള പ്രത്യേക കഴിവും മൈന്‍ഡ്സെറ്റും ഉണ്ടെന്നും ഷദബ് ഖാന് ഒറ്റയ്ക്ക് ബാറ്റ് കൊണ്ടോ ബോള്‍ കൊണ്ടോ കളി ജയിപ്പിക്കുവാനുള്ള കഴിവുള്ള താരമാണെന്നും സഖ്‍ലൈന്‍ വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പിലെ പോരാട്ടം നാളെയാണ് നടക്കുന്നത്. 2021 ടി20 ലോകകപ്പിലെ പാക്കിസ്ഥാന്റെ പത്ത് വിക്കറ്റ് വിജയത്തിൽ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ആണ് ബാറ്റിംഗിൽ തിളങ്ങിയത്.

മൂന്നാം ഏകദിനവും കൈക്കലാക്കി പാക്കിസ്ഥാന്‍, വിജയം 53 റൺസിന്

നേടാനായത് വെറും 269 റൺസാണെങ്കിലും എതിരാളികളായ വിന്‍ഡീസിനെ 216 റൺസിന് ഓള്‍ഔട്ട് ആക്കി 53 റൺസ് വിജയവുമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 117/5 എന്ന നിലയിലേക്ക് വീണ ശേഷം ഷദബ് ഖാന്റെ(86) ബാറ്റിംഗ് മികവിലാണ് 269/9 എന്ന സ്കോറിലേക്ക് എത്തിയത്.

37 പന്തിൽ 60 റൺസ് നേടിയ അകീൽ ഹൊസൈന്‍ മാത്രം വെസ്റ്റിന്‍ഡീസ് നിരയിൽ തിളങ്ങിയപ്പോള്‍ ടീം 37.2 ഓവറിൽ 2016 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ആവശ്യത്തിലധികം ഓവറുകള്‍ ബാക്കി നില്‍ക്കവേയായിരുന്നു വിന്‍ഡീസിന്റെ പതനം.

മഴ കാരണം മത്സരം 48 ഓവറാക്കി ചുരുക്കുകയായിരുന്നു. കൈസി കാര്‍ട്ടി(33), കീമോ പോള്‍(11 പന്തിൽ 21) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. പാക്കിസ്ഥാന് വേണ്ടി ഓള്‍റൗണ്ട് ഷോ പുറത്തെടുത്ത ഷദബ് ഖാന്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ഹസന്‍ അലി, മൊഹമ്മദ് നവാസ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

Exit mobile version