എനിക്ക് അറിയാവുന്ന താൻ കണ്ട പാകിസ്താൻ ടീം ഇങ്ങനെയല്ല എന്ന് വഖാർ യൂനുസ്

ചെന്നൈയിൽ അഫ്ഗാനിസ്ഥോനോട് പരാജയപ്പെട്ട പാകിസ്താനെ രൂക്ഷനായി വിമർശിച്ച് പാകിസ്ഥാൻ ഇതിഹാസം വഖാർ യൂനിസ്. ഇങ്ങനെ ഒരു പാകിസ്താനെ അല്ല താൻ മുമ്പ് കണ്ടുട്ടുള്ളത് എന്നും വഖാർ നിരായോടെ പറഞ്ഞു. വഖാർ ഒപ്പം അഫ്ഗാനിസ്ഥാൻ ടീമിനെ പ്രശംസിക്കുകയും ചെയ്തു,

“ഇത് പാകിസ്ഥാൻ ടീമല്ല. എനിക്കറിയുന്ന. നിങ്ങൾക്കറിയുന്ന പാകിസ്താൻ ഇങ്ങനെയല്ല. അവരുടെ മനോഭാവം പൂർണ്ണമായും പൂജ്യമായിരിക്കുകയാണ്.” വഖാർ പറഞ്ഞു‌.

“ഞങ്ങൾക്ക് രാത്രി മുഴുവൻ ഇവിടെ ഇരുന്നു വിമർശിക്കാം, കാരണം അവർ ഞങ്ങൾക്ക് സംസാരിക്കാൻ വളരെയധികം നൽകിയിട്ടുണ്ട്.” വഖാർ കൂട്ടിച്ചേർത്തു. പാകിസ്താൻ താരങ്ങൾ ആത്മാർത്ഥമ ഇല്ലാതെ ആണ് ഫീൽഡിൽ ഉള്ളത് എന്നും വഖാർ പറയുന്നു.

“ഇത് വളരെ വേദനാജനകമാണ്. പക്ഷേ അഫ്ഗാനിസ്ഥാനിന്റെ പ്രകടനത്തിൽ ഞാൻ വളരെ സന്തോഷവാനാണ്.” വഖാർ യൂനിസ് സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ പറഞ്ഞു.

“കോഹ്ലി അമ്പയർമാരെ സമ്മർദ്ദത്തിലാക്കുന്നു” – വഖാർ യൂനിസ്

വിരാട് കോഹ്ലി അമ്പയർമാരെ സ്വാധീനിക്കാൻ ശ്രമിക്കുക ആണെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ വഖാർ യൂനിസ്. ബംഗ്ലാദേശിന് എതിരായ മത്സരത്തിലും പാകിസ്താനെതിരായ മത്സരത്തിലും അമ്പയർമാരോട് കോഹ്ലി നിർദ്ദേശങ്ങൾ നൽകിയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു വഖാർ യൂനിസ്.

നിങ്ങൾ നിങ്ങളുടെ ബാറ്റിംഗ് ചെയ്യുക, അമ്പയർമാർ അവരുടെ ജോലി ചെയ്യട്ടെ എന്നാണ് ഷാക്കിബ് ഇന്നലെ കോഹ്ലിയോട് പറഞ്ഞത് എന്ന് വഖാർ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ മത്സരത്തിലെ സംഭവത്തെ കുറിച്ച് പറഞ്ഞു. നമ്മൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഷാകിബും കോഹ്ലിയോട് പറയുന്നത്. നിങ്ങൾ ഒരു ബൗൾ വൈഡ് അണോ നോബോൾ ആണോ എന്ന് വിളിക്കാൻ നിന്നാൽ അത് നിങ്ങൾ അമ്പയറുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതാണ്. വഖാർ പറഞ്ഞു.

തീർച്ചയായും കോഹ്ലി ക്രിക്കറ്റിൽ ഒരു വലിയ പേരാണ്. അതിനാൽ ചിലപ്പോൾ അമ്പയർമാർക്ക് സമ്മർദ്ദത്തിൽ ആകും എന്നും വഖാർ യൂനിസ് പറഞ്ഞു.

എന്നാൽ ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം ഇത് സ്വാഭാവികമായ കാര്യമാണെന്ന് ഞാൻ കരുതുന്നു എന്ന് മറ്റൊരു പാക് പേസർ വസീം അക്രം പറഞ്ഞു. ഒരു വൈഡ് കണ്ടാൽ, എന്തായാലും അവർ അമ്പയറോട് ആംഗ്യം കാണിക്കും എന്നും അദ്ദേഹം പറഞ്ഞു

.

ബാബര്‍ അസം സ്വാര്‍ത്ഥന്‍, ടീമിന് വേണ്ടി ത്യാഗം ചെയ്യുവാന്‍ തയ്യാറല്ല – വസീം അക്രം

പാക്കിസ്ഥാന്‍ നായകനും പ്രധാന ബാറ്റ്സ്മാനുമായ ബാബര്‍ അസം ടീമിന് വേണ്ടി ത്യാഗം ചെയ്യില്ലെന്നും സ്വാര്‍ത്ഥനായ കളിക്കാരനാണെന്നും പറഞ്ഞ് വസീം അക്രം. സിംബാബ്‍വേയ്ക്കെതിരെയുള്ള ടീമിന്റെ തോൽവിയ്ക്ക് ശേഷം ആണ് വസീം അക്രം ഇത്തരത്തിൽ പ്രതികരിച്ചത്. വസീമിനൊപ്പം ഇതേ അഭിപ്രായവുമായി വഖാര്‍ യൂനിസും രംഗത്തെത്തിയിട്ടുണ്ട്.

ഫോമില്‍ അല്ലാതിരുന്നിട്ടും ഓപ്പണിംഗ് സ്ലോട്ട് ഉപേക്ഷിക്കുവാന്‍ താരം തയ്യാറാകുന്നില്ലെന്നതാണ് ഈ പാക് ഇതിഹാസങ്ങള്‍ പറയുന്ന താരത്തിന്റെ പ്രധാന സ്വാര്‍ത്ഥത.

ടി20യിൽ ഏറ്റവും എളുപ്പമുള്ള ജോലി ഓപ്പണിംഗ് ആണെന്നും അത് ബാബര്‍ അര്‍ക്കും വിട്ട് കൊടുക്കുന്നില്ലെന്നും വസീം പറഞ്ഞു. രണ്ട് വര്‍ഷമായി അവിടെ വേറൊരു താരത്തെ പരീക്ഷിക്കുവാന്‍ ഇവര്‍ ഒരുക്കമല്ല, ഇത് താന്‍ മിസ്ബയുമായും ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണെന്നും മധ്യ നിരയിലെ പരീക്ഷണങ്ങള്‍ മാത്രമാണ് ടീം നടത്തുന്നതെന്നും വഖാര്‍ യൂനിസ് ചൂണ്ടിക്കാണിച്ചു.

കറാച്ചി കിംഗ്സിൽ താരത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ താന്‍ താരത്തോട് മൂന്നാം നമ്പറിൽ കളിക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും മോശം ഫോമിലായിട്ട് കൂടി ഓപ്പണിംഗ് സ്ഥാനം വിട്ട് നൽകുവാന്‍ ബാബര്‍ തയ്യാറായിരുന്നില്ലെന്നും വസീം അക്രം കൂട്ടിചേര്‍ത്തു.

 

ബാബര്‍ അസം മികച്ച രീതിയിലാണ് പാക്കിസ്ഥാനെ ജമൈക്കയിൽ നയിച്ചത്

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. യുവ ക്യാപ്റ്റന്മാര്‍ക്ക് ഇത്തരം ടെസ്റ്റ് മത്സരങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും എന്നാൽ ബാബര്‍ മികച്ച രീതിയിലാണ് ക്യാപ്റ്റന്‍സി ദൗത്യം നടത്തിയതെന്നുമാണ് താന്‍ കരുതുന്നതെന്നും വഖാര്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാൽ അനുകൂല ഫലം നേടാനായില്ലെങ്കിലും ടീം മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും വഖാര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിന് ഇതിലും മികച്ച പരസ്യം സാധ്യമല്ലായിരുന്നുവെന്നും വഖാര്‍ കൂട്ടിചേര്‍ത്തു.

പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സമ്മര്‍ദ്ദ ഘട്ടത്തിൽ ക്യാച്ചുകള്‍ കളഞ്ഞത് ടീമിന് തിരിച്ചടിയായി എന്നും വഖാര്‍ വ്യക്തമാക്കി. 114/7 എന്ന നിലയിൽ വിന്‍ഡീസ് പ്രതിരോധത്തിലായ ഘട്ടത്തിന് ശേഷവും മൂന്ന് അവസരങ്ങള്‍ ടീമിന് ലഭിച്ചുവെന്നും അത് കൈവിട്ടത് തിരിച്ചടിയായി എന്നും വഖാര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന് വസീം അക്രവും വഖാർ യൂനിസും എന്തായിരുന്നോ അതാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറ

പാക്കിസ്ഥാന് വസീം അക്രവും വഖാർ യൂനിസും എന്തായിരുന്നോ അതാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറ എന്ന് പറഞ്ഞ് സൽമാൻ ബട്ട്. ഇന്ത്യ ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ജസ്പ്രീത് ബുംറയെ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളാണ് ബുംറയെന്നും താരം ഫെരാരിക്ക് തുല്യമാണെന്നും മുൻ പാക് താരം പറഞ്ഞു.

താരം ടൊയോട്ടയോ കൊറോളയോ അല്ല ഫെരാരിയും ലംബാർഗിനിയുമായി താരത്യം ചെയ്യേണ്ട വ്യക്തിയാണ് ബുംറയെന്നും ബട്ട് പറഞ്ഞു. വഖാർ യൂനിസും വസീം അക്രവും പാക് ക്രിക്കറ്റിന് എന്തായിരുന്നോ അതേ നിലവാരത്തിലാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറയെന്ന് ബട്ട് സൂചിപ്പിച്ചു. ക്യാപ്റ്റൻ തന്റെ ലക്ഷ്യം നേടുവാനായി സമീപിക്കുന്ന ആളാണ് ബുംറയെന്നും വസീമും വഖാറും പാക് ടീമിന് ഇതേ മൂല്യമാണ് നൽകിയതെന്നും ബട്ട് പറഞ്ഞു.

വഖാറിനെതിരെ വിവാദ പ്രസ്താവനയുമായി മുഹമ്മദ് ആസിഫ്

മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം വഖാര്‍ യൂനിസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന്റെ സ്വിംഗ് ബൗളിംഗ് പ്രഗത്ഭരില്‍ പ്രമുഖരാണ് വഖാറും ആസിഫും. വഖാര്‍ സ്വിംഗ് ലഭിയ്ക്കുവാനായി പന്തില്‍ കൃത്രിമം കാണിച്ചിരുന്നുവെന്നാണ് ആസിഫിന്റെ വെളിപ്പെടുത്തല്‍.

ഇവര്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും താരം റിവേഴ്സ് സ്വിംഗ് ലഭിയ്ക്കുന്നതിന് വേണ്ടി പന്ത് ദുരുപയോഗം ചെയ്യുമായിരുന്നുവെന്ന വിവാദ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. ന്യൂ ബോളില്‍ പന്തെറിയുവാന്‍ താരത്തിന് അറിയില്ലായിരുന്നുവെന്നും അത് കരിയറിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് വഖാര്‍ പഠിച്ചെടുത്തതെന്നും ആസിഫ് ആരോപിച്ചു.

കോച്ചെന്ന നിലയില്‍ പാക്കിസ്ഥാന്‍ ഇതിഹാസം പരാജയം ആണന്നും മികച്ച രീതിയില്‍ റിവേഴ്സ് സ്വിംഗ് നടത്തുവാന്‍ കഴിയുന്ന ഒരു യുവ ബൗളറെ ഇതുവരെ വഖാര്‍ സൃഷ്ടിച്ചെടുത്തിട്ടില്ലെന്നും വഖാര്‍ വ്യക്തമാക്കി. ഇപ്പോളത്തെ കോച്ചിംഗ് സമീപനം മാറ്റിയില്ലെങ്കില്‍ ഗുണമേന്മയുള്ള പേസര്‍മാര്‍ പാക്കിസ്ഥാന് അന്യം നിന്ന് പോകുമെന്നും ഇപ്പോള്‍ തന്നെ മികച്ച നിലവാരമുള്ള പേസര്‍മാര്‍ പാക്കിസ്ഥാനില്ലെന്നും ആസിഫ് പറഞ്ഞു.

26 വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലെ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും നേടി ഫാസ്റ്റ് ബൗളര്‍മാര്‍

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഈ പത്ത് വിക്കറ്റും നേടിയത് ഇംഗ്ലണ്ട് പേസര്‍മാര്‍. ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ ഏറ്റവും മികച്ച ഏഷ്യയിലെ സ്പെല്‍ പുറത്തെടുത്ത മത്സരത്തില്‍ 29 ഓവറില്‍ 13 മെയിഡന്‍ ഉള്‍പ്പെടെ 40 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് താരം തന്റെ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അവസാന വിക്കറ്റ് വീഴ്ത്തിയത് സാം കറന്‍ ആയിരുന്നു.

1994ല്‍ കാന്‍ഡിയില്‍ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന്‍ പേസര്‍മാരായ വസീം അക്രവും വഖാര്‍ യൂനിസുമാണ് ഇന്നിംഗ്സിലെ പത്ത് വിക്കറ്റും ഇതിന് മുമ്പ് നേടിയ പേസര്‍മാര്‍. 26 വര്‍ഷത്തിന് ശേഷമാണ് ആദ്യമായി ശ്രീലങ്കയില്‍ സ്പിന്നര്‍മാര്‍ക്ക് ഒരിന്നിംഗ്സില്‍ വിക്കറ്റ് നേടാനാകാതെ പോകുന്നത്.

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം വഖാര്‍ യൂനിസ് നാട്ടിലേക്ക് മടങ്ങും

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ് നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വ്യക്തിപരമായ കാരണങ്ങള്‍ ആണ് വഖാറിന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും ബോര്‍ഡ് അറിയിച്ചു.

നാട്ടിലേക്ക് മടങ്ങുന്ന വഖാര്‍ ടീമിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുമ്പായി എത്തുമെന്നാണ് അറിയുന്നത്. കറാച്ചിയില്‍ ജനുവരി 26ന് ആണ് പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം.

അമീര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതാണ്, മൂന്നാം ടെസ്റ്റില്‍ താരത്തിനെ ഉള്‍പ്പെടുത്തില്ലെന്ന് സൂചന നല്‍കി വഖാര്‍ യൂനിസ്

പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീറിനെ മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കി ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഏകദിനത്തിലും ടി20യിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണെന്നാണ് വഖാര്‍ യൂനിസ് വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ അതിനാല്‍ തന്നെ താരത്തിനെ പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം ടെസ്റ്റും സൗത്താംപ്ടണിലാണ് നടക്കുന്നത്. അതിനാല്‍ തന്നെ കാലാവസ്ഥ അനുസരിച്ചുള്ള മാറ്റങ്ങള്‍ ടീമില്‍ വന്നേക്കാമെന്നും വഖാര്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പ് അവസാന നിമിഷം മുഹമ്മദ് അമീറും വഹാബ് റിയാസും ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. പാക്കിസ്ഥാനെ ഇവര്‍ ചതിച്ചുവെന്നാണ് അന്ന് വഖാര്‍ ഉള്‍പ്പെടുന്ന മുന്‍ താരങ്ങള്‍ പറഞ്ഞത്.

ഓഗസ്റ്റ് 21നാണ് ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെ ടെസ്റ്റ് അരങ്ങേറുക.

ടെസ്റ്റില്‍ റിസര്‍വ് ദിവസങ്ങള്‍ ഉചിതമല്ല – വഖാര്‍ യൂനിസ്

സൗത്താംപ്ടണില്‍ അഞ്ച് ദിവസങ്ങളിലായി എറിയാനായത് വെറും 134.3 ഓവറുകളാണ്. മഴയുടെ കാഠിന്യം മൂലം മത്സരത്തില്‍ നിരാശാജനകമായ സമനിലയിലേക്ക് ടീമുകള്‍ കൈ കൊടുത്ത് പിരിയുന്ന കാഴ്ചയാണ് കണ്ടത്. കാലാവസ്ഥയ്ക്കെതിരെ ഒന്നും കളിക്കാര്‍ക്ക് ചെയ്യാനാകില്ലെങ്കിലും റിസര്‍വ് തീയ്യതികള്‍ ടെസ്റ്റില്‍ ആവശ്യമില്ലെന്ന് പറഞ്ഞ് വഖാര്‍ യൂനിസ്.

അഞ്ച് ദിവസം തന്നെ ടെസ്റ്റില്‍ പിച്ചിനെ വല്ലാതെ ബാധിക്കുമെന്നും ഒരു അധിക ദിവസം കൂടി നല്ല നിലയില്‍ പിച്ച് തുടരുക പ്രയാസകരമാണെന്ന് വഖാര്‍ പറഞ്ഞു. ഇത്തരത്തില്‍ മൂന്ന് ദിവസത്തോളം കളി നഷ്ടമാകുന്ന സാഹചര്യമാണെങ്കില്‍ റിസര്‍വ് തീയ്യതിയുണ്ടായിട്ടും വലിയ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തന്നെ അധികാരികള്‍ ടെസ്റ്റ് ക്രിക്കറ്റിനെ നാല് ദിവസമാക്കി കുറയ്ക്കുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്നും അപ്പോള്‍ ആറ് ദിവസം എന്നത് പ്രായോഗികമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു.

യസീര്‍ മാച്ച് വിന്നര്‍, നസീം ഭാവിയുടെ താരം – വഖാര്‍ യൂനിസ്

പാക്കിസ്ഥാന്‍ ടീമിലെ സീനിയര്‍ താരത്തിനെയും യുവ താരത്തെയും പ്രശംസിച്ച ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. യസീര്‍ ഷായെ മാച്ച് വിന്നറെന്നും നസീം ഷായെ ഭാവി താരമെന്നുമാണ് വഖാര്‍ വിശേഷിപ്പിച്ചത്. യസീര്‍ ഒരു മാച്ച് വിന്നറാണെന്നും ആക്രമിച്ച് കളിക്കുന്ന ബൗളറാണ്. വിക്കറ്റിന് വേണ്ടിയുള്ള ഫീല്‍ഡ് സെറ്റ് ചെയ്യുക എന്നതാണ് യസീറിന്റെ പ്രത്യേക. പാക്കിസ്ഥാനെ ഒട്ടനവധി മത്സരങ്ങളിലാണ് താരം വിജയിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിനായി സംസാരിക്കുമെന്നും വഖാര്‍ യൂനിസ് പറഞ്ഞു. ബൗളിംഗിലെ പോലെ ബാറ്റിംഗിലും ആക്രമോത്സുകത കൊണ്ടുവരുവാന്‍ ശ്രമിക്കുന്നയാളാണ് യസീര്‍ ഷായെന്നും വഖാര്‍ പറഞ്ഞു.

യുവ താരം നസീം ഷാ 18 വയസ്സിനുള്ളില്‍ തന്നെ 5 ടെസ്റ്റുകള്‍ കളിച്ചുവെന്നും ഭാവിയിലെ പാക്കിസ്ഥാന്‍ ബൗളിംഗിന്റെ മുഖമായി താരം മാറുമെന്നുമാണ് വഖാര്‍ വ്യക്തമാക്കിയത്. ഇനിയങ്ങോട്ട് താരം വളരുമ്പോള്‍ കൂടുതല്‍ കരുത്തുറ്റ പ്രകൃതമാകുമെന്നും വളരെ ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയുവാന്‍ സാധിക്കുമെന്നും ലോകത്തിലെ ഏത് ബാറ്റ്സ്മാനെയും ബുദ്ധിമുട്ടിക്കുവാന്‍ താരത്തിന് സാധിക്കുമെന്നും വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു.

പാക് യുവ പേസര്‍മാര്‍ അവസരത്തിനൊത്തുയരുമെന്ന് പ്രതീക്ഷ – വഖാര്‍ യൂനിസ്

പാക്കിസ്ഥാന്റെ പരിചയ സമ്പത്ത് കുറഞ്ഞ യുവ പേസര്‍മാരില്‍ നിന്ന് പരമ്പരയില്‍ താന്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി വഖാര്‍ യൂനിസ്. മുഹമ്മദ് അബ്ബാസിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഷഹീന്‍ അഫ്രീദിയും നസീം ഷായും താരതമ്യേന വളരെ കുറച്ച് ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഇംഗ്ലണ്ടിലെ പരിചയമ്പത്ത് അവര്‍ക്ക് തീരെ ഇല്ലെന്നും പറയാം.

എന്നിരുന്നാലും ഈ ബൗളിംഗ് സംഘം ജയത്തിന് അരികില്‍ വരെ എത്തിയിരുന്നു മാഞ്ചസ്റ്ററില്‍. ആദ്യ ഇന്നിംഗ്സില്‍ അഞ്ചോളം വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയതെങ്കിലും മെച്ചപ്പെട്ട ബൗളിംഗ് പ്രകടനം പേസര്‍മാരും നടത്തിയിരുന്നു. മാഞ്ചസ്റ്ററിലെ തോല്‍വി ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ഒന്നാണെങ്കിലും വരും മത്സരങ്ങളില്‍ തന്റെ യുവ പേസര്‍മാര്‍ മത്സരം വിജയിക്കുവാന്‍ കെല്പുള്ള പ്രകടനം പുറത്തെടുക്കുമെന്നാണ് വഖാര്‍ യൂനിസ് പറയുന്നത്.

അവര്‍ പുതുമുഖങ്ങളാണ്, എന്നാല്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും വഖാര്‍ വ്യക്തമാക്കി. എന്നാല്‍ കളിക്കാര്‍ മത്സരത്തില്‍ ഇറങ്ങാതെ അനുഭവസമ്പത്ത് നേടിയെടുക്കുകയില്ലെന്നതെന്നും ആരും മറക്കരുതെന്നും വഖാര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗ് സംഘത്തിനോട് മാറ്റുരയ്ക്കുവാന്‍ പറ്റുന്നതല്ല പാക്കിസ്ഥാന്റേതെങ്കിലും ഈ പരമ്പരയില്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും വഖാര്‍ അഭിപ്രായപ്പെട്ടു.

Exit mobile version