പാകിസ്താൻ ഭയമില്ലാതെ കളിക്കുന്ന യുവതാരങ്ങൾക്ക് അവസരം നൽകണം – വാസിം അക്രം

2025 ലെ ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെ കടുത്ത വിമർശനവുമായി, മുൻ ക്യാപ്റ്റൻ വസീം അക്രം. ടീമിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2026ലെ ടി20 ലോകകപ്പിന് മുമ്പ് യുവ, ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാർക്ക് അവസരം നൽകാൻ സെലക്ടർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

“വലിയ മാറ്റങ്ങൾ (ആവശ്യമാണ്). വൈറ്റ്-ബോൾ ക്രിക്കറ്റിൽ രണ്ടുവർഷമായി നമ്മൾ ഒരേ കളിക്കാരുമായി തോറ്റുകൊണ്ടിരിക്കുകയാണ്. യുവ കളിക്കാരെ കൊണ്ടുവരിക എന്ന ധീരമായ ഒരു ചുവടുവെപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൈറ്റ്-ബോൾ ക്രിക്കറ്റിനായി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കാരെ കൊണ്ടുവരിക.” അക്രം പറഞ്ഞു.

“5-6 മാറ്റങ്ങൾ വരുത്തേണ്ടിവന്നാൽ, വരുത്തുക. അടുത്ത ആറ് മാസത്തേക്ക് നിങ്ങൾ തോറ്റേക്കാം, ആ യുവ ടീമിനെ പിന്തുണയ്ക്കുന്നത് തുടരുക. 2026 ടി20 ലോകകപ്പിനായി ഒരു ടീം കെട്ടിപ്പടുക്കാൻ ഉള്ള ശ്രമം ഉടൻ ആരംഭിക്കുക,” അക്രം പറഞ്ഞു.

പാകിസ്ഥാൻ ടീമിനെ മൊത്തത്തിൽ മാറ്റണം എന്ന് വസീം അക്രം

ഇന്ത്യക്ക് എതിരായ പരാജയത്തിനു ശേഷം പാകിസ്ഥാൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ ഇതിഹാസ താരം വസീം അക്രം. പാകിസ്താൻ ടീം മുഴുവൻ ആയു പിരിച്ചു വിടണം എന്ന് വസീം അക്രം പറഞ്ഞു. കളിക്കാർ ഒട്ടും പ്രൊഫഷണൽ അല്ല എന്നും അദ്ദേഹം പറഞ്ഞു

“ഇതിൽ പലരും 10 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു, എനിക്ക് അവരെ പഠിപ്പിക്കാൻ കഴിയില്ല. റിസ്വാന് കളി എന്താണെന്ന് ബോധമില്ല. വിക്കറ്റ് വീഴ്ത്താൻ ആണ് ബുംറയ്ക്ക് പന്ത് നൽകിയെന്നും ആ പന്തുകൾ കരുതലോടെ കളിക്കുകയായിരുന്നു ബുദ്ധിയെന്നും അദ്ദേഹം അറിയണമായിരുന്നു. എന്നാൽ റിസ്വാൻ ഒരു വലിയ ഷോട്ടിന് പോയി വിക്കറ്റ് നഷ്ടമാക്കി, ”അക്രം പറഞ്ഞു.

“ഇഫ്തിഖർ അഹമ്മദിന് ലെഗ് സൈഡിൽ ഒരു ഷോട്ട് അറിയാം. വർഷങ്ങളായി അദ്ദേഹം ടീമിൻ്റെ ഭാഗമാണ്, പക്ഷേ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പരിശീലകരെ പുറത്താക്കുമെന്നും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നും പാക് കളിക്കാർ കരുതുന്നു. പരിശീലകരെ നിലനിർത്താനും ടീമിനെ മുഴുവൻ മാറ്റാനുമുള്ള സമയമാണിത്,” അക്രം കൂട്ടിച്ചേർത്തു

“ഈ ടീമിൽ പരസ്പരം സംസാരിക്കാൻ ആഗ്രഹിക്കാത്ത കളിക്കാരുണ്ട്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്, നിങ്ങൾ നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഈ കളിക്കാരെ വീട്ടിൽ ഇരുത്തണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

രോഹിത് ശർമ്മ മുംബൈ വിടും എന്നാണ് വിശ്വാസം എന്ന് വസീം അക്രം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 2025 എഡിഷനിൽ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് (എംഐ) ടീമിൻ്റെ ഭാഗമാകില്ലെന്ന് പാകിസ്ഥാൻ പേസ് ഇതിഹാസം വസീം അക്രം. രോഹിതിനെ അടുത്ത സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും മുംബൈ പറഞ്ഞു. ൽ

“എനിക്ക് ഒരു തോന്നൽ ഉണ്ട്, രോഹിത് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിൽ ഉണ്ടാകില്ല. അദ്ദേഹത്തെ KKR-ൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം അവിടെ ഓപ്പൺ ചെയ്യുന്നത് സങ്കൽപ്പിക്കുക, ഗൗതി ഒരു ഉപദേഷ്ടാവായും അയ്യർ ക്യാപ്റ്റനായും,” അക്രം പറയുന്നു.

“രോഹിത് വന്നാൽ ഈഡൻ ഗാർഡൻസിൽ അവർക്ക് ശക്തമായ ബാറ്റിംഗ് ഉണ്ടാകും. ഏത് വിക്കറ്റിലും അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നു, അത്രയും മികച്ച കളിക്കാരനാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തെ കെകെആറിൽ കാണുന്നത് നല്ലതായിരിക്കും,” വസീം അക്രം കൂട്ടിച്ചേർത്തു

ലക്ഷപ്രഭു ആവുകയാണ് ഷഹീൻ അഫ്രീദിയുടെ പരിഗണന, രൂക്ഷ വിമർശനവുമായി വസീം അക്രം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദിക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ പേസ് ഇതിഹാസം വസീം അക്രം. ഈ തീരുമാനത്തിന് മാനേജ്‌മെന്റുമായി യാതൊരു ബന്ധവുമില്ലെന്നും അത് ഷഹീന്റെ മാത്രം തീരുമാനമാണെന്നും വസീം അവകാശപ്പെട്ടു. ടി20 ഫോർമാറ്റുകൾക്ക് മുൻഗണന നൽകുമ്പോൾ “നിങ്ങൾ മികച്ച ക്രിക്കറ്റർ ആകാൻ ആണോ അതോ കോടീശ്വരനാകണോ” ശ്രമിക്കുന്നത് എന്ന് അക്രം ചോദിക്കുന്നു‌.

“ഇതിന് ശേഷം ന്യൂസിലൻഡിൽ അഞ്ച് ടി20 മത്സരങ്ങളുണ്ട്, ഷഹീനാണ് ക്യാപ്റ്റൻ,എന്നാൽ ടി20 ക്രിക്കറ്റ് ആരാണ് ശ്രദ്ധിക്കുന്നത്? അത് വിനോദത്തിനും ക്രിക്കറ്റ് ബോർഡുകൾക്കും കളിക്കാർക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ടെസ്റ്റ് ക്രിക്കറ്റാണ് ആത്യന്തികമെന്ന് ക്രിക്കറ്റ് കളിക്കാർ അറിയണം.” അക്രം പറഞ്ഞു

“20 വർഷം മുമ്പ് സിഡ്‌നിയിൽ നടന്ന ഈ ടെസ്റ്റിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഇന്നലെ രാത്രി ടി20യിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. അതാണ് വ്യത്യാസം. നിങ്ങൾ കളിയിൽ മികച്ചവരാകണമെങ്കിൽ അവർ മനസ്സിലാക്കുകയും പഠിക്കുകയും വേണം. ഒരു കോടീശ്വരനാകാൻ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് ആകാം, പക്ഷേ കുറച്ചുകൂടി വിവേകത്തോടെ വേണം” അദ്ദേഹം പറഞ്ഞു.

“രോഹിത് ആക്രമിക്കാൻ തുടങ്ങിയാൽ നിർത്തില്ല, ഫിഫ്റ്റിയോ സെഞ്ച്വറിയോ ഓർത്ത് അവന് ആശങ്കയില്ല” വസീം അക്രം

ന്യൂസിലൻഡിനെതിരായ സെമിയിലെ രോഹിത് ശർമ്മയുടെ പ്രകടനത്തെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം പ്രശംസിച്ചു. രോഹിതിന്റെ നിസ്വാർത്ഥ നേതൃത്വം ആണ് ടീമിന് മാതൃകയാകുന്നത് എന്ന് വസീം അക്രം പറഞ്ഞു. “കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയുടെ സമ്പൂർണ്ണ പ്രകടനമായിരുന്നു ഇന്നലെ കണ്ടത്, ഇന്ത്യയെ നായകൻ മുന്നിൽ നിന്ന് നയിക്കുന്നു”. അദ്ദേഹം പറഞ്ഞു.

“രോഹിത്തിനെ കുറിച്ച് ആളുകൾ അധികം സംസാരിക്കാറില്ല, കാരണം അദ്ദേഹത്തിന് നിരവധി സെഞ്ചുറികൾ ലഭിച്ചിട്ടില്ല. എന്നാൽ അദ്ദേഹം നൽകുന്ന തുടക്കത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. 162 സ്‌ട്രൈക്ക് റേറ്റ് ബാറ്റ് ചെയ്ത അദ്ദേഹം 10 ഓവറിൽ 82 റൺസെടുത്തു‌.” അക്രം പറഞ്ഞു.

“അവൻ കളിച്ച ഷോട്ടുകൾ നോക്കൂ. അതാണ് രോഹിത് ശർമ്മയുടെ സൗന്ദര്യം. അവൻ ആരംഭിച്ചുകഴിഞ്ഞാൽ, അവൻ നിർത്തുന്നില്ല. തന്റെ അൻപതോ നൂറിനെയോ കുറിച്ചോർത്ത് അദ്ദേഹത്തിന് ആകുലതയില്ല,” അക്രം പറഞ്ഞു.

“രോഹിത് ശർമ്മയെ പോലെ ആരുമില്ല, അദ്ദേഹം ബാറ്റിംഗ് ഈസി ആക്കുന്നു” – വസീം അക്രം

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസ ഫാസ്റ്റ് ബൗളർ വസീം അക്രം. അദ്ദേഹം ബാറ്റിംഗ് വളരെ എളുപ്പമാക്കുക ആണെന്ന് അക്രം പറഞ്ഞു. ഇന്ത്യ നെതർലാൻഡ്‌സിനെ തോൽപ്പിച്ചപ്പോൾ രോഹിത് അർദ്ധ സെഞ്ച്വറി നേടിയിരുന്നു‌. ഇതോടെ ഈ ലോകകപ്പിൽ രോഹിതിന്റെ ആകെ റൺസ് 503 ആയി.

എ സ്‌പോർട്‌സിനോട് സംസാരിച്ച അക്രം, അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിതിനെപ്പോലെ ഒരു കളിക്കാരനില്ലെന്നു പറഞ്ഞു, അദ്ദേഹം ബാറ്റിംഗ് വളരെ എളുപ്പമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു. “അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ്മയെ പോലെ ഒരു കളിക്കാരനില്ല. വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയ്ൻ വില്യംസൺ, ബാബർ അസം എന്നിവരെക്കുറിച്ചാണ് നമ്മൾ എന്നും സംസാരിക്കുന്നത്, എന്നാൽ രോഹിത് ശർമ്മ എന്ന വ്യക്തി വ്യത്യസ്തനാണ്. എതിരാളികളോ ബൗളിംഗ് ആക്രമണമോ എന്തുതന്നെയായാലും അദ്ദേഹം ബാറ്റിംഗ് വളരെ എളുപ്പമാക്കുന്നു, ”അക്രം പറഞ്ഞു

ബാബർ അസമിനെ ബലിയാടാക്കി പാകിസ്താൻ രക്ഷപ്പെടുക ആണെന്ന് വസീം അക്രം

പാകിസ്താന്റെ പരാജയത്തിൽ ബാബർ അസമിനെ മാത്രം കുറ്റം പറയരുത് എന്ന് വസിം അക്രം. ബാബറിന് തെറ്റു പറ്റി എങ്കിലും അദ്ദേഹത്തെ മാത്രം വിമർശിച്ച് ടീമിന് രക്ഷപ്പെടാൻ ആകില്ല എന്ന് അക്രം പറയുന്നു.

“ബാബർ അസം മാത്രമല്ല മത്സരം കളിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോൾ അദ്ദേഹത്തിന് തെറ്റുകൾ പറ്റിയിട്ടുണ്ട്, പക്ഷേ അദ്ദേഹത്തെ മാത്രമല്ല കുറ്റപ്പെടുത്തേണ്ടത്. ഇത് മുഴുവൻ സിസ്റ്റത്തിന്റെയും തെറ്റാണ്, ബാബർ അസം മാത്രം ഒരു ബലിയാടാവുകയാണ്. കഴിഞ്ഞ വർഷം സംഭവിച്ചതെല്ലാം സിസ്റ്റത്തിന്റെ പിഴവാണ്,” അക്രം എ സ്പോർട്സിൽ പറഞ്ഞു.

“ആരാണ് പരിശീലകൻ, ആരാണ് പുറത്തേക്ക് പോകുന്നത്, ആരാണ് വരുന്നതെന്ന് കളിക്കാർക്ക് അറിയില്ല. എല്ലാവരുടെയും തെറ്റാണ്,” അക്രം കൂട്ടിച്ചേർത്തു.

“ബാബർ അസം ഞങ്ങളുടെ സ്റ്റാർ പ്ലെയറാണ്, അവൻ റൺസ് നേടുമ്പോൾ, രാജ്യം മുഴുവൻ സന്തോഷിക്കുന്നു, ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു. ഏഷ്യാ കപ്പിന് ശേഷം അദ്ദേഹം സമ്മർദത്തിലാണ്.” ബാബർ അസമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് അക്രം പറഞ്ഞു.

പാകിസ്താൻ സെമി ഫൈനലിൽ എത്താൻ ഇംഗ്ലണ്ടിനെ പൂട്ടിയിടുക ആണ് വഴി എന്ന് വസീം അക്രം

പാക്കിസ്ഥാൻ ഇനി സെമിയിൽ എത്താനുള്ള സാധ്യതകൾ വളരെ വിദൂരത്തായതോടെ പാകിസ്താൻ ടീമിന്റെ സാധ്യതകളെ പരിഹസിച്ച് വസീം അക്രം. എ സ്‌പോർട്‌സിനെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കിടെ, പ്രശസ്ത ടിവി അവതാരകൻ ഫഖർ-ഇ-ആലം ആണ് വസീം അക്രം പാക്കിസ്ഥാന് സെമി ഫൈനലിലേക്ക് ഇനിയുള്ള ഏക വഴി നിർദ്ദേശിച്ചതായി പറഞ്ഞത്‌.

പാകിസ്ഥാൻ ആദ്യം ബാറ്റു ചെയ്ത് കഴിയുന്നത്ര റൺസ് സ്കോർ ചെയ്യണമെന്നും തുടർന്ന് ഇംഗ്ലണ്ട് ടീമിന്റെ ഡ്രസ്സിംഗ് റൂം പൂട്ടി അവരുടെ എല്ലാ ബാറ്റർമാരെയും ‘ടൈം ഔട്ട്’ ചെയ്യണമെന്ന് അക്രം തമാശയാറ്റി നിർദ്ദേശിച്ചതായി ഫഖർ ഇ ആലം പറഞ്ഞു ‌

“മികച്ച ഒരു സ്‌കോർ ഉണ്ടാക്കുക, തുടർന്ന് പോയി ഇംഗ്ലണ്ട് ടീമിന്റെ ഡ്രസ്സിംഗ് റൂം 20 മിനിറ്റ് പൂട്ടിയിടുക, അങ്ങനെ അവരുടെ എല്ലാ ബാറ്റർമാരും ടൈം ഔട്ട് ആക്കുജ” അലം വെളിപ്പെടുത്തി.

പാനലിന്റെ ഭാഗമായിരുന്ന മിസ്ബ ഉൾ ഹഖ് കൂടുതൽ രസകരമായ ഒരു ആശയം നിർദ്ദേശിച്ചു, കളി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇംഗ്ലീഷ് ടീമിനെ പൂട്ടുന്നതാണ് നല്ലതെന്ന് മിസ്ബാഹ് പറഞ്ഞു.

ബുമ്രയാണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ബൗളർ എന്ന് വസീം അക്രം

ഇന്നലെ ഇംഗ്ലണ്ടിനെതിരെ മികച്ച ബൗളിംഗ് കാഴ്ചവെച്ച ബുമ്രയെ പ്രശംസിച്ച് പാകിസ്താൻ ഇതിഹാസ പേസർ വസീം അക്രം. ബുമ്ര ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ആണെന്നും ഒരു കമ്പ്ലീറ്റ് ബൗളർ ആണെന്നും വസീം അക്രം പറഞ്ഞു.

“ബുമ്രയുടെ ബൗളിംഗ് മനോഹരമാണ്. ഇടംകൈയ്യൻമാർക്ക് അദ്ദേഹത്തെ കളിക്കാനാകുന്നില്ല. അദ്ദേഹം നിരന്തരം സമ്മർദ്ദം സൃഷ്ടിക്കുകയാണ്” അക്രം പറഞ്ഞു.

“ആദ്യ ഓവർ മുതൽ തന്നെ, ബുമ്ര ബൗളിംഗ് ഇൻസ്വിംഗുകളും രണ്ട് ഔട്ട്സ്വിംഗുകളും ചെയ്യുന്നു. അവന്റെ ലെങ്തും സീം പൊസിഷനുകളും കുറ്റമറ്റതാണ്. ഇഷ്ടാനുസരണം യോർക്കറുകളും ചെയ്യാനാകുന്നു… അവനാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബൗളഫ്. എല്ലാവരുടെയും മുകളിൽ.. അവൻ ഒരു സമ്പൂർണ്ണ ബൗളർ ആണ്.” വസീം അക്രം പറഞ്ഞു.

“പുതിയ പന്ത് ഉപയോഗിച്ച് അദ്ദേഹം പന്തെറിയുന്ന തരം ലെങ്ത്, അത് ബാറ്റർമാർക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ബുംറയുടെ മേൽ സമ്മർദ്ദം ചെലുത്തുക മാത്രമാണ് പ്രതിവിധി. അതിന് അദ്ദേഹത്തിന്റെ ബൂട്ട് കട്ട് കൊണ്ടു പോയി അദ്ദേഹത്തിന് ബൗൾ ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കേണ്ടി വരും.” അക്രം തമാശയായി പറഞ്ഞു.

“ദിവസവും 8 കിലോ മട്ടൺ കഴിക്കുന്നുണ്ടാകും” പാകിസ്താൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് വസിം അക്രം

ഇന്നലെ അഫ്ഗാനിസ്താനോട് തോറ്റതിനു പിന്നാലെ പാകിസ്താൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് ഇതിഹാസ പേസർ വസീം അക്രം. പാകിസ്താൻ താരങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തണം എന്നും ഇവർക്ക് പ്രൊഫഷണൽ താരങ്ങൾക്ക് വേണ്ട ഫിറ്റ്നസ് ഇല്ല എന്നും അക്രം പറഞ്ഞു. അവരുടെ മോശം ഫീൽഡിംഗ് തോൽവിയുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് എന്ന് അക്രം പറഞ്ഞു.

“ഇത് നാണക്കേടാണ്. വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 282 റൺസ് എടുക്കാൻ കഴിഞ്ഞു. കളിക്കാരുടെ ഫിറ്റ്നസ് ലെവലുകൾ നോക്കൂ.  രണ്ട് വർഷമായി ഈ കളിക്കാർക്ക് ഫിറ്റ്നസ് ടെസ്റ്റുകൾ ഇല്ല. ഫിറ്റ്നസ് ഇല്ലാത്ത താരങ്ങളുടെ പേരുകൾ പറയാം തനിക്ക് അറിയാം. ഇവർ ദിവസവും 8 കിലോ മട്ടൺ കഴിക്കുന്നുണ്ടെന്ന് തോന്നുന്നു. ഇവർക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തണം.” അക്രം പറഞ്ഞു.

https://twitter.com/CricketopiaCom/status/1716645766880764002?t=zJmlS89mxRQ0G2qr6gOjyA&s=19

“നിങ്ങളുടെ രാജ്യത്തിനായി കളിക്കുമ്പോൾ നിങ്ങൾക്ക് നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. അതിന്റെ ഉത്തരവാദിത്തം കാണിക്കണം. എല്ലാത്തിനും ഒരു നിശ്ചിത മാനദണ്ഡമുണ്ട്. മിസ്ബാഹ് കോച്ചായിരുന്ന സമയത്ത് അദ്ദേഹം ഫിറ്റ്നസിന്റെ കാര്യത്തിൽ കർക്കശനായിരുന്നു. കളിക്കാർ അവനെ വെറുത്തു.” വസീം അക്രം പറഞ്ഞു.

കോഹ്ലിയിൽ നിന്ന് ജേഴ്സി വാങ്ങിയതിന് ബാബറിനെ വിമർശിച്ച് വസീം അക്രം

ഇന്നലെ ഇന്ത്യ പാകിസ്താൻ മത്സര ശേഷം വിരാട് കോഹ്ലി പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന് രണ്ട് ജേഴ്സി സമ്മാനിച്ചിരുന്നു. ഒരു വലിയ പരാജയത്തിനു ശേഷം പരസ്യമായി എതിരാളിയിൽ നിന്ന് ജേഴ്സി സ്വീകരിച്ചതിന് വസീം അക്രം ബാബർ അസമിനെ വിമർശിച്ചു.

“വിരാട് കോഹ്‌ലിയിൽ നിന്ന് ബാബറിന് രണ്ട് ജേഴ്സികൾ ലഭിക്കുന്നത് ഞാൻ കണ്ടു. എല്ലാവരും ഈ ക്ലിപ്പ് വീണ്ടും വീണ്ടും കാണിക്കുന്നു. എന്നാൽ നിരാശാജനകമായ പ്രകടനത്തിന് ശേഷം നിങ്ങളുടെ ആരാധകർ വളരെ വേദനിച്ച് നിൽക്കുമ്പോൾ ക്യാപ്റ്റൻ ഇങ്ങനെ അല്ല. ചെയ്യേണ്ടത്. ഇത് ഒരു സ്വകാര്യ കാര്യമായിരിക്കണം, ഇത് ഗ്രൗണ്ടിൽ വെച്ച് ചെയ്യരുത്.” വസീം അക്രം പറഞ്ഞു.

നിങ്ങളുടെ അമ്മാവന്റെ മകനോ വീട്ടിലെ കുട്ടികളോ നിങ്ങളോട് കോഹ്‌ലിയുടെ ഷർട്ട വാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അത് ഒരു പരാജയത്തിനു ശേഷം പരസ്യമായല്ല ചെയ്യേണ്ടത്. കളി കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിൽ സ്വകാര്യമായാണ് അത് വാങ്ങേണ്ടത്‌. വസീം അക്രം പറഞ്ഞു.

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്താന് കിരീടം നേടാനാകും എന്ന് വസീം അക്രം

ഒക്ടോബറിലും നവംബറിലും ഇന്ത്യയിൽ നടക്കുന്ന 2023 ഏകദിന ലോകകപ്പ് വിജയിക്കാൻ പാകിസ്താന് ആകും എന്ന് വസീം ആക്രം. ബാബർ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ടീം ശക്തമാണെന്നും ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒരു ടീമായിരിക്കും പാകിസ്താൻ എന്നും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം പറഞ്ഞു.

ബാബർ അസം മികച്ച ക്യാപ്റ്റനും മികച്ച കളിക്കാരുമാണ്, ഒപ്പം ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് ലൈനപ്പുകളിൽ ഒന്നാണ് ഞങ്ങൾക്കുള്ളത്. ഷഹീൻ അഫ്രീദി ഇപ്പോൾ മികച്ച ഫോമിലാണ്. പിഎസ്എല്ലിൽ തന്റെ ടീമിനെ അദ്ദേഗം രണ്ടാം തവണയും വിജയത്തിലേക്ക് നയിച്ചു. ഒരു ഓൾറൗണ്ടർ എന്ന നിലയിലും അദ്ദേഹം വികസിച്ചുകൊണ്ടിരിക്കുകയാണ്. വസീം അക്രം പറയുന്നു.

പാകിസ്താൻ സ്ക്വാഡിൽ ഹാരിസ് റൗഫും നസീം ഷായും ഉണ്ട്. മുഹമ്മദ് ഹസ്‌നൈൻ ഉണ്ട്, ഇഹ്‌സാനുള്ള ഒരു യുവ ഫാസ്റ്റ് ബൗളറാണ്. ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ, ശക്തമായ ബൗളിംഗ് ആക്രമണമുള്ള ടീമാണ് വിജയിക്കുക, കാരണം പിച്ചുകൾ ബാറ്റിംഗിന് അനുകൂലമായിരിക്കും. അക്രം പറഞ്ഞു.

Exit mobile version