അമദ് ദിയാലോ വീണ്ടും ലോണിൽ പോകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ ഈ സീസണിലും ലോണിൽ പോകും. താരത്തെ ലോണിൽ അയക്കാൻ യുണൈറ്റഡ് പല ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഫ്രഞ്ച് ക്ലബായ നീസ് ആണ് ദിയാലോയെ സ്വന്തമാക്കാൻ മുന്നിൽ ഉള്ളത്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ നിരവധി താരങ്ങൾ ഉള്ളത് കൊണ്ട് തന്നെ അമദിന് യുണൈറ്റഡിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. അതാണ് വീണ്ടും ലോണിൽ അയക്കുന്നത്‌‌.

സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിൽ ആയിരുന്നു അമദ് കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ചിരുന്നത്. രണ്ട് സീസൺ മുമ്പ് അറ്റലാന്റയിൽ നിന്നായിരുന്നു അമദ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് യുണൈറ്റഡിൽ വലിയ ഭാവി കാണുന്നത് കൊണ്ട് തന്നെ അമദിനെ വിൽക്കാൻ ഇപ്പോൾ ക്ലബ് ഇഷ്ടപ്പെടുന്നില്ല.

എറിക് ബയി ഫ്രാൻസിലേക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ ഇനി ഉണ്ടാകില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയും ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസണിൽ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും താരത്തെ വിൽക്കാൻ ആണ് യുണൈറ്റഡ് തീരുമാനം. ലിസാൻഡ്രോ മാർട്ടിനസ് കൂടെ വന്നതോടെ ബയിക്ക് അവസരം കിട്ടുന്നത് കുറയുന്നുണ്ട്‌. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും ബയിക്ക് അവസരം ഉണ്ടായിരുന്നില്ല.

ഫ്രഞ്ച് ക്ലബായ മാഴ്സെ ആഅന് ഇപ്പോൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഈ ചർച്ചകൾ അന്തിമഘട്ടത്തിൽ ആണ്. ബയിയെ ലോണിൽ അയക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ലോണിന് അവസാനം താരത്തെ മാഴ്സെക്ക് വാങ്ങാൻ ആകും.

2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. യുണൈറ്റഡിൽ വരാനെക്കും ലിൻഡെലോഫിനും മഗ്വയറിനും ലിസാൻഡ്രോക്കും പിറകിലാകും ബയിയുടെ സ്ഥാനം എന്നാണ് ടെൻ ഹാഗും നൽകുന്ന സൂചന. പരിക്ക് കാരണം ഈ കഴിഞ്ഞ സീസണിലും കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിട്ടില്ല. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.

ഇന്റർ മിലാൻ ഉറപ്പിച്ചു പറയുന്നു, എന്തു വന്നാലും സ്ക്രീനിയറെ വിൽക്കില്ല

ഇന്റർ മിലാൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്ക്രീനിയയെ നഷ്ടപ്പെടുത്തില്ല. എന്ത് ഓഫർ വന്നാലും ഈ സമ്മറിൽ സ്ലോവാക്യൻ പ്രതിരോധ താരത്തെ വിൽക്കണ്ട എന്നാണ് തീരുമാനം എന്ന് ഇന്റർ പ്രസിഡന്റ് ഇന്ന് അറിയിച്ചു. സ്ക്രിനിയർക്ക് വേണ്ടി പിഎസ്ജി നേരത്തെ ഓഫർ സമർപ്പിച്ചിരുന്നു എങ്കിലും ഇന്റർ നിരാകരിച്ചിരുന്നു.

50 മില്യൺ യൂറോയും ഒരു പ്ലെയറെയും ഉൾപ്പെടുത്തിയ ഡീലാണ് ഇന്റർ അന്ന് തള്ളിയത്. ഇനി സ്ക്രീനിയറെ വിറ്റാൽ പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല എന്നതും ഈ തീരുമാനത്തിൽ ക്ലബ് എത്താൻ കാരണമായി

യൂറോപ്പിലെ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് സ്ക്രിനിയർ. 2017ലാണ് ഇന്റർ മിലാനിൽ താരം എത്തുന്നത്. ഇതുവരെ 216 മത്സരങ്ങളിൽ സീരി എ വമ്പന്മാർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഹിമാൻഷു ജാങ്ര ഈസ്റ്റ് ബംഗാളിൽ

ഡെൽഹി എഫ് സിയുടെ യുവതാരം ഹിമാൻഷു ജാങ്ര ഇനി ഈസ്റ്റ് ബംഗാളിൽ. താരത്തെ ഒരു വർഷത്തെ ലോൺ കരാറിൽ ആണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ ഹിമാൻഷു ഇന്ത്യൻ ആരോസിനായും ലോണിൽ കളിച്ചിരുന്നു.

ഇന്ത്യയെ പല ഏജ് ഗ്രൂപ്പുകളിലും പ്രധിനിധീകരിച്ചിട്ടുള്ള താരമാണ് ഹിമാൻഷു. 2021 തുടക്കത്തിൽ ആയിരുന്നു താരം ഡെൽഹിയിൽ എത്തിയത്. ഡെൽഹി എഫ് സിക്ക് ഒപ്പം സെക്കൻഡ് ഡിവിഷൻ കളിച്ച ഹിമാൻഷു പിന്നീട് രണ്ട് സീസണിലും ലോണിൽ പോവുകയായിരുന്നു. മിനേർവ പഞ്ചാബിലൂടെ വളർന്നു വന്ന താരം മുമ്പ് മൊഹമ്മദൻസിനായും കളിച്ചിട്ടുണ്ട്.

നോട്ടിങ്ഹാം ഫോറസ്റ്റ് സൈനിങ് നമ്പർ 16!! | Exclusive

നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർ ലീഗിൽ നിൽക്കാൻ ഉറച്ചുള്ള നീക്കങ്ങൾ നടത്തുകയാണ്. ഇരുപത് വർഷങ്ങൾ കഴിഞ്ഞ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫോറസ്റ്റ് അവരുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ 16ആം സൈനിംഗ് പൂർത്തിയാക്കി. വോൾവ്‌സ് മിഡ്‌ഫീൽഡർ മോർഗൻ ഗിബ്‌സ്-വൈറ്റ് ആണ് ഫോറസ്റ്റിൽ പുതുതായി എത്തുന്നത്.

ആഡ്-ഓണുകൾ ഉൾപ്പെടെ 42.5 മില്യൺ പൗണ്ട് വിലമതിക്കുന്ന കരാറിലാണ് ഫോറസ്റ്റ് താരത്തെ സ്വന്തമാക്കുന്നത്. 22-കാരൻ ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ഫോറസ്റ്റിന്റെ പ്രധാന ലക്ഷ്യമായിരുന്നു‌. ഫോറസ്റ്റ് പ്രാരംഭ തുകയായി വോൾവ്സിന് 25 മില്യൺ പൗണ്ട് നൽകും. കൂടാതെ 17.5 മില്യൺ പൗണ്ട് ആഡ്-ഓൺ ആയും നൽകും.

ഇംഗ്ലണ്ട് U21 ഇന്റർനാഷണൽ ഫോറസ്റ്റ് ബോസ് സ്റ്റീവ് കൂപ്പറിന് കീഴിൽ 2020/21 സീസണിൽ സ്വാൻസിയിൽ ലോണിൽ കളിച്ചിരുന്നു.

മാഞ്ചസ്റ്റർ സിറ്റി യുവതാരം ഡിലാപ് ലോണിൽ സ്റ്റോക്ക് സിറ്റിയിലേക്ക് | Report

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ലിയാം ഡിലാപ്പിനെ സീസൺ നീണ്ട ലോൺ ഡീലിൽ സ്റ്റോക്ക് സിറ്റി സ്വന്തമാക്കി. 19-കാരനെ ഒരു വർഷം നീണ്ട ലോൺ കരാറിൽ ആണ് സ്റ്റോക്ക് സിറ്റി സ്വന്തമാക്കിയത്. പക്ഷെ താരത്തെ വാങ്ങാനുള്ള ഒരു ഓപ്ഷൻ കരാറിൽ സിറ്റി ഉൾപ്പെടുത്തിയിട്ടില്ല. ഈ സമ്മറിൽ ഡെലാപ്പിനായി നിരവധി ഇംഗ്ലീഷ് ക്ലബ്ബുകൾ സിറ്റിയെ സമീപിച്ചിരുന്നു. സതാംപ്ടൺ നേരത്തെ 16 മില്യൺ പൗണ്ടിന്റെ ബിഡ് സമർപ്പിച്ചപ്പോൾ വിൽക്കാൻ സിറ്റി തയ്യാറായിരുന്നില്ല.

ഡിലാപിന്റെ പിതാവായ റോറി ഡിലാപ് സ്റ്റോക്ക് സിറ്റിക്കായി 7 വർഷത്തോളം കളിച്ചിട്ടുണ്ട്. ഇപ്പോൾ സ്റ്റോക്കിന്റെ ഫസ്റ്റ് ടീം കോച്ചുമാണ് ഇപ്പോൾ റോറി ഡിലാപ്. ഏഴുവർഷത്തിനിടെ പോട്ടേഴ്‌സിനായി 200-ലധികം മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്‌.

17-ാം നമ്പർ കുപ്പായം ധരിക്കുന്ന ഡെലാപ് ഈ സമ്മറിലെ സ്റ്റോക്കിന്റെ ഒമ്പതാമത്തെ സൈനിംഗാണ്‌.

ഡെലെ അലി എവർട്ടൺ വിട്ട് തുർക്കിയിലേക്ക്

എവർട്ടൺ താരമായ ഡെലെ അല്ലിയെ സൈൻ ചെയ്യാൻ തുർക്കി ക്ലബായ ബെസിക്താസ് ശ്രമിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് ഡെലെ അലി എവർട്ടണിൽ ചേർന്നത്. ഡെലെ അലിക്ക് പക്ഷേ എവർട്ടണിൽ വലിയ പ്രകടനങ്ങൾ ഒന്നും നടത്താൻ ഇതുവരെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തെ വിൽക്കാൻ ആണ് എവർട്ടണും ശ്രമിക്കുന്നത്.

ഡെലെ ഈ സീസണിൽ എവർട്ടണിന്റെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും കളിച്ചിരുന്നു. എവർട്ടണിനായി ഇതുവരെ 13 ലീഗ് മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ താരത്തിനായിട്ടില്ല. പോചടീനോയുടെ കീഴിൽ സ്പർസിനായി പണ്ട് ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനായും ഡെലെ 37 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ 2019 മുതൽ ഇംഗ്ലണ്ട് സീനിയർ ടീമിനായി താരം കളിച്ചിട്ടില്ല.

Story Highlight: Dele Alli to leave Everton

ചെൽസി യുവതാരത്തിന് പിറകെ എംപോളി

ചെൽസിയുടെ യുവതാരം ഏതൻ അമ്പാഡുവിനെ ടീമിൽ എത്തിക്കാൻ എംപോളിയുടെ ശ്രമം. ഇരുപത്തിയൊന്ന്കാരനായ താരത്തെ ഒരു വർഷത്തെ ലോണിൽ എത്തിക്കാനാണ് ഇറ്റാലിയൻ ടീം ശ്രമിക്കുന്നത്. ഇരുടീമുകളും സാലറി വിഷയത്തിൽ ചർച്ചകൾ നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ ലോണിൽ വിവിധ ടീമുകളിൽ കളിക്കുകയായിരുന്ന താരം അടുത്ത സീസണിലും ചെൽസിയിൽ തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

2017ലാണ് വെയിൽസ് താരം ചെൽസിയിൽ എത്തുന്നത്. ആ വർഷം തന്നെ സീനിയർ ടീം ജേഴ്‌സി അണിയാൻ സാധിച്ചു. ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളാണ്. 2019 മുതലുള്ള സീസണുകളിൽ ലെപ്സീഗ്, ഷെഫീൽഡ്, വെനീസിയ എന്നീ ടീമുകൾക്കായി ലോണിൽ കളിച്ചു. ഈ സീസണിലും താരത്തെ ലോണിൽ അയക്കാൻ തന്നെയാണ് ചെൽസിയുടെ തീരുമാനം. അതേ സമയം ടീമിന് ഉദ്ദേശിച്ച താരങ്ങളെ പ്രതിരോധത്തിലേക്ക് എത്തിക്കാൻ സാധിക്കാതെ ഇരിക്കുന്ന ഘട്ടത്തിലാണ് അമ്പാഡുവിനെ ലോണിൽ കൈമാറാൻ തയ്യാറെടുക്കുന്നത്

Story Highlight: Empoli are still keen on signing Ethan Ampadu on loan from Chelsea.

ജിയോവാനി സിമിയോണി നപോളിയിലേക്ക് തന്നെ

വേറൊണയുടെ മുന്നേറ്റ താരം ജിയോവാനി സിമിയോണി നപോളിയിലേക്ക് കൂടുമാറിയേക്കും. മെർട്ടെൻസ്, ഇൻസിന്യെ എന്നിവരെ അടുത്തിടെ നഷ്ടമായ ടീം, മുന്നേറ്റ നിരയിൽ വിക്റ്റർ ഒസിമന് യോജിച്ച പങ്കാളിയെ തേടുകയായിരുന്നു. ലോണിൽ ആണ് സിമിയോണി നാപോളിയിലേക്ക് എത്തുക. മൂന്നര മില്യൺ യൂറോ ലോൺ ഫീ ആയി കൈമാറും. ശേഷം പന്ത്രണ്ട് മില്യൺ യൂറോ നൽകി താരത്തെ നാപോളിക്ക് സ്വന്തമാക്കാനും ആവും. താരത്തിന് പിറകെ മറ്റ് ടീമുകളും ഉണ്ടായിരുന്നു.

സീരി എയിലേക്ക് പുതുതായി എത്തിയ മോൻസ സിമിയോണിയെ എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നപ്പോളി മുന്നേറ്റ താരം ആന്ദ്രേ പിതാഞ്ഞയെ എത്തിക്കാൻ സാധിക്കും എന്നതിനാൽ അവർ ശ്രമത്തിൽ നിന്നും പിന്മാറി. ഇത് നാപോളിക്ക് കാര്യങ്ങൾ എളുപ്പമാക്കി. രോഗബാധിതനായ ഹാളർക്ക് പകരക്കാരനായി ഡോർട്മുണ്ടും സിമിയോണിയെ കണ്ട് വെച്ചിരുന്നെങ്കിലും അവർക്കും മറ്റൊരു താരത്തെ എത്തിക്കാൻ സാധിച്ചു. ഇരുപതിയെഴുകാരനായ താരം 2016 മുതൽ സീരി എയിൽ കളിച്ചു വരുന്നു. കാഗ്ലിയാരിയിൽ നിന്നും ലോണിൽ എത്തിയിരുന്ന താരത്തെ അവസാന സീസണിൽ വേറൊണ സ്വന്തമാക്കുകയായിരുന്നു. സീസണിൽ ടീമിനായി പതിനേഴ് ഗോളുകൾ നേടാനായി.

Story Highlight: Napoli and Hellas Verona have reached an agreement for Giovani Simeone.

പാബ്ലൊ മാരി ആഴ്സണൽ വിട്ട് ഇറ്റലിയിലേക്ക്

ആഴ്സണൽ താരം പാബ്ലോ മാരി ഇനി ഇറ്റലിയിൽ കളിക്കും. ഇറ്റാലിയൻ ക്ലബായ മോൻസ പാബ്ലൊ മാരിയെ ഒരു വർഷത്തെ ലോണിൽ സ്വന്തമാക്കി. ലോണിന് അവസാനം മോൻസ സീരി എയിൽ തുടരുക ആണെങ്കിൽ അവർക്ക് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനും ആകും. കഴിഞ്ഞ സീസൺ രണ്ടാം പകുതിയിലും മാരി ലോണിൽ ആഴ്സണൽ വിട്ടു പോയിരുന്നു. അന്ന് ഇറ്റലിയിൽ ഉഡിനെസെ ക്ലബിനായായിരുന്നു മാരി കളിച്ചിരുന്നത്.

സെന്റർ ബാക്കായ താരം ആഴ്സണൽ എന്നേക്കുമായി വിടാൻ തന്നെ ഉറച്ചാണ് ഈ ലോണിൽ പോകുന്നത്. കഴിഞ്ഞ ദിവസം ടൊറേരയും ആഴ്സണൽ വട്ടിരുന്നു. ഇതോടെ ആഴ്സണൽ പുതിയ സൈനിംഗുകൾ നടത്തും എന്ന പ്രതീക്ഷ വന്നു. 28കാരനായ താരം 2020ൽ ആയിരുന്നു ആഴ്സണലിൽ എത്തിയത്.

Story Highlight: Pablo Marí leaves Arsenal and joins Italian Serie A side Monza, full agreement now reached

ജർമ്മൻപ്രീത് ഇനി ജംഷദ്പൂരിനൊപ്പം, പ്രഖ്യാപനം വന്നു

മിഡ്ഫീൽഡർ ജർമ്മൻപ്രീത് സിംഗ് ഇനി ജംഷദ്പൂരിനായി കളിക്കും. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ചെന്നൈയിൻ വിട്ടാണ് താരം ജംഷദ്പൂരിലേക്ക് വണ്ടി കയറുന്നത്. 26കാരനായ താരം 2024വരെയുള്ള കരാർ ഇപ്പോൾ ഒപ്പുവെച്ചിട്ടുണ്ട്.

ചെന്നൈയിൻ നിരയിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന താരം ചെന്നൈയിനിലെ കരാർ അവസാനിച്ചതോടെ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. അവസാന നാലു സീസണുകളിലായി ചെന്നൈയിന് ഒപ്പം തന്നെ ഉള്ള താരമാണ് ജർമ്മപ്രീത്.

ചെന്നൈയിനു വേണ്ടി 55 മത്സരങ്ങൾ ജർമ്മൻപ്രീത് കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ജർമ്മൻപ്രീത്. ഡെമ്പോ എഫ് സിക്ക് വേണ്ടിയും മിനേർവ പഞ്ചാബിനു വേണ്ടിയും മുമ്പ് ജർമ്മൻപ്രീത് കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്.

Story Highlight: Jamshedpur FC have announced the signing of Germanpreet Singh on a 2-year-deal.

ഗോകുലം മുന്നേറ്റ നിരക്ക് കരുത്തേകാൻ മൊണ്ടിനിഗ്രോ താരം വ്ലഡാൻ കോഡിച്ച് | Gokulam kerala sign Montenegrin striker Vladan Kordic

ഗോകുലം മുന്നേറ്റ നിരക്ക് കരുത്തേകാൻ മൊണ്ടിനിഗ്രോ താരം വ്ലഡാൻ കോഡിച്ച് എത്തുന്നു. 2021-22 മോണ്ടിനിഗ്രോ സെക്കൻ്റ് ലീഗ് ചാമ്പ്യൻ ക്ലബ് ആയ എഫ്. കെ. ആഴ്സനൽ ടിവാത്തിൽ നിന്നാണ് 24കാരനായ താരം ഗോകുലത്തിലേക്ക് എത്തുന്നത്. മുമ്പ് മോണ്ടിനിഗ്രോ ദേശീയ ടീമിൻ്റെ അണ്ടർ 17,19,21 ടീമുകളുടെ ഭാഗമായിരുന്നു താരം.

സ്പാനിഷ് സെക്കൻ്റ് ഡിവിഷൻ ക്ലബ് സാൻ സെബാസ്റ്റ്യൻ റൈസിൽ മുമ്പ് കളിച്ചിട്ടുണ്ട്. മോണ്ടിനിഗ്രോ ഫസ്റ്റ് ഡിവിഷൻ ലീഗിലെ വിവിധ ക്ലബുൾക്ക് വേണ്ടിയും കോർഡിച്ച് ബൂട്ട് കെട്ടിയിട്ടുണ്ട്. നിലവിൽ ഒരു വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

Story Highlight: Gokulam kerala sign Montenegrin striker Vladan Kordic

Exit mobile version