20220820 003336

എറിക് ബയി ഫ്രാൻസിലേക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ ഇനി ഉണ്ടാകില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയും ക്ലബ് വിടും. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസണിൽ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും താരത്തെ വിൽക്കാൻ ആണ് യുണൈറ്റഡ് തീരുമാനം. ലിസാൻഡ്രോ മാർട്ടിനസ് കൂടെ വന്നതോടെ ബയിക്ക് അവസരം കിട്ടുന്നത് കുറയുന്നുണ്ട്‌. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും ബയിക്ക് അവസരം ഉണ്ടായിരുന്നില്ല.

ഫ്രഞ്ച് ക്ലബായ മാഴ്സെ ആഅന് ഇപ്പോൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഈ ചർച്ചകൾ അന്തിമഘട്ടത്തിൽ ആണ്. ബയിയെ ലോണിൽ അയക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ലോണിന് അവസാനം താരത്തെ മാഴ്സെക്ക് വാങ്ങാൻ ആകും.

2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. യുണൈറ്റഡിൽ വരാനെക്കും ലിൻഡെലോഫിനും മഗ്വയറിനും ലിസാൻഡ്രോക്കും പിറകിലാകും ബയിയുടെ സ്ഥാനം എന്നാണ് ടെൻ ഹാഗും നൽകുന്ന സൂചന. പരിക്ക് കാരണം ഈ കഴിഞ്ഞ സീസണിലും കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിട്ടില്ല. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.

Exit mobile version