ആസ്റ്റൻവില്ല യുവതാരത്തെ ടീമിൽ എത്തിച്ച് ചെൽസി | Chelsea confirm the signing of Carney Chukwuemeka

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായി കണക്കാക്കുന്ന കാർനെ ചുകുവെമേകയെ ടീമിൽ എത്തിച്ച് ചെൽസി. ആസ്റ്റൻവില്ലയുമായിട്ടുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് കടന്ന താരം, തുടർന്നും ടീമിൽ തുടരാൻ സന്നദ്ധനല്ലായിരുന്നു. ടീമിന്റെ പ്രീ സീസൺ ഒരുക്കങ്ങളിൽ നിന്നും താരത്തെ ടീം മാറ്റി നിർത്തിയിരുന്നു. പതിനഞ്ചു മില്യൺ പൗണ്ടിന്റെ കൈമാറ്റ തുകക്ക് പുറമെ അഞ്ച് മില്യൺ ആഡ്-ഓണുകളും അടക്കം ആകെ ഇരുപത് മില്യൺ പൗണ്ടിനാണ് കരാർ ഉറപ്പിച്ചിരിക്കുന്നത്. ആറു വർഷത്തെ നീണ്ട കരാറിലാണ് ചെൽസിയും ചുകുവെമേകയും എത്തിയത്. പതിനെട്ടുകാരനായ യുവപ്രതിഭയെ 2028 വരെ ടീമിൽ നിലനിർത്താൻ ചെൽസിക്കാവും.

നേരത്തെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എല്ലാവരും താരത്തിൽ നോട്ടമിട്ടിരുന്നു.മധ്യനിരയിൽ കളി നിയന്ത്രിക്കാനും ഗോളുകൾ കണ്ടെത്താനും കഴിയുന്ന താരമാണ്. 2021ൽ ടോട്ടനത്തിനെതിരെയാണ് ആദ്യമായി സീനിയർ ടീം കുപ്പായമണിയുന്നത്. ആസ്റ്റൺവില്ലക്കായി കഴിഞ്ഞ സീസണിൽ പതിനൊന്ന് ലീഗ് മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ വിജയികളായ ഇംഗ്ലണ്ട് യൂത്ത് ടീമിന് വേണ്ടി ഫൈനലിൽ ഗോൾ കണ്ടെത്താൻ സാധിച്ചു. താരത്തിന് വേണ്ടി ബാഴ്‌സലോണ നീക്കങ്ങൾ ആരംഭിച്ചതായി സൂചനകൾ ഉണ്ടായിരുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളെ ടീമിൽ എത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം ടീം ഉടമസ്ഥൻ ബോയെഹ്ലി പങ്കുവെച്ചു.

Story Highlight: Chelsea confirm the signing of English wonderkid Carney Chukwuemeka on a six-year deal

യുവ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വേഗത്തിൽ ആക്കുന്നു | Manchester United are now pushing to sign Benjamin Sesko

മാഞ്ചസ്റ്റർ യുണൈറ്റഡ് സെസ്കോയെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ വേഗത്തിൽ ആക്കുന്നു. താരത്തിനായി പുതിയ ക്ലബുകൾ കൂടെ രംഗത്ത് വന്നതോടെ പെട്ടെന്ന് തന്നെ ബിഡ് സമർപ്പിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. RB സാൽസ്ബർഗ് സ്‌ട്രൈക്കർ ആയ 19കാരൻ ബെഞ്ചമിൻ സെസ്‌കോയ്ക്ക് ആയി യുണൈറ്റഡ് 45 മില്യണോളം നൽകേണ്ടി വരും.

റൊണാൽഡോ ക്ക്ലബിൽ തുടാരുമോ എന്ന് ഇപ്പോഴും വ്യക്തം അല്ലാത്തതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ പുതിയ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. 19 വയസ്സുകാരൻ ഓസ്ട്രിയയിൽ ഇതിനകം തന്നെ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. സാൽസ്ബർഗിനായി കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.

ഇപ്പോൾ പ്രീസീസണിലും സെസ്കോയുടെ പ്രകടനങ്ങൾ ഫുട്ബോൾ പ്രേമികളുടെയും ക്ലബുകളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Story Highlight: Manchester United are now PUSHING to sign Benjamin Sesko

ആൻഡർലെച്ചിൽ നിന്നും സെർജിയോ ഗോമസിനെ സ്വന്തമാക്കാൻ സിറ്റി

ആൻഡർലെച്ച് പ്രതിരോധ താരം സെർജിയോ ഗോമസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കം. ബ്രൈറ്റണിൽ നിന്നും കുക്കുറെയ്യയെ എത്തിക്കാനുള്ള നീക്കങ്ങൾ വിജയം കാണില്ലെന്ന് ഉറപ്പായതോടെയാണ് സിറ്റി മറ്റ് സാധ്യതകൾ തേടിയത്. സിൻചെങ്കോ കൂടി ടീം വിട്ടതോടെ ഇടത്-വലത് ബാക്ക് സ്ഥാനങ്ങളിലേക്ക് ടീമിൽ ആകെ രണ്ടു താരങ്ങൾ മാത്രമുള്ള അവസ്ഥയാണുള്ളത്. ഈ സ്ഥാനത്തേക്കാണ് ഇരുപത്തിയൊന്ന്കാരനായ താരത്തെ സിറ്റി കാണുന്നത്.

മുൻ ബാഴ്‌സ യൂത്ത് ടീം അംഗമായ സെർജിയോ ഗോമസ് ബറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് ബെൽജിയൻ ക്ലബ്ബിലേക്ക് എത്തുന്നത്. കരിയറിന്റെ തുടക്കത്തിൽ ഇടത് വിങ്ങിൽ കളിച്ചിരുന്ന താരം പിന്നീട് ഇടത് ബാക്ക് സ്ഥാനത്തേക്ക് മാറുകയായിരുന്നു. അവസാന സീസണിൽ ലീഗിൽ അഞ്ചു ഗോളും പന്ത്രണ്ട് അസിസ്റ്റും കണ്ടെത്താൻ ആയിരുന്നു. ഇരുപത്തിയൊന്ന്കാരനായ താരത്തെ എത്തിച്ച ശേഷം മറ്റ് ടീമുകളിലേക്ക് ലോണിൽ കൈമാറാൻ ആണ് സിറ്റിയുടെ പദ്ധതി. ജിറോണയാണ് താരത്തെ ലോണിൽ എത്തിക്കാൻ നിലവിൽ സന്നദ്ധരായിട്ടുള്ളത്. ബെൽജിയൻ ക്ലബ്ബുമായുള്ള ചർച്ചകൾ പൂർത്തിയവുന്ന മുറക്ക് സ്പാനിഷ് താരം സിറ്റിയിലേക്ക് എത്തിച്ചേരും.

Story Highlight: Manchester City are in negotiations with Anderlecht for Sergio Gómez

വൈനാൾഡം ഇനി റോമിൽ, പി എസ് ജിയും റോമയും തമ്മിൽ ധാരണ | AS Roma have reached a deal with PSG over Gini Wijnaldum

കഴിഞ്ഞ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് എത്തിയ ഡച്ച് താരം വൈനാൽഡം ഒറ്റ സീസൺ കൊണ്ട് ക്ലബ് വിടുകയാണ്. ഡച്ചുകാരൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാാത്തത് ആണ് താരം ക്ലബ് വിടാൻ ശ്രമിക്കാൻ കാരണം. 31കാരനായ മിഡ്‌ഫീൽഡർ സീരി എയിലേക്കാണ് പോലുന്നത്. റോമ താരത്തെ സ്വന്തമാക്കാൻ പി എസ് ജിയുമായി ധാരണയിൽ എത്തി കഴിഞ്ഞു. ഒരു വർഷത്തെ ലോൺ കരാറിൽ ആകും ആദ്യം വൈനാൾഡം റോമയിൽ എത്തുക. പിന്നീട് റോമ സ്ഥിര കരാറിൽ താരത്തെ വാങ്ങും.

പി എസ് ജിയിൽ എത്തിയിട്ട് ആകെ 20ൽ താഴെ മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർട്ട് ചെയ്തിരുന്നുള്ളൂ. കഴിഞ്ഞ സീസണ ബാഴ്സലോണയുടെ ഓഫർ നിരസിച്ചായിരുന്നു താരം പി എസ് ജിയിലേക്ക് പോയത്‌. എന്നിട്ടും അവസരം ലഭിക്കുന്നില്ല എന്നത് ക്ലബും വൈനാൽഡവും തമ്മിൽ അകലാൻ കാരണമായി. ലോകകപ്പ് മുന്നിൽ ഉള്ളത് കൊണ്ട് തന്നെ കൂടുതൽ അവസരങ്ങൾ കിട്ടേണ്ടതുണ്ട് എന്നതും വൈനാൾഡത്തെ ക്ലബ് വിടാൻ നിർവന്ധിതനാക്കി.

Story Highlights: AS Roma have reached FULL AGREEMENT with PSG over the signing of Gini Wijnaldum.

റിക്വി പുജിനെ വിൽക്കാൻ ബാഴ്സലോണ സമ്മതിച്ചു | Barcelona accepted LA Galaxy proposal for Riqui Puig

ബാഴ്സലോണ യുവതാരം റിക്വി പുജ് ഇനി അമേരിക്കയിൽ കളിക്കും. എൽ എ ഗാലക്സിയുടെ പുജിനായുള്ള ഓഫർ ബാഴ്സലോണ ഇപ്പോൾ സ്വീകരിച്ചിരിക്കുകയാണ്. 23കാരനായ താരം യൂറോപ്പ് വിട്ട് ഈ ചെറിയ പ്രായത്തിൽ പോകുന്നത് ഫുട്ബോൾ ആരാധകർക്ക് നിരാശ നൽകുന്നുണ്ട്. ബാഴ്സലോണ താരത്തെ വിൽക്കുന്നതിന് ഒപ്പം ഭാവിയിൽ പുജിനെ വിൽക്കുമ്പോൾ ലാഭത്തിന്റെ ഒരു ശതമാനം ബാഴ്സലോണക്ക് ലഭിക്കുന്ന ഒരു വ്യവസ്ഥ കരാറിൽ ഉണ്ടാകും.

ബാഴ്സലോണയിൽ അധികം അവസരങ്ങൾ ലഭിക്കാത്തതാണ് പുജ് ക്ലബ് വിടാനുള്ള കാരണം. കഴിഞ്ഞ സമ്മറിൽ തന്നെ ക്ലബ് വിടാൻ പുജ് നോക്കുന്നുണ്ടായിരുന്നു. ബാഴ്സലോണ അക്കാദമിയിൽ ഏറ്റവും ടാലന്റുള്ള താരമായാണ് റിക്വി വാഴ്ത്തപ്പെട്ടിരുന്നത്. 2013 മുതൽ പുജ് ബാഴ്സലോണക്ക് ഒപ്പം ഉണ്ട്.

Story Highlight: Barcelona have just approved and accepted LA Galaxy proposal for Riqui Puig.

തുടരുന്ന മൗറീഞ്ഞോ എഫക്റ്റ്; ബെലോട്ടിയേയും സ്വന്തമാക്കാൻ റോമ | Andrea Belotti agrees to a three-year deal with Roma

ടോറിനോയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി തുടരുന്ന ആന്ദ്രേ ബെലോട്ടിയെ ടീമിൽ എത്തിക്കാൻ റോമയുടെ നീക്കം. താരവുമായി റോമ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്തിയതായാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് വർഷത്തെ കരാർ ആണ് റോമ ബെലോട്ടിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. അതേ സമയം ടീമിലെ മറ്റൊരു സ്‌ട്രൈക്കർ ആയ എൽഡോർ ഷുമുറോഡോവിന് പുറത്തേക്കുള്ള വഴി തേടുകയാണ് റോമ. അതിന് ശേഷം മാത്രമേ ബെലോട്ടിയെ എത്തിക്കാൻ അവർക്ക് സാധിക്കൂ എന്നാണ് സൂചനകൾ.

നേരത്തെ, കഴിഞ്ഞ മാസത്തോടെ ടോറിനോയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറിയ ആന്ദ്രേ ബെലോട്ടിക്ക് വേണ്ടി ഇറ്റലിയിൽ നിന്നും പുറത്തും പല ടീമുകളും സമീപിച്ചിരുന്നു. മിലാൻ ടീമുകളോ, ഓഫറുമായി താരത്തെ സമീപിച്ച വിയ്യാറയൽ, വലൻസിയ അടക്കം വമ്പന്മാരോ താരത്തെ സ്വന്തമാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് രംഗത്തു വന്ന റോമക്ക് താരത്തെ സ്വാധീനിക്കാൻ ആയി. മൗറീഞ്ഞോയുടെ സാന്നിധ്യവും നിർണായകമായി. നേരത്തെ സൂപ്പർ താരം പൗലോ ഡിബാലയെയും സ്വന്തമാക്കാൻ റോമക്ക് സാധിച്ചിരുന്നു. മുൻപ് ടോട്ടനത്തിൽ വെച്ചും മൗറീഞ്ഞോ കണ്ണു വെച്ച താരമായിയുന്നു ബെലോട്ടി. ഇറ്റലിയിലെ മികച്ച താരങ്ങളെ തന്നെ സ്വന്തമാക്കാൻ കഴിഞ്ഞത് റോമയുടെ അടുത്ത സീസണിലെ പോരാട്ടങ്ങൾക്ക് ബലമേകും.

Story Highlight : Andrea Belotti agrees to a three-year deal with Roma

വെല്ലിംഗ്ടൺ പ്രിയോറി വീണ്ടും ജംഷദ്പൂരിൽ | Jamshedpur FC completed the signing of Wellington Priori

ബ്രസീലിയൻ മിഡ്ഫീൽഡർ വെല്ലിംഗ്ടൺ പ്രിയോറിയുടെ സൈനിംഗ് ജംഷഡ്പൂർ എഫ്സി പൂർത്തിയാക്കി. മിഡ്ഫീൽഡർ ജംഷദ്പൂരിന്റെ ആദ്യ ISL സീസണിൽ ടീമിന്റെ ഭാഗമായിരുന്നു. മുമ്പ് ബ്രസീൽ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ കളിച്ച പ്രിയോറി 2016-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്.

ജംഷദ്പൂരിനായി ആദ്യ സീസണിൽ കളിച്ചപ്പോൾ അതിമനോഹരമായ ഗോളുകൾ നേടി പ്രിയോരി ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ ഓവർഹെഡ് ബൈസിക്കിൾ കിക്കും ചെന്നൈയിൻ എഫ്‌സിക്കെതിരെ അതിശയിപ്പിക്കുന്ന വോളിയും ഇന്നും ആരാധകരുടെ മനസ്സിൽ ഉണ്ട്.

വെല്ലിംഗ്ടൺ പ്രിയോരി ജംഷദ്പൂരിൽ അഞ്ചാം നമ്പർ ജേഴ്സി ആകും അണിയുക. ആഗസ്റ്റ് മധ്യത്തിൽ പ്രീ-സീസണിനായി അദ്ദേഹം ജംഷഡ്പൂരിൽ ടീമിനൊപ്പം ചേരും.

Story Highlights: Jamshedpur FC completed the signing of Brazilian midfielder Wellington Priori

ബെഞ്ചിൽ നിന്നും മോചനമില്ല, യുവതാരം റിക്കി പൂജ് ബാഴ്‌സ വിട്ട് അമേരിക്കയിലേക്ക് | Riqui Puig has reached a verbal agreement to join LA Galaxy

ഒരു കാലത്ത് ബാഴ്‌സലോണയുടെ മധ്യനിരയിലേക്ക് ഏറ്റവും മികച്ച വാഗ്ദാനങ്ങളിൽ ഒരാളായി കണ്ടിരുന്ന താരമാണ് റിക്കി പൂജ്. യൂത്ത് ടീമുകളിലെ മികച്ച പ്രകടനത്തോടെ 2019ൽ ബാഴ്‌സലോണക്കായി അരങ്ങേറി. തൊട്ടടുത്ത വർഷം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റവും ലഭിച്ചു. പക്ഷെ പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ. പലപ്പോഴും സീനിയർ ടീമിലെ സ്ഥിരക്കാരൻ ആവാൻ ബുദ്ധിമുട്ടി. നാല് സീസണുകളിലായി ആകെ നാല്പതോളം ലീഗ് മത്സരങ്ങൾ മാത്രം. സാവി കൂടി തന്റെ ടീമിൽ അവസരം ലഭിക്കില്ലെന്ന് അറിയിച്ചതോടെ ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു താരം. ഇപ്പോൾ ലോസ് ആഞ്ചലസ് ഗാലക്‌സി താരത്തിനായി ബാഴ്‌സലോണയെ സമീപിച്ചിരിക്കുന്നു എന്ന വാർത്തകൾ പുറത്തു വരികയാണ്.

ദിവസങ്ങളായി ഇരു ടീമുകളും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കൈമാറ്റ ചർച്ചകൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. അമേരിക്കയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന ഓഗസ്റ്റ് നാലിന് മുൻപ് കൈമാറ്റം പൂർത്തിയാക്കേണ്ടതുണ്ട്. താരത്തെ തിരിച്ചെത്തിക്കാൻ ഉള്ള ബൈ-ബാക്ക് ക്ലോസ് കരാറിൽ ഉൾപ്പെടുത്താൻ ആണ് ബാഴ്‌സലോണയുടെ നീക്കം. മറ്റ് ടീമുകൾക്ക് താരത്തെ കൈമാറിയാൽ അതിന്റെ ഒരു ഭാഗം നേടാനും ബാഴ്‌സ ശ്രമിക്കും.

വരുന്ന മണിക്കൂറുകളിൽ തന്നെ കൈമാറ്റം പൂർത്തിയാക്കാൻ ആവും ടീമുകൾ ശ്രമിക്കുക. ലാ ലീഗയിൽ നിന്നും പ്രതീക്ഷിച്ച ഓഫറുകൾ വരാതെ ആയതോടെയാണ് എംഎൽഎസിൽ നിന്നുള്ള ഓഫർ പരിഗണിക്കാൻ ബാഴ്‌സയും താരവും നിർബന്ധിതരായത്. മധ്യനിരയിൽ പെഡ്രി, ഗവി, ഡി യോങ് എന്നിവരുണ്ടായിരിക്കെ ബെഞ്ചിൽ ആയിരുന്നു പലപ്പോഴും താരത്തിന്റെ സ്ഥാനം. ഇപ്പൊൾ പുതിയ താരങ്ങൾ എത്തുക കൂടി ചെയ്യുന്നതോടെ അവസരങ്ങൾ വീണ്ടും കുറയുമെന്ന് റിക്കി പുജ് തിരിച്ചറിയുന്നുണ്ട്. അമേരിക്കൻ ടീമിൽ ഹാവിയർ ഹെർണാണ്ടസ്, ഡഗ്ലസ് കോസ്റ്റ എന്നിവർക്കൊപ്പം പന്ത് തട്ടാൻ താരത്തിന് സാധിക്കും. മൂന്ന് വർഷത്തെ കരാർ ആവും ലോസ് ആഞ്ചലസ് ഗാലക്‌സി താരത്തിന് നൽകുക എന്നാണ് സൂചനകൾ.

Story Highlights: Riqui Puig has reached a verbal agreement to join LA Galaxy

സിറ്റിയെ ചെൽസി മറികടക്കുന്നു, കുകുറേയയും ചെൽസിയും തമ്മിൽ കരാർ ധാരണ | Full agreement reached between Chelsea and Cucurella on personal terms

ബ്രൈറ്റൺ താരം കുകുറേയയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ചെൽസി. ചെൽസിയും കുകുറേയയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ബ്രൈറ്റണും ചെൽസിയും തമ്മിൽ ട്രാൻസ്ഫർ ഫീ ചർച്ച ചെയ്യുകയാണ്. 50 മില്യന്റെ ബിഡ് ആണ് ചെൽസി ഇപ്പോൾ ബ്രൈറ്റണ് മുന്നിൽ വെച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റി നേരത്തെ കുകുറേയക്ക് ആയി ശ്രമിച്ചിരുന്നു. പക്ഷെ സിറ്റിയുടെ ആദ്യ ബിഡ് ബ്രൈറ്റൺ റിജക്ട് ചെയ്തു. സിറ്റി 40 മില്യൺ യൂറോക്ക് മേലെ ബിഡ് ചെയ്യില്ല എന്ന് ഉറപ്പായതോടെയാണ് ചെൽസി ട്രാൻസ്ഫർ പോരാട്ടത്തിൽ മുന്നിലേക്ക് എത്തിയത്.

കുകുറേയ ക്ലബ് വിടാനായി കഴിഞ്ഞ ദിവസം ബ്രൈറ്റണ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാം കുകുറേയക്കായിരുന്നു. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.

ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.

Story Highlights: Full agreement reached between Chelsea and Cucurella on personal terms.

11 വർഷത്തിനു ശേഷം കാസ്പർ ഷീമൈക്കൾ ലെസ്റ്റർ വിടുന്നു | Leicester City have reportedly agreed to sell Kasper Schmeichel

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ കാസ്പർ ഷീമൈക്കൾ ലെസ്റ്റർ സിറ്റി വിടുന്നു. 11 വർഷത്തോളമായി ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്ന താരം ഇപ്പോൾ ഫ്രാൻസിലേക്ക് ആണ് പോകുന്നത്‌. ഫ്രഞ്ച് ക്ലബായ ഒ ജി സി നീസ് ആണ് ഷീമൈക്കിളിനെ സ്വന്തമാക്കുന്നത്. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കും എന്നാണ് വിവരങ്ങൾ. ലെസ്റ്റർ സിറ്റി പുതിയ ഗോൾ കീപ്പറെ അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സെവിയ്യക്ക് എതിരായ സൗഹൃദ മത്സരത്തിൽ ഷീമൈക്കിൾ കളിച്ചിരുന്നില്ല. 2011ൽ ആയിരുന്നു ഷിമൈക്കിൾ ലെസ്റ്റർ സിറ്റിയിൽ എത്തിയത്‌. ലെസ്റ്ററിനായി 500ൽ അധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ലെസ്റ്ററിനൊപ്പം പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ഷിമൈക്കിൾ നേടിയിട്ടുണ്ട്. താരം ഡെന്മാർക്കിന്റെയും ഒന്നാം നമ്പർ ആണ്‌. ഷിമൈക്കിൾ ക്ലബ് വിടുന്നത് ലെസ്സർ ടീമിന് വലിയ നഷ്ടമാകും.

Story Highlights; Leicester City have reportedly agreed to sell Kasper Schmeichel

ഡാനിഷ് താരം ഡാംസ്ഗാർഡ് ബ്രെന്റ്ഫോർഡിലേക്ക് എത്തുന്നു | Brentford to sign Sampdoria’s Damsgaard

സാംപ്‌ഡോറിയ താരം ഡാംസ്ഗാർഡിനെ ബ്രെന്റ്‌ഫോർഡ് സ്വന്തമാക്കും. 14 മില്യൺ യൂറോ നൽകിയാകും ഡാംസ്ഗാർഡിനെ ബ്രെന്റ്ഫോർഡ് സ്വന്തമാക്കുന്നത്. താരം 2027വരെയുള്ള കരാർ ബ്രെന്റ്ഫൊർഡിൽ ഒപ്പുവെക്കും എന്നാണ് റിപ്പോർട്ടുകൾ.

ഡാംസ്‌ഗാർഡ് അവസാന രണ്ട് വർഷങ്ങളായി സാംപ്‌ഡോറിയയിൽ കളിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഗുരുതരമായ പരിക്കിനെ തുടർന്ന് ഏറെക്കാലം പുറത്തായിരുന്നു. ൽ സാംപ്‌ഡോറിയയ്‌ക്കൊപ്പമുള്ള തന്റെ അരങ്ങേറ്റ സീസണിൽ ഡാംസ്‌ഗാർഡ് 35 സീരി എ മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടുകയും നാല് അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

ഡെൻമാർക്കിനൊപ് യൂറോ 2020 മത്സരങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാ മത്സരങ്ങളിലും കളിച്ച ഡാംസ്ഗാർഡ് രണ്ടുതവണ ടൂർണമെന്റിൽ സ്കോർ ചെയ്തിരുന്നു.

Story Highlights; Brentford to sign Sampdoria’s Damsgaard

യുവന്റസ് വിട്ട റാംസെ ഫ്രാൻസിൽ എത്തി | Aaron Ramsey reached an agreement with OGC Nice

ആരോൺ റാംസിക്ക് പുതിയ ക്ലബ് ആയി. വെൽഷ് മധ്യനിര താരത്തെ ഫ്രഞ്ച് ക്ലബായ നീസ് ആണ് ആഇൻ ചെയ്തിരിക്കുന്നത്‌. നീസും റാംസിയുമായി കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവന്റസ് റാംസിയുടെ കരാർ റദ്ദാക്കിയത്‌.

ടീമിൽ ഉണ്ടായിരുന്ന മൂന്ന് വർഷത്തെ കാലയളവിൽ വെൽഷ് താരം ആരോൺ റാംസിക്ക് യുവന്റസിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ൽ കരാർ അവസാനിപ്പിക്കുന്നതിന് വേണ്ടി മൂന്ന് മില്യൺ യൂറോ റാംസിക്ക് യുവന്റസ് നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ചിരുന്ന റേഞ്ചേഴ്സിലേക്ക് കൂടുമാറാൻ റാംസി ശ്രമിച്ചിരുന്നു എങ്കിലും അവസാനം ഫ്രാൻസിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണ്.

Story Highlights: Aaron Ramsey has now reached an agreement with OGC Nice on a free move

Exit mobile version